നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വീണ്ടുമൊരു കുട്ടികഥ.

Image may contain: Mahesh Kannappi, closeup

എത്ര വൈകിയാലും അത്താഴം ഒരുമിച്ചുവേണമെന്നൊരു
നിർബദ്ധമുണ്ട്.. അച്ഛന്.. തറവാടു ചങ്ങലവലിച്ചു പകുത്തെങ്കിലും.. ആചാരങ്ങൾക്കുമീതെ
അങ്ങിനെ വലിയ ചങ്ങലപ്പാടുമില്ല! അധികമാരുമില്ല അംഗസംഖ്യ.. അച്ഛനുമമ്മയും
ഞാനും ഒരേയൊരു ഭാര്യയും ഒരേയൊരു
പുത്രനാം.. മഹാനും.
അടുത്ത അഷ്ടമിരോഹിണിയ്ക്കു നാലു വയസ്സാകും..
തിരിച്ചു തീൻമേശയിലേക്ക്..!
പുള്ളിക്കാരനാണേൽ
ആരുടേയും മടിയിലിരിന്നു
ഭക്ഷണം കഴിക്കാൻ തല്പരനുമല്ല !
മേശക്കുമുകളിലേക്കു
ആളെ കാണാൻ വരെ
ഇല്ല.. എന്നാലോ അഹങ്കാരത്തിനൊരു കുറവുമില്ല..
ഇപ്പം എത്തിയേ ഉള്ളൂ..
അയലത്തേ വീട്ടീന്ന്.. ഉണ്ണാനിരുന്ന് മൂന്നു വിളി വിളിക്കണം..
അന്നേരമാണ് മതിലിനപ്പുറത്തു നിന്നിങ്ങോട്ടു കയ്മാറപ്പെടുന്നത്.
കയറിയിരുന്നതും.
ഒരു ചോദ്യമായിരുന്നു.
അല്ല! അതൊരു ആവശ്യ
പ്പെടലായിരുന്നു..
അച്ചാച്ചെ..
എനിച്ച് കല്യാണം കഴിച്ചണം ...!
ങേ..! ഞാൻ മാത്രമല്ല
എല്ലാരും ഞെട്ടി..
എന്നാന്നു.? മുത്തേ.. അച്ഛനാണ്..
അച്ചാച്ചെ ഇച്ചു കല്യാണം കഴിച്ചണന്ന്..!
സ്വന്തം ഭാര്യ പരിപ്പുകറി
ചോറിലേക്കൊഴിക്കുന്ന
തവി എവിടെയോ ഉടക്കി..
എന്തിനാ.. മുത്തേ.. ഇപ്പോ കല്യാണം
കഴിക്കണേ..? അച്ചാച്ച..
അച്ച അമ്മേനെ ന്തിനാ
കല്യാണം കയിച്ചേ.?(നായകൻ)
ഞാൻ പെട്ടു..
ഇതുപോലൊന്നിനു വേണ്ടിയാരുന്നേൽ..
വേണ്ടാരുന്നു..!
ഞെട്ടലീന്നു ഉയർന്നില്ല പാവമെൻ ഭാരൃയെങ്കിലും കയ്യു ചെറുക്കന്റെ ചെവിയിലുണ്ടോന്നൊരു സംശയം കഥാകൃത്തിനില്ലാതില്ല.!
ഏയ് അങ്ങിനൊന്നും കാണാനുള്ള സാധ്യതയില്ലല്ലോ ലെ?
എന്നവൾ ചോദിക്കാതെ
തന്നെ മനസ്സിലാക്കി.. ഇല്ല...!! ഞാൻ തലയാട്ടിയതും ഒരുമിച്ചായിരുന്നു..
അച്ചാച്ചേടെകൂടെ കിടക്കുന്നവനാണ്.
പപ്പടം എടുക്കാൻ അടുക്കളയിലേക്കു പോയ പ്രിയ പത്നിയെ കാണാനുമില്ല.. മകരമാസത്തിലും വിയർക്കുമെന്നറിഞ്ഞത് അപ്പോഴാണ്
അല്ല ആരേയാ മുത്തു കല്യാണം കഴിക്കണേ..?
അമ്മയാണ് ചോദ്യകർത്താവ്..
അമ്മുചേച്ചീനെ...
(സംശയം ലവലേശമില്ല)ചെറുക്കന്..
സമാധാനമുണ്ട്..
വിവാഹത്തിനു ചിലവുകുറക്കാം..
അടുത്ത മതിലാണ് വധുവിന്റെ വീട്.. വലിയ പ്രായവിത്യാസവുമില്ല..
വെറും എട്ടു വയസ്സുമാത്രം മൂപ്പേ ഉള്ളു.. കാമുകിക്ക്.. അല്ല പിന്നേ.. ഒരു നിമിഷം ഞാൻ സച്ചിൻ തെണ്ടുൽക്കറെ ഓർത്തുപോയീ...
അമ്മുചേച്ചി പറഞ്ഞൂലോ.. വിച്ചൂനേം ശ്രീഹരിയേക്കാളിഷ്ടം എന്നെയാന്ന്...
ഇഷ്ടമുള്ളോരെ കല്യാണം കഴിച്ചണ്ടേ..?
തികച്ചും ന്യായമായ ചോദ്യം..
എനിക്കതല്ല! ഇരുപത്താറു വയസ്സിൽ പുര നിറഞ്ഞു നിന്നിട്ടും ആരും ഇങ്ങോട്ടു ചോദിക്കാതെ.. പിന്നെ പ്രണയിച്ച പെണ്ണിനെ നാട്ടുകാരു കൊണ്ടുപോകുമെന്നുറപ്പായ ഘട്ടത്തിലാ.. അമ്മാവനെ ചാക്കിട്ടു അമ്മയോടു അവതരിപ്പിക്കുന്നത്.
ഇതിപ്പോ ചെറുക്കൻ മുട്ടേന്നു വിരിഞ്ഞില്ല എന്നിട്ടാ...
ന്നാലും ഇഷ്ടപെട്ട പെണ്ണിനെ കെട്ടാനുള്ള..
ആ ധൈര്യം സമ്മതിക്കണം..
ആ... എന്നാ കല്യാണം കഴിക്കണേ.. അമ്മുചേച്ചീനെ.. അമ്മയാണ്..!! ചിരി എല്ലാവരിലുമുണ്ട്... അപകടാവസ്ഥ തരണം
ചെയ്തതു മനസ്സിലാക്കി കൊണ്ടാകണം.. പപ്പടം കൊണ്ടു വരുന്നുണ്ട്.. പ്രിയപാതി..
ഇപ്പം വേണ്ട..ഞാറാഴ്ച മതി..
ഭാഗ്യം രണ്ടീസം സമയം അനുവദിച്ച്ണ്ട് മഹാമനസ്കൻ.. ഈ പാതിരക്കാണേൽ കഷ്ടപ്പെട്ടു പോയേനെ ഞാൻ.. മകന്റെ കല്യാണമാകുമ്പോൾ.. ഇതിനച്ഛനായ എനിക്കും ചില ഉത്തരവാദിത്തങ്ങളൊക്കൊയില്ലേ..
അല്ല മുത്തേ..
കല്യാണം കഴിക്കണേ..
ജോലി വേണ്ടെ..?
(അമ്മയാണ്)
അച്ചാച്ചക്കു ജോലീന്നും ഇല്ലാലോ..
പിന്നെന്തിനാ.. അച്ചമ്മേനെ
കല്യാണം കഴിച്ചേ.?
(അച്ഛനും പണികിട്ടി)
ഇപ്പോളെൻ പിതാവ് എന്നെപോലെ ടി വി നോക്കികൊണ്ടിരിക്കുന്നുണ്ട്.. ന്യൂസ്ചാനലിൽ നികേഷ്കുമാർകുമാർ.. ആരേയോ.. വിചാരണചെയ്യുന്നുണ്ട്.
ഈ ചെറുക്കന് നികേഷ്കുമാറിന്റെ സ്വഭാവമുണ്ടോ എന്നൊരു സംശയം എന്നിലില്ലാതില്ല..
എന്നാ ചോദ്യങ്ങളാ.. ഉത്തരംമുട്ടിക്കാനായിട്ട്..
പതിമൂന്നു വയസ്സിൽ തുടങ്ങിയ അധ്വാനത്തിനു
ഇപ്പോളും വലിയ കുറവൊന്നുമില്ല എന്റച്ഛന്
പാടത്തും പറമ്പിലുമായി..
അച്ഛന്റെ വിയർപ്പിനുപ്പുരുചിക്കാത്ത ഒരു മൻതരിപോലുമില്ല തൊടിയിൽ..
ആ അച്ഛനോടാ.. ഈ ചോദ്യം..
അച്ചാച്ച പാടത്തു പണിയെടുക്കുന്നില്ലേ..
മുത്തേ.. പണിയെടുത്താലെ.. മാമുണ്ണാൻ പറ്റുള്ളൂ.. കാശുവേണ്ടെ..?
അമ്മയാണ്..
അച്ചേടെ കയ്യിൽ കാശുണ്ടല്ലോ..
അച്ചാച്ചേടെ പോക്കറ്റിലും കാശുണ്ടല്ലോ..
അതുമതി..
രണ്ടും കൽപ്പിച്ചാ.. പുള്ളിക്കാരൻ !
ന്യൂജൻ വിവാഹത്തിനു കൂളിൻഗ്ളാസും വധുവിനെ വരനെടുത്തുചുമക്കേണ്ടതും
നിർബന്ധമാണത്രേ..
എന്നായാലും പിറ്റേന്ന്.. പ്രതിശ്രുതവരനെ ഒക്കത്തിരുത്തി അമ്മു എന്ന പ്രതിശ്രുത വധു അംഗൻവാടിയിലക്കുള്ള യാത്രയിലാണ്...
മഹേഷ് തിരൂർ..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot