മലയാളം പരീക്ഷയ്ക്ക് 50 ൽ 18 മാർക്ക് വാങ്ങി ഭംഗിയായി തോറ്റു;
എട്ടാം ക്ലാസിൽ - 2 മാർക്ക് കിട്ടിയാൽ എല്ലാ വിഷയങ്ങൾക്കും ജയിച്ചു എന്നു പറയാം. വ്യാകരണവും വൃത്തവും മാത്രമല്ല മലയാളം മൊത്തമായി എന്നെ പാടുപെടുത്തി, 2 മാർക്ക് കിട്ടിയാൽ നന്നായിരുന്നു; നാരായണൻ നമ്പൂതിരിയാണ് മലയാളം അധ്യാപകൻ ° ഒന്നു പോയി സോപ്പിട്ട് നോക്കിയാലോ. കിട്ടിയാൽ കിട്ടി.നമ്പൂതിരി മാഷും മറ്റൊരു അധ്യാപകനും മാത്രം ഉള്ളൂ സ്റ്റാഫ് റൂമിൽ പതുക്കെ ചെന്നു. സാറേ എല്ലാ വിഷയങ്ങൾക്കും ജയിച്ചു;മലയാളം മാത്രം? --- .... സാറൊന്ന് നോക്ക് എവിടെയെങ്കിലും കൂട്ടിത്തരാൻ പറ്റുമോ എന്ന് 'പ്ലീസ് സർ;പ്ലീസ് ,ഗോവിന്ദൻ കുട്ടി സർ എൻ്റെ ദയനീയ മുഖം കണ്ട് പറഞ്ഞു.ഈ കുട്ടി പാവാണ് സാറേ .പോട്ടെ രണ്ട് മാർക്ക് ജയിച്ചോട്ടെ. ഞാനെൻ്റെ മുഖം കരയാൻ പാകത്തിലാക്കി.നമ്പൂതിരി മാഷ് ഓട്ടകണ്ണടയിലൂടെ എന്നെ ഒന്ന് നോക്കി: ശരി ഇത്തവണ ഞാൻ തരാം - ഇനി കിട്ടൂല കേട്ടോ. എനിക്ക് ലോട്ടറി അടിച്ച സന്തോഷം I ഞാൻ എല്ലാ വിഷയത്തിലും പാസായി. വീട്ടിലും എല്ലാവർക്കും സന്തോഷം. അത്തവണ 60 ശതമാനം മാർക്ക് നേടിയ കുട്ടികൾക്ക് പഞ്ചായത്ത് വക സമ്മാനവും കിട്ടി; ഒരു ഇംഗ്ലീഷ് മലയാളം ഡിക്ഷണറി, ഇന്നും എന്നോടൊപ്പം അതുണ്ട്. എനിക്ക് കിട്ടിയ ആദ്യ സമ്മാനം. അതു വന്ന വഴി തെളിയിച്ചത് നാരായണൻ മാഷും. ഇന്ന് ഞാൻ മലയാളം കഥയും കവിതയും അനായാസം എഴുതുന്നു: കാലത്തിൻ്റെ ഒരോ കളികളേ ------
ജൂലി വോട്ട്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക