Slider

അപ്പാപ്പൻ

0
Image may contain: 1 person

( ജോളി ചക്രമാക്കിൽ )
തറവാട് , ...
ഓടിട്ട,... രണ്ടുനില മാളികവീടിന്റെ
ഉമ്മറകോലായയിലെ..
ടർക്കോയിഷ് ബ്ലൂ ചായമടിച്ച
നാലുപാളി കതകിലെ താഴത്തെ രണ്ടു പാളി കതകുകൾ ചേർത്തടച്ച് അതിൻമേൽ രണ്ടു കൈയ്യും കുത്തി അപ്പാപ്പൻ,..
ദൂരെ.... ഇടവഴി ...
ചെന്നെത്തുന്ന റോഡിലേയ്ക്ക് കണ്ണും നട്ടു കാത്തുനിന്നു..
നേരം സന്ധ്യ കഴിഞ്ഞിരിക്കുന്നു
വല്ല്യപള്ളിയിലെ
ശനിയാഴ്ചത്തോറുമുള്ള വൈകുന്നേരത്തെ നിത്യസഹായ മാതാവിന്റെ നോവേനയും കഴിഞ്ഞ് അമ്മാമ്മ തിരിച്ചു വരേണ്ട സമയമായ് .....
കാണുന്നില്ലല്ലോ ..."!
നടേലകത്ത് ,....
ഊണുമേശയിട്ടിരിക്കുന്ന ചായ്പ്പിലേയ്ക്ക്..
ഇറങ്ങുന്ന വാതിലിനു
മുകളിലെ 'കീ " കൊടുത്ത് പ്രവർത്തിയ്ക്കുന്ന പഴയതരം ചുമർ ഘടികാരത്തിൽ ..
ഇടയ്ക്ക് പോയി സമയം നോക്കി,.. അപ്പാപ്പൻ തിരിച്ചു വന്നു കതകിൽ കൈയ്യും കുത്തി ,.
റോഡിലേക്ക് നോക്കി വീണ്ടും അങ്ങിനെ നിന്നു..
ഈ കതകിനു മുന്നിലായി മുറ്റവും അതിന്റെ അതിരിലായി കതകിനു നേർക്കു തന്നെയായി രണ്ടു പാളികളുള്ള ഇരുമ്പിന്റെ ഗെയ്റ്റുമാണുള്ളത്...
ഇതിൽ ഇടതു വശത്തെ പാളി ആരെങ്കിലും തുറന്നാൽ തനിയെ അടയാനുള്ള ഒരു സൂത്രപ്പണി
സ്കൂട്ടറിന്റെ കുറച്ചു ക്ലച്ച്കേബിളും.. ഒരു ഭാരവും ആയി ബന്ധിപ്പിച്ച് പണ്ടേയ്ക്ക് പണ്ടേ
അപ്പാപ്പൻ ചെയ്തു വച്ചിട്ടുണ്ട് ...
തുറക്കുന്നവർക്ക് ഒരു കൌതുകമായി അതങ്ങിനെ സേവനമനുഷ്ഠിച്ചു പോന്നു...
ഈ ഗെയിറ്റിനുനേരെ മുന്നിൽ തന്നെയായ് ഇടവഴി ആരംഭിച്ച് നേർരേഖയിൽ ഒരു നൂറ്റമ്പതു വാര കഴിഞ്ഞ് പ്രധാന റോഡിൽ എത്തിച്ചേരും ....
അതിന്റെ അറ്റത്തെപ്പഴോ
കുഞ്ഞല പ്രത്യക്ഷപ്പെടുന്നതും കൺപാർത്ത് ,ഇടയ്ക്കിടെ തിരിഞ്ഞ് നടേലകത്തു പോയി സമയവും നോക്കി ..നോക്കി ..
എൺപതു കഴിഞ്ഞ അപ്പാപ്പൻ അസ്വസ്ഥതയോടെ...
ശ്വാസം മുട്ടലിന്റെ അസക്യതയെ
ഒട്ടും ഗൗനിക്കാതെ. ..
ശ്വാസം കഴിക്കുന്നതിനോടൊപ്പം ശക്തിയായ് മൂളിക്കൊണ്ട് വാതിൽപ്പടിയിൽ കണ്ണുംനട്ട് നിൽക്കുന്നത്.. ..
അമ്മാമ്മയെ കാണാഞ്ഞ് വിഷമിച്ചിട്ടാണ്...
" കുഞ്ഞല എന്ന എലിസബത്ത് " അതാണ് അമ്മാമ്മയുടെ പേര്..
അപ്പാപ്പനേക്കാൾ പത്ത് വയസ്സിനു ഇളപ്പമാണ് .. അമ്മാമ്മ...
വീട്ടിൽ നിന്നും അധികം ദൂരെയല്ലാത്ത വല്ല്യപള്ളി എന്നറിയപ്പെടുന്ന
"മദർ ഓഫ് ഗോഡ് കത്തീഡ്രൽ "
( MATRI DEl )പള്ളിയിലാണ്
എന്നും രാവിലത്തെ കുർബ്ബാനയും ശനിയാഴ്ച വൈകീട്ടത്തെ നിത്യസഹായ മാതാവിനോടുള്ള നോവേനയ്ക്കും ...
മുടക്കം വരാതെ ....
പതിവായ് അമ്മാമ്മ പൊയ്ക്കൊണ്ടിരിക്കുന്നത് ....
ശനിയാഴ്ച വൈകുന്നേരങ്ങളിൽ മാത്രമാണ് അപ്പാപ്പന് ഈ വെപ്രാളം..
ഇനിയെന്തായാലും റോഡു വരെ ഒന്നു പോയി നോക്കാം എന്നു കരുതി...
അകത്തു പോയി ഒരു വെള്ള ബനിയനും ..
പുള്ളി തന്നെ,...
പട്ടാളക്കാരൻ മരുമകൻ പണ്ടു കൊണ്ടു കൊടുത്ത സ്വെറ്ററിന്റെ
കൈ മുറിച്ച് തുന്നിയുണ്ടാക്കിയ.... ശിരോവസ്ത്രവും അണിഞ്ഞ്
ചില കടൽകൊള്ളക്കാരെ അനുസ്മരിപ്പിക്കുന്ന വേഷവിധാനവുമായി
വാതിൽക്കൽ വന്നു നിൽപ്പായി ....
അപ്പോഴാണ് ബനിയന് അൽപം
നീളം കുറവില്ലേ... എന്നൊരു സംശയം... ഉടലെടുത്തത് ...
അതു തീർക്കാനായി ബനിയന്റെ
മുന്നിൽ പിടിച്ചു താഴ്ത്തുമ്പോൾ
പുറകിലുയരും ...
പുറകിൽ പിടിച്ചു
താഴ്ത്തുമ്പോൾ മുൻവശം ഉയരും ..
ഇതെന്താ കഥയെന്നോർത്ത് തലക്കുത്തി മറിഞ്ഞു അറ്റം പിടിച്ചു വലിച്ചു കൊണ്ടിരിക്കേ ..
അമ്മാമ്മ .. കോലായിൽ വന്നു കയറി ...
അതേയ് നിങ്ങളെങ്ങോ ട്ടാ തൊപ്പിയും
ഒക്കെ ഇട്ടോണ്ട് .....!
ഞാൻ ... ദേയ് ...കാണാഞ്ഞിട്ട് റോഡിന്റെയറ്റം വരെ വരാനിക്കിരിക്ക യാ യി രു ന്നു.....
പക്ഷെ ഈ ബനിയന്റെ അടിയാരാ
മുറിച്ചു കളഞ്ഞത്. ...
അപ്പോഴാണ് കുഞ്ഞല എന്ന എലിസബത്ത് അത് ശ്രദ്ധിക്കുന്നത് ..
ദേ നിങ്ങള് ഇങ്ങോട്ടു വന്നേ..
ഇതിട്ടിട്ട് റോഡിൽ പോയി നിക്കാഞ്ഞത്... നന്നായി ..
സി.റ്റി. മാസ്റ്ററുടെ മാനം മുഴുവനും പോയേനെ ..
കോലായയിൽ നിന്നും അപ്പാപ്പനെ പിടിച്ച് വലിച്ചു അകത്തു കൊണ്ടുപോയിട്ട് ..അമ്മാമ്മ
ഇങ്ങിനെ തിടുക്കം കൂട്ടി...
അത് ഊരി താ പെട്ടെന്ന് ...!
ഇതാ നിങ്ങടെ ബനിയൻ...
അമ്മാമ്മ ,.അമ്മാമയുടെ ബോഡീസ്
അപ്പാപ്പന്റെ ദേഹത്തു നിന്നും
ഊരി വാങ്ങുമ്പോൾ .....
എഴുപതു വയസ്സിലും ..
ആ കവിളിലൊരു നാണം വിരിഞ്ഞു ..
..................oooo......................
* ഇന്ന് 29 സെപ്റ്റംബർ ..
1982 ലെ സെപ്റ്റംബർ 29 ന് അപ്പാപ്പൻ ,
ഒരു മൺകൂനയ്ക്ക് മുകളിലെ കുരിശിലൊരു ഓർമ്മയായി രേഖപ്പെട്ടു ...
മരിക്കാത്ത ഓർമ്മകളുമായി
. ഈ പേരക്കുട്ടി ( തിന്നാവ്വ്വു) ...
സാഷ്ടാംഗം പ്രണമിക്കുന്നു ...
29 - sep - 2018
( ജോളി ചക്രമാക്കിൽ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo