Slider

ഫൈനൽസ് ( Movie)

2

(മലയാളം 2019) സ്പോർട്സ് /ഡ്രാമ
"Based on a True Story "
പൂർണ്ണമായും അങ്ങനെ പറയാനാവില്ലെങ്കിലും മത്സര നടത്തിപ്പിലെ അപതാകകൾ കാരണം അകാലത്തിൽ പൊലിഞ്ഞ ഷൈനി സൈലസ് എന്ന സൈക്ലിങ് താരത്തിന് നൽകുന്ന ആദരവാണ് പി. ആർ അരുൺ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ഫൈനൻസ്.
ടോക്കിയോ ഒളിമ്പികിസിൽ സൈക്ലിങ്ങിൽ
ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഒരുങ്ങുകയാണ് ഇടുക്കിയിലെ മലയോരഗ്രാമത്തിലെ കായിക പരിശീലകനായ വർഗീസിന്റെ മകൾ ആലീസ്. അവരുടെ അയൽവാസിയും ആലീസിന്റെ കളിക്കൂട്ടുകാരനുമാണ് മാനുവൽ. ഇവരെ കേന്ദ്രീകരിച്ചാണ് കഥ മുന്നേറുന്നത്. ആലീസായി രജിഷാ വിജയനും, വർഗീസായി സുരാജ് വെഞ്ഞാറമ്മൂടും, മാനുവലായി നിരഞ്ജൻ മണിയൻപിള്ള രാജുവും എത്തുന്ന സിനിമ സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്.
സ്പോർട്സ് ഫെഡറേഷനിൽ ഇപ്പോഴും തുടർന്ന് പോരുന്ന വിവേചനവും, കൊടിയ അഴിമതിയും, ലൈംഗിക പീഡനവും,ഇരട്ടത്താപ്പ് നയങ്ങളും, പാരവെപ്പും വ്യക്തമായി തുറന്നടിക്കുന്ന മലയാള സിനിമയാണ് ഫൈനൽസ്. പ്രതിഭയുടെ തിളക്കമുണ്ടെങ്കിലും സാധാരണക്കാരായ സ്പോർട്സ് താരങ്ങളും, പരിശീലകരും അനുഭവിക്കേണ്ടി വരുന്ന അവഗണനകളും, പരിഹാസങ്ങളും, മാനസിക, ശാരീരിക പീഡനങ്ങളും വിഷയ ഗൗരവം ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ആഖ്യാന രീതിയാണ് അണിയറ പ്രവർത്തകർ സ്വീകരിച്ചത്.
ആലീസിനെ കേന്ദ്രീകരിച്ചു മുന്നേറുന്ന കഥ വർഗീസിലൂടെയും, മാനുവലിലൂടെയും പറഞ്ഞു കൊണ്ട് അവസാനിക്കുമ്പോൾ പ്രേഷകരുടെ മനസ്സ് നിറയും.പെർഫോമൻസ് കൊണ്ടും സ്ക്രിപ്റ്റ് സെലെക്ഷൻ കൊണ്ടും വിസ്മയിപ്പിക്കുന്ന സുരാജിന്റെ വർഗീസായിട്ടുള്ള പ്രകടനം ഗംഭീരമായിരുന്നു. തിരഞ്ഞെടുക്കുന്ന കഥാപാത്രത്തോട് അർപ്പണ മനോഭാവമുള്ള രജീഷ വിജയൻ
ഈ സിനിമയിലും പതിവ് തെറ്റിച്ചില്ല. ആലീസായി സ്വയം സമർപ്പിച്ചു.ഇമോഷണൽ രംഗംങ്ങളിലും, അവർ പുലർത്തിയ മികവ് എടുത്തു പറയേണ്ടതാണ്.മാനുവലായി വേഷമിട്ട നിരഞ്ജൻ മണിയൻപിള്ളരാജുവിന്റെ പ്രകടനം ഒരു സർപ്രൈസ് തന്നെ ആയിട്ടുണ്ട്. കഥയാവശ്യപ്പെടുന്ന വൈകാരിക മുഹൂർത്തങ്ങൾ മാത്രം സൃഷ്ടിച്ചു നുറുങ്ങു ട്വിസ്റ്റുമായി പറഞ്ഞു പോവുന്ന ഫൈനൽസ് സ്പോർട്സ് ഡ്രാമ എന്ന വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു മലയാളത്തിൽ സമീപകാലത്തു വന്ന മികച്ച സിനിമയാണ് എന്നാണ് വ്യക്തിപരമായ അഭിപ്രായം.
ഇടുക്കിയുടെ ദൃശ്യ ഭംഗിയിലേക്ക് മിഴി തുറക്കുന്ന ക്യാമറക്കണ്ണുകളുമായി സുദീപ് ഇളമണ്ണിന്റെ ഷോട്ടുകൾ ക്വാളിറ്റി ഉള്ളവയും സ്പോർട്സ് സിനിമക്ക് അനുയോജ്യമായതും ആയിരുന്നു. കഥയോട് ചേർന്ന് നിൽക്കുന്ന ഗാനങ്ങളും, നിർണ്ണായകമുഹൂർത്തങ്ങളിൽ പ്രേക്ഷകനെ ഫീൽ ചെയ്യിക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും സമ്മാനിച്ച കൈലാസ് മേനോനും,എഡിറ്റിംഗ് ഗംഭീരമാക്കിയ ജിത്ത് ജോഷിയും ഇവരുടെയൊക്കെ നേടുംതൂണായ സംവിധായകൻ പി.ആർ അരുണിനും, അണിയറയിൽ പ്രവർത്തിച്ചവർക്കും ഈ ചിത്രം സമ്മാനിച്ച മണിയൻപിള്ളരാജു പ്രൊഡക്ഷനും ഒരുപാട് നന്ദി നല്ലൊരു ചിത്രം സമ്മാനിച്ചതിന്.
© ജിയോ ജോർജ്
2
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo