Slider

ഒരു ലോക്ക്ഡൗൺ മടിയൻ: ഷൗക്കത്ത് മൈതീന്റെ ഹ്രസ്വചിത്രം

0

Link: https://youtu.be/kH4cP0gllVc

അടിമാലി സ്വദേശിയും നല്ലെഴുത്തിന്റെ അഡ്മിനും പ്രവാസിയുമായ ഷൌക്കത്ത് മൊയ്‌തീൻ കൊറോണ -ലോക്ക്ഡൌൺ വിഷയത്തെ ആസ്പദമാക്കി ഒരുക്കിയ ഒരു ലോക്ക് ഡൌൺ മടിയൻ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.ഹൃഷികേശ് ഒട്ടുവഴിക്കൽ എന്ന നവാഗത സംവിധായകനാണ് ഈ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഇന്നും ഗ്രാമീണത നഷ്ടമായിട്ടില്ലാത്ത പാലക്കാടൻ ഗ്രാമങ്ങളുടെ തനത് ഭാഷാ സ്വാധീനത്തിലാണ്, കുഞ്ഞ് ഹ്രസ്വചിത്രം ഒരു ലോക്ക്ഡൗൺ മടിയൻ ഒരുക്കിയിരിക്കുന്നത്.
ഗ്രാമത്തിലെ ജനങ്ങളുടെ ഭാഷാശൈലിയും നിഷ്കളങ്കതയും ഇതിൽ ഉടനീളം നമുക്ക് കാണാൻ കഴിയും.
ഈ ലോക്ക്ഡൗൺ കാലത്തെ നീണ്ട അവധികാരണം വീട്ടിൽ വെറുതെ കുത്തിയിരുന്നു മടി പിടിച്ചവരാണ് നമ്മളിൽ ഭൂരിഭാഗവും, ഈ ആശയമാണ് ഷൗക്കത്ത് മൊയ്തീൻ ഇടുക്കി, ഈ കുഞ്ഞു ചിത്രത്തിലൂടെ പറയുന്നത്. ഓരോ മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞ് ഭാര്യാസ്നേഹത്തിന്റെ മറപിടിച്ച്, എങ്ങനെ ജോലിക്ക് പോകാതെ കഴിയാം എന്ന് ഗവേഷണം നടത്തുന്ന സുഗുണൻ. സുഗുണനെ ഉപദേശത്തിലൂടെ നന്നാക്കാൻ ആവില്ല എന്ന് മനസ്സിലാക്കി ഭാര്യ രാജി, അയൽപക്കക്കാരിയായ വനജയുടെ കൂട്ടുപിടിച്ച് നടപ്പിലാക്കുന്ന പദ്ധതി, അത് കുറിക്കു കൊണ്ടു.... അങ്ങനെ ഒടുവിൽ സുഗുണൻ ജോലിക്ക് പോയി...
ഈ ലോൺ കാലത്ത് സാമൂഹിക അകലം പാലിച്ച് അഭിനേതാക്കൾക്കൊപ്പം സംവിധായകനും ഛായാഗ്രാഹകനും മാത്രം പങ്കെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരുടെയും ആത്മാർത്ഥമായ പരിശ്രമം ചിത്രത്തിൽ നമുക്ക് കാണാം.
പാലക്കാടൻ നാടൻ ഭാഷാപ്രയോഗം കാണികൾക്ക് നല്ലൊരു അനുഭൂതി നൽകും തീർച്ച...!!


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo