നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സഖേ

Image may contain: 1 person, closeup
. ----------------
. ....സന്തോഷ്. ജി. തകഴി
പ്രണയമെന്നാലതെന്താണെന്നു ചൊല്ലു നീ -
പ്രണയിച്ചിടട്ടെ ഞാൻ ശേഷകാലം ....!
ഒരുവേള; യറിയാതെ നാം പങ്കുവെച്ചൊരാ -
ഹൃദയവികാരം പ്രണയമാകാം ....!!
ഒരുനാൾ നിൻ കൂടെപ്പിറപ്പായ് ചമഞ്ഞു ഞാ -
നാശ്വസിപ്പിക്കുമതിന്നോർമ്മയിൽ ....
ഒരുവാക്കു പ്രണയാതുരമായ് നീ മോഹിച്ച -
തറിയാതെ ഞാൻ നിൻ സഹോദരനായ് ....
മാർകഴിത്തിങ്കളും താരാഗണങ്ങളും -
ആതിരരാവുമെൻ ഹർഷോന്മാദം ....
ഒരുവഴിത്തിരിവിലന്നൊന്നിച്ചു നാം സഖേ -
സുരലോകഗംഗയ്ക്കധീശരായി ....
പ്രണയവും സ്നേഹവുമൊന്നല്ലതെന്തെന്നു -
ഹൃദയമുള്ളോർക്കേ മനസ്സിലാവൂ ....!
വെറുതെ; ഞാനതിനായി മാപ്പിരന്നിടുകിൽ
പ്രണയാർദ്രകാലം തിരിച്ചെത്തുമോ...?
അറിയുമോ മൽസഖേ പോയജന്മത്തിൽ നാം -
നിറമാർന്ന നിഴലുകളായിരിക്കാം...
പ്രണയാന്ധകാരത്തിലാഴ്ന്നോരു നമ്മളെ -
പറുദീസയിൽ നിന്നൊഴിച്ചതാകാം...
ഇനിയൊരുജന്മം ലഭിച്ചീടുമെങ്കിലീ -
അവനിയിൽത്തന്നെ പിറക്കയാവാം....
ശ്രുതിചേർത്ത മാണിക്യവീണയിലെ ഗാന-
സുധയായി മന്നിലവതരിക്കാം...
അന്നീക്കലാശാലമുറ്റത്തു തോഴരായ് -
വന്നീടുമെങ്കിലൊരുമിച്ചു നാം ....
ഹൃദയാഭിലാഷങ്ങളുറവറ്റിടാതങ്ങു -
പുതുജീവനേകിയുയിർത്തെണീക്കാം..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot