നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഉൾമൊഴി


“ഹൃദയം എഴുത്തില്ലാ 
പുസ്തക“- മെന്ന് കവി!
തൊണ്ടയിൽ പേനത്തുമ്പ് 
തുളഞ്ഞ് മിണ്ടാതെ ഞാൻ.

“ഉടൽഹത്യ ചെയ്കയാൽ 
വീടകം ആത്മാവ് പോൽ”
നിശ്ചലം മരവിച്ച 
നഗരം പുതച്ച് ഞാൻ.

“കുങ്കുമവ്രണം ഇരുൾ-
ക്കുടയാൽ മറച്ചവൾ”
നുരയുന്നുള്ളിൽ തല്ലി -
നീറ്റുമക്കണ്ണീരാഴം.

“ഈവിധം വെയിൽ ഇഴ 
നെയ്തതഴിക്കാൻ രസം!“
ആ നീലക്കൺപ്പോളക-
ളടച്ച ഇരുട്ട്; ഞാൻ.
=======
വിനോദ് മനമ്മൽ  

(Vinod Manammal)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot