നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദത്തെടുക്കൽ(കവിത)


രമ്യഹർമ്മങ്ങള്‍ പടുത്തുയർത്താൻ
തൊടിയിലെ മരങ്ങൾ മുറിച്ചകറ്റി,
വന്‍വൃക്ഷങ്ങളെ ബോൺസായ്
രൂപത്തിൽ കുഞ്ഞൻ വൃക്ഷങ്ങളാക്കി,
അവയുടെ വേരുകള്‍ക്കോടാന്‍
ചെടിച്ചട്ടിയിൽ ഒരുപിടി മണ്ണും നൽകി .
തണലിന് മേൽക്കൂരകളും
തണുപ്പിന് ശീതീകരിച്ച മുറികളും
കൃത്രിമമായി പണിതുയർത്തി,
പക്ഷെ, ശുദ്ധവായു ശ്വസിക്കാൻ
എവിടെ പോകുമെൻ മർത്യാ ഇനി.
ഇനിയെങ്കിലും
ഒരു ചെടി നട്ടുകൂടെ,
അതിനെ ദത്തെടുത്തു കൂടെ,
പരിപാലിച്ച് , പരിപോഷിപ്പിച്ച്
മക്കളെപ്പോലെ വളർത്തിക്കൂടെ.
വളർന്നുവന്നാൽ അവ തരും
‌ശ്വസിക്കാൻ ആവോളം ശുദ്ധവായു,
തിരിച്ചൊന്നും ചോദിക്കാതെ..
======
ഗിരി ബി. വാരിയർ
#ലോകപരിസ്ഥിതിദിനം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot