
ഇരുളിന്റെ കമ്പളമൊരുവേള മാറ്റിടാം
തളിരിളം പൂവിന്റെ ഗന്ധം നുകർന്നിടാം
കുളിരാർന്ന കാറ്റിന്റെ തഴുകിതലോടലിൽ
പടരുന്നവേദന പാടേമറന്നിടാം....
തളിരിളം പൂവിന്റെ ഗന്ധം നുകർന്നിടാം
കുളിരാർന്ന കാറ്റിന്റെ തഴുകിതലോടലിൽ
പടരുന്നവേദന പാടേമറന്നിടാം....
ഇനിയുണ്ട് ദൂരമെനിക്കേറെ താണ്ടുവാൻ
പലതുണ്ട് ലക്ഷ്യങ്ങൾ പൂവണിഞ്ഞീടുവാൻ
മനതാരിലായിരം സ്വപ്നങ്ങൾ ബാക്കിയായ്
മരണത്തെപ്പുൽകാനെനിക്കില്ല ത്രാണി ...
പലതുണ്ട് ലക്ഷ്യങ്ങൾ പൂവണിഞ്ഞീടുവാൻ
മനതാരിലായിരം സ്വപ്നങ്ങൾ ബാക്കിയായ്
മരണത്തെപ്പുൽകാനെനിക്കില്ല ത്രാണി ...
പിൻവിളി മുഴങ്ങുന്നു.. നെഞ്ചകം പിളരുന്നു
നൻമകൾപുലരാത്ത പാഴ്ജന്മ വീഥിയിൽ.
ആറു മിഴികളിലായിരം വർണ്ണങ്ങൾ പാടെ -
മറക്കുവാനവതില്ലൊട്ടുമേ ....
നൻമകൾപുലരാത്ത പാഴ്ജന്മ വീഥിയിൽ.
ആറു മിഴികളിലായിരം വർണ്ണങ്ങൾ പാടെ -
മറക്കുവാനവതില്ലൊട്ടുമേ ....
വീണ്ടുംനുണയുന്നു തോൽവിതൻനൊമ്പരം
ഭീരുവായ് പിന്നെയും തുടർന്നിടാം ജീവിതം
മരണമേ .. മടിയാതെ പുൽകീടുകെന്നെ നീ
ആത്മാഹുതിയ്ക്കുള്ള ധൈര്യമെനിക്കില്ല.
ഭീരുവായ് പിന്നെയും തുടർന്നിടാം ജീവിതം
മരണമേ .. മടിയാതെ പുൽകീടുകെന്നെ നീ
ആത്മാഹുതിയ്ക്കുള്ള ധൈര്യമെനിക്കില്ല.
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക