
ഇപ്പോൾ എല്ലാവരുടെയും ചർച്ചാവിഷയം ശബരിമലയേകുറിച്ച് ആണല്ലോ..?
എനിക്കും ഒന്ന്,രണ്ട് കാര്യങ്ങൾ പറയാനുണ്ട്. ശബരിമലയേ കുറിച്ച് ഞാൻ ഓർക്കുമ്പോൾ എന്റെ ഉളിലേയ്ക്ക് ആദ്യം ഓടിയെത്തുന്നത് മാനവ മത മൈത്രിയുടെ സംഗമ കേദാര ഭൂമിയായ ശബരിമലയാണ്.
എന്റെ ഉള്ളിൽ എന്നു മാത്രം അല്ല.ശബരിമലയെ കുറിച്ച് അറിയുന്ന ലോകത്ത് എവിടെയും ഉള്ള ഏതൊരു വ്യക്തിയുടെയും ഉള്ളിൽ ഈ ഒരു സങ്കൽപ്പം തന്നെ ആയിരിക്കും ആദ്യം ഓടിയെത്തുക.
അങ്ങനെ ലോകത്ത് ഒരിടത്തും ഇല്ലാത്ത..ലോകത്തിന് തന്നെ മാതൃക ആയിട്ടുള്ള ശബരിമല കേരളത്തിന് മാത്രല്ല ..ഭാരതത്തിന് തന്നെ അഭിമാനം ആണ്.
ഇന്ന് മറ്റുള്ള ചില രാഷ്ട്രങ്ങളെ എടുത്ത് നോക്കിയാൽ നമുക്ക് കാണാം മതത്തിന്റെയും,തീവ്രവാദത്തിന്റെയും ഇരകളായി തമിലടിക്കുന്ന ഭീതിപ്പെടുത്തുന്നതും വേതന ജനജകവുമായ കാഴ്ചകൾ.
ഇങ്ങനെ ഉള്ള ഈ കാലഘട്ടത്തിൽ ശബരിമലയിൽ മറ്റേത് വിവാദങ്ങൾ വന്നാലും മതമൈത്രീ എന്ന ആ നല്ല സങ്കല്പം മുൻനിർത്തി മറ്റ് എല്ലാം വിവാദങ്ങളും ഒഴിവാക്കേണ്ടതായിരുന്നു.
ഇതൊന്നും കണക്കിലെടുകാതെയുള്ള കോടതി വിധിയെ ഞാൻ തീർത്തും ബുദ്ധിശൂന്യമായ വിധി എന്ന് പറയാനാണ് ആഗ്രഹിക്കുന്നത്.
ഇവർ പറയുന്ന പ്രശ്നം സ്ത്രീ പ്രവേശനമാണ്..സ്ത്രീകളെ തടഞ്ഞുകൊണ്ട് ആരോ മഹാപാപം ചെയ്‌തു എന്ന മട്ടിൽ.
പത്തും, അമ്പതും വയസിന് ഇടയിലും ഉള്ള ഭക്തരായ ഒരു സ്ത്രീയും അയ്യപ്പനെ കാണണം എന്ന വാശി പിടിച്ചിട്ടില്ല.അങ്ങോട്ട് പോയിട്ടും ഇല്ല ,ആരും തടഞ്ഞിട്ടും ഇല്ല.
അവർ അവരുടെ മഹത്വം മനസിലാക്കി ഭക്തിയോടെ മാറിനിൽക്കുകയാണ് ചെയ്തിട്ടുള്ളത്.
മഹത്വം മനസിലാക്കാതെ കുറച്ച് ഫെമിനിച്ഛികൾ ചോദിക്കുന്നു..പത്തിനും അമ്പത്തിനും ഇടയിൽ സ്ത്രീകൾക്ക് എന്താ കുഴപ്പം പുരുഷന്മാരിൽ നിന്ന് എന്താ വ്യത്യാസം എന്ന്
കുഴപ്പം ഒന്നും ഇല്ല .പക്ഷെ വ്യത്യാസം അത് ഒരുപാട് ഉണ്ട്..നിങ്ങൾ കരുതുന്ന പോലെ ആശുദ്ധിയുടെ വ്യത്യാസം അല്ല.മറിച്ച് പരിശുദ്ധിയുടെ വ്യത്യാസം.
അത് ഫെമിനിച്ഛികൾക്ക് ചിലപ്പോൾ അറിയാൻ കഴിഞ്ഞെന്ന് വരില്ല .
പൂർണ്ണ ഗർഭിണി ആയ സ്ത്രീകൾ നമ്മുടെ നാട്ടിൽ ക്ഷേത്രത്തിൽ പോകാറില്ല. അവരെ ആരും തടഞ്ഞിട്ടോ വിലക്കിയിട്ടൊ അല്ല ..അത് അവരുടെ ഒരു വിശ്വസം ആണ്.അതും ഒരു ആചാരം.
ഐതിഹ്യം ഇങ്ങനെ പറയുന്നു..പൂർണ്ണ ഗർഭിണികൾ ക്ഷേത്രത്തിൽ പോയാൽ ശ്രീ കോവിലിൽ ഇരിക്കുന്ന ഭഗവാൻ അവിടന്ന് മാറി സ്വന്തം ശ്രീ പീഠം വരെ ഗർഭിണികൾ ആയി ഒഴിഞ്ഞ് കൊടുത്ത് ആദരിക്കും എന്ന്..
അപ്പോൾ ദൈവം പോലും ആദരിക്ക പെടേണ്ടവളാണ് ഗർഭിണികൾ എന്നർത്ഥം.
അതേ ആദരവ് ആണ് പത്തിനും അമ്പത്തിനും ഇടയിൽ ഉള്ള സ്ത്രീകൾക്ക് പുരുഷൻ മാരിൽ നിന്നും ഉള്ള വ്യത്യാസം.
അതേ ആദരവ് ആണ് പത്തിനും അമ്പത്തിനും ഇടയിൽ ഉള്ള സ്ത്രീകൾക്ക് പുരുഷൻ മാരിൽ നിന്നും ഉള്ള വ്യത്യാസം.
അതിനിടയിൽ സ്ത്രീ ഭാര്യ ആകുന്നു, പത്ത് മാസം സ്വന്തം വയറ്റിൽ ഒരു കുഞ്ഞിനെ ചുമക്കുന്ന ഗര്ഭിണിയാകുന്നു,
ലോകത്തുളത്തിൽ വച്ച് ഏറ്റവും വലിയ വേദന അറിഞ്ഞ് പ്രസവിച്ച് അമ്മമായകുന്നു, കുഞ്ഞ് വാത്സല്യം ചേർത്ത് മുലയൂട്ടുന്ന മാതാവാകുന്നു.
അമ്മയേകൾ വാലിയാ മറ്റൊരു കോവിലുണ്ടോ ..? എന്ന ഗാനം കേട്ടിട്ടില്ലേ..
അപ്പോൾ ഇത്രയും ആരാധിക്കപെടേണ്ട പ്രായമാണ് ..പത്തിനും ,അമ്പത്തിനും ഇടയിൽ .
അപ്പോൾ ഇത്രയും ആരാധിക്കപെടേണ്ട പ്രായമാണ് ..പത്തിനും ,അമ്പത്തിനും ഇടയിൽ .
ഈ പ്രായതിനിടയിൽ ഇതിലും വലിയ ത്യാഗം ഒന്നും അല്ല മല ചവുട്ടി സാന്നിധാനത്തിൽ എത്തുക എന്നത്.
അതുകൊണ്ട്തന്നെ നഷ്ടിക ബ്രമചരിയായ അയ്യപ്പൻ തത്വമസി പൊരുളയ അയ്യപ്പൻ ഈ പ്രായത്തിനിടയിൽ ഉള്ള സ്ത്രീകൾക്ക് വൃതം എടുക്കാൻ കഴിയില്ല എന്ന് കരുതി വിഷമിക്കേണ്ടതില്ല.
അവരിൽ എന്നും എന്റെ അനുഗ്രഹം ഉണ്ടാകും എന്ന രൂപേണ ബഹുമാന പൂർവ്വം തന്നെയാണ് മാറ്റി നിർത്തിയത്.
അത് ആചാരമായി അവർ തലമുറകളായി തുടർന്നു.
അത് ആചാരമായി അവർ തലമുറകളായി തുടർന്നു.
ഫെമിനിച്ഛികൾക്ക് എന്ത് ഭാര്യ,ഗർഭിണി,'അമ്മ, പരിശുദ്ധി...
ഭാരതം സ്ത്രീകൾക്ക് എന്നും സ്വാതന്ത്രവും,ബഹുമാനവും,പുരുഷനേക്കാൾ മുകളിൽ സ്ഥാനവും നൽകി.
ക്ഷേത്രങ്ങളിൽ സ്ത്രീകളുടെ പല രൂപ,ഭാവങ്ങളെ ആരാധിച്ച് പരിശുദ്ധിയുടെ പ്രതീകമായി കണ്ടു.
പുതിയ തലമുറ ഇതൊന്നും അറിയാതെ പുരുഷൻ മഹത്വങ്ങളിൽ സ്ത്രീയെകാളിലും താഴെ ആണെന്നറിയാതെ പുരിഷനുമായുള്ള സമത്വത്തിന് വാദിക്കുന്നു.
സ്ത്രീയുടെ സംരക്ഷണം പുരുഷന്റെ ഉത്തരവാദിത്വമാണ് .ഒരു പക്ഷെ അതിനെ മേധാവിത്വമായി പലപ്പോഴും ചില സ്ത്രീകൾക്ക് തോന്നിയിട്ടുണ്ടാവുക.
അത് പ്രകൃതി നിയണം ആണ്.അവൾക്ക് മഹത്വം ഏറെ ഉള്ളത് കൊണ്ട് അവൾ പുരുഷനാൽ സംരക്ഷിക്കപ്പെടേണ്ടവളാണ്
അതേ ഭൂമിയും, പ്രകൃതിയും എല്ലാം നീ തന്നെ ...സർവ്വവും നിന്നിൽ അലിഞ്ഞ് ഒടുവിൽ നീ ആയി തീരുന്നു.
നമ്മൾക്ക് ചിലപ്പോൾ ശത്രുക്കൾ ഉണ്ടാകാം ആ ശത്രുവിന്റെ ഒരു നന്മ കണ്ടെത്താൻ കഴിഞ്ഞാൽ അവനയിരിക്കും നാളത്തെ ഏറ്റവും നല്ല മിത്രം.
നമ്മുടെ ആത്മമിത്രമായിരിക്കുന്ന ആളിന്റെ ഒരു തിന്മ കണ്ടെത്തിയാൽ അയാൾ നാളെ ശത്രുവും അയേക്കാം.
നമ്മുക്ക് എവിടെയും നന്മക്കൾ മാത്രം കാണാൻ ശ്രമിക്കാം.....
ചന്ദ്രശേഖരൻ .പി.അഡൂർ കാസർഗോഡ്
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക