വളരെ ഭംഗിയായയിത്തന്നെ കല്യാണച്ചടങ്ങുകളെല്ലാം കഴിഞ്ഞു.ക്ഷണിച്ചവരെല്ലാം തന്നെ ചടങ്ങിന് വന്നു.ബാക്കി വന്ന ബിരിയാണി അയല്‍വാസികള്‍ക്ക് കൊടുക്കാനായി ചെറിയ കവറുകളിലാക്കുമ്പോഴാണ് സുഹ്യത്ത് ചോദിച്ചത്.
"നമ്മുടെ കുഞ്ഞാപ്പുവിനെ കല്യാണത്തിന് കണ്ടില്ലല്ലോ.നീ പറയാനെങ്ങാഌം വിട്ടു പോയോ?'
അപ്പോഴാണ് ഞാഌം അതിനെപ്പറ്റി ചിന്തിച്ചത്.കല്യാണത്തിന് ഞാന്‍ സജീവമായുണ്ടാകുമെന്ന് ഇടക്കിടെ പറഞ്ഞിരുന്ന കുഞ്ഞാപ്പുവിനെ എന്തേ കണ്ടില്ല?ഞാനവനെ വീട്ടില്‍പോയി നേരിട്ട് കണ്ട് കല്യാണം വിളിച്ചതാണല്ലോ.പിന്നെയെന്ത് പറ്റി.
എന്തെങ്കിലും അസൗകര്യങ്ങളുണ്ടെങ്കില്‍ അവന്‍ അറിയിക്കേണ്ടതാണ്.ഏതായാലും ഞാനൊരു തീരുമാനമെടുത്തു.അവന്റെ മൊബൈലിലൊന്ന് വിളിച്ചുനോക്കാം.രണ്ടുതവണ വിളിച്ചിട്ടും ഫോണെടുക്കുന്നില്ല.
അവന്റെ ഭാര്യയുടെ നമ്പർ ഫോണിലുണ്ടായിരുന്നു.അവസാനം അതിലേക്കൊന്ന് വിളിച്ചുനോക്കി.കുറെ നേരം ബെല്ലടിച്ച ശേഷം അവള്‍ ഫോണെടുത്തു.ഉടനെ ഞാന്‍ ചോദിച്ചു.
"കുഞ്ഞാപ്പുവെവിടെ?''
"ദാ ഇവിടുണ്ട്''
"അവനെന്തെങ്കിലും അസുഖമുണ്ടോ?ഞാന്‍ രണ്ടുതവണ വിളിച്ചിട്ടും ഫോണെടുത്തില്ല.''
"അസുഖമൊന്നുമില്ല''
"പിന്നെയെന്തേ കല്യാണത്തിന് കണ്ടില്ല?''
""അത്...അത്....''
മടിച്ചു മടിച്ചാണെങ്കിലും അവള്‍ പറഞ്ഞ മറുപടി കേട്ട് ഞാന്‍ അന്തംവിട്ടുപോയി.
നേരിട്ട് കല്യാണം വിളിച്ചുവെന്നത് ശരിതന്നെ.എങ്കിലും ഇക്കാക്ക് നിങ്ങക്ക് കല്യാണത്തിന് വരണമെന്ന് പറഞ്ഞ് വാട്‌സപ്പില്‍ ഒരു വോയ്‌സ് മെസേജ് വിടാമായിരുന്നില്ലേ...?എന്നാ കുഞ്ഞാപ്പുകാക്ക തീർച്ചയായും വരുമായിരുന്നു!!!!!
By: sakeer hussain

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക