നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തിരിച്ചറിവ് ഒരു പഠനം (ലേഖനം)


മാനസിക വിഷമം കുഞ്ഞുമനസ്സുകളിൽ

ഒരു പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്ക് ഒരു മാർക്ക് കുറയുമ്പോൾ മാനസികമായി വിഷമം വരും അത് സാധാരണ ഇന്നത്തെ സ്ഥിരം പതിവ് ആണ് !
പക്ഷെ നാം അറിയേണ്ടത് ഒന്നു മാത്രം നിങ്ങൾക്ക്  മാർക്ക്  കുറയുംമ്പോൾ എന്തിനീ മാനസികമായി വിഷമം വരണം ?
പ്രതീക്ഷകൾ മനസ്സിൽ നിന്ന് വേരോടെ പിഴുതെറിയുക. പിന്നീടുള്ളത്  ഒരു പരീക്ഷ കഴിഞ്ഞാൽ ചോദ്യപേപ്പർ  വീട്ടിൽ എത്തി നോക്കുന്ന ഏർപ്പാട് ഉണ്ട് അത്  ഒഴിവാക്കുക മാനസികമായി വിഷമങ്ങൾ ആ വ്യക്തിക്ക് ഇടയാക്കും!
സ്വന്തം മക്കളെ മറ്റൊരു വ്യക്തിയോടു ഉയർത്തി പറയാതിരിക്കുക
അതു മക്കളെ മനസ്സിൽ ആഴത്തിൽ കയറി ചെറിയ പരാജയങ്ങൾ സഹിക്കാൻ ആ ചെറിയ മനസ്സിന് കഴിയില്ല.

മനസ്സ് നന്നാവട്ടെ

കുഞ്ഞു നാളിൽ കുളത്തിൽ നീന്തൽ പഠിക്കുമ്പോൾ പടയിൽ പിടിച്ച് ഒരേ കാലുകൊണ്ട് ഒരേ അടിയാണ്..ഇത് സ്ഥിരം പതിവായപ്പോൾ .. അച്ഛൻ പറയും അവിടെ നിന്നാൽ എങ്ങനെ പഠിക്കും...അച്ഛന്റെ ഇരു കൈകളിലും കെടന്ന് നീന്തും ....വെള്ളത്തിൽ മുങ്ങില്ലെന്ന വിശ്വോസം ആദ്യം പകർന്നത് അച്ഛൻ ആണ്.. വെള്ളം കുടിച്ചാലും പിന്നീട് നിന്തൽ പഠിച്ചു.  ഇന്ന് കടുകട്ടിയായ മത്സര പരീക്ഷകൾ ജീവിത പരീക്ഷകൾ ഇന്ന് നടക്കുന്നു    കുറച്ച് വെള്ളം കുടിപ്പിച്ചാലും...    എന്തിനും ആത്മദൈര്യവും വിശ്വാസവും നൽകുന്ന ഒരു വ്യക്തി പിറകിൽ ഉണ്ടെങ്കിൽ നമുക്ക് എന്തും നേടിയെടുക്കാൻ സാധിക്കും.... പറയുന്നത് കേൾക്കാനുള്ള ക്ഷമയും തിരിച്ചറിവും ആണ് പ്രാധാന്യം.

ഒരു സ്ഥലത്ത് അപകട മേഖല യെന്നുവച്ചാൽ ഒന്നു കണ്ടേക്കാന്നു വച്ച് അങ്ങോട്ട് പോകുന്ന ചില മനുഷ്യ  ജീവിതങ്ങൾ ഉണ്ട്. അവർ ആരു പറഞ്ഞാലും അച്ചടക്കം അറിയാത്ത വരും പെട്ടെന്ന് തീരുമാനം എടുക്കുന്നവരുമാണ്. അവർക്ക് ഒന്നും കേൾക്കാനും കാണാനും ക്ഷമ തീരെയില്ല. ക്ഷമയില്ലാത്തവർക്ക് പിറകിൽ പതിഞ്ഞിരിക്കുന്ന അപകടം കൂടെ ഉണ്ട്. സ്കൂൾ വിദ്യാഭ്യാസ കാലഘട്ടം ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ. ഇതിൽ തന്നെ ഉദാഹരണമായി. ഓരോ ക്ലാസിൽ എത്തുമ്പോൾ പെരുമാറ്റവും അച്ചടക്കവും ബഹുമാനവും മാറുന്നു. കാരണമെന്തേ?  

ഞാൻ പ്ലസ്ടു വിൽ ആയി മുതിർന്ന ആളായല്ലോ ഞാനാണ് എല്ലാം ആ ചിന്ത ഒഴിവാക്കുക. നിങ്ങൾ ആണ് മാതൃകയാവേണ്ടത് നല്ല കാര്യങ്ങൾ മാത്രം ചെയ്യുക .... 
ഒരു ക്ലാസ്സ് റൂം എന്താണ് ?
 പി.ജിക്ക് പഠിക്കുന്ന സമയം രണ്ടാംവർഷത്തിൽ സെന്റ് ഓഫിൽ ടീച്ചർ പറഞ്ഞു. ഒരു പാട് ക്ലാസുകളിൽ പഠിപ്പിച്ചു. ആ എല്ലാ ക്ലാസിലും ഗ്രൂപ്പുകളും ഗ്യാങ്ങുകളുമായിരുന്നു. സത്യം പറഞ്ഞാൽ പഠിപ്പിക്കാൻ തീരെ താല്പര്യമില്ലാത്തവസ്ഥ.തർക്കുത്തരങ്ങളും, ബഹുമാനമില്ലാത്തവസ്ഥ കാണേണ്ടത് അദ്ധ്യാപകർ മാത്രം....പക്ഷെ ഈ ഒരു ക്ലാസ്സ് വളരെ വ്യത്യാസമായിരുന്നു. ഗ്രൂപ്പുകളുമില്ല. എല്ലാവരും ഒരുപോലെ സ്നേഹമുള്ള ഒരു കുടുംബം.....

ഇതുപോലെ അങ്ങോട്ട് മുന്നോട്ട് പോകുകയാണ് വേണ്ടത് ഈ ഒരു അഭിപ്രായം  പറഞ്ഞാൽ എനിയുള്ള കാലം നമുക്ക് ഒത്തൊരുമയോടെ അതിജീവിക്കാൻ കഴിയും.

സഹോദരങ്ങളെ  പിന്നെ പക്വത  വരുത്താൻ ചില കുട്ടികൾ വിഢിത്തങ്ങളിൽ കുടുങ്ങുന്നു. മുതിർന്ന ഒരു വ്യക്തിയെപ്പോലെ സംസാരിക്കുന്നു. സമപ്രായക്കാരെ ഒഴിവാക്കി മുതിർന്നവരുമായി   ചങ്ങാത്തം. സുഹൃത്തുക്കളെ പക്വത വരുത്താം പക്ഷെ ഒരു അച്ഛനും അമ്മയ്ക്കും മക്കൾ യെന്നും കുട്ടികളാണ്.ചെറിയ വായിൽ വലിയ വർത്തമാനം പറഞ്ഞാൽ സമൂഹം വിലയിരുത്തും ഗുരുക്കൻമാർ വിലയിരുത്തും പക്ഷെ കാണേണ്ടത് ജീവിതകാലം മുഴുവൻ അച്ഛനും അമ്മയും മാത്രം. ഇത് വളരെ മോശമായ വ്യക്തിത്വമാണ് വളർന്നു വരുന്നത്...നിങ്ങളുടെ അച്ഛനെയും അമ്മയെയും ഒരു നിമിഷം മനസ്സിൽ വിചാരിച്ചാൽ ഏത് ആപത്ത് ഘട്ടങ്ങളും ചതിക്കുഴികളും അതിജീവിക്കാൻ കഴിയും.

നല്ല ഉപദേശം ആര് നൽകുന്നു അത് സ്വീകരിക്കുക..

അമ്മ മനസ്സ്

നമ്മൾ ഒന്ന് ചിന്തിച്ചു നോക്ക് മനസ്സ് എന്നും മക്കളെക്കുറിച്ച് മാത്രം ആകുലപ്പെടുന്ന ഒരാളാണ് അമ്മ..അമ്മയുട കരുതൽ ആണ് നമ്മുടെയൊക്കെ ജീവിതം. ആ കരുതൽ മാറോട് ചേർത്തുവച്ച് എപ്പോഴും നാം ഒരു തണലാകണം.
നമുക്ക് വേണ്ടി മാത്രം ജീവിക്കുന്ന നമ്മുടെയൊക്കെ ശക്തി അമ്മയിൽ നിന്നാണ് തുടങ്ങുന്നത്.ഭക്ഷണം വിളമ്പി തരുമ്പോൾ നാം ഭക്ഷണം കഴിച്ച് പെട്ടെന്ന് ഉറങ്ങുന്നു. അപ്പോ നാം ഒരു കാര്യം മറന്നു?
ഈ ചോദ്യത്തിനു ഇന്ന് സമൂഹത്തിൽ പ്രശസ്തി ഉണ്ട്. നമ്മൾ ഉറങ്ങിയാലും നമ്മൾ കഴിച്ച പാത്രവും അടുക്കളയും വ്യത്തിയാക്കുമ്പോൾ തന്നെ നേരം വൈകും ആ പാവം അമ്മ കിടക്കാറുള്ളത്.
എപ്പോഴും ഇതുപോലെ ചെയ്യുന്ന അമ്മയെ നാം ഒരിക്കലും മറക്കരുത്. എന്നിട്ടും നാം ആ അമ്മയെ ഒരു കുറ്റപ്പെടുത്തൽ മതി അമ്മയ്ക്ക് കണ്ണുനീർ വരാൻ. 

പക്ഷെ നാം എനി ഒരിക്കലും അമ്മയെ വേദനിപ്പിക്കരുത്. അമ്മയിൽ നിന്നുള്ള പാഠം വലുതാണ്‌.ആ മനസ്സ് നാം എത്ര വലുതാകുമ്പോഴും നമ്മളെ ഇതുവരെ ആക്കിയ ആ ശക്തിയെ മറക്കരുത് ...നമുക്ക് വേണ്ടത് തിരിച്ചറിവ് ആണ് അത് വൈകി വന്നാൽ ജീവിത നാശം ആണ് അവിടെ തുടങ്ങുന്നത്. അമ്മയെന്ന പുണ്യം നാം മക്കൾ തിരിച്ചറിയണം.

ഞാൻ നേരിൽ കണ്ട ഒരു സംഭവം  ഇവിടെ പറയാം, മരത്തിൽ കൂടുകെട്ടി കുഞ്ഞിനെ സുരക്ഷിതമാക്കുന്ന ആ അമ്മയെന്നും ഒരു മാതൃകയാണ് .
കാറ്റിൽ കടപ്പുഴകി മരം വീണപ്പോൾ ആ കുഞ്ഞിനെ കുറച്ചു കുട്ടികൾക്ക് കിട്ടി ആ കുട്ടികൾ മുറിവേറ്റ കുഞ്ഞിക്കിളിയെ കുട്ടികൾ സ്വന്തമാക്കിയ കൂട്ടിൽ കയറ്റി.

മുറിവുണക്കാൻ കുട്ടികൾ പലതും ആ ചെറിയ പ്രായത്തിൽ അവർ ചെയ്തു..
കുഞ്ഞിക്കിളിയെ നോക്കി നോക്കി അമ്മക്കിളി പറന്നു നടന്നു.അമ്മക്കിളി കുഞ്ഞിക്കിളിയെ കണ്ടെത്തി. ആ അമ്മക്കിളിയും കുഞ്ഞിക്കിളിയുടെയും സന്തോഷം നേരിൽ കണ്ടവർക്കേ മനസ്സിലാകൂ ആ സ്നേഹം.

എപ്പോഴും ഞാവൽ പഴവുമായി ആ കൂട്ടിലുള്ള കുഞ്ഞിക്കിളിക്ക് അമ്മക്കിളി കൊടുക്കും. അത് കണ്ട കുട്ടികൾക്ക് വിഷമം മനസ്സിൽ കണ്ടു കാണും..വേദന മാറിയ ആ കുഞ്ഞിക്കിളിയെ അമ്മക്കിളിയുടെ കൂടെ യാത്ര അയച്ചു ആ മിടുക്കരായ കുട്ടികൾ...നമ്മുടെ ശരിക്കു പിറകിൽ പെറ്റമ്മയുടെ നിറസാന്നിദ്ധ്യം എന്നും ഉണ്ടാകും...

വർണ്ണക്കാഴ്ചകളുടെ മായാലോകം

     കണ്ണു ഉണ്ടെങ്കിലേ കണ്ണിൻറെ വിലയറിയൂ ...
അത് ശരിയാ  കണ്ണെല്ലേ നമുക്കെല്ലാം..നിങ്ങൾ അഞ്ചുമിനിറ്റ് കണ്ണു അടച്ചു നോക്ക് എന്തോരു ശ്വാസംമുട്ടൽ അനുഭവിക്കുന്നതു പോലെ തോന്നും അതുമാത്രമല്ലാട്ടോ...

ഉറക്കത്തിൽ മയങ്ങുന്നതു പോലെ അല്ല. പെട്ടെന്ന് അടക്കാൻ പറയുമ്പോളുള്ള അവസ്ഥ. അടച്ച കണ്ണ് തുറക്കണം എങ്കിൽ കുറച്ച് വിഷമമാണേ.....

അതാ പറഞ്ഞത്  കണ്ണുണ്ടെങ്കില്ലേ കണ്ണിന്റെ വിലയറിയൂ...
നിറമുള്ള കാഴ്ച്ചകൾ കാണാനും
നിറമില്ലാത്ത കാഴ്ച്ചകൾ കണ്ടു പഠിക്കണമെങ്കിലും ഇരു കണ്ണുകൾ നിന്നിൽ അത്യാവശ്യമാണ്. കണ്ണില്ലാത്ത ഒട്ടേറെ സൗഹൃദങ്ങൾക്ക് നിങ്ങളുടെ കാഴ്ച്ചകൾ ഒരു വഴികാട്ടിയാണ്.

പൂന്തോട്ടത്തിൽ ഉല്ലസിച്ച് തേൻ കുടിക്കുന്ന കൊതിയനായ പൂമ്പാറ്റയെ കണ്ടില്ലേ.
രാത്രികളിലെ ഇരുട്ടിലെ നക്ഷത്ര കാഴ്ച്ചകൾ എത്ര സുന്ദരമാണ്. ഇരുട്ടിനെ പോലും ചെറിയ വെളിച്ചം കണ്ണിന്റെ വർണ്ണനകൾക്കു അപ്പുറമാണ് .പൂച്ച കുട്ടിയെ അതിന്റെ അമ്മ വായിൽ വച്ച്  സംരക്ഷിക്കാൻ  നിങ്ങളുടെ മുന്നിലൂടെ ഓടുന്നത് കണ്ടില്ലേ 
വഴി തെറ്റാതെ ഒത്തൊരുമയോട് പോകുന്ന ഉറുമ്പിനെ കണ്ടില്ലേ.കടലിന്റെ ആ തിരമാല നമ്മുടെ കാലിലൂടെ കടന്നുപോകുന്നത് കണ്ടില്ലേ..നിങ്ങളുടെ കണ്ണുകൾ സുന്ദരമായ കാഴ്ച്ചകൾ കാണാനും പഠിക്കാനും നിങ്ങൾക്ക് ഈ കാഴ്ച്ചകൾ അത്യാവശ്യമാണ് .

നിങ്ങളുടെ കണ്ണുകൾ പ്രകൃതിയുടെ ഭംഗി ആസ്വദിക്കണം. ആ കണ്ണുകളിലൂടെ നല്ല സൗഹൃദങ്ങളെ തേടി പോകാം...     

കോപം  ആപത്ത്           

വളർന്നുവരുന്ന കുട്ടികളിൽ ക്ഷമയെന്നരണ്ടക്ഷരം പഠിപ്പിക്കുക. കുട്ടി വളരുംതോറും കോപം വളർത്താൻഅനുവതിക്കരുത്. മാതാപിതാക്കളുടെ സ്നേഹവും, മറ്റൊരു വ്യക്തിയെ ബഹുമാനിക്കുന്ന രീതിയും കണ്ട് കുട്ടികൾ വളരണം. നല്ല കുടുംബാന്തരീക്ഷം ഒരു വീട്ടിൽ ഉണ്ടാകുമ്പോൾ കുട്ടികളിൽ നല്ല പെരുമാറ്റ ശീലവും സ്നേഹവും സമാധാനവും അവർക്കിടയിൽ വരുന്നു!

പുറത്തുള്ള തീ കെടുത്താൻ ജലം മതി മനസ്സിലെ കത്തിജ്വലിക്കുന്ന കോപം കെടുത്താൻ ജലത്തിനു പോലും കഴിയില്ല....അപ്പോ എന്തു മനസ്സിലായി ?

ജലത്തിനു പോലും രക്ഷിക്കാൻ കഴിയാത്ത മനസ്സുകളുടെ കോപം നാം ഓരോ വ്യക്തിക്കും മാത്രമേ സ്വയം അപകടത്തിൽ നിന്ന് സ്വയം രക്ഷകനാകാൻ കഴിയുകയുള്ളൂ..വിദ്യാഭ്യാസം അറിവ് തിരിച്ചറിവ് ഇവ മൂന്നുമുണ്ടെങ്കിൽ നമുക്ക് അർഹിക്കുന്നേട്ടം കൈവരിക്കാൻ സാധിക്കും

Written By
അഭിജിത്ത്  വെള്ളൂർ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot