Slider

ബി പി എൽ കാർഡ് (കഥ)

0

ഹോ! ബല്ലാത്ത ജാതി ...!!
റേഷൻ കടയിലേക്കുള്ള വഴിയിൽ വെച്ചാണ്
ഒരാൾ തപ്പിക്കോണ്ട് വരുന്നത് കണ്ടത് .
ഇയാളെ ഞാനെവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നോർത്തു കൊണ്ടാണ് മുന്നോട്ട് നടന്നത് .
കുറച്ചു നടന്നപ്പോൾ അയാൾ പിറകിൽ
നിന്ന് വിളിച്ചു .
"ബഹൻ ജീ ഒന്നു നിക്കൂ ."
ബഹൻ ജി? ഇതാര് ? ... ഇനി വല്ല ബംഗാളി യും ?.ഒരു വേള ഞാനവിടെ നിന്നു .അയാൾ
ധൃതിയിൽ വന്നിട്ട് ചോദിച്ചു .
"ഈ സ്ഥലം ഏതാണെന്ന് പറയാമോ ?"
"ഇത് കണ്ണൂരാണ് ഭായ് ."
ഇരിക്കട്ടെ ഒരു ഹിന്ദി എൻ്റെ ഭാഗത്തു നിന്ന് ... അതും പറഞ്ഞ് ചുറ്റുമൊന്നു നോക്കി . ഇനി യിപ്പോ കണ്ണൂർ അല്ലേ ?.. അതേല്ലോ .ഇയാളി തെവിടെന്നു വരുന്നു ?
"റോഡിലേക്കുള്ള വഴി കാട്ടിത്തരാമോ ?"
വല്ല കള്ളനോ പിടിച്ചു പറിക്കാരനോ ആയിരി ക്കുമോയെന്ന സംശയത്തിൽ ചുറ്റുമൊന്നു
കണ്ണോടിച്ചു .ദൂരേ നിന്ന് മൂന്നാലു പേർ നടന്നു
വരുന്നതു കണ്ടപ്പോൾ ആശ്വാസത്തോടെ
പറഞ്ഞു .
"ഞാൻ അങ്ങോട്ടേക്കാണ് ..കൂടെ വന്നോളൂ ".
അപ്പോഴും മനസിൽ തിരച്ചിൽ നടന്നുകൊണ്ടി രിക്കുകയായിരുന്നു.. ഇയാളെ ഞാനെവിടെ യോ കണ്ടിട്ടുണ്ടല്ലോ ? കുറച്ചു നേരം ഞങ്ങൾ
നിശബ്ദരായി നടന്നുകൊണ്ടിരുന്നു .നിശ്ശബ്ദ
തയ്ക്ക ഭംഗം വരുത്തി കൊണ്ട് ഞാൻ ചോദി
ച്ചു ,
"നിങ്ങൾക്കീ നാടറിയില്ലെങ്കിൽ പിന്നെങ്ങിനെ
ഇവടെത്തീ?"
"ഗോവയിലേക്കു പോകുകയായിരുന്നു .. വഴി തെറ്റി വന്നതാ."
ഗോവയിൽ പോകുന്നയാൾക്ക് വഴി തെറ്റി കണ്ണൂരെത്താനോ ?ഇയാളിതെന്തൊക്കെയാ
പറയുന്നേ ?ഇനി ഭ്രാന്തനോ മറ്റോ ആണോ .
ഞാൻ വീണ്ടും മനസിൽ ഈശ്വരനെ വിളിച്ചു .
"ഗോവയിലേക്ക് ട്രെയിനിലായിരുന്നോ?എങ്കി ത്തന്നെ ഇവിടെങ്ങിനെയെത്തി ?"
"അല്ല ഹെലികോപ്റ്ററിലായിരുന്നു .വഴി തെറ്റി
എത്തിയതിവിടെയാ ."
ഞാൻ നടപ്പിനു വേഗം കൂട്ടി .ഒന്നുകിൽ ഇയാ
ക്ക് വട്ടുണ്ട് .അല്ലെങ്കി തട്ടിപ്പുകാരൻ .ഞാനൊ
ന്നും മിണ്ടിയില്ല .പക്ഷേ അയാൾ പറഞ്ഞു
കൊണ്ടിരുന്നു .
"ഒരു മൊട്ടക്കുന്നിന്മേൽ ഹെലികോപ്റ്റർ
ലാൻഡ് ചെയ്തു മൂത്രശങ്ക തോന്നിയപ്പോ
അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കയറിയതാ .
തിരിച്ചു വന്നപ്പോ ഹെലികോപ്റ്റർ കാണാനി ല്ല .ഒരു നോട്ടീസ് കിട്ടി .കാർഷിക ലോൺ
അടച്ചാ ഹെലികോപ്റ്റർ വിട്ടുതരാന്ന്" .
കാർഷിക ലോണിന് ഹെലികോപ്റ്റർ പണയം
വെക്കാനോ ?
"നിങ്ങള് കാർഷിക ലോണെടുത്തിട്ടെന്താ ചെയ്തത് ?"
" ആർ ഫ്രെഷ് എന്ന് പറഞ്ഞ് എല്ലായിടത്തും
പച്ചക്കറികൾ എത്തിച്ചില്ലേ ? വാങ്ങുന്ന പച്ച ക്കറികൾ കൂടുതലും കെട്ടുപോകാറാണ് .
വൻ നഷ്ടമാ അത്‌ മൂലം സംഭവിച്ചത് .. ഇട നിലക്കാരില്ലാതെ ജനങ്ങളിലേക്കെത്തിക്കു
ന്നു എന്നൊക്കെ ആയിരുന്നു .. പക്ഷേ ജോലിക്കാരുടെ അനാസ്ഥ കാരണം വാങ്ങി
നേരേ നമ്മുടെ സ്ഥാപനത്തിൽ എത്തിക്കു മ്പോഴേക്കും എല്ലാം ചീഞ്ഞു തുടങ്ങും.. അതോടെ ആർ ഫ്രഷ് നഷ്ടത്തിലായി .."
"അത് ശരി ..."
എൻ്റെ മനസിൽ ചെറിയ തോതിൽ സഹതാ പം മുളയ്ക്കുന്നത് ഞാനറിഞ്ഞു ..
" കൊറോണ ആയതിൽ പിന്നെ എല്ലാ ബിസിനസും പൊളിയാറായി .. പെട്രോളിന്
ഒക്കെ വില കൂടുന്നുണ്ടെങ്കിലും അതിൻ്റെ
ഉപയോഗം പകുതി ആയില്ലേ ?.. ഒരു ആവേശത്തിനാണ് പത്തിരുപത്തേഴ് നിലക ളുള്ള ആ വീട് കെട്ടിപ്പൊക്കിയത് ..അ
തിപ്പോ സകലമാന ബില്ലുകളും മരാമത്തു പണികളും ജോലിക്കാർക്കുള്ള ശമ്പളവും ഒക്കെ കൊടുത്തു കഴിയുമ്പോഴേക്കും വീണ്ടും ലോണെടുക്കേണ്ട അവസ്ഥയാവും ..."
പത്തിരുപത്തേഴ് നിലകളുള്ള വീടാ ?ഇയാളാ ര് ?ഇങ്ങേരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന ചിന്ത മനസ്സിനെ വരിഞ്ഞു മുറുക്കാൻ തുടങ്ങി .. അപ്പോഴേക്കും റോഡെത്തിയിരു ന്നു..
ദൂരേ നിന്നേ റേഷൻ കടയിലെ ക്യൂ കണ്ടു.. ഒരു നിശ്ചിത അകലം പാലിച്ചുകൊണ്ട് നിൽപ്പുണ്ട് .ഞാൻ അയാളോട് പറഞ്ഞു
"എനിക്ക് റേഷൻ കടയിലേക്കാണ് പോകേണ്ടത് .. ദേണ്ടേ ആ കാണുന്നതാണ് റേഷൻ കട ".
"ആണോ ? ഞാനും ഉണ്ട് .. ഭാഗ്യത്തിന് എൻ്റെ
കൈയില് റേഷൻ കാർഡുണ്ട് .. ഏത് റേഷൻ കാർഡ് എവിടെയും ഉപയോഗിക്കാമെന്ന നിയമം വന്നത് നന്നായി .."
"ആട്ടെ നിങ്ങടെ പേരെന്താ ? എവിടന്നു വരുന്നു ?"
"മുകേഷ് ... ബോംബെയിൽ നിന്നാണ് .. കേട്ടിട്ടില്ലേ?"
"മുകേഷ് ???"
"മുകേഷ് അംബാനി .:"
ഞാൻ വിശ്വാസം വരാതെ അയാളെ തുറിച്ചു
നോക്കിക്കൊണ്ടിരുന്നു .. എനിക്ക് തല കറങ്ങും പോലൊരു തോന്നൽ .. തന്നെത്താ
നൊന്ന് പിച്ചിനോക്കി ... സ്വപ്നമല്ല .എന്നിട്ട്
പതിയേ പറഞ്ഞു ,
"മുകേഷ് അംബാനിക്ക് റേഷൻ വാങ്ങേണ്ട
ഗതികേടായോ ?"
"മുടിഞ്ഞ ചെലവല്യോ ബഹൻ ജീ ? ഭാര്യയെ
തീറ്റിപ്പോറ്റാൻ തന്നെ ചെറിയ പൈസ മതി യോ ?കോടികൾ വേണം. .. അതിനു പോലും പുതിയ ലോണെടുക്കേണ്ട അവസ്ഥയാണ് .."
അത് കേട്ടപ്പോൾ എനിക്കാവേശമായി ... ഹോ നീതാ അംബാനിയെ കുറ്റം പറയാനൊ രു ചാൻസ് കിട്ടിയാ ഏത് പെണ്ണിനാ സന്തോഷം വരാത്തേ ..?.. ആ പെണ്ണുമ്പിള്ള കുറച്ചൊന്നുമല്ല നമ്മളെ പോലത്തെ പെണ്ണു ങ്ങളുടെ മനസ്സിൽ കുശുമ്പും കുന്നായ്മയും അസൂയയും ജനിപ്പിച്ചിട്ടുള്ളത് ... എന്തായി രുന്നു ... !! കോടികൾ വിലമതിക്കുന്ന ഡയമണ്ടിലും സ്വർണ്ണത്തിലും തീർത്ത സാരികൾ , ബ്ലൗസ് ,ചെരിപ്പുകൾ... പിന്നെ കാറുകൾ .. എൻ്റെ ദൈവമേ എന്തോ രം കുശുമ്പാ അടിച്ചിരിക്കുന്നേ അറിയോ .. !! ഇയാൾ ഓരോ പിറന്നാളിനും അവർക്ക് കൊടുക്കുന്ന ഗിഫ്റ്റ് കേൾക്കുമ്പോൾ ആ ദിവസം കെട്ടിയോനോട് തല്ലുണ്ടാക്കിയാണ് സമാധാനം കണ്ടെത്തുന്നത് ... മുകേഷിൻ്റെ വായിൽ നിന്ന് തന്നെ ഭാര്യയുടെ ചെലവ് താങ്ങാൻ വയ്യെന്ന് കേട്ടപ്പോൾ എന്തൊരാ ശ്വാസം ....!! അപ്പോഴേക്കും റേഷൻ കട എത്തി ... ഞാൻ എൻ്റെ എ പി എൽ കാർഡ് എടുത്തു ബാക്കി കാർഡിൻ്റെ അടിയിൽ വെച്ചു .. മുകേഷ് , കാർഡ് എടുത്ത് എൻ്റെ നേരേ നീട്ടി .. ബി പി എൽ കാർഡ് കണ്ട് എനിക്ക് ചിരി സഹിക്കാനായില്ല .. ഞാൻ ഭയങ്കര ചിരിയോടെ ചിരി . ഉറക്കെയുറക്കെ..
പെട്ടെന്നാണ് എൻ്റെ തോളത്താരോ തട്ടുന്നതായി തോന്നിയത് ... നോക്കുമ്പോ കെട്ടിയോനാണ് ..
"എന്താണ് നീയിങ്ങനെ ഉറക്കത്തിൽ ചിരിക്കു ന്നത് ?.."
ങേ ഉറക്കമായിരുന്നോ ?അപ്പോ മുകേഷ് അം ബാനി ??? കാർഷിക ലോൺ ? ഒക്കെ
സ്വപ്നമായിരുന്നോ ?.. ഛേ നശിപ്പിച്ച് ... ഞാൻ പറഞ്ഞു ..
"അതൊക്കെയുണ്ട് .. നീണ്ട കഥയാ .."
 ഞാനിതുവരെ പറഞ്ഞിട്ടില്ല .. നിങ്ങളും ആരോടും പറയേണ്ടാട്ടോ .. ഓരോ സ്വപ്നങ്ങളേ ..!!!🤭🙄😛
നീതി 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo