നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു ബക്കറ്റ് കഥരചന- ഭവിത വത്സലൻ
മണ്ടത്തരങ്ങളുടെ ഘോഷയാത്ര തന്നെയാണ് നമ്മൾ ഓരോരുത്തരുടെയും ജീവിതം. ഇങ്ങനെ ഉണ്ടാവുന്ന അമളികൾ പലതും പിന്നീട് ഓർക്കുമ്പോൾ തന്നെ അവ നമ്മളിൽ ചിരിമഴ പടർത്തും..
കണ്ണൂർ കെ എഫ് സി ചിക്കൻ വന്ന കാലം.. അതുവരെ കെ എഫ് സി ചിക്കൻ പരസ്യത്തിലും, ബാംഗ്ലൂർ കസിൻസ് പറഞ്ഞു കേട്ടതുമല്ലാതെ ഒന്നു തൊട്ടു നോക്കാൻ പോലും ഉള്ള ഭാഗ്യം നമുക്കില്ലല്ലോ എന്നു സഹതപിച്ചു കഴിഞ്ഞിരുന്ന പകച്ചുപോയ ബാല്യം മത്രമായിരുന്നു...
അങ്ങിനെയിരിക്കെയാണ് അത് സംഭവിക്കുന്നത്.. കണ്ണൂരിൽ കെ എഫ് സി ചിക്കൻ വരുന്നു...
"വൗ.. അടിപൊളി. ഇനി ഡെയിലി ഒന്നു വീതം മൂന്നു നേരം- രാവിലെ ചിക്കൻ, ഉച്ചക് ചിക്കൻ ,രാത്രി ചിക്കൻ...ഞാനൊരു തകർപ് തകർക്കും...എനിക്ക് വയ്യ എന്നെ കൊണ്ട് ഞാൻ തന്നെ തോറ്റു ... "
എന്നിങ്ങനെ മനക്കണക് ഒക്കെ ശരിയാക്കി വച്ചു വെങ്കിലും ആ കെ എഫ് സി ചിക്കെന്റെ മുന്നിലൂടെ ഡെയിലി യൂണിവേഴ്സൽ കോളേജിൽ പഠിപ്പിക്കാൻ പോയതല്ലാതെ ഇന്ന് വരെ അതിന്റെ ഉള്ളിൽ ഈയുള്ളവൾക് സന്ദർശിക്കാൻ പറ്റിയിട്ടില്ല. എന്ന കാര്യം വ്യസനസമേതം അറിയിക്കുന്നു... അതിനു കാരണം ഒരു മിഡിൽ ക്ലാസുകാരിയുടെ ആഗോളസാമ്പത്തിക മാന്ദ്യം തന്നെ..
വീണ്ടും ഒരു കൊല്ലം കഴിഞ്ഞു...
ഈയുള്ളവൾ ബാങ്ക് കോച്ചിങ്നു ഊളിയിട്ട സമയം... ഒരു ദിവസം വൈകിട്ട് ഈയുള്ളവളുടെ കൂടെ മുൻപ് ജോലി ചെയ്ത ആതിരയുടെ വിളി.. ക്ലാസ് കഴിഞ്ഞാൽ കാണാമെന്നു.. അവളും അവളുടെ കസിൻസ് മൂന്നു പേരും കൂടെ ഉണ്ട്.. ഒരു കസിൻ സന്ദീപ് ആ ചേട്ടൻ എന്റെ സീനിയർ ആയി പഠിച്ചിരുന്നതിനാൽ നല്ല പരിചയം ആയിരുന്നു.. ആതിര , സന്ദീപ് ഏട്ടൻ ആ ഏട്ടന്റെ അനുജൻ , അവരുടെ ഒരു പെങ്ങൾ കുട്ടി ,ഈയുള്ളവൾ ഇങ്ങനെ അഞ്ചു പേർ നേരെ പയ്യാമ്പലം ബീച്ചിലേക്.. അവിടുന്ന് ഇത്തിരി നേരം ചിലവഴിച്ചു കുറെ പോട്ടം പിടിച്ചു... വിശപ്പിന്റെ ഉൾവിളികൾ വന്നപ്പോൾ സന്ദീപ് ഏട്ടൻ പറഞ്ഞു വാ നമുക്കു കെ എഫ് സി യിൽ പോകാം എന്ന്..
മോനെ മനസിൽ ലഡ്ഡു പൊട്ടി... മൂന്ന് നേരം കെ എഫ് സി ചിക്കൻ തിന്നുന്നത് സ്വപനം കണ്ട താനിതാ ആദ്യമായി കെ എഫ് സി ചിക്കൻ തിന്നാൻ പോകുന്നു.. അങ്ങിനെ ഒരു കൊട്ട ചിക്കൻ കാൽ നമ്മുടെ മേശയ്ക്ക് മുന്നിൽ നിരന്നു...
""ഈ കൊട്ട മുഴുവൻ തിന്നാണോ... ""
അവരുടെ മെനു കാർഡ് കണ്ടപ്പോൾ മനസിലായി കൊട്ട അല്ല.. ഇതിനാണ് ബക്കറ്റ് എന്നു പറയുനത്..
"" ആയ്യോടാ വീട്ടിൽ അലക്കാനും കുളിക്കാനും തറ തുടക്കുമ്പോൾ കഴുകാനും ഒക്കെ യാണ് നമ്മൾ ബക്കറ്റ് ഉപയോഗിക്കുന്നത്..അപ്പോഴാണ് നല്ല പെടക്കുന്ന ചിക്കൻ കാലുകൾ ബക്കറ്റിൽ.. കലികാലം അല്ലാതെ എന്തു പറയാൻ.."".
അങ്ങിനെ ഓർഡർ ചെയ്ത ഐറ്റംസ് ബക്കറ്റിൽ എത്തി... എല്ലാവരും ഓരോ ചിക്കൻ കാലും ഇത്തിരി പോന്ന ടൊമാറ്റോ സോസ് പാക്കറ്റ് രണ്ടു വീതവും എടുത്തു കഴിക്കാൻ തുടങ്ങി..ഈയുള്ളവൾ ആക്രാന്തത്തിൽ മുകളിലുള്ള ക്രിസ്പി ആയ ഭാഗം മുഴുവൻ കടിച്ചു വലിച്ചു സോസും കൂട്ടി അടിച്ചു... മുകളിലത്തെ ഭാഗം പോയപ്പോൾ അതാ വെളുത്ത ചിക്കൻ കാൽ... മുളകും മഞ്ഞളും ചുരുങ്ങിയത് ഒരു ഉപ്പിന്റെ തരിപോലുമില്ലാതെ ഇറച്ചികടയിൽ നിന്നു വാങ്ങിയ പച്ചഇറച്ചി ചുമ്മാ പുഴുങ്ങി വെച്ചത് പോലെ...
""""ഇനി ഇത് ഉള്ളിൽ മസാല പിടിക്കാഞ്ഞിട്ടു ആവുമോ.""'.
അടുത്തതും എടുത്തു.. മുകളിലെ ലയർ തിന്നപ്പോൾ അതും അങ്ങിനെ തന്നെ...
എന്റെ കർത്താവേ ഇത് എങ്ങിനെ തിന്നും.. ഇതാണല്ലോ രാവിലെയും ഉച്ചക്കും രാത്രിയും തിന്നുന്നത് കണ്ട കിനാശ്ശേരി സ്വപ്നം.... അമ്മേ മാപ്.. ഗോതമ്പ് പുട്ടിനു രാവിലെ ഗോട്ടി പുട്ട് എന്നു കുറ്റം പറഞ്ഞു തിന്നാതെ ഇറങ്ങിയതിന്..
. അവരൊക്കെ അസ്സലായി കഴിക്കുന്നു.. ഇനി എന്റെ മാത്രം പ്രശനം ആണോ... എന്റെ ധർമ്മസങ്കടം കണ്ടിട്ടോ എന്തോ അങ്ങിനെ അല്ല മോളെ ഇത് കഴിക്കുക എന്ന് പറഞ്ഞു അവർ കഴിക്കേണ്ട രീതി കാണിച്ചു തന്നു...ഇതിനെ ഒക്കെ കൂട്ടി കെ എഫ് സി യിൽ കയറാൻ തോന്നിയ നിമിഷത്തെ കുറിച്ചു ആലോചിച്ചു പാവങ്ങൾ സ്വയം
സഹതപിച്ചിട്ടുണ്ടാകാം...അതിൽ പിന്നെ കെ എഫ് സി യുടെ പടി ചവിട്ടിയില്ല...
അങ്ങിനെ കൊല്ലം പിന്നെയും മൂന്നു കഴിഞ്ഞു.. കൊച്ചി എന്ന മഹനഗരത്തിലേക ഈ ഗ്രാമവാസി എത്തി... തന്റെ വാമഭാഗം റോഷിത് അദ്യേഹത്തിന്റെ ചേട്ടൻ ബിജിത്, ഭാര്യ ആദിത്യ( രണ്ടു പേരും അറബിയുടെ സ്വന്തക്കാർ ആണ്) പിന്നെ ഒരു കസിൻ നിവേദ് ... എല്ലാവരും ചേർന്നു ലുലു മാളിൽ പോയി... ഏട്ടന്റെ ഭാര്യ വാ നമുക്കു ചിക്കൻ പോപ്കോണ് വാങ്ങാം എന്നു പറഞ്ഞു ഫുഡ് കോർട്ടിൽ പോയി.. അവൾ കാശു കൊടുത്തു എന്നെ സാധനം വാങ്ങാൻ ഏല്പിച്ചു അവൾ ഫ്രെഷ് അകാൻ നേരെ ബാത്റൂമിലേക്...
ഇത്തിരി നേരം നിന്നപ്പോൾ ഒരു അഞ്ചു ഇഞ്ച് വലുപ്പമുള്ള കയ്യിൽ പിടിക്കാൻ പറ്റുന്ന ഒരു പാക്കറ്റ് ഹിന്ദികാരൻ എടുത്തു തന്നു... ഞാൻ കരുതി അത് ടൊമാറ്റോ സോസ് ആയിരിക്കും... പണ്ടത്തെ കെ എഫ് സി അനുഭവം വെച്ചു ഞാൻ ബക്കറ്റും കാത്തു അവിടെ തന്നെ നിന്നു.. കുറെ നേരമായും എന്നെ കാണാഞ്ഞിട്ടു എല്ലവരും അന്വേഷിച്ചു വന്നു..
"""""കിട്ടിയില്ലേ വാ പോകാം..""''
""ബക്കറ്റ് കിട്ടിയില്ല... ""( ഗൾഫ്കാർക്ക് മുന്നിൽ ഇതൊക്കെ നമുക്കും അറിയാമെന്നു കാണിക്കണം അല്ലോ...)
""ബക്കറ്റോ""
""ആ കെ എഫ് സി നു കിട്ടണ പോലെ""
""നിന്റെ കയ്യിലെ പാക്കറ്റ് നു മുകളിൽ എഴുതിയത് ഒന്നു വായിച്ചേ"" (ചമ്മൽ തുടങ്ങുന്നു..)
അവിടെ കുന്തം വിഴുങ്ങിയ പോലെ നിന്നപ്പോൾ ഒരു തവണ പോലും അത് വായിക്കാൻ തോന്നാത്ത നിമിഷത്തെ കുറിച്ചു ഓർത്തപ്പോൾ ആ പാക്കറ്റ് ചിക്കൻ പോപ്പ്കൊണ് മുഴുവൻ ഒറ്റയടിക്കു വായിലേക്ക് ഇട്ടു ശ്വാസം മുട്ടി മരിക്കാൻ തോന്നി.. അങ്ങിനെ ഒരു സാഹസത്തിനു മുതിരും മുൻപ് തന്നെ ആർത്തിപ്പണ്ടാരങ്ങൾ എല്ലാവരും കൈയിട്ടു വാരി പാക്കറ്റ് കാലി... അല്ലെങ്കിൽ നാളത്തെ പത്രങ്ങൾ ചിക്കൻ പോപ്കോണ് തൊണ്ടയിൽ കുടുങ്ങി സുന്ദരിയും സുശീലയുമായ യുവതി മരിച്ചു എന്നു വായിക്കേണ്ടി വന്നേനെ..
അതും പോരാഞ്ഞ് വായിൽ വടി ഇട്ടു കുത്തിയാലും ആവശ്യത്തിനു മാത്രം വാ തുറക്കുന്ന പ്രിയഭർത്താവിന്റെ വക അടുത്ത മരണമാസ് ഡയലോഗ്...
""" ഇനി ബക്കറ്റ് കിട്ടിയാലേ വരു എന്നുണ്ടെങ്കിൽ താഴെ ലുലു ഹൈപ്പർ മാർക്കറ്റ് ഉണ്ട്.. അവിടുന്നു ഒന്നാന്തരം ഒന്നു വാങ്ങാം ""...എന്നു.
ലുലു മാളിന്റെ മുകളിലത്തെ നിലയിൽ നിന്നും എന്നെ തന്നെ എടുത്തു എനിക് താഴെ എറിയാൻ തോന്നി...
അല്ലെങ്കിലും നമുക്കു നല്ലത് മൊയ്ദുക്കയുടെ കടയിലെ ഉണ്ടപ്പൊരിയും ചായയും തന്നെയാണ്..അതിന്റെ സ്വാദും മണവും ഒരു ബക്കറ്റിനും കോണിനുമില്ല...
ഹല്ല പിന്നെ.. നമ്മളോട് ആണ് കളി...
✍️✍️✍️✍️ഭവിത വത്സലൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot