Slider

നീളുന്ന കൈകൾക്ക് നേരെ ചൂണ്ടേണ്ട വിരൽ (ലേഖനം)

0

സ്ത്രീയുടെ മഹാത്മ്യത്തെ വർണിക്കാത്ത ഒരു മനുഷ്യനും ലോകത്ത് കടന്ന് പോയിട്ടില്ല, ലോകം കണ്ട ഏറ്റവും പ്രമുഖർ മുതൽ ഇങ്ങ് സാധാരണ മനുഷ്യൻ വരെ സ്ത്രീ മഹാത്മ്യം ഉരുവിടുന്നു. 

അതേ മഹാത്മ്യം ഉള്ള സ്ത്രീകൾ ആക്രമിക്കപ്പെടുന്ന കാഴ്ച നമ്മൾ പത്ര മാധ്യമങ്ങളിലൂടെ കേട്ടും കണ്ടും അറിയുന്നു. ഇതെന്ത് ലോകം എന്ന് പലയാവർത്തി നമ്മൾ നമ്മളോട് തന്നെ ചോദിച്ച് പോകുന്നു....! ഒരു സ്ത്രീ ഈ ഒരു കാലഘട്ടത്തെ സംമ്പന്ധിച്ചെടുത്തോളം ശക്തിയുള്ളവൾ ആയിരിക്കണം, തന്റെ നാവ് കൊണ്ട് പ്രതികരിക്കാൻ കഴിയുന്ന ശക്തിവതിയായ ഒരു പെണ്ണ്.

അമേരിക്കയിലെ വളരെ ഫേമസ് ആയിട്ടുള്ള മനുഷ്യ സ്നേഹി മെലിൻഡ ഗേറ്റ്സ് പറഞ്ഞ ഒരു വാക്കുണ്ട്: "A women With a voice is, by definition, A strong women" ' ശബ്ദമുള്ള ഒരു സ്ത്രീയുടെ നിർവചനം അവൾ ശക്തയായ സ്ത്രീയാണ്' തൊടുന്നവനോടും തോണ്ടുന്നവനോടും നാവ് കൊണ്ട് മറുപടി പറയുന്ന പെൺകുട്ടികളെയാണ് ലോകം ഇന്ന് ആഗ്രഹിക്കുന്നത്. 

ഒരിക്കൽ തലശ്ശേരിയിലെ തിരക്ക് നിറഞ്ഞ ഫൂട്ട് പാത്തിലൂടെ നടക്കുകയായിരുന്നു ചുറ്റിലും ഒരുപാട് ആളുകൾ അവരവരുടെ തിരക്കുകളിലേക്ക് ഓടുകയാണ്, എന്റെ മുന്നിലായി ഒരു പെൺകുട്ടി നടക്കുന്നുണ്ടായിരുന്നു ഫൂട്ട് പാത്തിന്റെ വഴിയോരങ്ങളിൽ കമന്റടിക്കാനായുള്ള ചില കോലങ്ങൾ അവളെ കണ്ടതും ഭലിഷ്ടമായ കണ്ണുകൾ കൊണ്ട് നോക്കി തുടങ്ങി, ആക്രാന്തം മൂത്ത ഒരുത്തൻ അവളോട്: " ഞാനും വരട്ടെ" എന്ന ഒരു ചോദ്യം, ഞങ്ങളിൽ പലരും അങ്ങോട്ട് നോക്കി, പ്രതീക്ഷിക്കാത്ത ഒന്ന് അവിടെ സംഭവിച്ചു ആ പെൺകുട്ടി തിരഞ്ഞ് നിന്ന് മിഴിച്ച കണ്ണുകളാലെ നിവർന്ന് നിന്ന് ആ ചോദിച്ചവന്റെ മുഖത്ത് നോക്കി പറഞ്ഞു: " ആ നീ വാടാ നമുക്ക് ഒന്നിച്ച് പോവാം" കമന്റ് അടച്ചതിന്റെ സുഖത്തിൽ ഇരുന്നവർ തല താഴ്ത്തി ഒന്ന് പരുങ്ങി അവൾ തിരികെ നടന്നു ഇവളാണ് പെണ്ണ് എന്ന് പലരും പറയുന്നുണ്ടായിരുന്നു. 
അതെ, മുഖത്ത് നോക്കി രണ്ട് പറയുന്നവരെയാണ് ഇന്ന് നാടിന് ആവശ്യം. അത്കൊണ്ട് തന്നെ പെണ്ണിന് പ്രതികരണം പഠിപ്പിക്കേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണ് ഈ കാലഘട്ടത്തിൽ പ്രത്യേകിച്ചും. 

ചെറിയ മക്കൾ പോലും ഇന്ന് കാമ ഭ്രാന്തന്മാരുടെ കാമ വെറിക്ക് മുന്നിൽ അകപ്പെടുന്നു, അവർ ചെറിയ മക്കളാണ് പ്രതികരിക്കാനോ രണ്ട് വാക്ക് പറയാനോ ഭയമുള്ളവർ. അവരെ ചെറുപ്പം മുതൽ തന്നെ പാഠ്യേതര വിഷയങ്ങൾ പഠിപ്പിക്കുന്ന സമയത്ത് ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എങ്ങനെ പ്രതികരിക്കാം എന്ന് കൂടെ പഠിപ്പിക്കണം. സ്കൂളുകളിൽ മദ്രസ്സകളിൽ അമ്പലങ്ങളിൽ അങ്ങനെ അങ്ങനെ എല്ലാ മുക്കിലും മൂലയിലും സ്ത്രീകൾക്ക് നേരെ ആക്രമണം ഉണ്ടാവുന്നു. കത്ത്വ കേസ് നമ്മൾ കേട്ടതാണ് ചെറിയ കുട്ടി പീഡിപ്പിക്കപ്പെട്ടത് അത് നോർത്ത് ഇന്ത്യയും വിട്ട് നമ്മുടെ നാട്ടിൽ എത്തിയിരിക്കുന്നു.

 എന്താണ് ചെറിയ എട്ടും പൊട്ടും തിരിയാത്ത മക്കളിൽ ഇവർ കാണുന്നത്?. വേദന കൊണ്ട് അലറി കരയുമ്പോൾ എങ്ങനെ ആണ് ചെറിയ കുട്ടിയെ ഇങ്ങനെ ഉപയോഗിക്കാൻ തോന്നുന്നത്?. മനുഷ്യൻ എന്ത് മ്രിഗീയം എന്ന് പറയുമ്പോൾ മ്രഗം ഇതിലും നല്ലതല്ലേ എന്ന് തോന്നിപ്പോകാറുണ്ട്. നിയമം കാറ്റിൽ പറത്താൻ കഴിയുന്ന ഈ രാജ്യത്ത് പീഡിതർക്ക് സുരക്ഷ ഒരുക്കുന്നതിൽ മുമ്പിലാണ് ഇന്ന് നിയമപാലകർ. ജനങ്ങളെ സംരക്ഷിക്കേണ്ടവർ ഇവർക്ക് സുരക്ഷാ താവളം ഒരുക്കുന്നു. പ്രതിഷേധം ആളി പടർന്ന് തലയറുത്ത് മാറ്റുന്ന വിധി വന്നാലേ സ്ത്രീക്ക് നേരെ നീളുന്ന കൈകൾ ഭയം കൊണ്ട് വിറക്കൂ. 

വിദ്യ അഭ്യസിപ്പിക്കേണ്ട അധ്യാപകർ സുരക്ഷ നൽകേണ്ട അധ്യാപകൻ കാമ കണ്ണുകളാലെ കുട്ടികളെ കാണുന്നു എങ്കിൽ അധ്യാപനം ഉപേക്ഷിച്ച് വീട്ടിൽ ഇരിക്കലാവും നല്ലത്. ഒരു വിദ്യാർത്ഥിക്ക് എന്തും ചോദിക്കാൻ സ്വാതന്ത്ര്യം നൽകേണ്ടവരാണ് അധ്യാപകൻ. ഒരിക്കൽ ഒരു പെൺകുട്ടി ഭയത്തോടെ എന്റെ അരികിൽ വന്നിരുന്നു എന്ത് പറ്റി മോളേ എന്ന എന്റെ ചോദ്യത്തിന് അവൾ നൽകിയത് ഒരു കാര്യം പറയാനുണ്ട് സർ ലജ്ജയോടെ അവളുടെ മുഖം താഴ്ന്നു. ഒരു കേൾവിക്കാരന്റെ ആകാംക്ഷയോടെ ഞാൻ ഇരുന്നു ആ കുട്ടി പതിയെ പറഞ്ഞു " സർ എനിക്ക് Menstruation പേടിയാകുന്നു സർ എനിക്ക്" ഞാൻ ഉടനെ ടീച്ചർമാരെ വിളിച്ചു പറഞ്ഞു അവർ കുട്ടിയെ കൂട്ടി കൊണ്ട് പോയി. അന്ന് ഒരു പക്ഷെ ഞാൻ ചിരിച്ചിരുന്നു എങ്കിൽ അവൾ തളർന്ന് പോകുമായിരുന്നു. ചെറിയ ഒരു വാക്ക് കൊണ്ടോ ചിരി കൊണ്ടോ വേദനിപ്പിക്കരുത് അവരുടെ മനസ്സ്. ഇത് എല്ലാ പൗരുഷമുള്ളവരും  മനസ്സിലാക്കണം. 
പക്ഷേ ഈ ഒരു കാലഘട്ടം ഏത് പീഡിതർക്കും രക്ഷപ്പെടാൻ ഒരുപാട് വഴികൾ ഉണ്ട്. നിയമങ്ങൾ അവർക്ക് മുന്നിൽ പാറി കളിക്കുന്ന തൂവൽ പോലെയാണ് അവർ ഊതുന്നിടത്തേ അത് പറക്കൂ....!!! ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ് എന്ന വാക്ക് മാറുന്നത് വരെ പ്രതിഷേധങ്ങൾ അണയാതിരിക്കട്ടെ. 

പ്രിയപ്പെട്ട രക്ഷിതാക്കളേ മുകളിൽ പറഞ്ഞ വാക്കുകൾ നിങ്ങൾ കുട്ടികളെ പഠിപ്പിക്കുക തനിക്ക് നേരെ ഉയരുന്ന കാമ കൈകൾക്ക് നേരെ വിരൽ ചൂണ്ടാൻ കഴിവുള്ള പെൺകുട്ടികളെ വളർത്തിയെടുക്കുക.....!!!!

നസീഫ് നല്ലൂർ 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo