നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുന്നറിയിപ്പ് (കഥ)


"നന്ദൻ പോയോ ഗൗരി ?"
"ഇപ്പൊ ഇറങ്ങിയതേ ഉള്ളു അമ്മെ ..'അമ്മ കുളിക്കുകയായിരുന്നു.അതാണ് പറയാതിരുന്നത് "
"കുഞ്ഞുറങ്ങിയോ ?'
"ഉവ്വമ്മേ "
അമ്മക്ക് തന്നോട് എന്തോ പറയാനുണ്ട് ഗൗരിക്ക് മനസിലായി. അത് വളരെ ഗൗരവമുള്ള .എന്തോ ഒന്നാണ് എന്നും.
'അമ്മ തനിക്ക് ഒരിക്കലും അമ്മായിഅമ്മയായിരുന്നില്ല. സ്വന്തം അമ്മ തന്നെ.
"എന്താ അമ്മെ ?"
"നന്ദൻ എങ്ങനെയാ ഇപ്പൊ നിന്നോട് ?"
അവൾക്ക് അത് ശരിക്ക് മനസിലായില്ല.
മൂന്ന് വർഷം പ്രണയിച്ചു വിവാഹം കഴിച്ചവർ. ജീവനാണ് തന്നെ അറിയാം .ഇപ്പൊ കുഞ്ഞുണ്ടായി കഴിഞ്ഞപ്പോൾ ഇഷ്ടം കൂടിയോ എന്നാണ് സംശയം.
"അവൻ ആരെയാ ദിവസവും വിളിക്കുന്നെ? രാവിലെ ടെറസിൽ പോയിട്ട് "
അവൾ അമ്പരപ്പോടെ ഒന്ന് നോക്കി.
"പച്ചക്കറികൾക്ക് വെള്ളം നനയ്ക്കാൻ ടെറസിൽ പോകാറുണ്ട് ഓപ്പറേഷൻ കഴിഞ്ഞത് കൊണ്ട് താൻ കൂട്ട് പോകാറില്ല. പണ്ടൊക്കെ ഒന്നിച്ചു ചെയ്യുന്ന ജോലികൾ ആയിരുന്നു അത്.
"നീ പ്രസവത്തിനു പോയപ്പോ ഞാൻ കരുതി അത് നിന്നെ ആകുമെന്ന്. പക്ഷെ നീ വന്നിട്ടും അത് തുടരുന്നുണ്ട് .."
അവൾ ചിരിച്ചു.
" കൂട്ടുകാരാരെങ്കിലും ആവും അമ്മെ. അല്ലാതെ ആര്? "
"കൂട്ടുകാരല്ല...ഒരാൾ കൃത്യ സമയം പാലിച്ചു എന്നും വിളിക്കുന്നെങ്കിൽ അത് ഒരിക്കലും കൂട്ടുകാരനെയല്ല ..അതും റൂമിൽ അല്ലാതെ ഒറ്റയ്ക്കാണെങ്കി തീരെ അല്ല .നീ വെറും പൊട്ടി ആകരുത് ഗൗരി "
അവൾ അമ്പരപ്പോടെ അമ്മയെ നോക്കി.
"ഭർത്താവിനെ വിശ്വസിക്കണം ..പക്ഷെ ഒരു ശതമാനം എപ്പോഴും പെണ്ണിന്റെ മനസ്സിൽ സൂക്ഷ്മത ഉണ്ടാകണം. ശ്രദ്ധ വേണം. കയറൂരി വിടരുത് എന്ന്.
ഇന്ന് വൈകുന്നേരം നീ അവന്റെ മൊബൈൽ ഒന്ന് നോക്കണം .."
"ഞാൻ അതൊന്നും ഇത് വരെ ചെയ്തിട്ടില്ല അമ്മെ .."
"സ്ക്രീൻ ലോക്കുണ്ടോ? "
എനിക്ക് അറിയില്ല. ഞാൻ ശ്രദ്ധിച്ചിട്ടില്ല "
"ഇന്ന് നോക്ക്. ഉണ്ടെങ്കിൽനീ എന്നെ വിളിക്ക് "
'അമ്മ പോയപ്പോൾ അവൾ തളർന്നു കട്ടിലിൽ ഇരുന്നു. ഹേയ് അമ്മക്ക് വെറുതെ തോന്നുന്നതാണ്. ഒന്നുമില്ല. ഒന്നുമുണ്ടാകില്ല.
നന്ദൻ വൈകുന്നേരം വന്നു. അവൻ കുളിക്കാൻ കേറിയപ്പോൾ അവൾ നോക്കി .loked ആണ്. അവളുടെ നെഞ്ചിടിപ്പ് അവൾക്ക് കേൾക്കാമായിരുന്നു. അവൾ അമ്മയുടെ അരികിലേക്ക് പോയി.
"നന്ദ നിന്റെ ഫോൺ ഒന്ന് തന്നെ ഒരു കാൾ വിളിച്ചിട്ട് തരാം "
'അമ്മ ഫോൺ ചോദിച്ചപ്പോൾ നന്ദന്റെ മുഖം ഒന്ന് വിളറി. അവൻ ഗൗരിയെ നോക്കിയിട് ഫോൺ കൊടുത്തു.
"ഇതെന്താടാ ലോക് ഒക്കെ അതിന്റെ ആവശ്യം ഉണ്ടോ? "
"അതല്ല അമ്മെ ഒരു സേഫ്റ്റിക്"അവൻ വിക്കി.
'അമ്മ ഫോണുമായി മുറിയിലേക്ക് പോയി.
"നന്ദാ"ഒരു വിളിയൊച്ച കേട്ട് നന്ദന്റെ പിന്നാലെ ഗൗരിയും ചെന്നു.
നന്ദന്റെ മുഖമടച്ചു ഒരു അടി വീണപ്പോൾ ഗൗരി ഭയന്ന് പിന്നോട്ട് മാറി.
"എന്താടാ ഇത്? ആരാടാ ഇത്? "
വാട്സാപ്പിലെ ചാറ്റുകൾ ...
നന്ദൻ വിളറി വെളുത്തു.
ഗൗരി ബോധം കേട്ട് പോകുമെന്ന് തോന്നിയപ്പോൾ ഭിത്തിയിൽ പിടിച്ചു.
"കള്ളം പറയാനൊന്നും ശ്രമിക്കേണ്ട ആരാണ് ഇവൾ? ഇത് എത്ര നാളായി തുടങ്ങിയിട്ട്? "
"അമ്മെ അത് വെറും തമാശക്ക് ...just ഫൺ "
'അമ്മ ചുമലിൽ ഒന്നുടെ കൊടുത്തു.
"ഫോട്ടോ അയച്ചു കളിക്കുന്നതാണോടാ തമാശ? ഭാര്യയുടെ മുന്നിൽ വെച്ച് അടിക്കുന്നത് ശരിയല്ല എന്നെനിക്കറിയാം. പക്ഷെ ..ഇവളാരാ? "
"അത് അത് ...ആതിര "
ഗൗരി ഞെട്ടിപ്പോയി.
അവൾ വേഗം ഫോൺ വാങ്ങി നോക്കി.
ആതിര. തന്റെ കൂട്ടുകാരി. വെറും കൂട്ടുകാരി അല്ല കൂടപ്പിറപ്പിനെ പോലെ പത്തു പതിനഞ്ചു വര്ഷങ്ങളായി തന്റെ ഒപ്പമുള്ളവൾ. നന്ദനെ കാണും മുന്നേ സ്നേഹിച്ചതും കൂട്ടായതും അവളോടായിരുന്നു ..ഒന്നിച്ചു കളിച്ചു പഠിച്ചു വളർന്നവൾ
അവൾ തളർന്നു പോയ ശരീരം താങ്ങി മുറിയിലേക്കു പോയി.
കാൽക്കൽ ഒരു തണുപ്പനുഭവപ്പെട്ടപ്പോൾ അവൾ ചാടി എണീറ്റു
"സത്യമായും ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല ..എപ്പോഴോ ഒരു നിമിഷം മനസ്സിടറി പോയി ..അവളാണ് ഇങ്ങോട്ട് ..ഒഴിഞ്ഞു മാറാൻ ഒത്തിരി നോക്കിയതാ ..തമാശ ആണെന്ന് പറഞ്ഞു വെറുതെ തുടങ്ങിയതാ .."അവൻ വിങ്ങിക്കരഞ്ഞു.
അവൾ എണീറ്റ് മുഖം തുടച്ചു
"ആരെ കാണിക്കാനാണ് ഈ കരച്ചിൽ? ..എന്നെയോ? "കഷ്ടം .തകർത്തല്ലോ നന്ദാ എന്റെ വിശ്വാസം? ഇനി ജീവിതത്തിൽ നിങ്ങളെ ഞാൻ വിശ്വസിക്കുമോ? സ്നേഹിക്കുമോ ?മറക്കാൻ പറ്റുമോ എനിക്ക് ?"ഈ കുഞ്ഞിന്റെ മുഖത്തേക്ക് നോക്ക് ..എങ്ങനെ തോന്നി നന്ദാ നിങ്ങൾക്ക് ?"
നന്ദൻ വിറയ്ക്കുന്ന ദേഹം നിലത്തിറക്കി വെച്ച് ഇരുന്നു
ഈ നിമിഷമാണ് എന്നും ഭയപ്പെട്ടിരുന്നത്.വേണ്ട വേണ്ട എന്ന് നൂറാവര്ത്തി മനസ്സിൽ കരുതിയതാണ്.
അവൾ ബാഗുകൾ അടുക്കി വെയ്ക്കുന്നത് കണ്ടു അവൻ ചാടി എന്നേറ്റു
"പോകരുതേ ഗൗരി ഇനി ഒരിക്കലും ഞാൻ .."
"ഗൗരി ബാഗ് അവിടെ വെയ്ക്കു" അമ്മ
'ഇനി എന്തിനാ അമ്മെ ഞാൻ? "ഗൗരി ഒന്ന് വിതുമ്പി
"കഷ്ടം ..എനിക്ക് വേണമെങ്കിൽ നീ അറിയാതെ ഇത് ഇവനോട് ചോദിക്കാം. ഇത് അവസാനിപ്പിക്കുകയും ചെയ്യാം ഞാൻ അത് ചെയ്യാതിരുന്നത് എന്താണെന്നു നിനക്കറിയുമോ? ..ജീവിതത്തി ൽ എന്നും നിനക്ക് ശ്രദ്ധ ഉണ്ടാകാനാണ്. കൂട്ടുകാരി ആണെങ്കിലും സ്വന്തം ജീവിതത്തിൽ ഒരു അന്യസ്ത്രീക്കു ആവശ്യത്തിൽ കവിഞ്ഞ അടുപ്പം കൊടുക്കാതിരിക്കാൻ ..ഈ വീട്ടിൽ അവൾക്ക് സർവ സ്വാതന്ത്ര്യം ആണ്. നിങ്ങളുടെ ബെഡ്‌റൂമിൽ വരെ കടന്നു വരാൻ ഉള്ള സ്വാതന്ത്ര്യം. ബസ്‌സ്റ്റോപ്പിലേക്കു ഇവന്റെ ബൈകിനു പിന്നിൽ അവളെ കയറ്റി വിട്ടിട്ടുണ്ട് നീ ..വിശ്വാസം അല്ലായിരുന്നോ നിനക്ക് അവളെ അല്ലെ ?"
"എന്റെ സ്വന്തം കൂടപ്പിറപ്പായിട്ട അമ്മെ. ഞാൻ കരുതിയെ "
"കൂടപ്പിറപ്പാണെങ്കിലും ചെയ്യരുത് ...അതിരു വേണം വീടിനും, മനസ്സിനും, ബന്ധങ്ങൾക്കും മനസ്സിലായോ? ജീവിതം ഇങ്ങനെ ഇട്ടേച്ചു പോകാനുളളതല്ല .തന്റേടം വേണം ജീവിതം ഇങ്ങനെ വന്നു പരീക്ഷിക്കുമ്പോൾ കരഞ്ഞോണ്ടിറങ്ങി പോകുന്നവളല്ല പെണ്ണ്. ഫേസ് ചെയ്യണം കൊച്ചേ ..നീ ഭക്ഷണം ഉണ്ടാക്കാൻ നോക്ക്. ഞാൻ കുഞ്ഞിനെ നോക്കിക്കൊള്ളാം .. "'അമ്മ കുഞ്ഞിനെ കൊണ്ട് പോയി.
ചാറ്റിന്റെ അവസാന വാചകം അവളുടെ മനസ്സിൽ നിന്നിരുന്നു
"പത്താം തീയതി നമുക്ക് കാണണം കേട്ടോ അന്നിവിടെ ആരുമില്ല.നമ്മൾ ഇത് വരെ ഒറ്റയ്ക്ക് ശരിക്കും കണ്ടില്ല. ആതിരയുടെ ചാറ്റിലെ വരികൾ. നാളെയാണ് പത്താം തീയതി.
കാളിംഗ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്ന ആതിര മുന്നിൽ നിൽക്കുന്ന ഗൗരിയെ കണ്ടു വിളറി.
"എന്താടി അകത്തോട്ട് ക്ഷണിക്കാത്തത് ?"ഗൗരി ചിരിച്ചു
"കേറി വാ "
"അനൂപേട്ടൻ ഇല്ലേ ?"
"ഇല്ല ഓഫീസിൽ .."
പുറത്തു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ട് ആതിര പുറത്തേക്കു നോക്കി
അനൂപ്.
"നിനക്കെന്താ പറ്റിയെ? ..നിനക്ക് വയ്യ എന്ന് ഗൗരി വിളിച്ചു പറഞ്ഞപ്പോ ഞാൻ പേടിച്ചു പോയി "അനൂപ് ആകുലതയോടെ പറഞ്ഞു
"പേടിക്കണം അനൂപേട്ട ഇവളെ ..നല്ല പോലെ പേടിക്കണം .."എന്നിട്ടു അവൾ നന്ദന്റ ഫോണിലെ മുഴുവൻ ചാറ്റുകളും അയാൾക്ക് കാട്ടി കൊടുത്തു
'തമാശ ആണെന്നാ ഇവർ പറയുന്നേ അനൂപേട്ടന് തോന്നിയോ അങ്ങനെ ?"
അനൂപിന്റെ മുഖം ചുവന്നു
"കൂടുതൽ സെന്റി ഡയലോഗിനൊന്നും ഞാൻ ഇല്ല ആതിരേ ,,ഇനി വരുന്നതെല്ലാം നീ ഒറ്റയ്ക്ക് അനുഭവിച്ചോ ...കേട്ടല്ലോ ഒറ്റയ്ക്ക് ..നിന്റെ നിഴൽ പോലും കണ്ടേക്കരുത് എന്റെ ജീവിതത്തിൽ "
നടന്നു പോകാനൊരുങ്ങിയിട്ട് ഒരു നിമിഷം അവൾ ഒന്ന് നിന്ന്
"വീട്ടിൽ നിന്ന്‌ പോരുമ്പോൾ നിന്റെ ചെകിടത്തു ഒന്ന് തരണം എന്ന് കരുതി തന്നെ ആണ് പോന്നത്. എന്തിനാണെന്നോ? .
പെണ്ണിന്റെ വില കളഞ്ഞതിന് ..പിന്നെ കൂടപ്പിറപ്പിന്റെ സ്നേഹം തന്ന എന്നെയും സ്വന്തം ജീവനെ പോലെ നിന്നെ സ്നേഹിച്ച ഈ നിൽക്കുന്ന നിന്റെ ഭർത്താവിനെയും ചതിച്ചതിന്. .പക്ഷെ ഇപ്പൊ അറപ്പ് തോന്നുവാ. നിന്നെ തൊട്ടാൽ ഞാൻ കൂടി അശുദ്ധമാകും. നൂറു തവണ ഞാൻ ഞാൻ മനസ്സിൽ നിന്നെ അടിച്ചിട്ടുണ്ട്. അത് ഓർത്തോ "
അവൾ പുറത്തേക്ക് നടന്നു. പിന്നിൽ വാതിൽ ആഞ്ഞു അടഞ്ഞതു അവൾ കേട്ടു. അകത്തെന്താണ് നടക്കുന്നതെന്ന് അവൾക്കു ഊഹിക്കാമായിരുന്നു. പ്രതികാരത്തിന്റെ നേർത്ത ചിരിയോടെ അവൾ നടന്നു തുടങ്ങി. കരുതലോടെ ജാഗ്രതയോടെ ഓരോ ചുവടും സൂക്ഷിച്ചു വെച്ച്....
======
Written by Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot