നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മയുടെ സൗന്ദര്യം

Image may contain: 1 person
അമ്മയുടെ സൗന്ദര്യം കാണാറുണ്ടോ? മഴയത്തു നനഞ്ഞു കേറി വരുമ്പോൾ അച്ഛന്റെ ശകാരത്തിൽ നിന്നു രക്ഷിക്കാൻ ഓടിവന്നു ചിലപ്പോൾ മഴയെ ശപിക്കുന്ന അമ്മയെ കാണുമ്പോഴോ ? അതുമല്ലെങ്കിൽ അടുക്കളയിലെ ടിന്നുകൾ ക്കിടയിലോ അല്ലെങ്കിൽ അരിപ്പാത്രത്തിലോ സൂക്ഷിച്ചുവെച്ച അമ്മയുടെ സമ്പാദ്യത്തിനു വിലയിടാൻ കഴിയാതിരിക്കുമ്പോഴോ? സ്കൂളിലെ ചോറ്റു പത്രത്തിനുള്ളിൽ അമ്മയുടെ മണം നിറഞ്ഞു നിൽക്കുമ്പോഴോ ? മഴയത്തു കളിച്ചതിനു വഴകാൽ പൊതിഞ്ഞ അമ്മയുടെ ദേഷ്യം കണ്ടിട്ടോ? എപ്പോ വീട്ടിൽ വന്നാലും അടുക്കളയിലെ പൊടിയും വിയർപ്പും പറ്റിയ അമ്മയുടെ ഉടുപ്പിന്റെ ഗന്ധത്തിലോ ? അറിയില്ല അമ്മയ്ക്ക് സൗന്ദര്യം കൂടുന്നത് എപ്പോഴായിരിക്കും.ജീവിതത്തിൽ വിലയിടാൻ കഴിയാത്തത് ഒരുപക്ഷേ അമ്മ പഠിപ്പിച്ച പാഠങ്ങൾ ആയിരിക്കും, അമ്മ തന്ന കടലോളം വരുന്ന സ്നേഹത്തിനോടും, .... തെറ്റുകൾ എത്ര ചെയ്താലും ക്ഷമിക്കാൻ കഴിയുന്ന ഹൃദയത്തിനോടും ,

By: 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot