ഇന്നു ഞാന്‍ നാളെ നീ, ഇന്നു ഞാന്‍ നാളെ നീ
ഇന്നും പ്രതിദ്ധ്വനിക്കുന്നിതെന്നോര്‍മ്മയില്‍
ഇന്നു ഞാന്‍ നാളെ നീ, ഇന്നു ഞാന്‍ നാളെ നീ
ഇന്നും പ്രതിദ്ധ്വനിക്കുന്നിതെന്നോര്മ്മയില്‍
ജ്ഞാനപീഠജേതാവ് ശ്രീ ജി.ശങ്കരകുറുപ്പിന്റെ ഏതാനും വരികളാണിവ. അദ്ദേഹത്തിന്റെ ഈ വരികൾ ഓർമ്മിക്കുവാൻ ഏറെയുണ്ട് ഇന്നു മായി ബന്ധപ്പെടുത്തി പറഞ്ഞതാണെങ്കിലും നാളെ നീ എന്ന ചോദ്യം ഇന്ന് സമൂഹത്തിൽ ഏറെ സ്വാധീനം ചെലത്തുന്നു.
നമ്മുടെ ജീവവായു പ്രകൃതിയാണ്. ആ പ്രകൃതിയെ നാം ഇന്ന് നശിപ്പിച്ചാൽ നാളെ വരുന്ന ആപത്ത് ഘട്ടം തരണം ചെയ്യാൻ ഒരുപാടുപേരുടെ ജീവൻ കൊടുക്കേണ്ടി വരും. നാം മനുഷ്യർക്ക് മനുഷ്യത്യമാണ് വേണ്ടത്.
എന്താണ് മനുഷ്യത്യം? ഭൂമിയിൽ വസിക്കുന്ന എല്ലാ ജീവജാലങ്ങളോടും നാം കാണിക്കുന്നതായിരിക്കും നമുക്ക് തിരിച്ചു കിട്ടുക ഓർക്കുക മനുഷ്യരെ.
ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ട തടിക്കു വിനാശവു-
മിന്ന നേരമെന്നേതുമറിഞ്ഞീലാ.
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ
ശ്രീ പൂന്താനം നമ്പൂതിരി രചിച്ച ഏതാനും പ്രശസ്തമായ വരികളെ ഒരു നിമിഷം ഓർക്കൂ സഹോദരങ്ങളെ ... ഇന്നും ഈ വരികൾ പ്രാധാന്യമർഹിക്കുന്നു. ഇന്നത്തെ ജീവിതവുമായി അത്രയധികം ബന്ധം കാണുന്നു. ഇന്ന് കാണുന്നത് നാളെ എന്താകും യെന്നറിയില്ല. നാം കാണുന്ന ഇന്നത്തെ സൗകര്യങ്ങൾ പോലും ഒരു നിമിഷം ഇല്ലായ്മ ചെയ്യാൻ നമ്മുടെയൊക്കെ ദോഷവശങ്ങൾ മതി ഇതൊക്കെ പെട്ടെന്ന് നശിക്കാൻ .
നമ്മുടെ ജീവിതം നല്ലതിലേക്കുള്ള ചവിട്ടുപടി മാത്രമായിരിക്കുക അല്ലെങ്കിൽ വിനാശം മാത്രം ഫലം. പൂന്താനം നമ്പൂതിരിയുടെ ഈ വരികൾ മനസ്സിലാക്കാൻ സാധിക്കും.
നാം മനുഷ്യർക്ക് പല വ്യത്യാസ സ്വഭാവങ്ങൾ ആണ് ഉള്ളത്. മനുഷ്യത്യമില്ലാത്ത പെരുമാറ്റം, തിരിച്ചറിവ് ഇല്ലാതെ ഓരോ ദോഷവശങ്ങളിൽ ചെന്ന് അതിൽ അകപ്പെടുന്നു. സത്യത്തിൽ ഒരു മനുഷ്യൻ മനുഷ്യനെതന്നെ ശത്രുവായി കാണുന്നു. ഈ ജീവിതം അസൂയ, ദുഷ്ടത, ഇതൊക്കെ ഏതൊരു മനുഷ്യ ജന്മത്തിനു ഉണ്ടായാൽ നിങ്ങളുടെ ആയുസ്സിലെ പകുതി ലേറെ അതിൽ പോയി പിന്നെ കുറച്ചു ജീവിതം ഇന്നു കാണുന്ന മഹാമാരിയെപ്പോലെ വന്നാൽ നാം ഇതുവരെ ജീവിച്ചു തീർന്നിട്ടില്ല എന്നർത്ഥം.
മനുഷ്യത്യം മരിച്ചിട്ടില്ലാത്ത മനുഷ്യരും ഉണ്ട് നമ്മുടെ ഇടയിൽ നാം കണ്ട ദൈവങ്ങൾ അവരാണ്. കടലുണ്ടി അപകടം നാം കണ്ടില്ലേ, പ്രളയകാലത്ത് നാം കണ്ടു ദൈവങ്ങളെ, കരിപ്പൂർ വിമാനപകടം നാം കണ്ടില്ലേ ദൈവങ്ങളെ... കൊറെന്റെ നിലുള്ള ഒരു കുട്ടിയെ പാമ്പ് കടിയേറ്റപ്പോൾ രക്ഷകനായി ഒരു മനുഷ്യൻ വന്നതും നാം കണ്ടതാണ് മനുഷ്യത്വമുള്ള മനുഷ്യരുമുണ്ട് നമ്മുടെ സമൂഹത്തിൽ .
"ഇത്തിരിയേയുള്ളൂ ഞാൻ,
എനിക്കു പറയുവാനിത്തിരിയേ വിഷയവുമുള്ളൂ
അതു പറയാനിത്തിരിയേ വാക്കും വേണ്ടൂ"
ശ്രീ കുഞ്ഞുണ്ണി മാഷിെന്റെ ഈ വരികൾ ഓർക്കുക ചെറിയ വാക്കിൽ പോലും ഒരു പാട് അർത്ഥങ്ങൾ കാണാൻ കഴിയും. കൂടുതൽ പറഞ്ഞ് ഉപദേശിക്കുന്നതിനേക്കാൾ നല്ലത് ഇത്തിരിവാക്ക് ഒത്തിരിയായി കേൾക്കാൻ സമൂഹത്തോട് പറയുകയാണ് അദ്ദേഹം . മാഷ് എന്നും എല്ലാവരുടെയും മനസ്സിൽ വല്യ മാഷാണ്..
സമൂഹം എന്നത് ഒരു വലിയ ഒരു ഗ്രൂപ്പാണ് അതിൽ വ്യത്യസ്ത സ്വഭാവങ്ങളാകാതെ ഒരറ്റ മനസ്സ് ആയാൽ നാം എല്ലാ ദുഷ്കര ജീവിതവും അതിജീവിക്കുകതന്നെ ചെയ്യും.
കാലം പിറകോട്ട്
കാലം പിറകോട്ട് ചലിച്ചു
കാലം ജീവിതത്തെ പഠിപ്പിച്ചു.
കാലവും ജീവിതവും
ചിന്തകളെ വിറപ്പിച്ചു !
ചിന്തകൾ മാനസികമായി
വേദനകൾ നൽകി
വേദനകൾ ഇരുട്ടിലാക്കി
ഇരുട്ടിലെ മെഴുകുതിരി
വെട്ടത്തിൽ
പഠിച്ചവർ പാഠം മറന്നില്ല !
പാഠം പഠിച്ചവർ ജീവിതം പഠിച്ചു.
ജീവിതം പഠിക്കാത്തവർ
ഇന്നിതാ ജീവിതം
എന്താണെന്ന്
പഠിച്ചു കൊണ്ടിരിക്കുന്നു !
ജീവിതം ഇങ്ങനെയൊക്കെയാണെന്ന് എന്റെ ചില വരികളാണിവ. ജീവിതം പഠിക്കണമെങ്കിൽ നമ്മുടെയൊക്കെ പഴയ ജീവിത കാലത്തേക്ക് തിരിഞ്ഞു നോക്കണം. നമ്മുടെ അഹങ്കാരം പോലും ഒരു നിമിഷത്തെ അയുസ്സ് പോലും ഇല്ല എന്ന് ഓർക്കുക സഹോദരൻമാരെ .
വൈകുന്നേരം കാഞ്ഞങ്ങാട് ടൗണിൽ വച്ച് യാദൃശകമായി ഒരു സംഭവം കാണാനിടയായി ആ നിസ്സംഗമായ അവസ്ഥ ഒരിക്കലും മനസ്സിൽ നിന്നു മായുന്നില്ല അതൊന്ന് കുറിക്കുന്നു ഞാൻ ഇവിടെ.....
ഒരു വൈകുന്നേരം ഒരു സൈക്കിൾ വണ്ടി മഴക്കൊള്ളാതിരിക്കാൻ സൈക്കിളിൽ തുണിക്കൊണ്ട് മറച്ചിരിക്കുന്നു തളർന്ന ഒരു മനുഷ്യനും പിറകിൽ ആ സൈക്കിൾ വണ്ടി ഉന്തുവാൻ അയാളുടെ ഭാര്യയും. പക്ഷെ ആകെ അതിശയിപ്പിച്ചതും സങ്കടകരമാക്കിയതും ആ തളർന്ന മനുഷ്യൻ്റെ മടിയിൽ മൂന്നു ചെറിയ മക്കളും. പിന്നെ ആ ഭാര്യയുടെ കൈയിൽ ലോട്ടറിയും ഉണ്ടായിരുന്നു. അവിടെ കാൽ നടയാത്രക്കാർക്കു പോലും അദ്ദേഹത്തെ സുപരിചിതമാണെന്നു എനിക്കു തോന്നി. എല്ലാവരും അദ്ധേഹത്തോട് സംസാരിക്കുന്നുണ്ട്. ഒരാൾ ആ കുട്ടികൾക്ക് അയാൾ വീട്ടിലേക്ക് വാങ്ങിയ പലഹാരം കൊടുത്തു. അത് കുട്ടികൾ വാങ്ങി.പക്ഷെ ആ തളർന്ന മനുഷ്യൻ്റെ സൗഭാഗ്യമാണ് ആ കുട്ടികൾ എന്ന് എനിക്കു തോന്നി. ആ പലഹാരം കുട്ടികൾ വാങ്ങിയ പാടും രണ്ടു കൈകൾ കൊണ്ട് മൂന്നു മക്കളും നമസ്കരിച്ചു. ആ സൈക്കിൾ വണ്ടി ഉന്തി ആ അമ്മ മുന്നോട്ട് നീങ്ങി.ഇതുപോലുള്ള എത്രയോ പേർ നമ്മുടെ നാട്ടിൽ ജീവിക്കുന്നു അത് ഒരിക്കൽ പോലും കണ്ടില്ലെന്നടിക്കാൻ കഴിയില്ല. അത് മനസ്സിൽ എന്നും നിലനിൽക്കും. ഒന്നും അറിയാത്ത ആ പ്രായത്തിൽ ആ അച്ഛൻ ആ മക്കൾക്ക് നല്ല അറിവുകളാണ് പറഞ്ഞു കൊടുത്തത് എന്ന് എനിക്ക് മനസ്സിലായി.ആ അറിവുകൾ മതി ആ കുട്ടികൾക്ക് വിജയത്തിലേക്ക് എത്താൻ.
നാം വളർത്തു മൃഗങ്ങളെ ഒന്ന് ശ്രദ്ധിച്ചു നോക്കൂ,
മനുഷ്യനേക്കാളും വേഗത്തിൽ
വളർത്തുമൃഗങ്ങളുടെ തിരിച്ചറിവ് മനുഷ്യനെ തരം താഴ്ത്തുന്നു. സ്നേഹം എന്താണെന്ന് മനസ്സിലാക്കേണ്ടത് നാം വീട്ടിൽ ഒരു
വളർത്തു പൂച്ചയായാലും നായയും അവർ
നമ്മളോടു കാണിക്കുന്ന സ്റ്റേഹം
യാഥാർത്ഥ്യം ആണ്.നാം കാണുന്നില്ലേ വളർത്തു മൃഗങ്ങളോട് സ്നേഹം കൊടുത്ത് വീട്ടിൽ നിന്ന് ഒരു ദിവസം വീട്ടിൽ നിന്ന് മാറി നിന്നാൽ മനസ്സിലാകും നായയുടെയൊക്കെ
സ്നേഹം കളങ്കമില്ലാത്ത സ്നേഹമാണ്.
നാം ഓർക്കുക സഹോദരൻമാരെ നാം ഒരു പ്രളയം വരുംമ്പോൾ വളർത്തുമൃഗങ്ങളെ അപകടത്തിലേക്ക് തള്ളിവിടരുത്. മനുഷ്യത്യമില്ലാത്ത മനുഷ്യരായി മാറരുത് ഒരിക്കൽ പോലും.
ജീവിതം പ്രതിസന്ധിയിലാകുമ്പോൾ
ജീവിതത്തിൽ മാറ്റം സംഭവിക്കുന്നു. പ്രതിസന്ധി തരണം ചെയ്ത് കഴിഞ്ഞപ്പോൾ
വിവരക്കേടുകൾ വീണ്ടുംതുടങ്ങുന്നു. ഒരു നിമിഷത്തെ വിവരക്കേടുകൾ മനസ്സിൽ നിന്ന് അറുത്ത് മാറ്റിയാൽ എന്തും നേരിടാനുള്ള മനസ്സ് മാത്രം മതി ജീവിതത്തെ സുന്ദരമാക്കാൻ കഴിയും. വിദ്യാഭ്യാസം കൂടുംതോറും അറിവ് വളരുന്നു. അറിവ് കൂടും തോറും പരിഹാസം വളരുന്നു. പരിഹാസം വളരുംതോറും നിന്നിലെ വിദ്യാഭ്യാസവും അറിവും നിന്നിൽ നിന്നകന്നു പോകുന്നു . വിദ്യാഭ്യാസവും അറിവും തിരിച്ചറിവും നിന്നിൽ കാണുംമ്പോൾ നീ യഥാർത്ഥ ജ്ഞാനമുള്ളവനായി മാറുന്നു.
ചെറിയ കുഞ്ഞിന്റെ സ്വഭാവത്തിേലേക്ക് വരാം,
പ്ത്ങ്ങി കരയുന്ന കുഞ്ഞിനെ ശ്രദ്ധിക്കാറില്ലേ നിങ്ങൾ? ചെറുപ്പത്തിൽ അമ്മയെവിടേലും കണ്ണുവെട്ടിച്ചു പോയാൽ മുഖം പരിഭവം മുഴുവൻ മനസ്സിൽ വച്ച് കരയുന്നു കുഞ്ഞ്.
പിന്നെ അമ്മയെ കാണുംമ്പോഴുള്ള സന്തോഷവും. ഈ സന്തോഷം എത്ര ജന്മവും അങ്ങനെ തന്നെ കുഞ്ഞിന്റെ മനസ്സിൽ ഉണ്ടാകണം. ചെറുപ്പത്തിൽ തന്നെ നല്ല സംസാരത്തിലും കരുതലോടെ വളർത്തുക.
ഒരു കുഞ്ഞിന് പല ഉത്തരവാദിത്യവും കടമകളും നിറഞ്ഞതാണ് ആ കുഞ്ഞിന്റെ ജീവിതം പോലും. അത് മനസ്സിലാക്കി കൊടുക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ് ...
നിങ്ങളുടെ ഈ ജന്മം കൊണ്ട് എന്തൊക്കെ നല്ല കാര്യങ്ങൾ, നേടിയെടുക്കാൻ കഴിയും.
നിങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയും. നിങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറ്റുക..
ഈ ജന്മം സന്തോഷത്തോടെ ജീവിക്കുക.
സൗഹൃദ യാത്രയ്ക്കു പോകുമ്പോൾ ഒരു മൂലയ്ക്ക് ഒതുങ്ങിക്കുട്ടുന്ന സുഹൃത്തിനെ പിടിച്ചു വലിച്ചു ആക്ടീവാക്കുന്ന സൗഹൃദങ്ങളാണ് നമ്മുടെ കരുത്ത്. സൗഹൃദം യെന്നത് ഒരു ചങ്ങലയാണ് ആർക്കും തകർക്കാൻ പറ്റാത്ത ചങ്ങല.
സ്കൂൾ കാലവും കോളേജ് കാലവും
കഴിഞ്ഞാലും. പിന്നീട് അവർ അകലെയാണ്. ആ അകലെ ഇന്ന് അടുത്ത് കണ്ടുമുട്ടാൻ ശാസ്ത്രം വളർന്നു. ഇന്ന് അകലെയാണെങ്കിലും അടുത്ത് നാം വിഡിഒ കോൾ വഴിയും, ഫേസ് ബുക്ക്, വാട്ട്സ് ആപ്പ് വഴിയും സൗഹൃദങ്ങളെ ഒരിക്കലും വിട്ടു പോകാതെ യോജിപ്പിക്കുന്നു.
നാം അനുഭവിച്ചു കഴിഞ്ഞ സൗഹൃദങ്ങൾ നേരിട്ട് എനി വളർന്നു വളർന്നുവരുന്ന പുതു തലമുറയിലെ കുട്ടികളും അനുഭവിക്കണം.
വിദ്യാലയം ആണ് അതിന് മുതൽ കൂട്ട് .
ഇന്നത്തെ മഹാമാരിയിൽ ഇന്ന് പഠനം ഓൺലൈനായി. ഓൺലൈൻ പഠനം ഇന്ന് രസകരമായി അദ്ധ്യാപകർ കൈകാര്യം ചെയ്യുന്നു. പക്ഷെ ഇന്ന് വേറെ വഴികൾ ഒക്കെ അടഞ്ഞുകിടക്കുന്നു.
നാം ജീവിതത്തെ സീരിയസ് ആയി കാണാൻ പഠിക്കുക. നിങ്ങളുടെ അശ്രദ്ധയിൽ വീട്ടിലുള്ള കുഞ്ഞു മക്കൾക്കു പോലും കൊറോണ പടർന്നു പിടിക്കാൻ സാധ്യതയേറെയാണ്.
നിങ്ങൾ ഉറക്കത്തിലാണെങ്കിൽ ഉണരൂ.........
ഇന്ന് നിങ്ങളുടെ സ്വന്തമായുള്ള സന്തോഷം ഇല്ല. ഇന്ന് നിങ്ങളുടെ കുടുംബ സന്തോഷം മാഞ്ഞു പോയിരിക്കുന്നു. ഇന്ന് നിങ്ങൾക്ക് പണം അല്ല ജീവിതം എന്നു പഠിച്ചിരിക്കുന്നു.
ഇന്ന് നിങ്ങൾക്ക് സുഖം അറിയാത്ത ജീവിതം ആയിരിക്കുന്നു.
നാം മനസ്സിലാക്കുക ലോകം മുഴുവൻ നിങ്ങളുടെ മാത്രം കൈകളിലാണ്..ഇതിൽ വിജയിയും വിധികർത്താക്കളും നിങ്ങൾ മാത്രമാണ്.
ടൗണിൽ പോയപ്പോൾ. അനൗൺസ്മെന്റ് നിങ്ങൾ മാസ്ക് വച്ച രീതി തെറ്റാണെന്ന്.
ചില ബോധമില്ലാത്ത മനുഷ്യർ പരസ്പരം നോക്കുന്നു. അനുസരണ ശേഷിയില്ലാത്ത സമൂഹമേ നിങ്ങളെ വീക്ഷിക്കാൻ സജ്ജീകരണങ്ങൾ ഇന്ന് ഉണ്ട്. സംസാരിക്കുമ്പോൾ മാസ്ക് താഴ്ത്തി വച്ച് സംസാരിക്കുന്നു .
നിങ്ങളെല്ലാതെ മറ്റാരുണ്ട്
ബോധമില്ലാത്ത സമൂഹമേ
ബോധമുള്ള സമൂഹമായി
ഉണരൂ.........
അഭിജിത്ത് വെള്ളൂർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക