നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സഹയാത്രിക



പതിവുള്ള യാത്രയിൽ , പാതി മയക്കത്തിൽ ,
സഹയാത്രികയായ് ഒരമ്മ അരികിലെത്തി .
തേങ്ങിക്കരയുന്ന ശബ്ദം കേട്ട്,
മയക്കത്തിൽ നിന്നും ഉണർന്ന ഞാൻ കണ്ടു.
ലോകത്തിലെ സമസ്ത ദുഖങ്ങളും
ആവാഹിച്ചെടുത്ത പോൽ
ദൈന്യതയേറിയ മുഖവുമായ് ഒരമ്മ .
പാറിപറന്ന മുടിയും കീറി പറഞ്ഞ വേഷവുമായ് ,
മുണ്ടിൻറെ കോന്തല കൊണ്ട് കണ്ണീരോപ്പുന്ന അമ്മ .
ആ മുഖം നെഞ്ചിൽ നീറ്റലായ് നീറി പടർന്നപ്പോൾ ,
കാണാതിരിക്കുവാൻ മയക്കം നടിച്ച് ഞാൻ ഇരുന്നു .
"അമ്മക്ക് പോകുവാനുള്ള സ്ഥലത്തേക്ക്
ഈ പണം മതിയാകയില്ല “. കണ്ടക്ടർ പയ്യൻ
പറയുന്നത് കേട്ട്, കണ്ണു തുറന്നു ഞാൻ നോക്കി
ആ അമ്മയുടെ പ്രതിബിബം എന്നപോൽ ,
മുഷിഞ്ഞു മടങ്ങിയ നോട്ടുകളും, കുറെ നാണയ തുട്ടുകളും
കയ്യിൽ പിടിച്ചു കൊണ്ട് അമ്മയെ നോക്കി നിൽക്കുന്നയാൾ .
"അവസാന നാണയ തുട്ടുകൾ ആണിവ
ഇനി ഒരു ചില്ലി ക്കാശു പോലും എൻറെ കൈയ്യിലില്ല"
കൈകൾ മലർത്തികാണിച്ചു കൊണ്ട് അമ്മ പറഞ്ഞു
"ഈ പണം കൊണ്ട് എവിടെ വരെ പോകാമോ
അവിടെ എന്നെ ഇറക്കി വിട്ടോളൂ കുഞ്ഞേ "
മറുപടി കേട്ട് ഒരു തുള്ളി കണ്ണുനീർ
പോടിഞ്ഞുവോ!! അയാളുടെ കണ്ണിലപ്പോൾ.
"അവിടെ എവിടേക്കാണ് അമ്മയ്ക്ക് പോകേണ്ടത്",
ഇടറിയ ശബ്ദത്തിൽ ചോദിച്ചയാൾ.
പൊട്ടിക്കരച്ചിൽ അടക്കാൻ കഴിയാതെ ,
നെഞ്ചത്തടിച്ചു കൊണ്ട് അമ്മ പറഞ്ഞു
"നാളെ വെളുപ്പിന് ഒരു മുഴം കയറിൽ ,
എൻറെ പോന്നു മകൻറെ ജീവിതാവസാനമാണ് !!!
അവസാനമായ് ആ മുഖം ഒരു നോക്ക് കാണുവാൻ
പോകുന്നു പാപിയാം അമ്മ ഞാൻ സെൻട്രൽ ജയിലേക്ക്.
കേൾക്കുവാനകാതെ ചെവി പൊത്തി ,
ഞാനും എൻ സഹയാത്രികരും .
ഒരു നൂറു വട്ടം മറക്കാൻ ശ്രമിച്ചാലും ,
മറക്കുവാനകാതെ ആ മുഖം ഇന്നും
നെഞ്ചിൽ നീറ്റലായ് നീറി പടരുന്നു ,
.
രാധാ ജയചന്ദ്രൻ,വൈക്കം.
01.10.2016.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot