Slider

എന്റെ മരണം

0
Image may contain: 1 person, sunglasses and beard
എന്റെ മരണം ആരായിരിക്കും ആദ്യം അറിയുന്നത്
ഒരു പിടീം ഇല്ലാ
എന്നാൽ അറിഞ്ഞവർ ഒക്കെയും വരാതിരിക്കില്ല ജോലിക്ക് പോയ അമ്മയോട് നുണ പറഞ്ഞു വേണം കൊണ്ട് വരാൻ
ഇല്ലങ്കിൽ അവിടം തൊട്ട് കരച്ചിൽ ആവും
വീടെത്തുമ്പോഴേക്കും തളർന്നു വീഴും
‌അളിയനും പെങ്ങളോട് നുണ പറയും ഇത്തിരി ദൂരെ ആയോണ്ട് അവൾ എത്തുമ്പോ വൈകും അപ്പോഴേക്കും വീട്ടിൽ ടാർപ്പായ ഒക്കെ വലിച്ചു കെട്ടി കഴിഞ്ഞിരിക്കും അന്ന് അവളുടെ കല്യാണത്തിന് ചെയ്തത് പോലെ
അത് കാണുമ്പോൾ അമ്മക്ക് ഓർമ വരും
ഞാൻ പറഞ്ഞത് ഒക്കെ
സമയം ആയി ഓരോരുത്തരായി എത്തി തുടങ്ങും അപ്പോൾ....
ആരും ഒന്നും സംസാരിക്കുന്നില്ല
ചിലരൊക്കെ ചിരിക്കവും മനസ്സിൽ എങ്കിലും
കണ്ണ് നിറഞ്ഞു നിൽക്കണ അമ്മക്ക് കൂട്ടായി വല്യമ്മമാർ ഉണ്ടാകും അല്ലങ്കിലും അമ്മക്ക് വിഷമം ഇണ്ടായാൽ അവർ ആണ് ഓടി വരുക
പെങ്ങളുടെ കരച്ചിൽ അങ്ങ് കേൾക്കാല്ലോ
ഓടിട്ടാകും വരുന്നത് അമ്മേടെടുത്തേക്ക്
വീട്ടിൽ കയറി ആദ്യം ചെല്ലുന്നത് എന്റെ റൂമിലേക്ക്‌ ആകും കിടക്കക്കും പുതപ്പിനും ന്റെ മണമുള്ള ന്റെ റൂം
അമ്മ അലക്കാൻ മറന്ന ഒരു കൂട്ടം തുണിയും അവിടെ കാണും ദേ നീ കാണുന്നുണ്ടോ നീ എനിക്ക് ബർത്ത് ടെ ക്കു വാങ്ങി തന്ന ഷർട്
എനിക്കറിയാം അവൾ അത് ഓടിച്ചെന്നു എടുക്കും....
ആ തലയിണകളെ നോക്കും
കണ്ടു മതിവരാത്ത ഒരുപാട് കിനാവുകളുടെ കഥകൾ അവക്ക് പറയുവാൻ ഇണ്ടാകും
അപ്പോൾ അവളെ കണ്ടാൽ ഒരു പ്രാന്തി യെ പോലെ ആവും മുടിയൊക്കെ അഴിഞ്ഞു വീണിട്ടുണ്ടാകും കണ്ണൊക്കെ നിറഞ്ഞു പിച്ചും പേയും പറയുന്ന തനി പ്രാന്തി അളിയന്റെ കയ്യിൽ ഇരുന്നു കരയുന്ന കുഞ്ഞിന് പാല് കൊടുക്കാൻ പോലും അവൾക്കു ത്രാണി ഇണ്ടാവില്ല അത്രക്ക് തളർന്നു പോയിട്ടുണ്ടാവും പാവം
അവൾ ഓടി അമ്മയുടെ അട്ത്ത് പോവും പിന്നെ രണ്ടാളും കൂട്ട കരച്ചിൽ ആണ്
ഞാൻ അമ്മേന്നു വിളിക്കുമ്പോൾ വിളികേൾക്കണത് എത്ര പേർ ആണെന്ന് പോലും എനിക്ക് മനസ്സിൽ ആകുന്നില്ല എല്ലാരേം ഞാൻ അമ്മയെന്ന വിളിക്കാറു അതോണ്ടാവും
അന്ന് മഴ പെയ്യും എനിക്ക് ഉറപ്പാ
മഴ നനയാൻ ഇഷ്ടമുള്ളവനെ തേടി അവൾ വരാതിരിക്കില്ലാ ഇനി കാണാൻ പറ്റൂല്ലല്ലോ വരും
ന്റെ ശരീരം കൊണ്ട് വരണ വണ്ടിക്കു സ്വാഗതമേകി വഴിയരികിൽ ഫ്ലെക്സ് ഉം കറുത്ത തുണിയും ഒക്കെ കെട്ടണം ഇല്ലേൽ ഞാൻ പിണങ്ങും
ആരുടെ തോളിൽ ആവും എന്നെ ചുമക്കുന്നത് അറിയില്ല മാമൻ മാർ ആകും ഇല്ലേൽ കൂട്ടുകാർ
എന്നെ വീടിന്റെ പടികയറി കൊണ്ട് വരുമ്പോൾ ഓടി വരണം ട്ടോ അമ്മയും ചേച്ചിയും ഒക്കെ
ജനാലകൾ ഒക്കെ തുറന്നിട്ട്‌ ഹാളിൽ കിടത്തിയാൽ മതിട്ടോ അതാകുമ്പോൾ എല്ലാർക്കും കാണാമല്ലോ
മൂക്കിൽ പഞ്ഞി വെക്കേണ്ട അമ്മക്ക് അറിയാല്ലോ നിക്ക് സാംബ്രാണി യിടെ മണം ഇഷ്ടാണെന്നു
ആരോടും ഒന്നും പറയണ്ട് ഒരാൾ ഇരുപ്പുണ്ടാവും... അച്ഛൻ
ആൾക്ക് സംസാരിക്കാൻ പോലും വയ്യ അത്രക്ക് തളർന്നു പോയിട്ടുണ്ടാവും
നിക്ക് പനി വന്നാൽ പോലും ആളു സഹിക്കില്ല പിന്നെ ആണ്
ആരേലും ഒക്കെ പപ്പാടെ കൂടെ ഇരിക്കണം ട്ടോ
കണ്ണീർ ഒഴുക്കി തളർന്നവരെയും സങ്കടങ്ങൾ പറഞ്ഞു കരയുന്നവരെയും കണ്ണ് ഇമ ചിമ്മാതെ ന്നെ നോക്കുന്നവരെയും ഞാൻ കാണുന്നുണ്ട് ട്ടോ ഇനി നിങ്ങൾക്ക് എന്നെ പറ്റിക്കാൻ ആവൂല്ലല്ലോ
പുറത്തേക്കു നോക്കുമ്പോൾ കാണാം
എന്നെ നോക്കാതെ തിരിഞ്ഞു നിൽക്കുന്ന കുറച്ചു പേർ അതെ അവർ തന്നെ ന്റെ കൂട്ടുകാർ എല്ലാ കുരുത്തക്കേടിനും കൂട്ടുനിൽക്കുന്നവർ ഇപ്പോൾ ഞാൻ ശരിക്കും പറ്റിച്ചു അതോണ്ടാ എന്നെ കാണാൻ പോലും വരാത്തത്. അവരുടെ മനസ്സിൽ ഒക്കെ ന്റെ ഓർമ്മകൾ ആയിരിക്കും കരയണ്ടാ കരഞ്ഞാൽ ഞാൻ കളിയാക്കി കൊല്ലും
ആരെയൊക്കെയോ കാണാത്തതു പോലെ ഇനിയും ഉണ്ടല്ലോ വരാൻ , വരുമായിരിക്കും അല്ലെ
അതെ അവൾ വരും മനസ്കൊടുത്തപ്പോൾ സ്നേഹം തിരിച്ചു തന്നവൾ
ഞാൻ ഒന്നും പറയണ്ടല്ലോ എല്ലാം നീ അറിഞ്ഞു ചെയ്യണം കേട്ടോ അന്നത്തെ പോലെ
കണ്ടവർ ഒക്കെ മാറി നിൽക്കണം കാണാത്തവർ ഇനിയും ഉണ്ട്
അപ്പോഴേക്കും അവർ എത്തി മൂവര്ണ കൊടിയും ഏന്തി കുറച്ചു പേർ അവർ അത് എന്നെ പുതപ്പിക്കും
ഞാൻ എന്തൊക്കെയോ പറയുന്നുണ്ട് ആരും കേൾക്കുന്നില്ലാ
ഇനി അവസാന ചുംബനത്തിനു ഉള്ള സമയം ആണ് അത് വാങ്ങാൻ എന്റെ നെറ്റി വേരികൊള്ളുകയാണ് നിന്നിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നു ഒരെണ്ണം ഭിക്ഷാടനം പോലെ
എന്റെ മുകളിൽ ആരും ചിരിക്കുന്ന പൂക്കൾ കൊണ്ട് റീത്ത് വേക്കല്ലു അതെ എനിക്ക് പോകാൻ സമയം ആയി ആരൊക്കെയോ പാട്ടു പാടുന്നുണ്ടല്ലോ ശരിക്കും കേൾക്കുന്നില്ല കെട്ടോ ശബ്ദം ഇല്ലാത്ത അല്ല അവർ തളർന്നു പോയി അതോണ്ടാ..
ഞാൻ പോകുമ്പോൾ എല്ലാരും ഉച്ചത്തിൽ കരയണംട്ടോ ആ ശബ്ദത്തിന്റെ ആരവത്തിൽ വേണം എനിക്ക് പോകുവാൻ
ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടത് ഉണ്ട്
ആരൊക്കെയോ ആ രഥവും ആയി വരുന്നുണ്ടല്ലോ ഞാൻ പോകട്ടെ
ഇനി ആ മണ്ണിലേക്ക് അലിഞ്ഞു ചേരണം
എന്നും വാനിൽ നക്ഷത്രങ്ങൾക്ക് ഇടയിൽ ഞാൻ വരും ചിരിക്കും
ചോറുരുട്ടി ഈറൻ അണിഞ്ഞു എന്നെ വിളിക്കണം ഇനിയും വരണം എനിക്ക്.......
Jepzz
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo