നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചമ്രംനിലത്ത് ചമ്രം പടിഞ്ഞിരുന്നു ടി.വി കാണുന്ന തിരക്കിലാണ് ഞാൻ....വല്ലപ്പോഴും വീണുകിട്ടുന്ന അവസരം ആണ്.... ഒരു സെക്കൻഡ് പോലും മിസ് ആകാതെ... കണ്ണിമചിമാത്തെ ഉള്ള ഇരിപ്പാണ്....അപ്പോഴാണ് ആരോ എന്റെ തലയിൽ തട്ടിയത് .....കാര്യം മനസിലാകാതെ ഞാൻ ചുറ്റുപാടും നോക്കി....ആരെയും കാണുന്നില്ല....ഞാൻ നിന്ന് വട്ടം കറങ്ങുന്നത് കണ്ടു കോണി പടിയിൽ ഇരുന്ന മുത്തശ്ശി പറഞ്ഞു...മുത്തശ്ശനാ....
അപ്പോഴാണ് സമയം എട്ട് ആയെന്നു എനിക്ക് ബോധം ഉദിച്ചത്....അത് എനിക്കുള്ള ഒരു സിഗ്നലാണ് ഞാൻ ഹോർലിക്‌സ് കുടിക്കാൻ പോവാ....വേണേൽ വന്നോ എന്നർഥം....സമയം കളയാതെ അടുക്കളയിൽ എത്തി ഞാൻ എന്റെ പങ്ക് കൈ നീട്ടി വാങ്ങി....അതും നക്കി ടി. വി. കണ്ടിരിപ്പായി....
മുത്തശ്ശൻ ഒരു പ്രത്യേക സ്വഭാവകാരൻ ആണ്....രാത്രി ഭക്ഷണം സ്വയം ഉണ്ടാക്കി കഴിക്കുന്നതാണ് ഇഷ്ടം....ചെറുപയർ കറിയും ബ്രെഡും....എന്നും രാത്രി ഇതാണ് ഭക്ഷണം...രാത്രി ഏഴാവുമ്പോഴേക്കും അടുക്കളയിൽ കേറി ചെടുപയർ കറി ഉണ്ടാക്കി...ഏഴരയോടെ ബ്രെഡും കൂടി കഴിക്കും....പിന്നെ ഒരു ഗ്ലാസ്സ് ഹോർലിക്ക്‌സും....അപ്പൊ എനിക്ക് ഒരു പങ്കും കിട്ടും....
ഇന്ന് ഞങ്ങൾ മുത്തശ്ശന്റെ റൂമിലാ....ട്ടോ... ഞാൻ ഓർമിപ്പിച്ചു....ആ റൂമിലാണ് ടി.വി...രാത്രി ഓം നമഃ ശിവായ... ജയ് ഹനുമാൻ... ഒക്കെ കാണാൻ ഉള്ളപ്പോൾ പെർമിഷൻ വാങ്ങി അങ്ങോട്ടാക്കും ഉറക്കം...അതൊക്കെ കണ്ടിട്ടാണ് എന്റെയും മുത്തശ്ശിയുടെയും ഉറക്കം...
ഇന്ന് ജയ് ഹനുമാൻ ഉണ്ട് അതാണ് ....ഫുഡ് കഴിച്ചു തയ്യാറായി ഇരിപ്പാണ് ഞങ്ങൾ...."ബ്രിട്ടാനിയ അവതരിപ്പിക്കുന്നു...ജയ് ഹനുമാൻ.... ടിങ് ...
ടിങ് ....ടിടിങ്"......
ഇന്നത്തെ പരിപാടി കഴിഞ്ഞു....ദൂരദർശൻ ഡൽഹിക്കും....ഞങ്ങൾ ഉറങ്ങാനും പോയി....
കാതിൽ ഏതൊക്കെയോ അശിരീരി കേൾക്കും പോലെ.....ഒന്നും മനസിലാവുന്നില്ല....ഞാൻ കണ്ണു നുള്ളിപൊളിച്ച് ചുറ്റും നോക്കി....ആരെയും കാണുന്നില്ല....സമയം ഏഴായി....നീണ്ട ഒരു കോട്ടുവായ ഇട്ട്.....ഉറക്കചടവൊക്കെ മാറ്റി....ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക് ഞാൻ വെച്ചുപിടിച്ചു....അടുക്കളയിൽ നിന്നാണ്....മുത്തശ്ശിയും അമ്മായിയും കാര്യമായി എന്തോ ചർച്ചയിലാണ്....കാര്യം കേൾക്കാൻ ഉള്ള ആവേശത്തിൽ ഞാൻ അവരുടെ നടുക്ക് കസേരയും ഇട്ട് ഇരിപ്പായി....
പുലർച്ചെ രണ്ടുമൂന്നു മണി ആയപ്പോൾ മുത്തശ്ശി എന്തോ ശബ്‌ദം കേട്ടു ഞെട്ടിയത്രെ....ഉറക്കപ്പിച്ചിൽ എണീറ്റിരുന്നു....എലിയെ കുറെ ചീത്ത വിളിച്ച് പിന്നെയും ഫ്ലാറ്റ് ആയി....എന്തോ വീഴുമ്പോലെ ആയിരുന്നത്രെ ശബ്ദം...അഞ്ച് ആയപ്പോൾ ഏതോ വീടിനു അലറി വിളിക്കുന്നത് കേട്ടെന്ന് അമ്മായിയും.....എന്താ....എവിടെയാ....സംഭവിച്ചതെന്ന് ചർച്ചയാണ് നടക്കുന്നത്....
എന്നാലും എന്തായിരിക്കും ഞാൻ ആ ശബ്ദം കേൾകാഞ്ഞതെന്ന് ആലോചിച്ച് വീണ്ടും ഒന്നു ചുരുള്ളാൻ റൂമിൽ എത്തിയ.... ഞാൻ....ആ കാഴ്ച്ച കണ്ടു ഞെട്ടി....
ടി. വി യുടെ ബാക്കിൽ ഇന്നലെ ഉറങ്ങുംവരെ ഉണ്ടായിരുന്ന ഒരു ജനൽ കാണാൻ ഇല്ല....അടുക്കളയിൽ എത്തി വിഷയം പറഞ്ഞപ്പോൾ....ആ.... മുത്തശ്ശൻ വെച്ച ജനൽ അല്ലെ.....അതു മുറ്റത്തെങ്ങാനും വീണു കിടക്കുന്നുണ്ടാകും എന്നായി മുത്തശ്ശി.... ഇൻവെസ്റ്റിഗേഷൻ ആയി ഇറങ്ങിയ എന്റെ മൂഡ് മുഴവനും പോയി....വിഷമിച്ച് ഇരിക്കുമ്പോഴാണ്....അപ്പുറത്തെ ശാന്തേച്ചി രാവിലെ തന്നെ വരുന്നത് കണ്ടത്.....
ഭയങ്കര സ്പീഡിലാണ് വരവ്....എന്തായിരിക്കും കാര്യംന് ആലോചിച്ച്.....എന്റെ തല പുകയാൻ തുടങ്ങി....കയ്യിൽ കാര്യമായി എന്തോ ഉണ്ടല്ലോ.....ഞാൻ ഒന്ന് സൂക്ഷിച്ചു നോക്കി....കാണാതെ പോയ ജനാല...ഇതെങ്ങനെ🤔🤔....ഇതാ...പൊട്ടക്കിണറ്റിന്ടെ അവിടുന്നു കിട്ടിയാ....എന്റെ ചുറ്റും ഉള്ള പുക കണ്ടിട്ടായിരിക്കാം.....ആരും ചോദിക്കാതെ തന്നെ ഉത്തരം തന്നത്....
അപ്പുറത്തെ വീട്ടിൽ കള്ളൻ കേറി....അവിടെത്തെ സീനചേച്ചിന്റെ മാല ജനാലയിലൂടെ പൊട്ടിക്കാൻ നോക്കി....അതാണ് പുലര്ച്ചെ കേട്ട കരച്ചിൽ....കാര്യം അറിഞ്ഞപ്പോൾ എന്തോ ഒരു ആശ്വാസം.....
ഇൻവെസ്റ്റിെഗേഷൻ ഡീറ്റൈൽസ് ഇങ്ങനെ....ഞങ്ങൾ നാല് ഓഫീസർ മാരുടെ ഊഹം റിപ്പോർട്ട്.....ഇവിടെ കേറാൻ ഉള്ള ശ്രമത്തിലാണ് മുത്തശ്ശൻ മെയ്ഡ് ജനാല കള്ളന്റെ കാലിൽ വീണത്....ഒന്നു തൊട്ടാൽ കൂടെ ഇറങ്ങി പോവുന്ന ജനൽ ആണേ.... അതിനോട് ഗുസ്തി പിടിച്ച് കാണും.....പിന്നെ പറയണ്ടാല്ലോ അവസ്ഥ....ഇത് വരെ അങ്ങനെ ഒരു എക്‌സ്പീരിയൻസ് ഇല്ലാത്ത കള്ളൻ ....പകച്ചു പോയി....എന്തു ചെയ്യും എന്നാലോചിച്ച് നിന്നപൊള്ളാട്ടെ .....മുത്തശ്ശിയുടെ തെറിയും.....ആരാ അവിടെ എന്ന ചോദ്യവും....ആരോടും ദേഷ്യം തീർക്കാൻ പറ്റാതെ ജനാലയോട് മുഴുവനായി തീർത്തു.....എടുത്ത്.....പൊട്ടക്കിണറ്റിൽ ഇട്ടു....പാവം ജനാല.....ആയുസ്സ് ബാക്കി ഉള്ളതോണ്ട് കിണറ്റിൽ വീഴാതെ രക്ഷപെട്ടു....
ആ മനോവിഷമം മാറ്റാൻ ആയിരിക്കും വേറെ എവിടെയേലും കേറാൻ തീരുമാനിച്ചത്....അവിടെ എത്തിയതോ വീട്ടിലെ മാധവേട്ടൻ മുള്ളാൻ ഇറങ്ങിയ സമയത്തും.......പമ്മി പമ്മി നടക്കുന്ന കള്ളനോട് " നിനക്ക് ഉറക്കത്തിൽ മുള്ളാൻ....എണീക്കുന്ന ശീലമില്ലാലോ....പിന്നെ ഇന്നെന്തു പറ്റി......" എന്നായി മാധവേട്ടൻ....
എന്ത് പറയണം എന്ന് അറിയാതെ കള്ളൻ ആകെ ഒന്നു വിയർത്തു....കാണാതെ പുൽകൂനയ്ക്ക് പിന്നിൽ ഒളിച്ചു......വീണ്ടും എല്ലാരും ഉറങ്ങിയെന്ന് ഉറപ്പിച്ച്....ജനാലക്ക് അടുത്ത കിടക്കുന്ന സീന ചേച്ചിന്റെ മാല പൊട്ടിക്കാൻ ഒരു ശ്രമം..... അലറിയുള്ള കരച്ചിൽ നാട്ടിൽ പരന്നു....ചേച്ചിയും മാലയിലെ പിടിത്തം വിട്ടു കൊടുത്തില്ല.......നീണ്ട പരിശ്രമത്തിന്റെ ഒടുവിൽ രണ്ടു കടിയും....കുറെ മാന്തും.....നഖത്തിൽ കിട്ടിയ ചേച്ചിന്റെ തൊലിയും മാത്രം കള്ളന് ബാക്കി ആയി.........
രണ്ടു പരിശ്രമങ്ങളും അതി ദയനീയമായി പരാജയപ്പെട്ട കള്ളൻ....മോഷണം നിർത്തി നല്ലവനായി എന്നാണ് റിപ്പോർട്ട്......
മകനാണെന് കരുതി നട്ടപാതിരയ്ക്ക് കള്ളനോട് കുശലം ചോദിച്ച മാധവേട്ടന്ടെ കാര്യം പിന്നെ എന്തായോ ആവോ

By: Salini Sunil

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot