നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചക്കരക്കാപ്പി

Image may contain: 1 person, selfie and closeup

പ്രസവ വാർഡിന്റെ ഉള്ളിൽ നിന്ന് ഓരോ പേര് വിളിക്കുമ്പോഴും കോയാമു പ്രതീക്ഷയോടെ കാതോർത്ത് നിന്ന് - ഞമ്മന്റെ കെട്ട്യോള് മറിയൂന്റെ പേര് വിളിക്കുന്നുണ്ടോന്ന് നോക്കി -
ഓരോ പേര് കേക്കുമ്പോഴും ഓരോരുത്തരും സന്തോഷത്തോടെ വാർഡിന്റെ അരികിലേക്ക് പോവുന്നതും നോക്കി കോയാമു അങ്ങനെ ഇരുന്നു -
അവളുടെ കൂട്ടത്തിലെ എല്ലാരും പെറ്റു ന്റെ മറിയുമാത്രം........
നേരം സന്ധ്യയോടടുത്തു അയാൾ വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു -
ഇടക്കിടെ അടുത്തുള്ള പെട്ടിക്കടയിൽ പോയി ചക്കര കാപ്പി വാങ്ങി കുടിച്ചു കൊണ്ടിരുന്നു -
അൽപസമയത്തിന് ശേഷം സിസ്റ്റർ പുറത്ത് വന്ന് വിളിച്ചു - മറിയത്തിന്റെ ബന്ധുക്കൾ ആരേലും ഉണ്ടോ - ?
കോയാമൂന്റെ ഉള്ളിലെരിഞ്ഞ തീയിൽ മഞ്ഞു പെയ്തു - അയാൾ ഓടിച്ചെന്നു -
സിസ്റ്റർ പറഞ്ഞു അൽപ്പം കോമ്പ്ളികേഷൻ ഉണ്ട് - സിസേറിയൻ വേണ്ടി വരും -ബ്ലഡ്ഡും -
പിന്നെ വലിയ ഒരു ശീട്ടും കൊടുത്തു -
കോയാമുന്റെ കണ്ണിൽ ഒരു മിന്നൽ വെട്ടി -
കൈയ്യിലുള്ള പണം തികയില്ല -
അവളെ ലേബർ റൂമിലേക്ക് കൊണ്ടുപോവുമ്പോൾ ഊരി തന്ന ഒരു സ്വർണ്ണമാലയുണ്ട് - ഇനി അത് തന്നെ ശരണം -
അയാൾ അത് വിറ്റ് പറഞ്ഞ കാര്യങ്ങളൊക്കെ ശെരിപ്പെടുത്തി പെട്ടന്ന് തന്നെ സിസ്റ്ററെ ഏൽപിച്ച് വീണ്ടും കാത്തിരിപ്പ് തുടർന്നു -
രാത്രിയുടെ യാമങ്ങളിൽ എപ്പഴോ അയാൾ ഉറക്കിലേക്ക് വഴുതി വീണു -
നേരം പുലറായപ്പോൾ സിസ്റ്റർ വീണ്ടും വിളിച്ചു -
ഉറക്കച്ചടവിൽ കോയാമു എഴുന്നേറ്റ് വീണ്ടും അങ്ങോട്ടേക്ക് ഓടി -
മറിയത്ത് പ്രസവിച്ചു - ! ആൺ കുട്ടിയാണ് -
കോയാമുന് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു -
താനൊരു ബാപ്പയായിരിക്കുന്നു -
അയാളുടെ മനസ്സ് എന്തെനില്ലാത്ത സന്തോഷത്തിൽ തിരതല്ലി കൊണ്ടിരുന്നു -
കോയാമു കണ്ണു തുടച്ച് അടുത്തുള്ള പെട്ടികയിൽ പോയി ഒരു ചക്കര കാപ്പി കൂടെ കുടിച്ചു - ഒരു പോക്കറ്റ് മിഠായിയും വാങ്ങി -
സഹകൂട്ടിരിപ്പുകാർക്കും മറ്റുമായി മിഠായി വിതരണം നടത്തി -
അറിയാത്തവരോട് ആശ്ചര്യത്തോടെ പറഞ്ഞു -
എനിക്കൊരു ആൺകുട്ടി പിറന്നിരിക്കുന്നു -
ദിവസങ്ങൾക്കുള്ളിൽ അമ്മയും കുഞ്ഞും ഡിസ്ചാർജായി വീട്ടിലേക്ക് പോയി -
ആ കുഞ്ഞിന് അവർ സമീർ എന്ന് പേര് നൽകി -
'''................................... .......

ഇരുപത് വർഷങ്ങൾക്ക് ശേഷം ഒരു പ്രഭാതം.......
മഞ്ഞ് വീണ് തണുത്ത നാട്ടുവഴിയിലൂടെ വേച്ച് വേച്ച് നടന്ന് കോയാമു വീട്ടിന്റെ ഉമ്മറതെത്തി ഭാര്യയെ നീട്ടി വിളിച്ചു -
എടിയേ......
ഒരു ചക്കരക്കാപ്പി -
ദാ വരുന്നൂ... അടുക്കളയിൽ നിന്നും മറിയത്ത് മറുപടി കൊടുത്തു -
അവൾ ചക്കര കാപ്പിയുമായി ഉമ്മറതെത്തി -
ദാ - ഈ സഞ്ചിയങ്ങ് അകത്ത് വെച്ചോ -
ഇന്നല്ലെ സമീറിന്റെ ക്ലാസിലെ കൂട്ടുകാർ വരുന്നു എന്ന് പറഞ്ഞത് - പലഹാരങ്ങളും കോഴിയും ഒക്കെയുണ്ട് - ഇനി അവനൊരു വിഷമം വേണ്ട -
ഇതൊക്കെ തന്ന് നിങ്ങളെങ്ങോട്ടാ?
വാത പൊട്ടുള്ള കാലുമായി പണിക്ക് പോവാനുള്ള പരിപാടിയാ - ? ഭാര്യ ചോദിച്ചു -
രണ്ട് ദിവസമായില്ലെടീ വീട്ടിലിരിക്കുന്നു - ഇനിയും ഇരുന്നാ സംഗതി നടക്കൂല- അയാൾ പറഞ്ഞു -
ഇന്ന് ഒരു ദിവസം കൂടി റെസ്റ്റ് എടുത്തിട്ട് പോവാം -
പൊട്ട് ഉണങ്ങിവരുന്നുണ്ട്- ന്റെ പൊന്നല്ലെ -
നാളെ പോവാം -
അയാൾ അവളെ നോക്കി ശരി എന്ന അർത്ഥത്തിൽ തലയാട്ടി -
അവൾ അടുക്കളയിലേക്ക് പോയി -
അയാൾ ഉമ്മറകോലായിയിൽ ഇരുന്ന് ചക്കരക്കാപ്പി ഊതിയൂതി കുടിച്ചു കൊണ്ട്
കൊട്ടംചുക്കാതി തൈലത്തിന്റെ മൂടി തുറന്നു -
പിന്നെ മെല്ല തന്റെ വാതപ്പൊട്ടിന് തൈലം തേച്ച് പിടിപ്പിക്കാൻ തുടങ്ങി -
അകത്തെ മുറിയിൽ നിന്നും ഫോണുമായി പുറത്തേക്ക് വന്ന സമീർ ബാപ്പാനെ നോക്കി വീണ്ടും അകത്തേക്ക് തന്നെ പോയി -
സമീർ നേരേ ഉമ്മാന്റെടുത്തേക്ക് പോയി -
എന്താമ്മാ ബാപ്പ ഇന്ന് പണിക്ക് പോവുന്നില്ലേ - ?
ഇല്ലെടാ ....... ബാപ്പാന്റെ കാലിന് സുഖല്ല -
പെട്ടല്ലോ പടച്ചോനെ - കൂട്ടുകാർ വരുമ്പം ബാപ്പാനെ ഇക്കോലത്തി കണ്ടാ തീർന്ന് -
വാതവും പൊട്ടും എണ്ണയും -
ഞാനിന്നലെ പറഞ്ഞതാ വല്ല ഡോക്ടറടുത്തും പോയി അഡ്മിറ്റാവാൻ - അതെങ്ങനാ -
എന്താ സമീറേ ഇത്തീ പറേണത് - ഉമ്മ മകനോട് കയർത്തു -
ആരക്കൊണ്ടാ നീ ഇപ്പോ പറഞ്ഞതെന്നറിയാമോ
ബലാലേ .......!
നമ്മക്ക് വേണ്ടീട്ടല്ലാതെ ഒരു നിമിഷം ജീവിക്കാത്ത മനുഷ്യനാ- എന്നിറ്റിപ്പം ഓന് ബാപ്പാനെ പറ്റുന്നില്ല -
മറിയത്തിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു -
നിങ്ങള് നിർത്ത് - വെറുതെ നാട്ട്കാരേ കേപ്പിക്കണ്ട
എന്റെ വിധി അല്ലാതെന്താ-
ഞാൻ അവരേ വിളിച്ച് നാളെ വരാൻ പറയാം -
നിറഞ്ഞൊഴുകിയ കണ്ണുകൾ മറിയത്ത് തട്ടം കൊണ്ട് തുടച്ചു -
വേണ്ടെടാ വേണ്ട ''''....
ഞാബാപ്പാനോട് പറയ മോനിപ്പം നിങ്ങളെ പറ്റുന്നില്ലാന്ന്!
അതും പറഞ്ഞ് മറയത്ത് ഉമ്മറ കോലായിലേക്ക് നടന്നു പിന്നാലെ സമീറും -
അവർ അവിടെ എത്തുമ്പോഴേക്കും ഒരു കൈയ്യിൽ പണിസഞ്ചിയും തോളിൽ കുപ്പായവും മടക്കിയിട്ട്
ചുമച്ചു കൊണ്ട് വേച്ചു വേച്ചു കോയാമു പറമ്പിന്റെ അതിരു കടന്നിരുന്നു -
- ............................................................... -
* ഹരി മേലടി *

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot