നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്വപ്നം




"ഡാ, നീ അന്ന് എഫ്ബിയിൽ പോസ്റ്റ്‌ ചെയ്ത പിക് സൂപ്പർ ആയിരുന്നു ട്ടോ ".
"ശെരിയാ, ഞാൻ അത് അപ്പോ തന്നെ ഗാലറി ക്കു സേവ് ചെയ്തു. "
"നിന്റെ വാട്സ്ആപ്പ് നമ്പർ കാട്ടിയെ "
"എടാ എത്ര നാളായി കണ്ടിട്ടു. പഠിച്ചു ഇറങ്ങിയ ശേഷം ഒരു കോൺടാക്ട് പോലും ഇണ്ടായില്ല ലെ "
കൂട്ടുകാരേല്ലാം ഒന്നിച്ചു കൂടിയ ആഹ്ലാദം സന്തോഷത്തോടെ ആഘോഷിക്കുമ്പോൾ എനിക്ക് മാത്രം മനസ് ഉലയുകയായിരുന്നു. പഴയ ഓർമ്മകൾ ഓരോന്നായി മനസ്സിൽ ഇരച്ചു കയറി.
ഗെറ്റ് ടുഗെതർ നു പോരാൻ തീരെ താല്പര്യം ഇല്ലായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ നിർബന്ധത്തിനു പോന്നതാ.
"അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലെടാ. അതൊക്കെ വിട്. നീ ഇപ്പോ ഹാപ്പി അല്ലെ. നിനക്ക് കൂട്ട് ഞാനുണ്ടല്ലോ, പിന്നെന്താ. "
ഫാമിലിയും കൂടിയ ഗെറ്റ് ടുഗെതർ.
അദ്ദേഹം കൂടെ ഉള്ളത് പക്ഷേഈ സമയത്തു എനിക്ക് വല്ലായ്ക കൂട്ടിയെ ഉള്ളു.
അവിടെ എത്തിയപ്പോൾ മുതൽ ഞാൻ പിൻവലിയാൻ ശ്രെമിക്കും പോലെ എനിക്ക് തന്നെ തോന്നി തുടങ്ങി. എന്റെ കണ്ണ് താല്പര്യം ഇല്ലാഞ്ഞിട്ടും എന്തിനെയോ തിരയുന്നു. കണ്ണിൽ പെടല്ലേ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരിക്കുമ്പോൾ അതാ പീച്ച് കളർ ഷർട്ട് ഇട്ടിട്ടു അപ്പുറത്തെ ബ്ലോക്കിലൂടെ നടന്നു പോകുന്നു അവൻ!!
നിന്നിടത്തു നിന്ന് വല്ലാണ്ട് ആയി ഞാൻ. ഇനി ഒരിക്കലും നേരിൽ കാണരുതേ എന്ന് വിചാരിച്ചിരുന്നതാണ്.
ഓഫീസ് റൂമിൽ കേറി തിരിച്ചു വരുന്ന അവൻ എന്നെയും കണ്ടിരുന്നു. ദേഷ്യവും അമർഷവും അറപ്പും വെറുപ്പും ശരീരത്തിലും മനസ്സിലും ഇരച്ചു വരുന്നുണ്ടായിരുന്നു. സംയമനം പാലിച്ചു ഞാൻ നെടുവീർപ്പിട്ടു.
അവൻ എന്റെ അടുക്കൽ എത്താറായിരിക്കുന്നു. അടുത്തുകൂടെ നടന്നു നീങ്ങുമ്പോൾ ആണ് ഞാൻ ശ്രദ്ധിച്ചത്, ഞാൻ ഇഷ്ടത്തോടെ വാങ്ങി കൊടുത്ത പീച്ച് ഷർട്ട്,എനിക്ക് ഇഷ്ടമുള്ള ബോഡി സ്പ്രേ.
അല്ലേലും ഈ ഗെറ്റ് ടുഗെതെർന് വരുമ്പോള് എനിക്കറിയാം, സകലരുടെയും ശ്രദ്ധ എന്റെയും അവന്റെയും അടുക്കലേക്കാവും എന്ന്. അത്രേം തീവ്ര പ്രണയം ആയിരുന്നല്ലോ !!
അദ്ദേഹത്തിന് എല്ലാം അറിയാമായിരുന്നിട്ടും അവനെ കാണിച്ചു കൊടുക്കാൻ ആ സമയത്തു എന്റെ കൈ പൊന്തിയില്ല. മനസ് മുഴുവൻ വല്ലാത്ത പിടക്കൽ ആയിരുന്നു.
"എന്തിനു അവൻ എന്റെ ഇഷ്ടങ്ങളെ പേറി ഇന്ന് ഇവിടെ വന്നു " എന്ന ചിന്ത എന്നെ അലട്ടി കൊണ്ടിരുന്നു
കലാലയ ജീവിതം ഞാൻ ആസ്വദിച്ചിട്ടില്ല. നല്ല സുഹൃത്തുക്കളെ ഉണ്ടാക്കിയിട്ടില്ല. എല്ലാം എനിക്ക് അവൻ ആയിരുന്നു. അത്കൊണ്ട് തന്നെ ഗെറ്റ് ടുഗെതർ എന്ന് പറഞ്ഞപ്പോൾ അതിൽ പങ്കെടുക്കണം എന്ന് തോന്നിക്കുന്ന ഒരു ഘടകവും ഇല്ലായിരുന്നു എന്നത് വാസ്തവം.
പക്ഷേ "ഇതൊക്കെ ഓർമ്മകൾ അല്ലെ, ഇപ്പോൾ അതൊക്കെ കാണുമ്പോൾ, പങ്കുവെക്കുമ്പോൾ, you itself laugh alot with your friends."എന്നും പറഞ്ഞു പിടിച്ചു കൊണ്ടുവന്ന കെട്ട്യോനെ പറഞ്ഞാൽ മതീല്ലോ.
"എന്റെ അടുത്തെങ്ങാനും അവൻ വന്നു സംസാരിക്കുമോ? വന്നാൽ ഞാൻ എങ്ങനെ സംസാരിക്കാതിരിക്കും?? "എന്നുള്ള ചോദ്യങ്ങൾ എന്നെ അലട്ടിക്കൊണ്ടിരുന്നു. പാട്ടോ, ഡാൻസ് ഓ, പ്രസംഗമോ ഒന്നും എനിക്ക് കേൾക്കുവാൻ കഴിയുന്നില്ലായിരുന്നു. അവന്റെ ശബ്ദം എന്റെ ചെവിയിൽ ഉച്ചഭാഷിണി മുഴക്കികൊണ്ടിരുന്നു.
രാത്രിയായി !!
ഭക്ഷണശേഷം എല്ലാവരും അവരവരുടെ റൂമിലേക്ക് പോയി.
"ഹാവൂ, ഇന്നത്തെ അങ്ങു കഴിഞ്ഞു "
അദ്ദേഹം വന്നപാടെ ഉറങ്ങാൻ തുടങ്ങി.
അയ്യോ, അതാ അവൻ ഞങ്ങളുടെ റൂം ലക്ഷ്യം വെച്ചിട്ടാണാലോ വരുന്നേ..
ധൃതിയിൽ ഞാൻ ജനലുകളും വാതിലും കുട്ടിയിടാൻ ആരംഭിച്ചു.
പക്ഷെ വിധി.
വിധി ആണലോ പലതും സൃഷ്ടിക്കുന്നതും നഷ്ടപെടുത്തുന്നതും.
വാതിൽ അടക്കാൻ തുനിഞ്ഞ എന്നെ തടഞ്ഞു അവൻ പറഞ്ഞു.
"ദേഷ്യം ഉണ്ടെന്നറിയാം, എങ്കിലും ഒരു 2 മിനിറ്റ്. എനിക്കൊന്നു സംസാരിക്കണം. പ്ലീസ്. "
"നിന്റെ മുഖത്ത് നോക്കി സംസാരിക്കാനൊ ദേഷ്യപ്പെടാനൊ എനിക്ക് താല്പര്യം ഇല്ല. പ്ലീസ് go from here. എനിക്ക് ഉറങ്ങണം ".
"ഞാൻ ബുദ്ധിമുട്ടിക്കില്ല. 2 മിനിറ്റ് പ്ലീസ് ".
"ശരി "
ഞാൻ അദ്ദേഹത്തിനോട് പറഞ്ഞു അവനെ നോക്കിയപ്പോൾ അവൻ ബാല്കണിയിൽ നില്പുണ്ട്.
ബാൽക്കണി യിൽ കുറച്ചു നേരം നിന്നതിനു ശേഷം അവൻ എനിക്കൊരു പൊതി നീട്ടി.
"എന്തായിത്? "
"ഞാൻ ഇത് നിന്റെ husband നു വേണ്ടി കൊണ്ടുവന്നതാണ്. കൊടുക്കണം. "
"ഇതിൽ എന്താണെന്നു പറയു. "
"പെർഫ്യൂം !! And so sorry for hurting you. നിന്നെ ഞാൻ ശെരിക്കും miss ചെയ്യുന്നുണ്ട്. But എനിക്ക് അറിയാം നീ ഇപ്പോ നല്ല ഹാപ്പി ആണെന്ന്. Lucky him. ഞാൻ ഇത് അനുഭവിക്കണം. നിന്റെ സ്നേഹത്തെ ഇലയ്മ്മ ചെയ്തതിനു. And i respect ur husband...പിന്നെ.. "
"Enough !!!എന്തിനു വീണ്ടും.. എനിക്ക് കേൾക്കണ്ട ഒന്നും. അതെല്ലാം കഴിഞ്ഞു. പിന്നെ respect to my husband is not needed. എന്തിനാണ് അത്?? നീ വേണ്ടാന്ന് വെച്ചപ്പോൾ സ്നേഹിച്ചു കൂടെ കൂട്ടിയതിനോ?? Shame on you !!പിന്നെ ഈ ഗിഫ്റ്റ്. ഇതിന്റെ ആവശ്യം ഞങ്ങൾക്കില്ല. ഈ പെർഫ്യൂം എന്റെ ഭർത്താവ് യൂസ് ചെയ്യുമ്പോൾ ഓരോ ശ്വസത്തിലും, i might remember you. I dont want that !!എനിക്ക് എന്നും എപ്പോഴും എന്റെ ഭർത്താവിന്റെ ഗന്ധം മതി.അതിനു നിന്റെ പെർഫ്യൂം ന്റെ മേമ്പൊടി ആവശ്യം ഇല്ല."
പെട്ടന്നവൾ ഞെട്ടിയുണർന്നു.
ദീർഘശ്വാസം എടുത്തു.
ഈ കണ്ടതൊക്കെ സ്വപ്നം ആവണേയെന്നു ആഗ്രഹിച്ച പോലെ.
അതെ,
അവള്കെല്ലാം അവളുടെ ഭർത്താവ് ആണ് പ്രണയിച്ചു തന്നെയാ അവർ ഒന്നായത്. മരണം വരെ കൂടെ ഉണ്ടാവണം എന്ന് നാഴികക്ക് നാല്പതു വട്ടം ഉരുവിട്ടാണ് നടപ്പ്. ഓർമവെച്ച കാലം തൊട്ടേ എന്തെ കണ്ടുമുട്ടിയില്ല എന്ന് സ്വയം ശപിക്കാറുണ്ട് അവളുടെ മനസ്.
എന്നിട്ടും നമുക്ക് ഈ ബന്ധം ഇവിടെ വെച്ച് അവസാനിപ്പിക്കാം എന്ന് പറഞ്ഞു ഒരു സുപ്രഭാതത്തിൽ ഇട്ടിട്ടു പോയ മുൻ കാമുകൻ സ്വപ്നങ്ങളിൽ ഇടക്കിടെ വന്നു മനസിനെ, ജീവിതത്തെ അലോസരപ്പെടുത്തുന്നത് എന്തിനാണെന്ന് ഇനിയും മനസിലാവുന്നില്ല.
ജീവിതത്തിലെ എല്ലാ ഏടുകളും തുറന്നു കാട്ടിയിട്ടാണ് അദ്ദേഹത്തിന്റെ പ്രണയത്തെ ഞാൻ ഹൃദയത്തിൽ കയറ്റിയത്
"The purity of heart is more important than the purity of body for me."
ശരീരത്തിന്റെ പരിശുദ്ധിയേക്കാൾ മനസിന്റെ പവിത്രതയും പരിശുദ്ധിയുമാണ് എനിക്ക് മുഖ്യം എന്ന് പറഞ്ഞു എന്റെ കൈകളെ ചേർത്ത് പിടിച്ചപ്പോൾ എന്റെ ലോകത്തെ ഞാൻ അദ്ദേഹത്തിന്റെ കണ്ണുകളിൽ കണ്ടു, എന്റെ സുരക്ഷിതത്വം അദ്ദേഹത്തിന്റെ കൈകളിലും, എന്റെ ജീവൻ അദ്ദേഹത്തിന്റെ ഹൃദയത്തിലും ഞാൻ അനുഭവിച്ചു. അതെ, ഞാൻ എന്നെ തന്നെ അദ്ദേഹത്തിന്റെ കാൽകീഴിൽ സമർപ്പിച്ചു.
തൊട്ടടുത്തു മകളെ ചേർത്ത് പിടിച്ചു കിടക്കുന്ന അദ്ദേഹത്തെ സ്നേഹ ചുംബനങ്ങളാൽ മൂടി എന്റെ കരവലയത്തിൽ ചേർത്ത് കണ്ണടച്ച് പ്രാർത്ഥിച്ചു.
"ദൈവമേ നന്ദി... ഒരിക്കലും പിരിക്കല്ലേ ഞങ്ങളെ. "
ആതിര ദീപക്.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot