Slider

വിവാഹം

0


മൂടൽ മഞ്ഞിനെ വകഞ്ഞു മാറ്റി സൂര്യ കിരണങ്ങൾ ജെന്നിഫറിന്റെ മുഖത്തേക്ക് നേരിയ തോതിൽ പതിച്ചപ്പോഴാണ്‌ അവൾ ഉറക്കത്തിൽ നിന്നും ഉണർന്നത്....
പരിഭ്രാന്തി നിറഞ്ഞ മുഖത്തോടെ അവൾ ചുറ്റും നോക്കി, ഇല്ല ..ആയിട്ടില്ല ഇനിയുംഒരു മണിക്കൂറെങ്കിലും പിടിക്കും അവിടെയെത്താൻ..
വർഷങ്ങളുടെ കാത്തിരിപ്പ് ...
അവൾക്ക് അവളോട്‌ തന്നെ
ഒരു പുഛo തോന്നി....
ദൂരെ,താഴ്‌വരയിൽ എവിടെയോ ഒരു കല്യാണ മേളം കേട്ടു .അവൾ കാറിന്റെ പുറത്തേക്കു തലയിട്ടു നോക്കി....ഇല്ല ,ഒന്നും കാണാൻ കഴിയുന്നില്ല .എന്തോ,അവൾക്കാ ശബ്‌ദം വല്ലാത്തൊരു അസ്വസ്ഥതയായി മനസ്സിൽ പതിഞ്ഞു പൊങ്ങാൻ തുടങ്ങി.
"ജോസ്..നിങ്ങൾ എന്തിനായിരുന്നു എന്നോടിങ്ങനെ"?
അകാലത്തിൽ പൊലിഞ്ഞുപോയ ഒരു ദാമ്പത്യ ജീവിതം, തന്റെ കൈയിലിരുന്ന കത്തിലൂടെ അവൾ ഒന്നു കൂടെ തന്റെ കണ്ണുകൾ പായിച്ചു.
"ജെന്നിഫർ എനിക്ക് നിന്നെ കാണണം.അവസാനമായി നിന്റെ കരങ്ങളിൽ എന്റെ കണ്ണുനീർ പൊഴിച്ച് എനിക്കെന്റെ തെറ്റ് തിരുത്തണം.."
അന്നൊരു ഡിസംബർ മാസത്തിലായിരുന്നു അവൻ എന്റെ കഴുത്തിൽ മിന്നു കെട്ടിയത്.ശരീരം കൊണ്ടും മനസ്സ് കൊണ്ടും ഒന്നാണെന്ന് പ്രതിജ്ഞ എടുത്തു അവന്റെ കൂടെ വലിയൊരു വിശ്വാസത്തിന്റെ പുറത്ത് ഇറങ്ങി പുറപ്പെട്ടത്...
ദിയ ..അവൾ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നു കയറുന്നത് വരെ എന്റെ കുടുംബം ഒരു സ്വർഗം ആയിരുന്നു.... ആരായിരുന്നു അവൾ ?എന്നെ എന്തിനായിരുന്നു ജോസിൽ നിന്നകറ്റിയത്?
അറിയാതെ ആണെങ്കിലും അവളുടെ കൈ അയാൾ ചർത്തി കൊടുത്ത മിന്നിലേക്ക് നീണ്ടു... അതു മുറുകെ പിടിച്ചപ്പോൾ അവളുടെ കണ്ണിൽ നിന്ന് രണ്ട് തുള്ളി കണ്ണുനീർ വീണു.....
"മാഡം ,പറഞ്ഞ സ്ഥലം എത്തി"
കാർ ഡ്രൈവറുടെ ശബ്‌ദം അവളെ ചിന്തയിൽ നിന്നുണർത്തി
"ആഹാ"
അവൾ ചുറ്റും ഒന്നു നോക്കി അതൊരു ഹോസ്പിറ്റൽ എന്നു പറയാൻ പറ്റില്ല. ഒരു റിസോർട്ടിന്റെ പ്രതീതി നില നിൽക്കുന്ന പോലെയാണ് അവൾക്ക് തോന്നിയത്‌.
ഓരോ ചുവട് മുമ്പോട്ട് വെക്കുമ്പോഴും അവൾ തന്റെ കഴുത്തിലെ താലി മാലയെ കൂടുതൽ മുറുക്കി പിടിക്കാൻ തുടങ്ങി... താലിയിലുള്ള അവളുടെ വിശ്വാസം നശിക്കാത്ത പോലെ..
"അതാ ,അതാണ് മുറി .."
കൂടെ വന്ന നഴ്‌സ് അത് പറയുമ്പോഴും ചുറ്റുമുള്ളതൊന്നും കേൾക്കാൻ പറ്റുന്ന മാനസികാവസ്ഥയിൽ ആയിരുന്നില്ല അവൾ..
മുറിയുടെ വാതിൽ തുറന്നപ്പോൾ നിലത്ത് വീഴാതിരിക്കാൻ അവൾ ചുവരിൽ ചാരി നിന്നു...
"ജോസ് ...
ഇത് ജോസല്ല"
എന്നവൾ കട്ടിലിൽ കിടന്ന ശോഷിച്ച ,എല്ലും തോലുമായ രൂപത്തെ കണ്ട്‌ പതിയെ ചുണ്ടുകൾ കൊണ്ടു പറഞ്ഞു..
"ഇത് ഞാൻ തന്നെയാ ജെനി..നിന്നോട് ചെയ്തതിനു ദൈവം തന്ന ശിക്ഷയാ ... നിന്റെ കഴുത്തിൽ ഞാൻ കെട്ടിയ മിന്നിനെ വഞ്ചിച്ചതിനുള്ള ശിക്ഷ..... താലിയുടെയും കുടുംബ ജീവിത്തെയും അവഗണിച്ചതിനുള്ള ശിക്ഷ....
"ദിയ ..?"
അവൾ സംശയത്തോടെ ചോദിച്ചു.
"അവൾ എനിക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ തന്നെ വേറെ ആരുടെയോ കൂടെ പോയി....എന്നേക്കാൾ ആരോഗ്യവും സമ്പത്തും ഉള്ള അരുടെയോ കൂടെ..
നീ വരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല .മരിക്കും മുൻപേ കണ്ടു മാപ്പു പറയണം എന്നുണ്ടായിരുന്നു"
"ഞാൻ ഇപ്പോൾ വന്നത് നിങ്ങൾ കെട്ടിയ താലി എന്റെ കഴുത്തിൽ ഉണ്ടായത് കൊണ്ടു മാത്രമാണ്... ഒരു വിശ്വാസത്തോടെ നിങ്ങളുടെ ജീവിതത്തി എന്നും ഉണ്ടാകുമെന്ന അടയാളമാണ് ഇത്... പക്ഷെ, നിങ്ങൾ ചെയ്തതോ ?എന്റെ മോഹങ്ങളെ,വിശ്വാസങ്ങളെയാണ് തകർത്തത് ..ഏതോ ഒരു പെണ്ണിന്ന് വേണ്ടി.."
"എന്നോട് ക്ഷ്മിക്ക് ജെനീ ..ഇനി എന്റെ ജീവിതത്തിൽ എത്ര ദിവസങ്ങൾ ഉണ്ടെന്നറിയില്ല ..ഞാൻ ചെയ്ത തെറ്റ് തിരുത്താൻ നിന്നെയും മോളേയും ഒന്ന് സ്നേഹിക്കാൻ .."
അതു പറയുമ്പോൾ അയാളുടെ കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ അവളുടെ പാദങ്ങളിൽ പതിയുകയായിരുന്നു.
നിങ്ങളുടെ കൂടെ ഞാനുണ്ടെന്ന് പറഞ്ഞു അയാളെ തന്റെ ചുമലിലേക്ക് അവൾ ചേർത്തു കിടത്തി...
"നീ പറഞ്ഞത് ശരിയാണ് ,വിവാഹം ഒരു പവിത്രമായ ബന്ധത്തിന്റെ തുടക്കം തന്നെയാണ് .ഞാൻ ഈ അവസാന നിമിഷത്തിൽ അതു മനസ്സിലാക്കുന്നു.. അതിൽ കാമം മാത്രമല്ല ......."
എന്നു പറഞ്ഞ് അയാൾ മെല്ലെ മിഴികൾ അടച്ചു ,എന്നെന്നേക്കുമായി....
ഫാത്തിമ സി പി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo