അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് നിർത്താതെ വരുന്ന മൊബൈൽ call കൾക്ക് മറുപടി കൊടുത്തു കുറേകഴിഞ്ഞപ്പോൾ ഞാൻ ഒന്ന് കിടക്കട്ടെ എന്നു മകനോട് പറഞ്ഞു തന്റെ ബെഡ്റൂമിലേക്ക് പോയി. മകനെ കുറിച്ച് ഓർത്തു അഭിമാനം തോന്നി. IAS പരീക്ഷയുടെ റിസൾട്ട് ആണു വന്നിരിക്കുന്നത്. തന്റെ മകൻ അതിൽ ഉന്നത വിജയം കൈവരിച്ചിരിക്കുകയാണ്. ഇന്ത്യയിൽ അഞ്ചാം സ്ഥാനവും കേരത്തിൽ ഒന്നാം സ്ഥാനവും അവൻ കരസ്ഥമാക്കി യിരിക്കുകയാണ് . വരുന്ന ഓരോ ഫോണിലും എത്ര തന്മയത്തോടു കൂടി ആണു തന്റെ മകൻ ഫോണിൽ കൂടി മറുപടി പറയുന്നത്.
എത്ര വേഗം ആണു സമയം പോകുന്നത്. കണ്ണ് അടച്ചു വെറുതെ കിടന്നു. ഓർമ്മകൾ ഓരോന്നായി മനസിലേക്ക് ഓടി വന്നു. അന്ന് അഞ്ചു വയസുപോലും തികയാത്ത മകനെയും കൊണ്ട് ഈ നഗരത്തിൽ വരുമ്പോൾ ഒറ്റ ലക്ഷ്യം മാത്രമേ ഉള്ളായിരുന്നു മകന് നല്ല വിദ്യാഭ്യാസം. അത് താൻ നേടിയെടുത്തു. ഇതിനിടയിൽ ഇത് വരെയും തന്റെ മകൻ തന്നോട് അച്ഛനെ പറ്റിയോ കുടുംബക്കാരെ കുറിച്ചോ തന്നോട് ചോദിച്ചിട്ടില്ല. തനിക്കു മകനും അവനു ഞാനും.
പലപ്പോഴും മനസ്സിനോട് ചോദിച്ചിട്ടുണ്ടായിരുന്നു എന്തിനായിരുന്നു ഇറങ്ങി പ്പോയത് എന്ന്. അദ്ദേഹവുമായുള്ള വിവാഹം രണ്ടു വീട്ടുകാരുമായുള്ള സമ്മതത്തോടു കൂടിയാണ് നടന്നത്. പക്ഷെ മോൻ ആയതിനു ശേഷം രണ്ടു പേരും തമ്മിൽ എപ്പഴും ഏതെങ്കിലും കാരണം പറഞ്ഞു പരസ്പരം കുറ്റപ്പെടുത്തി വഴക്കുണ്ടാക്കും. പല വഴക്കുകൾക്ക് ശേഷം അദ്ദേഹം തന്നെ മുൻ കൈ എടുത്തു ആ പ്രശ്നം പരിഹരിച്ചു വീണ്ടും പഴയ പോലെ ആവും. അതിനു ശേഷം വീട്ടിൽ സഹായത്തിനു നിൽക്കുന്ന രാജമ്മ ചേച്ചി യെ നീട്ടിവിളിച്ചു "നല്ല രണ്ടു സ്ട്രോങ്ങ് ചായ എന്ന് പറയും അത് കേൾക്കാൻ പാകത്തിന് രാജമ്മ ചേച്ചി ചായയുമായി എത്തി കഴിഞ്ഞു. അതിനു ശേഷം അദ്ദേഹം ഒരു കപ്പ് ചായ തന്റെ നേരെ നീട്ടികൊണ്ടു പറയും "പല വൻകിട രാഷ്ട്രങ്ങൾ പോലും അവർ തമ്മിൽ പരസ്പരം തർക്കങ്ങൾ പറഞ്ഞു തീർക്കുന്നത് പോലും ഈ ചായ കോപ്പ യിലൂടെ യാണെന്ന് ".
അന്നും പതിവ് പോലുള്ള ഏതോ വഴക്കിൽ ആ നേരത്തു തോന്നിയ ബുദ്ധി ശൂന്യതയിൽ താൻ അന്ന് മോനെയും എടുത്തു വീട്ടിലോട്ടു പോന്നു. പരസ്പരം ഒന്നിപ്പിച്ചു വിടുന്നതിനു പകരം രണ്ടു വീട്ടുകാരും അകറ്റാനാണ് കൂടുതൽ ശ്രമിച്ചത്. തന്റെ വീട്ടുകാർക്ക് അധിക പറ്റു ആയി എന്ന് തോന്നിയ നിമിഷം മോനെയും എടുത്തു അവിടെ നിന്നും ഇറങ്ങി. ആരും തടയാനും വന്നില്ല. അദ്ദേഹത്തിന്റെ അടുത്ത് പോകാൻ തന്നിലെ ഈഗോ അനുവദിച്ചില്ല.
തന്റെ അടുത്ത കൂട്ടുകാരിയുടെ സഹായത്താൽ ഈ നഗരത്തിൽ ഒരു ചെറിയ പ്രൈവറ്റ് സ്കൂളിൽ ജോലി കിട്ടി. ജോലി ആയത്തോടു കൂടി ഒരു ചെറിയ വാടകവീട്ടിലോട്ടു മാറി. മോൻ വളരുന്നത് അനുസരിച്ചു ചിലവും കൂടി. സ്കൂളിൽ നിന്നും വന്നു കഴിഞ്ഞു കുട്ടികൾക്ക് ട്യൂഷൻ എടുക്കാനും തുടങ്ങി. പിന്നെ തിരിഞ്ഞു നോൽക്കേണ്ടി വന്നില്ല. ഒരുപാട് കുട്ടികൾ ആയപ്പോൾ സ്കൂളിലെ ജോലി രാജി വച്ചു മുഴുവൻ സമയം ട്യൂഷൻ സെന്ററിൽ ചിലവിട്ടു. മോൻ വലിയ ക്ലാസ്സിൽ ആയപ്പോൾ മുതൽ ചെറിയ കുട്ടികൾക്ക് അവനും ട്യൂഷൻ എടുത്തു തന്നെ സഹായിക്കാൻ തുടങ്ങി. താമസിയാതെ തന്നെ പ്രവേശന പരീക്ഷകൾക്കുമുള്ള ക്ലാസ്സുകളും പുറത്തു നിന്നും അധ്യാപകരെ വച്ചു എടുത്തു തുടങ്ങി. ഇതിനിടെ തന്റെ മകൻ ബിരുദാനന്തര ബിരുദവും എടുത്തു അവന്റെ മേൽ നോട്ടത്തിലാണ് സ്ഥാപനം മുന്നോട്ടു പോകുന്നത് ഇപ്പോൾ. താൻ എല്ലാവരിൽ നിന്നും വളരെ അകലം പാലിച്ചിരുന്നു. ആ അകലം മകനിലും ഉണ്ടായിരുന്നു. ഇതിനിടെ എപ്പഴോ രാജമ്മ ചേച്ചി യും തന്റെ അടുത്ത് എത്തി. ആരോരും ഇല്ലാത്ത അവർക്കു ഒരു ആശ്രയവും തനിക്കു ഒരു കൂട്ടും ആയി. രാജമ്മ ചേച്ചി മകനുമായി നല്ല അടുപ്പത്തിൽ ആയി പെട്ടെന്ന്. പലപ്പോഴും അവർ തമ്മിൽ പരസ്പരം തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കുന്നു തു കണ്ടിട്ടുണ്ട്. താൻ അതൊന്നും കണ്ടില്ലാന്നു നടിച്ചു. സ്വയ രക്ഷക്ക് വേണ്ടി എടുത്ത് അണിഞ്ഞ ഗൗരവം അത് തനിക്കു ചേരില്ലന്നു അറിയാമായിട്ടും. ശെരിക്കും പറഞ്ഞാൽ മകൻ IAS പരീക്ഷ എഴുതിയ കാര്യം പോലും താൻ അറിഞ്ഞിരുന്നില്ല. റിസൾട്ട് വന്നപ്പോൾ ആണു താൻ അറിയുന്നത് തന്നെ. മകനെ കുറിച്ച് ഓർത്തു അഭിമാനം കൊണ്ട് തന്റെ കണ്ണുകൾ നിറയുവാണ്. "അമ്മേ "എന്നുള്ള വിളി കേട്ടു കണ്ണുകൾ തുറന്നപ്പോൾ മോൻ അടുത്ത് നിൽക്കുന്നു. അമ്മ കരഞ്ഞോ എന്നുള്ള അവന്റെ ചോദ്യം ത്തിനു ഉത്തരം ആയി അവനെ ചേർത്ത് നിർത്തി പതിനെട്ടു വർഷമായി അടക്കി പിടിച്ചുള്ള സ്നേഹം പുറത്തു വന്നു. അമ്മേ എനിക്ക് ഒരു ആഗ്രഹം ഉണ്ട് അമ്മ അത് സാധിച്ചു തരണം. തന്റെ മകൻ മുതിർന്നതിനു ശേഷം ആദ്യമായ് തന്നോട് ഒരു ആഗ്രഹം പറയുകയാണ്. മിഴിച്ചു നോക്കിയ തന്നെ ചേർത്ത് നിർത്തി വാക്ക് താ അമ്മേ എന്ന് പറഞ്ഞു. തന്റെ മകൻ ആദ്യമായ് വാക്ക് ചോദിച്ചത് ആണ്. പറയാൻ പറഞ്ഞു ധൈര്യം കൊടുത്തു. അമ്മേ പത്രക്കാരോടും ചാനൽകാരോടും നാളെ വരാൻ പറഞ്ഞു നമ്മൾ സ്ഥലത്തു ഇല്ലാന്ന്. അവർ നാളെ വരുമ്പോൾ എന്റെ ഒപ്പം അമ്മയും അച്ഛനും വേണം. ശബരി നാഥ് എന്ന ഞാൻ അച്ഛൻ ഉപേക്ഷിച്ചു പോയ ഒരു വ്യക്തി ആയി ഈ ലോകം കാണരുത്. നാളത്തെ ഒരു ദിവസം മാത്രം മതി ലോകത്തെ ബോധിപ്പിക്കാൻ. തരിച്ചു പോയി അവന്റെ ആഗ്രഹം കേട്ടു. തളർന്ന സ്വരത്തിൽ അച്ഛൻ വരുമോ എന്ന് മാത്രമേ തനിക്കു ചോദിക്കാൻ കഴിഞ്ഞുള്ളു. അവന്റെ ആഗ്രഹം ന്യായം ആണ്. അച്ഛൻ വരും. അമ്മേ നമുക്ക് ഇപ്പോൾ പുറപ്പെട്ടു കഴിഞ്ഞാൽ രാത്രി യോട് കൂടി അച്ഛനെയും കൂട്ടി തിരിച്ചു എത്താം. പിന്നെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു. രാജമ്മ ചേച്ചിയോട് ഒരു യാത്ര പോകുന്നു എന്ന് മാത്രം പറഞ്ഞു.
ഒരു നാലു മാണിയോട് കൂടി അദ്ദേഹത്തിന്റെ നാട്ടിൽ എത്തി. നാടിനു പ്രത്യേകിച്ച് മാറ്റം ഒന്നും ഇല്ല. അദ്ദേഹം സ്ഥിരം കാണുന്ന കടയുടെ മുമ്പിൽ വണ്ടി നിർത്താൻ മോനോട് പറഞ്ഞു. പ്രതീക്ഷിച്ചതു പോലെ അദ്ദേഹം അവിടെ ഉണ്ടായിരുന്നു. ആരോടോ എന്തോ തമാശ പറഞ്ഞു പൊട്ടി ചിരിക്കുക യാണ് അദ്ദേഹം. ഒരു നിമിഷം നോക്കി നിന്ന്. വലിയ മാറ്റം ഒന്നും ഇല്ല തല മുടി കുറച്ചു നരച്ചു. കാവിലെ ചന്ദന കുറി അത് പോലെ ഇപ്പോഴും ഉണ്ട്. മോനോട് ഇറങ്ങി ചെല്ലാൻ താൻ പറഞ്ഞു. മോൻ അദ്ദേഹത്തിന്റെ അടുത്ത് എത്തി കാൽക്കൽ നമസ്കരിച്ചു അദ്ദേഹത്തിനോട് എന്തോ പറഞ്ഞു. അദ്ദേഹം അവനെ ചേർത്ത് പിടിക്കുകയും സംസാരിക്കുകയും ചെയ്തു. ഒട്ടും താമസിയാതെ അദ്ദേഹം മോനോട് ഒപ്പം വണ്ടിയിൽ കയറി.
യാത്രയിൽ ആരും ഒന്നും കൂടുതൽ സംസാരിച്ചില്ല. ഇടയ്ക്കു എപ്പഴോ കഴിക്കാൻ ഒരു ചെറിയ ഹോട്ടലിൽ കയറി. താൻ പോയില്ല. അച്ഛനും മകനും പരസ്പരം കഴിപ്പിച്ചു അങ്ങോട്ടും ഇങ്ങോട്ടും. താൻ വണ്ടി യിൽ ഇരുന്നു ഇതൊക്കെ കാണുന്നുണ്ടായിരുന്നു. രാത്രി വളരെ വൈകി ആണ് തിരിച്ചു എത്തിയത്. അച്ഛന് കിടക്കാൻ മകൻ തന്നെ എല്ലാം ചെയ്തു കൊടുത്തു.
പിറ്റേന്ന് ചാനൽ കാരും പത്ര കാരും മറ്റുമായി നല്ല തിരക്ക് ആയിരുന്നു വീട്ടിൽ. എല്ലാരുടെയും കൂടെ മകൻ നല്ല തന്മയത്തോടും കൂടി മറുപടി പറയുന്നുണ്ടായിരുന്നു. ഇടയ്ക്കു തമാശകൾ ഉം ഉണ്ടായിരുന്നു. അവന്റെ തമാശയിൽ എല്ലാരും ആസ്വാദിച്ചു ചിരിച്ചു. അച്ഛനെ പോലെ തന്നെ വലിയ തമാശ ക്കാരൻ എന്ന് മനസ്സിൽ വിചാരിച്ചു. അദ്ദേഹം ഒരു ദിവസത്തിന് ആണ് വന്നത് എങ്കിലും പെരുമാറ്റത്തിൽ ഒരു മാറ്റവും ഇല്ലായിരുന്നു. വീട്ടിലെ ഗൃഹനാഥൻ ആയിട്ട് തന്നെ അദ്ദേഹം പെരുമാറി ഉച്ചയോടു കൂടി തിരക്കുകൾ കുറഞ്ഞപ്പോൾ അദ്ദേഹം മടങ്ങി പോകാൻ റെഡി ആയി. രാജമ്മ ചേച്ചി യുടെ കയ്യിൽ അഞ്ഞൂറ് രൂപ കൊടുത്തു. മകന്റെ നെറുകയിൽ തൊട്ടു അനുഗ്രച്ചു. ആദ്യമായ് അദ്ദേഹം തന്റെ മുഖത്തേക്ക് ഒന്ന് നോക്കി യാത്രാനുമതി ചോദിച്ചു.
പെട്ടെന്ന് മകൻ ചോദിച്ചു. "അച്ഛന്റെ ഫാമിലി ഒക്കെ ".ഇത് കേട്ടു അദ്ദേഹം ഉറക്കെ ചിരിച്ചു. അച്ഛന് ഫാമിലിയോ. വീണ്ടും വീണ്ടും ഉറക്കെ അദ്ദേഹം ചിരിച്ചു. പിന്നെ മെല്ലെ പറയാൻ തുടങ്ങി. നിങ്ങൾ പോയതിനു ശേഷം എന്നും നിങ്ങൾ വരുന്നതും പ്രതീക്ഷിച്ചു ഇരിക്കുമായിരുന്നു. പിന്നെ ഇവിടെ അമ്പലത്തിലെ കാര്യങ്ങൾ നോക്കി ചില ദിവസം അമ്പലത്തിൽ തന്നെ കഴിഞ്ഞു. ഇടയ്ക്കു വീട്ടിൽ പോയി തൂത്തു തൊടച്ചിടും. എന്നാ ഇറങ്ങട്ടെ എന്ന് പറഞ്ഞു ഇറങ്ങാൻ തുടങ്ങിയപ്പോൾ താൻ പോലും അറിയാതെ തന്റെ വലതു കൈ അദ്ദേഹത്തിന്റെ കയ്യിൽ മുറുകെ പിടിച്ചത് മാത്രം ഓർമ യുണ്ട്.
പിന്നെ ഓർമ വരുമ്പോൾ താൻ അദ്ദേഹത്തിന്റെ മടിയിൽ കിടക്കുന്നു. അമ്പരന്നു നിൽക്കുന്ന മകനും രാജമ്മ ചേച്ചി യും. പെട്ടെന്ന് അദ്ദേഹം ഉറക്കെ പറഞ്ഞു " രാജമ്മ ചേച്ചി രണ്ടു സ്ട്രോങ്ങ് ചായ " പെട്ടെന്ന് മകൻ തിരുത്തി രണ്ടല്ല മൂന്നു ചായ. കേൾക്കേണ്ട താമസം രാജമ്മ ചേച്ചി ചായയുമായി റെഡി. അപ്പൊ അദ്ദേഹം പറയാൻ തുടങ്ങി. "അതായതു വൻകിട " ബാക്കി ഞാൻ പറയാം അച്ഛാ എന്നും പറഞ്ഞു "രാഷ്ട്രങ്ങൾ പോലും അവരുടെ പ്രശ്നങ്ങൾ പറഞ്ഞു തീർക്കുന്നത് പോലും ഈ ചായ കോപ്പയിലൂടെ ആണന്നു അല്ലെ അച്ഛാ എന്നല്ലേ " കൂട്ടചിരികൾ ക്കിടയിൽ കണ്ണ് നീരിന്റെ മറവിൽ താൻ കണ്ടു മോൻ രാജമ്മ ചേച്ചി യെ നോക്കി കണ്ണ് ഇറുക്ക് ന്നത്.
By: Bency Jayapriyan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക