Slider

തനിച്ചാക്കി പോയവൾ (കഥ)

0

"ഉറങ്ങു മോളെ ...കരയല്ലേടാ...മോളുടെ ഉമ്മ നാളെ വരുട്ടാ... ഉമ്മ വന്നാൽ നമുക്ക് നല്ല അടി വെച്ചു കൊടുക്കാം"...രാത്രിയും ഉമ്മാനെ ചോദിച്ചു കരഞ്ഞ ആ രണ്ടു വയസുകാരിയെ നബീലിന്റെ ഉമ്മ തോളിൽ കിടത്തിക്കൊണ്ട് പറഞ്ഞു...
നബീലിന്റെ കല്യാണം കഴിഞ്ഞു മൂന്നു വർഷമായി..രണ്ടു വയസുള്ള മകളുണ്ട്... നബീൽ ഗൾഫിൽ ആയിരുന്നു.. രണ്ടു ദിവസമായി വന്നിട്ട്...നബീൽ വരുന്നതിന്റെ തലേ ദിവസം ഭാര്യ ടിക്‌ടോകിൽ കണ്ടു പരിചയപ്പെട്ട ഒരു ചെക്കനുമായി ഒളിച്ചോടി...പോകുന്നതിന്റെ തലേ ദിവസം വരെ അവളുമായി സംസാരിച്ചിട്ടും ഒരു സൂചന പോലും അവനു തോന്നിയില്ല....പെട്ടന്നുള്ള അവളുടെ പോക്ക് അവനു താങ്ങാൻ പറ്റുമായിരുന്നില്ല...നാട്ടിൽ വന്നിട്ടും ആളുകളുടെ കുത്തുവാക്കുകൾ കേട്ടു അവനു പുറത്തു ഇറങ്ങാൻ പറ്റാതെയായി... അതിൽ കൂടുതൽ വിഷമം അവൻ ജീവന് തുല്യം സ്നേഹിച്ച ഭാര്യ പോയതിനാലാണ്... ഒരു കുറവും അവൻ അറിയിച്ചിട്ടില്ല... സ്നേഹത്തിൽ പോലും... പെട്ടന്നുണ്ടായ ഷോക്ക് അവനു താങ്ങാൻ പറ്റാതെയായി....
"മോനെ അവളുടെ വാപ്പ വന്നിട്ടുണ്ട്... നിന്നോട് സംസാരിക്കണമെന്ന്..". നബീലിന്റ വാപ്പ വന്നു പറഞ്ഞു...
നബീൽ ഹാളിലേക്ക് ചെന്നു...
അവളുടെ വാപ്പ പാവം മനുഷ്യനാണ്... അവനെ കണ്ടതും അയാൾ പൊട്ടിക്കരഞ്ഞു...
"മോനെ ഈ വാപ്പനോട് ക്ഷമിക്കടാ... മോനെ പോലെയുള്ള ഒരാളുടെ സ്നേഹം കിട്ടാൻ അവൾക്ക് വിധിയില്ല..
ഞങ്ങളെ പോലും അവൾ ഓർത്തില്ല.. ഈ വിവരം അറിഞ്ഞ നിമിഷം അവളുടെ ഉമ്മ തല കറങ്ങി വീണതാ.. ഇതുവരെ മിണ്ടിയിട്ടില്ല... അവൾ ഇനി ഇല്ല... അവൾ മരിച്ചു... ഇനി ഞങ്ങളുടെ മനസ്സിൽ അവൾക്ക് ഒരിക്കലും സ്ഥാനമില്ല.... ഈ വാപ്പനോട് മോൻ ക്ഷമിക്ക്.. അതും പറഞ്ഞു അയാൾ അവന്റെ കാലിൽ വീണു... നബീൽ അയാളെ പിടിച്ചു എഴുന്നേൽപ്പിച്ചു .. അയാൾ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു...
ആ കരച്ചിൽ കുറച്ചു നേരം നീണ്ടു നിന്നു...
അവളുടെ വാപ്പ പോയതിനു ശേഷം നബീലിന്റെ ഫ്രണ്ട്‌സ് വന്നു... അവർ ഒരു ആവിശ്യവുമായാണ് വന്നത്. ഒരു കേക്ക് മുറിച്ചു ഒരു ആഘോഷം നടത്തണം... എന്നിട്ട് ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ഇടണം ...അവൾ പോയത്കൊണ്ട് വിഷമമില്ല എന്നു അവളും നാട്ടുകാരും അറിയണം...
അവർക്കറിയില്ലല്ലോ പോയത് പാതി ജീവനായിരുന്നവൾ ആണെന്ന്...എങ്ങനെ മറച്ചു വെച്ചാലും വിഷമം കണ്ണീരായി വരുമെന്നും...എത്ര വർഷങ്ങൾ കഴിഞ്ഞാലും ഒരു തീരാ നോവായ്‌ മനസ്സിൽ അതു അവശേഷിക്കുമെന്നും...
കരയില്ല... കരഞ്ഞാൽ ആളുകൾ കളിയാക്കും... അവൾ മരിച്ചാൽ ഇത്ര സങ്കടം ഇല്ലായിരുന്നു..പക്ഷെ ഇതു അവൾ നെഞ്ചിൽ കത്തി കുത്തിയിറക്കി പോയത് പോലെയാണ്...
കൂട്ടുകാരുടെ ആവിശ്യം പിന്നെയൊരിക്കൽ ആകാമെന്ന് പറഞ്ഞു അവരെ തിരിച്ചയച്ചു ...ഒരു കാര്യത്തിൽ ഭാഗ്യമുണ്ട് ..അവൾ കൊച്ചിനെ തന്നിട്ടാണ് പോയത്..അല്ലങ്കിൽ തകർന്നു പോയേനെ ...പക്ഷെ കുട്ടി കരച്ചിൽ നിർത്തുന്നില്ല...ഉമ്മാനേം ചോദിച്ചു കരയുകയാണ്... അതാണ് കൂടുതൽ സങ്കടം..
കൊച്ചിനറിയില്ലല്ലോ അവളെ തനിച്ചാക്കി അവളുടെ ഉമ്മ പോയ കാര്യം...
ഉമ്മാടെ കയ്യിൽ നിന്നും കൊച്ചിനെ വാങ്ങി നബീൽ തോളത്തു കിടത്തി പാട്ടു പാടി...കുറച്ചു കഴിഞ്ഞു കുട്ടി താനെ ഉറങ്ങി ...തൊട്ടിലിൽ കിടത്തിയ കൊച്ചിനെ നബീൽ കുറേനേരം നോക്കി നിന്നു...കണ്ണുകൾ നിറഞ്ഞു തുള്ളികൾ കുട്ടിയുടെ മുഖത്തേക്ക് വീണു...നാളെയും അവൾ ഉമ്മാനെ ചോദിക്കും.... ഒരുപാട് നുണകൾ പറയേണ്ടി വരും...അവളിനി ഉമ്മയില്ലാതെ വാപ്പയുടെ സ്നേഹത്തിൽ ജീവിക്കും...വാപ്പയുടെ രാജകുമാരിയായി...വളർന്നു വലുതാകുമ്പോൾ അവൾ മനസിലാക്കും... അന്നു അവൾ ഒരിക്കലും ഉമ്മാനെ കാണണമെന്ന് പോലും പറയരുത്...അതുപോലെ ഞാൻ അവളെ വളർത്തും....എന്റെ ..എന്റെ മാത്രം രാജകുമാരിയായി ....
റഹീം പുത്തൻചിറ 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo