നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സെക്കന്റ് ഷോ

Image may contain: 2 people, people smiling
————-
വർഷങ്ങൾക്കു മുൻപുള്ള ഒരു വെള്ളിയാഴ്ച .
ഞാനും രമേശനും സെക്കന്റ് ഷോ കഴിഞ്ഞു തിരികെ വീട്ടിലേക്കു നടക്കുകയായിരുന്നു. പകുതി ദൂരം പിന്നിട്ടപ്പോ രമേശൻ പറഞ്ഞു " ഞാനിന്നു പെങ്ങളുടെ വീട്ടിലേക്കാ.നാളെയാ അവളുടെ കുഞ്ഞിന്റെ പിറന്നാൾ.നീ നടന്നോ.."
അതും പറഞ്ഞു അവൻ ഇടവഴിയിലേക്ക് തിരിഞ്ഞു. എനിക്കെന്തോ ഉള്ളിൽ ഒരു പേടി തോന്നി. ആദ്യമായിട്ടാ തനിയെ അസമയത് ആ വഴി നടക്കുന്നത്. സ്ട്രീറ്റ് ലൈറ്റ് ഒന്നും ഇവിടെയെത്തിയിട്ടേയില്ല. വീടുകളും അധികമില്ല.
ഇവിടെ നിന്നും ആദ്യം ചന്ദ്രൻ പിള്ളയുടെ വീട് , അതുകഴിഞ്ഞാൽ അഷ്‌റഫിന്റെ
പീടിക ,കുറെ കൂടി നടന്നാൽ
മീനംതോട്ടത്തിൽ ദേവി ക്ഷേത്രം , പിന്നെ യക്ഷി കാവ് അത് കഴിഞ്ഞു കുളം .
കുറെ കൂടി നടന്നാൽ
കാവുംതോട്ടത്തെ വീട്. പിന്നെയും അര കിലോമീറ്റർ നടന്നാൽ
ഒരു വളവ് ,അവിടെ നിന്നും നാലാമത്തെ വീടാണ് എന്റേത്.
അത്രയും ദൂരം ഞാൻ തനിയെ നടക്കണം. ഉള്ളിൽ ഒരല്പം പേടി തോന്നിത്തുടങ്ങി!!
എന്നും അഷ്‌റഫിന്റെ പീടികയുടെ മുൻപിൽ കച്ചവടം ചെയ്യാറുള്ള തട്ടുകടക്കാരൻ മുകുന്ദനെ കാണുന്നില്ല!!!
എങ്ങനെയെങ്കിലും വീടെത്തണം.
‘ഈ പേടി ,മനസ്സിന്റെ ഒരു പ്രതിഭാസമല്ല? മനസ്സിനെ പറഞ്ഞു ചൊൽപ്പടിക്ക് നിർത്തണം.
പക്ഷെ എന്ത് പറയും??!! ‘
പീടിക പിന്നിട്ടപ്പോൾ എന്തോ ഒരു ചെറിയ ശബ്ദം കേട്ടു.
അർജുനന്റെ ശ്ലോകം മനസ്സിൽ ഉരുവിട്ട് വേഗത്തിൽ നടന്നു.
പിന്നിൽ ഒരു ചിലങ്ക ശബ്ദം. ഈ നേരത്തു ചിലങ്ക??
കുട്ടിക്കാലത്തു അമ്മൂമ്മ പറഞ്ഞ കഥ ഓർമ വന്നു. ദേവിക്ക് ഏറെ പ്രിയപ്പെട്ട വിനോദം ചിലങ്ക കെട്ടി നൃത്തം ചെയ്യുന്നതാണത്രേ. ഉത്സവം കഴിഞ്ഞു അമ്പലം അടച്ചിട്ട ഒരു രാത്രി ,മറന്നു വച്ച എന്തോ എടുക്കാൻ ചെന്ന പൂജാരി കണ്ടത് ആളൊഴിഞ്ഞ അമ്പലത്തിന്റെ ആനക്കൊട്ടിലിൽ ചിലങ്ക കെട്ടി നൃത്തമാടുന്ന ഒരു സുന്ദരി. അടുത്തെത്തിയതും ആൾ അപ്രത്യക്ഷം. അത് കണ്ട പൂജാരി ബോധം കേട്ട് നിലത്തു വീണു.
ഇനി എന്റെ പുറകിൽ ദേവി ആണോ?അതോ ... അപ്പുറത്തെ കാവിലെ യക്ഷിയോ?
തിരിഞ്ഞു നോക്കണമെന്നുണ്ട്?പക്ഷെ ഈ കൂട്ടരേ തിരിഞ്ഞു നോക്കുന്നത് അപകടമാണെന്ന് ശങ്കരാചാര്യരും കടമറ്റത്തു കത്തനാരും പറഞ്ഞിട്ടുണ്ട്.
അപ്പൊ പിന്നെ വേഗം നടക്കുക.
നടത്തത്തിനു വേഗത കൂട്ടിയപ്പോ ചിലങ്കയുടെ ശബ്ദവും വേഗത്തിൽ അടുക്കുന്നു.
ചങ്കിടിപ്പിന്റെ ശക്തി കൂടി.
ഇത്ദേവിയൊ യക്ഷിയോ
??
ഇനി രണ്ടാളും കൂടി ഗ്രൂപ്പ് ഡാൻസോ മറ്റോ ആണോ?!!!
നടന്നും ഓടിയും കുളത്തിന്റെ അടുത്തെത്തി. പണ്ട് സന്ധ്യാ സമയത്തു ഈ കുളത്തിന്റെ അടുത്ത് കൂടി പോയ കാവുംകൊട്ടെ ശാന്തയുടെ മേൽ ,കുളത്തിൽ ചാടി ആത്മഹത്യ ചെയ്ത ഒരു
ഗർഭിണിയുടെ ബാധ കയറിയ ഒരു സംഭവം ഓർത്തു. പരാക്രമങ്ങൾ കാട്ടിയ ബാധയെ ഒഴിപ്പിക്കാൻ വന്ന പണിക്കർ കാവുംകൊട്ടെ സ്ഥിരം സന്ദർശകനായി. എന്തായാലും ,ബാധയുടെ അനുഗ്രഹമോ പണിക്കരുടെ പരിശ്രമമോ കൊണ്ട് ശാന്ത ഗർഭിണി ആയി. പരിഹാരകർമമായി പണിക്കർ ശാന്തയെ ഇനി കെട്ടി.
അല്ലെങ്കിലും അവൾക്കങ്ങനെ തന്നെ വേണം !! അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോ ഒരു ലവ് ലെറ്റർ കൊടുത്തതിനു ടീച്ചറിന്റെ അടി വാങ്ങി തന്നിട്ട് അവളുടെ കൂട്ടുകാരി ലൗലിയോടൊപ്പം എന്നെ നോക്കി പരിഹസിച്ചു ചിരിച്ചത് ഇന്നും
മനസ്സിൽ നിന്നും അങ്ങോട്ട് മാഞ്ഞു പോകുന്നില്ല.
ആ ഗർഭിണിയായ ബാധ
ചിലങ്ക കെട്ടിയിട്ടുണ്ടോ??
ഞാൻ നടത്തത്തിന്റെ വേഗത കൂട്ടി .
ഒപ്പം ചിലങ്കയുടെ ശബ്ദവും. പേടിച്ചു കൈയും കാലും തളർന്നു. നടപ്പിന്റെ വേഗത കൂടി ഏകദേശം ഓട്ടത്തിന്റെ അടുത്തെത്തിയിരുന്നു. എന്റെ കാൽവെയ്പുകൾ ഏതോ ഒരു
ബ്രേക്‌ഡാൻസുകാരൻ കൊറിയോഗ്രാഫി ചെയ്തതിനനുസരിച്ചു ചലിക്കുന്നത് പോലെയായി. ചിലങ്കയുടെ ശബ്ദം കൂടി ആയപ്പോ പ്രഭുദേവും ലക്ഷ്മി ഗോപാലസ്വാമിയും ഒരേ വേദി പങ്കിടുന്ന ഒരു എഫക്ട് .
മുഴുവൻ ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് സർവ ശക്തിയുമെടുത്തു ഞാൻ ഓടി. അകലെ നിന്നും എന്റെ വീട് കാണാറായി. ചിലങ്ക ശബ്ദം വളരെ അടുത്തെത്തി!!
അപ്രതീക്ഷിതമായി എന്റെ കാൽ ഒരു മരത്തിന്റെ വേരിൽ തട്ടി ഞാൻ മറിഞ്ഞു വീണു . എന്റെ ബോധം മറയുന്നതു പോലെ തോന്നി.
എന്റെ കാതിൽ ആരോ രഹസ്യം പറയുന്നത് പോലെ
എന്റെ മുഖത്തു ചൂടുള്ള വെള്ളം ആരോ ഒഴിക്കുന്നു. പ്രയാസപ്പെട്ടു ,ബോധം പിടിച്ചു നിർത്തിയ ഞാൻ കണ്ടത് അതിവിദഗ്ദ്ധമായി
ഒറ്റ കാൽ പൊക്കി എന്റെ മുഖത്തേക്ക് ഫോക്കസ് ചെയ്തു പുണ്യാഹം തളിക്കുന്ന ,കഴുത്തിൽ മണി കെട്ടിയ , ചന്ദ്രൻ ചേട്ടന്റെ വീട്ടിലെ പട്ടി !!!!!
ആശ്വാസത്തോടെ , എന്നെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ആ ശ്വാനനെ ആട്ടിപ്പായിച്ചു വീട്ടിൽ ചെന്ന് മുഖം കഴുകി കിടക്കയിലേക്ക് മറിഞ്ഞു. രാവിലെ രമേശനോട് ഈ കഥ പറഞ്ഞു പൊട്ടിച്ചിരിക്കണം.
നേരം വെളുത്ത് 'അമ്മ വന്നുവിളിച്ചു രമേശൻ എന്നെ തിരക്കുന്നു എന്ന് പറഞ്ഞു. കണ്ണുതിരുമ്മി
തിരിഞ്ഞു കിടന്ന ഞാൻ എന്തോ കിലുങ്ങുന്നത് കേട്ടു കണ്ണ് മിഴിച്ചു.
എന്റെ തലയിണയിൽ ആരോ
ചിലങ്കയ നിന്നും പൊട്ടിച്ചെടുത്ത മൂന്ന് മണികൾ !!!!!
ആരോ
പൊട്ടിച്ചെടുmമണികൾ !!!!!
രശ്മി സുധി രശ്മി സുധി
രശ്മി സുധി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot