Slider

ഒരു ചെറുതിരിവെട്ടം.(കവിത)

0

അഗതിമന്ദിരത്തിൽ
ചെല്ലുമ്പോൾ
ആദ്യപ്രണയെത്തെപ്പറ്റി
ചോദിക്കണം...
എവിടെയെങ്കിലും
ചിലപ്പോളൊരു
ചെറുപുഞ്ചിരിവിരിയുന്നത്
കാണാം.
നിരാലംബരായ
വൃദ്ധ ദമ്പതികളെ
കാണുമ്പോൾ
പ്രഥമ ദർശനത്തെപ്പറ്റി
ചോദിക്കണം
ചിലപ്പോളൊരു
ചെറുപുഞ്ചിരിവിരിയുന്നത്
കാണാം.
അല്ലാതെ .........,
അനാഥബാല്യത്തോട്
താരാട്ടിന്റെ
മധുര്യത്തെപ്പറ്റിയോ
അനപത്യതയോട്
സ്വന്തം മക്കളുടെ
വീരവാദങ്ങളെപ്പറ്റിയോ
പറയാൻ നിൽക്കരുത്.
ഇരുളടഞ്ഞ
വഴികളിൽതെളിയുന്ന ചെറുതിരിവെട്ടങ്ങളിൽ
നിന്റെ പേരുകൂടി ചേർക്കുക.
നിന്നിലെയലിവിന്റെ
വർണപ്രപഞ്ചം
നിത്യ ദീപ്തമാവും...
തീർച്ച...!

Written by :- Sreedhar RN
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo