നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വേർപാട്

Image may contain: 1 person, outdoor, water and nature

പെട്ടെന്നൊരു നിമിഷത്തിൽ ഇരുകരകൾ പോലെ അകന്നു പോവാറുണ്ട് നമ്മൾ.
ഒരുങ്ങാനോ കരുതലിനോ ഒരു മാത്രപോലും
സമയം തരാതെ മരണം നമ്മളെ ഒരു തുരുത്താക്കി അകറ്റുമ്പോൾ.
ഓമനിക്കാനുയർത്തിയ വിരലുകൾ അന്തരീക്ഷത്തിലെ ശൂന്യതയിൽ
എന്തോ പരതി നിരാശയോടെ...
നെഞ്ചിലൊരു മിന്നലേൽപ്പിച്ച്
പിടി തരാതെ അകന്നു പോവും.
ചില മരണങ്ങൾക്കു പകരമായി സ്വന്തം ജീവൻദാനമേകാൻ തോന്നും.
അനുഭവിച്ചു തീർക്കേണ്ട ദുരിതങ്ങൾ ഓർമ്മിപ്പിച്ച് വെളിച്ചത്തിലലിയുന്ന.. സദാഒപ്പമുണ്ടെങ്കിലും കാണാനാവാത്ത നിഴലുപോലെ മരണം.
പ്രണയം പോലെ ഇല്ലായ്മയിലേക്ക് ഓർമ്മകളുമായെത്തി മനസ്സുനിറച്ച്
കൂർത്ത ചിന്തകൾ കൊണ്ട് കുത്തി മുറിവേൽപ്പിച്ച് കളിയാക്കും മരണവും.
അക്ഷരങ്ങൾ അന്യമാവുമ്പോൾ
ഗ്രൂപ്പുകളിൽ മരിച്ചു വീഴുന്ന എഴുത്തുകാരെപ്പോലെ വെറുമൊരു
പേരായി അവസാനിക്കും.
നാം ഒന്നുമല്ലെന്ന് ഓർമ്മിപ്പിച്ച് സ്വന്തം അസാന്നിദ്ധ്യംകണ്ട് തന്റെ മരണത്തെ അനുഭവിച്ചറിയുന്ന എഴുത്തുകാരനെപ്പോലെ..
ആരും അന്വേഷിക്കാത്തിടത്തോളം സ്വകാര്യമായി അടക്കം ചെയ്യപ്പെട്ട സ്വന്തം ശവപ്പറമ്പിന്റെ സൂക്ഷിപ്പുകാരനായി ആരുമറിയാതെ...
ഒരു ദീപിൽ ഒറ്റക്കാക്കി തകർത്തു കളയുന്ന ജീവിതം പോലെ എറിഞ്ഞുടക്കാൻ തോന്നും
ചിലതു കാണുമ്പോൾ ഈ ജന്മത്തിനെ.
Babu Thuyyam.
3/10/18.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot