നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പിറന്നാൾ .[കഥ]


Image may contain: Azeez Arakkal
..................
വെള്ളിയാഴ്ച്ച .
പള്ളിയിൽ നിന്ന് ജുമാ നമസ്കാരത്തിനു മുന്നേയുള്ള ഉത്ബോധന പ്രസംഗം ( ഖുത്ബ) കേട്ടു തുടങ്ങി.
പെട്ടെന്ന് ഞാനവളുടെ സ്വർണ്ണ നിറമുള്ള ശരീരം വിട്ടുമാറി കിടന്നു.
"എന്തു പറ്റീടാ....?"
അവൾ കിണുങ്ങി .
" പള്ളിയിൽ ഖുത്ബ തുടങ്ങി. "
"അതിനെന്താ .... നീ പള്ളിയിൽ പോണില്ലാന്നല്ലേ രാവിലെ വന്നപ്പോൾ തന്നെ പറഞ്ഞത് ."
"ശരി തന്നെ എങ്കിലും ബാക്കി ജുമാ കഴിഞ്ഞു തുടങ്ങാം. ഇപ്പോ തുടരാൻ ഒരു വല്ലായ്ക."
അവളൊന്ന് പൊട്ടിച്ചിരിച്ചു
പിന്നെ എന്റെ കവിളിൽ നുള്ളി വേദനിപ്പിച്ചു കൊണ്ട് പറഞ്ഞു.
" ഒരു മതിലിനപ്പുറം ദൈവം വിളിക്കുന്നു
ഇപ്പുറം വ്യഭിചാരത്തിന്റെ ലഹരിയിൽ ഇബ്ലീസും. ... ഹാ.ഹാ.ഹാ.!"
അവൾ വീണ്ടും പൊട്ടിച്ചിരിച്ചു.
പുറത്ത് അവളുടെ ഫ്ലാറ്റിനും ,പള്ളിക്കും മേലെ പൊടിക്കാറ്റ് പ്രകാശം മറക്കുന്നു .
എ സി യുടെ തണുപ്പിലും ഞാൻ വിയർത്തു.
ഓരോന്ന് ഓർത്ത് കിടക്കവെ
" വാടാ ... ഊണ് കഴിക്കാം"
അവളെപ്പോഴാണ് എണീറ്റു പോയത്?
ഞാനൊന്ന് ഉറങ്ങിയോ ?
"എടീ ഞാനൊന്ന് കുളിക്കട്ടെ
എന്നിട്ടാകാം ഊണ്. "
"ശരി വേഗം കുളിക്ക്.ഏട്ടൻ നേരെത്തെ വന്നേക്കും.
നീ പോയി ഏട്ടനെ പിക് ചെയ്ത്
ഇവിടെ ഡ്രോപ്പ് ചെയ്ത് പൊയ്ക്കോ "
" വിനോദിന്റെ കാറില്ലേ?"
"അത് ഇന്നലെ സർവ്വീസിനു കൊടുത്തതാ
നാളെ കിട്ടും.''
"ok പൊന്നേ ,കാമുകിയേയും അവളുടെ ഭർത്താവിനെയും ചുമക്കണം ഞാൻ."
"നീയല്ലാതെ എനിക്ക് പിന്നെ മറ്റാരാടാ ഉള്ളത് "
ഞാൻബാത്ത് റൂമിലേക്ക് കയറി.
***********. **********
പൊടിക്കാറ്റ് വീശുന്നതിനാൽ
വേഗം എന്റെ റൂമിൽ തിരിച്ചെത്തി
വെള്ളിയാഴ്ച്ച സാധാരണ കൂടാറുള്ള സൗഹൃദ കൂട്ടായ്മയിലൊന്നും തല കാണിച്ചില്ല.
അനിത .അതെന്റെ ഹരമാണ്
നാട്ടിൽ നിന്ന് ദുബൈ യാത്രയിൽ ആണ് പരിചയപ്പെട്ടത്.
ദുബൈയിലെ പ്രശസ്തമായ ആശുപത്രിയിലെ ഡോക്റ്റർ ആണ് ഹസ്ബൻഡ് .
വിവാഹം കഴിഞ്ഞ് അഞ്ചു വർഷമായി
കുഞ്ഞുങ്ങളൊന്നും ആയില്ല.
നാട്ടുവിശേഷവും, വീട്ടുവിശേഷവും പറഞ്ഞ് ഞങ്ങൾ ദുബൈ എത്തി.
അനിതയെ പിക് ചെയ്യാൻ ഡോക്റ്റർ
വിനോദ് വന്നിരുന്നു.
ഞങ്ങൾ പരിചയപ്പെട്ടു.
സുമുഖനായ ചെറുപ്പക്കാരൻ.
എനിക്ക് അബുദാബിയിലേക്ക് പോണം.
ദുബൈ ഓഫീസിൽ ചെന്ന് പാസ്പോർപോർട്ടു കൊടുത്ത്
ജോയൻറ് ചെയ്ത്
എന്റെ കാറ് ഓഫീസിൽ നിന്നെടുത്ത് മറുനാളെയാത്രയുള്ളൂ.
ആയതിനാൽ ഞാൻ ദുബൈ ഓഫീസിലേക്കും, അനിതയും ,വിനോദും അവരുടെ വീട്ടിലേക്കും പിരിഞ്ഞു.
ഒന്നുരണ്ട് ആഴ്ച്ചകഴിഞ്ഞ eപ്പാൾ അനിതയുടെകോൾ വന്നു.
വിനോദില്ലാത്ത എല്ലാ നേരത്തും
അവൾ വിളിച്ചു സംസാരിച്ചുകൊണ്ടേയിരിക്കും.
സുദീർഘമായ സംസാരം കൂടിക്കാഴ്ച്ചയിലെത്തി.
ആ കൂടിക്കാഴ്ച്ച ഇന്നും തുടരുന്നു.
രണ്ടു വർഷത്തോളമായി.
ഞാൻ വരുന്നതും ഭക്ഷണം കഴിച്ചു പോകുന്നതും വിനോദിനറിയാം.
വിശേഷ ദിവസങ്ങളിൽ ഞങ്ങളോടൊപ്പം ഭക്ഷണത്തിന് വിനോദും കൂടും.
ഇന്ന് വെള്ളിയാഴ്ച്ച ആശുപത്രിയിൽ രണ്ടു ഡോക്റ്റർമാർ ലീവായതിനാൽ എമർജൻസി ഇൻ ചാർജ് ആയി വിനോദ് പോയതാണ് '
അനിത ഇന്നലെ രാത്രിയാണ് അതെന്നെ അറിയിച്ചത്.
എന്റെ ചൈന ,ഇന്തോനേഷ്യ യാത്രകളും, റമളാനിന്റെയും തിരക്കു കൾ കാരണം ഞങ്ങൾ ഒത്തുകൂടിയിട്ടു മൂന്ന് മാസത്തിലേറെ ആയിരുന്നു.
അബുദാബിയിൽ നിന്നും രാവിലെ എട്ടു മണി ആയപ്പോഴേക്കും ഞാൻ ദുബൈ എത്തിയിരുന്നു.
*****. ******. ******
നിർത്താതെയുള്ള ഫോൺ റിങ്ങ് കേട്ടാണ് കോൾ നോക്കിയത്
സമയം രാത്രി പന്ത്രണ്ട് ആകുന്നതേയുള്ളൂ.
തീരെ പതിവില്ലാത്തതാണ് വിനോദിന്റെ വിളികൾ.
ഞാൻ ഫോൺ ഹാൻഡ് ഫ്രി മോഡിലിട്ടു.
"ഹലോ ... ഞാനാ . വിനോദ് "
" പറയൂ വിനോദ് .എന്താ ഈ നേരത്ത്.?"
" ഷിഹാബ് ബായ് ... ഞാൻ .... ഞാൻ ... ഞാനവളെ കൊന്നു.!
അനിതയെ .! "
"വാട്ട് !! "
ഞാൻ കിടക്കയിൽ നിന്നും ചാടിയെണീറ്റു.
"വാട്ട്. ? വാട്ട് യുസേ വിനോദ് .!?"
"അതെ ഷിഹാബ് .സത്യം .
പോലീസ് ഇപ്പം വരും
എനിക്ക് ഷിഹാബിനെ ഒന്നു കാണണം. ."
എനിക്കെന്തു പറയണം എന്നറിവില്ലായിരുന്നു'
എന്തിനു വേണ്ടിയാണ് അനിതയെ
വിനോദ് കൊന്നത്.?
എന്നെ എന്തിനാണ് കാണണമെന്ന് ആവശ്യപ്പെടുന്നത്. ?
ഒരു പക്ഷേ ഞങ്ങൾ തമ്മിലുള്ള രഹസ്യ ബന്ധം വിനോദ് അറിഞ്ഞു കാണുമോ ?
അനിതയെ കൊന്ന പോലെ എന്നെയും കൊല്ലാനാകുമോ
കാണണം എന്നു പറയുന്നത് .?
എങ്കിലും ...,
" വിനോദ് എന്തിനാണ് അനിതയെ കൊന്നത്.
അതിനു മാത്രം എന്തു തെറ്റു ചെയ്ത വൾ .?"
"അവൾ അപ്പുറത്തുള്ള ഫ്ലാറ്റിലെ പാക്കിസ്താനിയോടൊപ്പം കിടക്കുന്നത് കണ്ടാൽ ഞാൻ പിന്നെ എന്തു ചെയ്യണം. "
ആശ്വാസം തോന്നിയെങ്കിലും അനിതയെ ഓർത്തപ്പോൾ സങ്കടം തോന്നി.
" ഷിഹാബ്... പുറത്ത് പോലീസ് കാറ് വന്നിട്ടുണ്ട് .സൈറൻ കേൾക്കുന്നു.
ഷിഹാബ് ഒന്നു വരണേ."
"ok. ഞാനെത്താം. ആദ്യം പോലീസിനോടൊപ്പം പോകൂ."
ഞാൻ ദുബൈ എത്തുംമ്പോൾ അനിതയുടെ ബോഡി ഫ്രീസറിലേക്ക് മാറ്റിയിരുന്നു .
ഞാനെന്റെ ദുബൈയിലുള്ള സാമൂഹ്യ പ്രവർത്തകരായ സുഹൃത്തുക്കളെ വിവരം അറിയിച്ചിരുന്നു.
അവരും എന്നെ കാത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നു.
പക്ഷേ കൊലപാതകമായതിനാൽ പോലീസിന്റെ ഫ്രീസർ സെക്ഷനിലാണ് ബോഡി .
അതു കാണാൻ പോലീസിന്റെ അനുവാദം വേണം.
സാമൂഹിക പ്രവർത്തകരായ സുഹൃത്ത് നജീബിനോടൊപ്പം വിനോദിനെ അറസ്റ്റു ചെയ്ത പോലീസ് സ്റ്റേഷനിലെത്തി.
വിനോദിനെ കണ്ടു
അവനു വേണ്ടി ഒരു വക്കീലിനെ ഏർപ്പാടാക്കി.
നാലു മാസത്തോളം കേസു നടത്തി.
ഒടുവിൽ വിധി വന്നു.
വെടിവെച്ചു കൊല്ലാൻ .!
അപ്പീൽ പോയി.
രക്ഷയില്ലായിരുന്നു.
ഷാർജാ കോടതിയുടെ വിധി
പുന:പ്പരിശോധിക്കാൻ കഴിഞ്ഞില്ല
ഒടുവിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച 07.09.2015
ഷാർജ റോളയിലെ സ്ക്വയറിനടുത്ത്
തടിച്ചുകൂടിയ നൂറുകണക്കിനാളുടെ മുന്നിൽ വെച്ച് വിനോദിന്റെ വധശിക്ഷ നടപ്പാക്കി'
വിചിത്രമതല്ല .അന്നായിരുന്നു അവന്റെ പിറന്നാളും!!
.................................
അസീസ് അറക്കൽ
ചാവക്കാട് .
.........................

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot