വീണ്ടും മക്കാനിയുടെ അടുക്കളയിൽ പോയീ ,ഉമ്മ ബാക്കിയുണ്ടായിരുന്ന ജോലികൾ ചെയ്തു കൊണ്ടിരുന്നു .
മഞ്ഞു വീഴ്ചക്ക് രാത്രി ഒരു കുറവും ഉണ്ടായിരുന്നില്ല മേഞ്ഞിട്ട വീടിന്റെ വൈക്കോലിൻ തുമ്പിലൂടെ വെള്ളം ഇറയിലേക്ക് ഇറ്റിറ്റു വീണു . പുറത്തു കുരുമുളക് വള്ളിയിൽ നിന്ന് ചേമ്പിലയിലേക്കും കരിയിലയിലേക്കും വീഴുന്ന ജലത്തുള്ളികൾ ക്ട് ,ക്ട് ഒച്ചയുണ്ടാക്കി . അനുജൻ മക്കാനിയിലേ തൊട്ടിലിൽ തന്നെയാണ് ഉറങ്ങുന്നത് .
ഉമ്മയുടെ ഇരു ചെവികളും വീട്ടിൽ കിടത്തി ഉറക്കിയ എന്റെ നേരെ ആയിരുന്നു .
എന്തോ ഒരു വിളിയാളം കിട്ടിയ പോലെ
"മോൻ കരഞ്ഞോ "എന്ന് ഉറക്കെ വിളിച്ചു ചോദിച്ച് ഉമ്മ പുറത്തേക്കു വന്നു .
പിന്നെ ഒരു നിലവിളിയാണ് കേട്ടത് .

ആ നിലവിളിയുടെ ശബ്ദം വയലേലകളിലൂടെ ചുറ്റുമുള്ള കുന്നുകളിൽ തട്ടി പ്രതിധ്വനിച്ചു . വയലിന്റെ അരികിലൂടെ പുഴയുടെ ഓരങ്ങളിൽ താമസിക്കുന്ന ആദിവാസികൾ മുഴുവനും,ശബദം കേട്ട കുന്നിൻ
മുകളിലെ ആളുകളും പന്തം കൊളുത്തി ശബ്ദം കേട്ടെടുത്തേക്കു പാഞ്ഞു . കോളനിയിലെ വീടുകൾക്ക് മുമ്പിലൂടെ ഓടുമ്പോൾ പണിയ മൂപ്പൻ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു .
"പീട്യെലെ ചേട്ട്യേനെ അമ്മക്കെനെ ഭൈരോം "(പീടികയിലെ യജമാനന്റെ അമ്മയുടെ നിലവിളിയാണ്)

ഇരുളിൽ കോട കൂടി നിറഞ്ഞതാനാൽ പന്തത്തിന്റെ വെളിച്ചം അവരുടെ കൽ ചുവട്ടിൽ വീണു പിടഞ്ഞു .
ഉപ്പയും പൗലോകുഞ്ഞും കടയിലിരുന്ന മറ്റാളുകളും പുറത്തിറങ്ങി നോക്കിയപ്പോൾ ഉമ്മയെ അവിടെയെങ്ങും കണ്ടില്ല
തണുപ്പും മഞ്ഞുംകഠിനമായിരുന്നു . കാറ്റു കവുങ്ങിലും തെങ്ങിലും കൊണ്ട് ഹൂംകാരം പുറപ്പെടുവിച്ചു . വീടിന്റെ ഇറ യോട് ചേർന്ന കൂട്ടിൽ നിന്ന് ആടുകളുടെ ആർത്ത കരച്ചിൽ കേട്ടു,
ഉപ്പ നോക്കിയപ്പോൾ ആളിക്കത്തുന്ന മുളകളും തടിപ്പലകകളും വീടിന്റെ മുറ്റത്ത് വീണു കത്തിയെരിയുന്നു .
"എന്റെ മോനെ ' എന്ന് വിളിച്ചു കൊണ്ട് ഉമ്മകൊണ്ടുപോയി ഉറക്കിയ എന്നെയോർത്ത് ഉപ്പ കത്തുന്ന വീടിന്റെ ഉള്ളിലേക്കോടി .
കത്തിയ കനൽ മരങ്ങൾ പൊട്ടിചീറ്റി മുറ്റത്തേക്ക്ഉതിർന്നു വീണുകൊണ്ടിരുന്നു .
അതിന്റെ വെളിച്ചത്തിൽ നനഞ്ഞ, പുല്ലു
മേഞ്ഞ മേൽക്കൂരയുടെ മുകളിൽ കറുത്തിരുണ്ട തടിച്ച പുകചുരുൾ കാറ്റിൽ കറങ്ങി കോടമഞായി ഭൂമിയാകെ പരക്കും പോലെ തോന്നിച്ചു . അകത്തെ മുളയും മരങ്ങളും കത്തിത്തീർന്നാണ് തീ നനഞ്ഞ വൈക്കോലിൽ എത്തിയത് . അപ്പോഴേക്കും വീടിനകം തീച്ചൂള ആയി മാറിയിരുന്നു . തീയും പുകയും നിറഞ്ഞ വീടിനകത്തു ഉപ്പാക്കെന്നെ കണ്ടെത്താനായില്ല .
ആ കട്ടിലിന്റെ സ്ഥാനത്തു തീക്കനൽ ആയിരുന്നു

" മോനെ " "എന്റെ മോനെ " പരിഭ്രാന്തിയോടെ ഉപ്പ ഉറക്കെ വിളിച്ചു കൊണ്ടിരുന്നു .അപ്പോഴേക്ക് ആൾകൂട്ടം ഒരു ആരവമായി മാറിയിരുന്നു .
കുടത്തിൽ വെള്ള മേന്തി പെണ്ണുങ്ങളും, വാഴത്തടയും മരച്ചില്ലകളും വെട്ടിയിട്ടു ആണുങ്ങളും തീയെ നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു . പക്ഷെ ഉണങ്ങിയ മരപ്പലകകളും മുളകളും അവരുടെ ജോലി എളുപ്പമാക്കിയില്ല .അതിനിടയിൽ പൗലോകുഞ്ഞു അപസ്മാരമിളകി തീയിൽ വീണു .

ഉണങ്ങിയ മുളയിലാണ് ആ വീടിന്റെ മേൽക്കൂര പണിതത് . ഒരു വര്ഷം മുൻപ് ഉപ്പ പുതിയ വീട് പണിയാൻ തൊടിയിലെ മൂപ്പെത്തിയ പ്ലാവും , തേക്കുമൊക്കെ മുറിപ്പിച്ചു ഈരിച്ചു മച്ചിനു മുകളിൽ അടുക്കിയിരുന്നു .
ഉപ്പ തളർന്നു , ആരൊക്കെയോ താങ്ങി കൊണ്ട് പോയി റോഡിൽ കിടത്തി . "എന്റെ മോൻ , എന്റെ മോൻ "എന്ന് ഉപ്പ ചുണ്ടനക്കുന്നത് കേൾക്കാമായിരുന്നു .
എല്ലാം കത്തിത്തീരും വരെ തീ അണക്കാനായില്ല . അകത്തെ മരപ്പലകകളിലൂടെ തീ മേൽക്കൂര പുതച്ച വൈക്കോലിനെ പൊതിഞ്ഞു .
ഒച്ചയും ബഹളവും എന്നെ ഉണർത്തി . പീടികയിലെ വെറും നിലത്തു എന്നെ കെട്ടിപ്പിടിച്ചു ഉമ്മ ഉറങ്ങുന്നു .
" ഉമ്മാ , ഉമ്മാ " ഞാൻ കുലുക്കി വിളിച്ചു . ഉമ്മ ഉണർന്നില്ല .
ഞാൻ എഴുന്നേറ്റു പുറത്തേക്കു ഇറങ്ങി നോക്കി . തീയും പുകയും ആൾക്കൂട്ടവും .
എന്റെ ഉപ്പ റോഡിലും ഉറങ്ങുന്നു .
"ഉപ്പാ , ഉപ്പാ ", ഞാൻ ഉപ്പയെ കെട്ടിപ്പിടിച്ചു കരഞ്ഞു .

*******************************************************************************
"മോനെ ", "ഞാൻ പീട്യെന്റെ മുറ്റത്തിറങ്ങി നോക്കിയപ്പോ മുറ്റത്തും കോലായിലും തീയാണ് കണ്ടത് .ആ വെളിച്ചത്തിൽ പുകയും " ന്റെ മുത്തിനെ ഓർത്തു ഞാൻ ഓടി . അകത്തു പുകയും തീയും നിറഞ്ഞു ശ്വാസത്തിന് പെടയണ മോനെ എടുത്തു തിരിച്ചു പീട്യെക്കു കേറിയതു ഉമ്മാക്ക് ഓർമ്മ ണ്ട് "
ഉമ്മ ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി .
ഉമ്മ ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി .
-അവസാനം -

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക