Slider

ഉ..........

0

ഉണ്ടെനിക്കെല്ലാം
ഉണ്ണാനുടുക്കാൻ
ഉയിരറ്റ് പോയൊരച്ഛനൊഴികെ
ഉത്രാട നാളിലന്ന്
ഉറങ്ങും വരെയെൻ
ഉടലിൽ തലോടിയെന്നമ്മയും..
ഉണർന്നെന്റെ മിഴികൾ
ഉഷസ്സിനോടനിഷ്ടമായ്
ഉറക്കെ വിളിച്ചമ്മയെ
ഉമ്മ തന്നു തോളേറ്റുവാൻ..
ഉത്തരമൊന്നുമെത്താതേറെ
ഉച്ചത്തിൽ പിന്നെയുമെൻ രോദനം
ഉമ്മറത്തേറെ നെടുവീർപ്പുകൾ
ഉമ്മ നൽകാനമ്മയല്ലാതാരൊക്കെയോ
ഉരിയാടിയില്ല ഞാനൊന്നുമമ്മയെ
ഉമ്മറത്തേറെത്തിരഞ്ഞു
ഉച്ചിയിൽ കൈവെച്ചമ്മയെ പ്രാകി
ഉമ്മറപ്പടിയിലെൻ മുത്തശ്ശി
ഉത്തരമേതോ പിറുപിറുക്കലായെത്തി
ഉപേക്ഷിച്ചമ്മയെന്നെ - ഞാൻ
ഉണരും മുൻപാർക്കോ മണവാട്ടിയായ്
ഉണ്ടെനിയ്ക്കെല്ലാം
ഉണ്ണാനുടുക്കാൻ
ഉയിരറ്റ് പോയൊരച്ഛനുമോർമ്മയിൽ
ഉത്രാടരാവും മറന്നു ഞാൻ....
ഗോപകുമാർ കൈമൾ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo