നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നന്നാകാൻ പ്രായം ഉണ്ടോ ?


ബിരുദത്തിന് കൂടെ പഠിച്ച സുഹൃത്ത് അനിലിന്റെ മെസ്സേജ് പതിവില്ലാതെ മെസ്സഞ്ചറിൽ . "ഡാ നിന്റെ വാട്സ് ആപ്പ് നമ്പർ താ ".കൂടുതൽ വിശേഷങ്ങൾ ഒന്നും തിരക്കാൻ നിൽക്കാതെ നമ്പർ കൊടുത്തു ..
നിമിഷങ്ങൾക്കുള്ളിൽ ഗ്രൂപ്പുകളുടെ കൂമ്പാരത്തിനിടയിലേക്ക് മറ്റൊരു ഗ്രൂപ്പ് കൂടി പിറന്നു വീണു .ഇത്തവണ കോളേജിൽ ഡിഗ്രിക്ക് പഠിച്ചവർ ആയിരുന്നു ഗ്രൂപ്പിൽ . 95 -98 ഫിസിക്സ് ബാച്ച് .
പതിവ് പോലെ അഡ്മിന്റെ സ്വാഗത പോസ്റ്റുകൾക്ക് ശേഷം ഗ്രൂപ്പിന്റെ DOs & DONTs ഒക്കെ വന്നു .എന്തോ പതിവിനു വിപരീതമായി ഈ ഗ്രൂപ്പിൽ ഫോർവേഡുകൾ പാടില്ല എന്ന കർക്കശ നിയമം കണ്ടില്ല .
തുടക്കത്തിൽ ഏകദേശം 40 പേരോളം ഉണ്ടായിരുന്നതിൽ പിന്നീട് പലരും എൻട്രൻസ് കിട്ടിയും കോളേജ് മാറിയും ഒക്കെ പോയതിനു ശേഷം ഏതാണ്ട് 25 പേരാണ് ഫിസിക്സ് ബാച്ചിൽ ബാക്കിയുണ്ടായിരുന്നത് .അവസാന വർഷം വരെ പഠിച്ചു ഫൈനൽ ഇയറിന്റെ ടൂറും കഴിഞ്ഞു കോഴ്‌സ് പൂർത്തിയാക്കാതെ പട്ടാളത്തിൽ പോയി ചേർന്നവൻ എന്ന ഖ്യാതി ഞാൻ മറ്റാർക്കും വിട്ടു കൊടുത്തില്ല .സംഗതി പട്ടാളത്തിൽ പോയില്ലായിരുന്നുവെങ്കിൽ എട്ടു നിലയിൽ പൊട്ടിയേനെ എന്ന് അമ്മയ്ക്കും ചുരുക്കം ചില അടുത്ത സുഹൃത്തുകൾക്കും മാത്രമേ അറിയാമായിരുന്നുള്ളൂ.
അങ്ങനെ നമ്മുടെ ഗ്രൂപ്പിൽ Good Morning ഉം Hi ഉം , നീ എവിടയാ ഞാൻ ഇവിടെയാ മെസ്സേജുകളും ഒക്കെ പ്രവഹിക്കാൻ തുടങ്ങി .ചിലരുടെയൊക്കെ whats app നമ്പറുകൾ നേരത്തെ ഉണ്ടായിരുന്നതിനാൽ അവരുടെ യൊക്കെ Hi വന്നപ്പോൾ അവരെ മനസ്സിലായി .
അപ്പൊ ദേ വരുന്നു നല്ല നിറമുള്ള ഒരു ഹായ് ..
+91 ... Devika Pillai:- Hi Every one...
(നമ്പറിനോടൊപ്പം പേര് ദേവിക പിള്ള...... ആരാണെന്നു മനസ്സിലായില്ലെങ്കിലും നല്ല കിടിലൻ പേര് . ചിലപ്പോൾ ഫസ്റ്റ് ഇയർ തുടക്കത്തിൽ കൂടെ ഉണ്ടായിട്ടു മറ്റു വല്ല കോഴ്സിനും ചേരാൻ പോയ ആരെങ്കിലും ആയിരിയ്ക്കും, പിന്നെ വൈകിയില്ല അങ്ങോട്ടും വിട്ടു ഒരു ഹായ് )
ഞാൻ:- Hi.
(കേരളത്തിന് വെളിയിൽ എവിടെയെങ്കിലും Settle ആയ വല്ല CORPORATE കാരിയും ആയിരിക്കും.പേര് പോലെ ആളും കിടിലൻ ആയിരിക്കും . സ്ത്രീ ശാക്തീകരണത്തെക്കുറിച്ചു വാതോരാതെ സംസാരിക്കുന്ന അത്രപെട്ടെന്നൊന്നും ആരുടെ മുൻപിലും തോൽവി സമ്മതിക്കാത്ത ഏതെങ്കിലും BLAZER ഉം CLASSIC HEELS ഉം ധരിച്ച ആരെങ്കിലും ആകാനാണ് സാധ്യത . ചിന്തകൾ അങ്ങനെ പല വഴിക്കായി തിരിഞ്ഞു .. )
+91 ... Devika Pillai:- Hi.. where r u now ?
( ഉം.. അപ്പൊ കൊത്തുന്നുണ്ട് .വല്യ ജാഡ ഇല്ല . UAE എന്ന് പറഞ്ഞാൽ ഒരു ഗുമ്മില്ല . കിടക്കട്ടെ ദുബായ് എന്ന് )
ഞാൻ :- Dubai
+91 ... Devika Pillai:- Oh that's Nice .
ഞാൻ :- Where r u Now ??
+91 ... Devika Pillai:- നാട്ടിൽ തന്നെയാണ്
(ആ മറുപടി കണ്ടപ്പോൾ ശകലം നിറം മങ്ങി..ന്നാലും സാരമില്ല .നാട്ടിലുള്ള ഒരു High Class Entrepreneur ആയാലും മതീല്ലോ )
Suresh Physics:- Hai Rajesh & Devika
(ദേ വരുന്നു... എല്ലാ തല്ലു കൊള്ളിത്തരത്തിനും കൂടെ നിന്നിരുന്ന ചങ്ക് സുരേഷ് .സുരേഷിന്റെ പ്രൊഫൈൽ പിക്ച്ചർ കണ്ട ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി .പത്മാസനത്തിൽ ഇരിക്കുന്ന ഫോട്ടോ !!!!!!ഓഹോ അപ്പൊ ഒരു SPIRITUAL SOCIALITE ന്റെ line ആണല്ലോ അതോ വല്ല്യ യോഗാഭ്യാസി ആണെന്നു കാണിക്കാനുള്ള പരിപാടി ആണോ ??? .ഏതായാലും ഇത് അങ്ങനെ വിട്ടാൽ പറ്റില്ല!!!!!
ഉടൻ തന്നെ ഡ്രൈക്ലീൻ ചെയ്തു വച്ചിരുന്ന ജാക്കെറ്റ് എടുത്തിട്ട് ഒരു മാസ്കും ധരിച്ച്‌ ഞാനും എടുത്തു ഒരു Selfie . നേരെ എടുത്തു പ്രൊഫൈൽ Pic ആക്കി.കോട്ടിട്ട് ഫോട്ടോ ഇട്ടാൽ ഇമ്മിണി ബാല്യ ആള് ആണെന്ന് കരുതിക്കോട്ടെ . പിന്നെ മാസ്ക് കൂടെ ഉള്ളത് കൊണ്ട് സാമൂഹിക പ്രതിബദ്ധത ഉള്ള ഒരാളാണെന്നൊരു Impression കൂടെ കിടക്കും ..ഹോ എനിക്ക് തന്നെ എന്നോട് ബഹുമാനം തോന്നി ..!!)
ഞാൻ :- Hi Suresh ..
ഗ്രൂപ്പിൽ Reply കൊടുത്തു. പിന്നെ നേരെ ചങ്കുമായി ഒരു സ്വകാര്യ ചാറ്റ് .......
         സ്വകാര്യ ചാറ്റ്
ഞാൻ :- ഡാ ഇവളേതാ ?
Suresh Physics:- ആ
ഞാൻ :- നീ ഒന്നൂടെ ഓർത്തു നോക്കിയേ , വല്ല പിടീം ണ്ടാ
Suresh Physics:- ഫസ്റ്റ് ഇയർ തുടക്കത്തിൽ എങ്ങാണ്ടു നമ്മുടെ കൂടെ ഉണ്ടായിരുന്നതാണെന്നു തോന്നുന്നു.
ഞാൻ:- പേര് കേട്ടിട്ട് അള് കിടിലം ആണെന്ന് തോന്നുന്നു😍😍😍😍
Suresh Physics:- ഡാ, നിന്റെ പതിവ് നമ്പറൊന്നും ഇറക്കി അവളെ ഇന്ന് തന്നെ ഗ്രൂപ്പിന്ന് പറഞ്ഞു വിട്ടേക്കല്ലേ .കുറച്ചു ഡീസെന്റ് ആയി പെരുമാറണെ.
ഞാൻ :- ഓ വല്ല്യ ഡീസന്റ് കാരൻ . നീ പോടാ അവിടുന്ന് 😬😬😬
     തിരിച്ച്  ഗ്രൂപ്പിൽ
ഞാൻ :- Hi Devika , Hus & കുട്ടികൾ ഒക്കെ ?
+91 ... Devika Pillai:-😂😂😂
ഞാൻ :- ???
( ഇതെന്താ ഒരു ചിരി ???? ഇനി കെട്ടി കാണില്ലേ ??..മനസ്സിൽ ലഡ്ഡു പൊട്ടി വരുന്നുണ്ട്!!!.)
ഞാൻ :- ദേവിക , ഒരു ഫാമിലി ഫോട്ടോ ഇടൂ .
( ഭർത്താവിനേം കുട്ടികളേം ഒന്നും കണ്ടില്ലേലും സാരമില്ല 😊😊 )
Suresh Physics:- അതെ , ഒരു latest family ഫോട്ടോ ഇടൂ ദേവിക
( ചങ്ക് എന്നെ ഒന്ന് താങ്ങി തന്നു😘 )
+91 ... Devika Pillai:- പുതിയതൊന്നും ഇല്ല 2 വർഷം മുൻപ് എടുത്തതുണ്ട് . നോക്കട്ടെ
( മിലിറ്ററി എക്സാം എഴുതി റിസൾട്ട് വെയിറ്റ് ചെയ്തപ്പോ ഇത്രേം ആകാംഷ .ഇല്ലായിരുന്നു )
+91 ... Devika Pillai:- ഫാമിലി ഫോട്ടോ .👇

ഞാൻ ഞെട്ടി !!!!!!!
സുരേഷ് ഞെട്ടി !!!!!
നോക്കിയപ്പോൾ രാവിലെ മെസ്സഞ്ചറിൽ whats App നമ്പർ ചോദിച്ച കൂട്ടുകാരൻ അനിലിന്റെ കുടുംബ ഫോട്ടോ .
+91 ... Devika Pillai:- ഡാ നീയൊന്നും എത്ര പ്രായമായാലും നന്നാകത്തില്ലല്ലോ ??.ONLINE ക്ലാസിനു വേണ്ടി എന്റെ നാലാം ക്ലാസ്സിൽ പഠിക്കുന്ന മോൾ എന്റെ ഫോൺ ആണ് ഉപയോഗിക്കുന്നത് .അവളാണ് ദേവിക .
ഞാൻ :- 😍😍😍
സുരേഷ്:- 😍😍😍
നന്നാകാൻ അങ്ങനെ പ്രായ പരിധി ഒന്നും ഇല്ലെന്നു ഇവനെയൊക്കെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും.
ഏതായാലും കാത്തിരുന്ന ദേവിക 8 വയസ്സുള്ള നാലാം ക്‌ളാസ്സുകാരി ആണെന്ന് അറിഞ്ഞപ്പോൾ പിന്നെ 2 ദിവസത്തേക്ക് ഗ്രൂപ്പിൽ കയറിയില്ല .
രാജേഷ് .......

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot