Slider

കുടുംബം എന്ന ആകാശത്തണൽ

0

" വേണമെങ്കിൽ ഒന്ന് ട്രൈ ചെയ്തതോടെ ..ഒരു ആണ് എന്ന് വെച്ചാൽ എല്ലാം അറിയണം ..എന്നാലേ കമ്പ്ലീറ്റ് ആകുകയുള്ളു .അല്ലേൽ ചത്തു മോളിലോട്ടു ചെല്ലുമ്പോൾ തമ്പുരാൻ ചോദിക്കും നിനക്ക് എന്തെല്ലാം അവസരങ്ങൾ ഉണ്ടായിരുന്നെടാ നീ ഒന്നും പ്രയോജനപ്പെടുത്തിയില്ലല്ലോ എന്ന് "
ആദി അത് പറഞ്ഞവനെ ഒന്ന് നോക്കി പിന്നെ തന്റെ മുന്നിലെ നുരയുന്ന ദ്രാവകത്തെയും .ബിയർ മദ്യമല്ല എന്നാണവരൊക്കെ പറയുന്നത്
അവൻ ജീവിതത്തിലിന്നു വരെ അതിന്റെ രുചി അറിഞ്ഞിട്ടുണ്ടായിരുന്നില്ല .അവൻ അച്ഛനെ ഓർത്തു പുക വലിക്കാത്ത, മദ്യപിക്കാത്ത ...നിറയെ സ്നേഹം മാത്രമുള്ള ..ആദികുട്ടാ എന്ന് വിളിച്ചു കെട്ടിപ്പിടിക്കുന്ന തന്റെ അച്ഛൻ ...പിന്നെ അമ്മയെ ഓർത്തു ..കോളേജ് വിട്ടു വരുമ്പോൾ ചേർത്ത് പിടിച്ചു " "ഇന്നെന്തൊക്കെയാ വിശേഷങ്ങൾ...?"ഫുട്ബോൾ മാച്ചിനെ കുറിച്ച് പറ ...എന്നൊക്കെ പറഞ്ഞു ഒപ്പമിരുന്നു ഇഷ്ടമുള്ള പലഹാരങ്ങൾ കഴിപ്പിക്കുന്ന 'അമ്മ ,പിന്നെ അനിയത്തിയെ ഓർത്തു ..തനറെ മുകളിലേക്ക് കുത്തി മറിഞ്ഞു വാശി പിടിച്ചു കലഹിച്ചു കുസൃതി കാണിച്ചു ,,,പാവക്കുട്ടി താൻ അങ്ങനെ ആണ് അവളെ വിളിക്കുക ,,
" എടാ ചെക്കാ വയസ്സ് ഇരുപതു ആയി ..മുലപ്പാലിന്റെ പ്രായമൊന്നുമല്ല ഒറ്റ വലിക്കു കുടിക്കൂ " കൂട്ടുകാരൻ ഗ്ലാസ് എടുത്തു അവന്റ കൈയിൽ പിടിപ്പിച്ചു . അവനതുമായി ബാൽക്കണിയിലേക്കു നടന്നു .മെല്ലെ ഒരു സിപ് എടുത്തു ,വല്ലാത്ത ഒരു രുചി .
ഫോണിൽ മെസ്സേജ് വന്ന ശബ്ദംകേട്ട് അവൻ എടുത്തു നോക്കി
" ആദി..എവിടെയാ മോനെ? വേഗം വാ. ഫിഷ് കട്ലറ്റ് ഉണ്ടാക്കി വെച്ചിട്ടുണ്ട് .."
അവൻ മെല്ലെ ഒന്ന് ചിരിച്ചു, വാട്സ് ആപ്പിലെ അമ്മയുടെ ഫോട്ടോയിലേക്കു ചുണ്ടു ചേർത്ത് വെച്ചു.പിന്നെ ബാക്കി ദ്രാവകം ആരും കാണാതെ പാരപ്പെറ്റിലേക്കു ഒഴുകി കളഞ്ഞു
" ആഹാ ഇത്ര പെട്ടെന്ന് തീർന്നോ ?ഒന്നൂടി എടുക്കട്ടേ "
" വേണ്ടെടാ ..'അമ്മ വിളിച്ചു എനിക്ക് പോണം "
വേഗം നടക്കവേ അവനൊന്നു തിരിഞ്ഞു നോക്കി ..നാളെ ബിയറിൽ നിന്ന് ചൂടുളളതിലേക്ക് അതിനു ലഹരി പോരാ എന്ന് തോന്നുമ്പോൾ കൊക്കൈനിലേക്കു ..അല്ലെങ്കിലതിൽ കൂടുതൽ ലഹരിയുളളതിലേക്ക് ..അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു നിരത്തിലൂടെ ഓടിച്ചു തുടങ്ങി
പതിവ് പോലെ 'അമ്മ ചേർത്ത് പിടിക്കാൻ ആഞ്ഞപ്പോൾ അവൻ വഴുതി മാറി കുളിമുറിയിലേക്ക് നടന്നു ..ഒരു സിപ് എടുത്തിരുന്നു .ദൈവമേ മണമുണ്ടാകുമോ ? ഈശ്വര ഷർട്ടിൽ ചുറ്റുമിരുന്നു വലിച്ചു കൂട്ടിയവന്മാരുടെ പുക മണമുണ്ട് .'അമ്മ തെറ്റിദ്ധരിക്കുമോ ? നെഞ്ചിലൊരു കല്ല് കയറ്റി വെച്ച പോലെ ." നാശം പിടിച്ചവന്മാര് ..സമരം ആയപ്പോൾ ഹോസ്റ്റലിലോട്ടു പോകണ്ടായിരുന്നു ഫുട്ബോൾ പ്രാക്ടിസിനു പോയാൽ മതിയാരുന്നു .ഫുട് ബോൾ ആയിരുന്നു അവനെല്ലാം ..അവന്റെ പാഷൻ അതാണ് .അവനു എത്ര സോപ്പ് തേച്ചു കുളിച്ചിട്ടും മതിയായില്ല ...വീണ്ടും വീണ്ടും കുളിച്ചു
" ഇതെന്തു കുളിയാ ആദി ?'
അച്ഛൻ ..അച്ഛനിന്നു നേരെത്തെ ആണോ ?അവൻ വേഗം ഷർട്ടും പാന്റ്സുമെല്ലാം കഴുകി ബക്കറ്റിൽ വെച്ചു
" ഇതെന്താ നന്നാകാൻ തീരുമാനിച്ചോ ? അമ്മെ ചേട്ടൻ ദേ തുണി ഒക്കെ നനച്ചു ..അതോ നീ പാന്റിൽ മുള്ളിയോടാ ചേട്ടാ ?'
അനിയത്തി കളിയാക്കിയപ്പോൾ അവനവളുടെ തലയ്ക്കു ഒരു കിഴുക്ക് കൊടുത്തു.
ഫിഷ് കട്ലറ്റിൽ സോസ് ഒഴിച്ച് മെല്ലെ ഒരു കഷ്ണം അടർത്തി വായിൽ വെച്ചു ആസ്വദിച്ച് കഴിച്ചു ആദി
" ഒരു രക്ഷയുമില്ല ..അമ്മെ യു ആർ സൂപ്പർബ് " 'അമ്മ മെല്ലെ ചിരിച്ചു .പിന്നെ അവന്റെ തലയിലെ ഈർപ്പം തോർത്ത് കൊണ്ട് തുടച്ചു കൊടുത്തു
."ഇത് വരെ ശരിക്കും തോർത്താൻ പഠിച്ചിട്ടില്ല ഈ കുട്ടി "
അവർ വാത്സല്യത്തോടെ പറഞ്ഞു .

രാത്രി
അച്ഛന്റെയും അമ്മയുടെയും ഇടയിലേക്ക് തലകുത്തി ഒന്ന് മറിഞ്ഞു ആദി
" ചേട്ടാ എടാ ഞാൻ ആണ് അവിടെ കിടക്കുന്നെ പോയെ " അനിയത്തിയുടെ ശുണ്ഠി അവൻ കണ്ടില്ല എന്ന് നടിച്ചു.
ഒടുവിൽ 'അമ്മ തന്നെ നീങ്ങി കിടന്നു അവനു സ്ഥലമുണ്ടാക്കി
" അച്ഛാ അച്ഛൻ ഡ്രിങ്ക്സ് കഴിച്ചിട്ടേയില്ല ?'
പൊടുന്നനെ ആദി അങ്ങനെ ചോദിച്ചപ്പോൾ അച്ഛൻ ഒന്ന് ചിരിച്ചു
" ഉണ്ടല്ലോ ടൂർ പോയ സമയത്തു കൂട്ടുകാരൊക്കെ ഒക്കെ കൂടി നിർബന്ധിച്ചു കഴിപ്പിച്ചു ..ശർദിച്ചു ഞാൻ ഒരു വഴിക്കായി .അതോടെ ആ പരിപാടി നമുക്കു പറ്റിയതല്ല എന്ന് തോന്നി അങ്ങ് മതിയാക്കി "
ആദി അൽപനേരം മൂകനായിരുന്നു
" പിന്നീട് ഒരിക്കലും അച്ഛനെന്താ അച്ഛാ ട്രൈ ചെയ്യാഞ്ഞേ? ""
അത് ഒരു ചോദ്യമായിരുന്നു .വളരെ ആലോചിച്ചു ഉത്തരം പറയണ്ട ഒരു ചോദ്യം .അച്ഛൻ തലയിണ ഉയർത്തി വെച്ചു ഒന്ന് ചാരി ഇരുന്നു
" അതോ? എനിക്ക് ഏറ്റവും വലിയ ലഹരി ജീവിതം തന്നെയായിരുന്നു ..പിന്നെ നിങ്ങൾ ..ഇവൾ ....ഇതിലും വലുതൊന്നും ഒന്നിൽ നിന്നും കിട്ടില്ല എന്ന് എനിക്ക് തോന്നി ..ഉദാഹരണതിനു നിനക്ക് ഏറ്റവും വലിയ പാഷൻ ഫുട്ബാൾ അല്ലെ ? " ആദി മെല്ലെ തലയാട്ടി
" ഇത് കഴിച്ചു ശീലമായാൽ സ്റ്റാമിന പോകും ...ഫുട്ബാൾ മാത്രമല്ല നഷ്ടപ്പെടുക ...നിന്റെ വിരൽത്തുമ്പിൽനിന്നു സന്തോഷങ്ങൾ ഒന്നൊന്നായി പോകും ഒടുവിൽ ...ജീവിതവും .."
ആദി അച്ഛന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് വെച്ചു അനങ്ങാതെ കിടന്നു ...
" താങ്ക്സ് അച്ഛാ " ...""ഞാൻ ഒന്നും നഷ്ടപ്പെടുത്തില്ല..
എനിക്ക് ഇത് പോലെ വന്നു കിടക്കണം. എന്റെ അമ്മയെ. അനിയത്തിയെ ഒക്കെ മടിയില്ലാതെ കെട്ടിപിടിക്കണം " അവൻ മനസ്സിൽ പറഞ്ഞു ..
അവൻ തിരിഞ്ഞു അമ്മയെ, അനിയത്തിയെ ഒക്കെ നോക്കി പിന്നെ അവരുടെ ഇടയിലേക്ക് മലർന്നു കിടന്നു ..അനിയത്തിയെ തന്നോട് അണച്ച് പിടിച്ചു കണ്ണുകളടച്ചു .
അന്നേരം അവന്റെ മനസ്സിൽ ഒന്നേയുണ്ടായിരുന്നുള്ളു ..മൈതാനത്തിന്റ നിറഞ്ഞ ഗാലറികൾ ..ഫുട്ബോളില്ന്റെ ദ്രുത ചലനങ്ങൾ ..വായുവിൽ പാറി കളിക്കുന്ന ഇന്ത്യയുടെ ത്രിവർണ പതാക.

Ammu Santhu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo