Slider

ചിരി

0
Image may contain: 1 person, smiling, eyeglasses

ഞാനവളെ ആദ്യമായി കാണുന്നത് വീടിനടുത്തുള്ളൊരു ബസ് സ്റ്റോപ്പിൽ വെച്ചാണ്...
അവളെ കണ്ടപാടെ ന്റെ മനസ്സ് പറഞ്ഞു..ദൈവമേ ഇത്രയും നാൾ ഇവളെവിടെയായിരുന്നു ന്റെ കണ്ണിൽ പെടാതെ പോയല്ലോ..
ഇപ്പോഴെങ്കിലും കാണിച്ചു തന്നല്ലോ...ഒരു പുഷ്പപഞ്ജലി കഴിപ്പിക്കാവേ..
ആദ്യ കാഴ്ചയിൽ എന്റെ ഹൃദയം കവർന്നവളെ എങ്ങനെയെങ്കിലും സ്വന്തമാക്കണമെന്നായി പിന്നീട...
അതിനുവേണ്ടി ശ്രേമിക്കണം പോരാടണം...
ആ പോരാട്ടത്തിന്റെ തുടക്കമായിരുന്നു ഇന്നുരാവിലെ വീട്ടിൽ കണ്ട എന്റെ പ്രവർത്തികൾ..
എല്ലാവരെയും അമ്പരപ്പെടുത്തുന്നതായിരുന്നു കാരണം..
എന്നും എട്ടുമണിവരെ കിടന്നുറങ്ങുന്ന ഞാൻ രാവിലെ ആറുമണിക്ക് എഴുന്നേൽക്കുന്നത് കണ്ടിട്ട് ആദ്യം ഞെട്ടിയത് അമ്മയാണ്..
പതിവില്ലാതെ നേരത്തെ കുളിമുറിയിൽ കേറിയ എന്നെകണ്ടിട്ടാവണം അച്ഛന്റെ മുഖത്തൊരു അത്ഭുതച്ചിരി വിടർന്നത്..
ആ ചിരിയോടെ തന്നെ അച്ഛൻ അമ്മയോട് പറയുണ്ടായിരുന്നു....ഇന്ന് മഴവരാൻ ചാൻസ് ഉണ്ടെന്ന്...
അതെനിക്കിട്ടു താങ്ങിയതാണെങ്കിലും കേട്ടപ്പോ ചിരിയാണ് വന്നത്..
അങ്ങനെ കുളികഴിഞ്ഞു ഹാളിലെ കണ്ണാടിയ്ക്കു മുന്നിൽ ചെന്നുനിന്നപ്പോ..
പെങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു..'ഡാ ചെക്കാ നിനക്ക് വല്ല ലൈനും സെറ്റായോ.. 'എന്ന്..'
അതുകേട്ട് നൈസ് ഒരു ചിരിയോടെ ഞാനാവളോട് പറഞ്ഞു..സെറ്റായില്ല സെറ്റാക്കണമെന്ന്..
അവളൊരു ചിരിയോടെ പറഞ്ഞു ....നിന്റെ ഇന്നത്തെ കാട്ടിക്കൂട്ടൽ കണ്ടപ്പോ തോന്നി നിയാരെയോ പ്രണയിക്കുന്നുടെന്നു..
ന്തായാലും ന്റെ ഏട്ടന്റെ പ്രണയം പൂവണിയട്ടെ എന്നുംപറഞ്ഞ് അവൾ അമ്മയുടെ അടുത്തേക്ക് പോയി..
ഇനി എന്തൊക്കെ സംഭവിക്കുമോ എന്തോ..പിന്നെ എത്ര പിണങ്ങിയാലും തല്ലുകൂടിയാലും ന്റെ പെങ്ങൾ എനിക്ക് കട്ട സപ്പോർട്ടാണ് അതെന്റെ ഭാഗ്യമാണ്...
എന്തെങ്കിലും പ്രശ്നം വരുമ്പോ അവളെയെടുത്തു അച്ഛന്റെയും അമ്മയുടെയും മുന്നിൽ നിർത്താലോ ബാക്കി അവൾ നോക്കിക്കോളും..
അതാണ് ആകെയൊരു ആശ്വാസം.
അതൊക്കെ പോട്ടെ ബസ് സ്റ്റോപ്പിൽ പോകാൻ സമയമയി..
വേഗം ഉള്ള പൗഡറും വാരിതേച്ച് വീട്ടിൽ നിന്നിറങ്ങുമ്പോ പേഴ്‌സിൽ ആകെയുണ്ടായിരുന്നത് കീറിപ്പറിഞ്ഞ പത്തുരൂപയായിരുന്നു..
അതിന് ഒരു റോസാപ്പൂവ് പോലും കിട്ടില്ല..ഇനി അമ്മയുടെ അനുഗ്രഹം വാങ്ങിയാലെ വല്ലതും നടക്കു..
പിന്നെ ഒന്നും നോക്കിയില്ല നേരെ അമ്മയുടെ അടുത്തേക്ക് ഓടി അവിടെ ചെന്ന് അമ്മയുടെ കൈയിൽ പിടിച്ചിട്ട് പറഞ്ഞു..അമ്മെയെന്നെ അനുഗ്രഹിക്കണമെന്ന്..
അങ്ങനെ അമ്മയെന്നെ അനുഗ്രഹിച്ചപ്പോ കൈയിലൊരു അൻപത് രൂപ കിട്ടി...
അതുംകൊണ്ട് നേരെ ബസ് സ്റ്റോപ്പിലേക്ക് നടന്നു..അവൾ വരുന്നതിന് മുൻപ് തന്നെ ഞാനവിടെ എത്തി..
പിന്നെ ആകെയുള്ളൊരു സമാധാനം പ്രണയിക്കാൻ പണം വേണ്ട സമയം ഉണ്ടായാൽ മതി...
അങ്ങനെ കട്ടപോസ്റ്റായി ബസ് സ്റ്റോപ്പിൽ നിൽക്കേണ്ടി വന്നെങ്കിലും വൈകാതെ തന്നെ അവളെത്തി..
അവളെ കാണുമ്പോഴൊക്കെ എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു അവളെന്റെയാണെന്നു..
പക്ഷെ അവളെ മനസ്സിലാക്കാതെ എങ്ങനെ പ്രണയിക്കും..
ഒരുപക്ഷെ പരസ്പരം മനസ്സിലാക്കാതെ പ്രണയിച്ചാൽ അതിന്റെ അവസാനം വെറും. നഷ്ടത്തിലായിരിക്കും അവസാനിക്കുന്നത്..
അതുകൊണ്ട് അവളെക്കുറിച്ച് കൂടുതൽ അടുത്തറിയണമെന്നു തോന്നി...
അങ്ങനെ പതിവായുള്ള കണ്ടുമുട്ടലും ബസ് സ്റ്റോപ്പും ഞങ്ങൾക്കിടയിൽ ചെറിയൊരു പുഞ്ചിരി ഉണ്ടാക്കി.
ആ പുഞ്ചിരിയിലൂടെ പതിയെ ഞാനാവളിലേക്ക് അടുത്തുതുടങ്ങി..
ആ അടുപ്പം ഞങ്ങൾക്കിടയിൽ നല്ലൊരു സൗഹൃദമായി മാറി..പക്ഷെ എന്റെ മനസ്സിലെ പ്രണയം മാത്രം അവളോട് തുറന്നുപറയാൻ കഴിഞ്ഞില്ല..
അല്ലെങ്കിലും ഈ പ്രണയം അങ്ങനെയാ പെട്ടെന്നൊന്നും തുറന്നുപറയാൻ കഴിയില്ലലോ..
ഒരുപക്ഷെ പറയാതെ പോയാൽ അതെന്നും തീരാ നഷ്ടമായിരിക്കും...
എനിക്കവളെ നഷ്ടപ്പെടുത്താനാവില്ല എന്റെ പ്രണയം ഞാനവളോട് തുറന്നു പറയാൻ തന്നെ തീരുമാനിച്ചു.
അങ്ങനെ എന്നും കാണാറുള്ള അതെ ബസ് സ്റ്റോപ്പിൽ വെച്ച് ഞാനവളോട്
ഇഷ്ടമാണെന്ന് പറഞ്ഞപ്പോ..
അതിനുമറുപടിയായി അവളെന്നോട് പറഞ്ഞത് ഇങ്ങനെയായിരുന്നു..
"എന്റെ ലോകം എന്റെ കുടുംബമാണ് ആ കുടുംബത്തിന്റെ സന്തോഷമാണ് എന്റെ സന്തോഷം..
അതിനിടയിൽ എന്റെ മനസ്സിൽ പ്രണയത്തിന് സ്ഥാനമില്ല...പിന്നെ ഇതിന്റെ പേരിൽ നിങ്ങൾ ഒരിക്കലുംവേദനിച്ചു നടക്കരുത്..
നിങ്ങൾക്ക് എന്നെക്കാൾ നല്ലൊരു പെൺകുട്ടിയെ കിട്ടും..'
ഇതും പറഞ്ഞുകൊണ്ട് അവളവിടെന്നു നടന്നകന്നപ്പോ ഇമചിമ്മാതെ ഞാനവളെ നോക്കി നിൽക്കുകയാണ് ചെയ്തത്...
അപ്പോഴും മനസ്സ് പറയുന്നുണ്ടായിരുന്നു അവളെയൊരിക്കലും നഷ്ടപ്പെടുത്തരുതെന്ന്..
കാരണം സ്വന്തം കുടുംബത്തെ ഇത്രയധികം സ്നേഹിക്കുന്ന ഒരുപെൺകുട്ടിയെ ജീവിതത്തിൽ കിട്ടിയാൽ ജീവിതവും കുടുംബവും സ്നേഹത്താൽ സ്വർഗ്ഗമായി മാറും..
ഇങ്ങനെയൊരു പെൺകുട്ടിയെ ഞാനെങ്ങനെ നഷ്ടപ്പെടുത്തും..ഒരിക്കലുമില്ല അവളെ ഞാൻ കെട്ടും..
അതിനുള്ള തയ്യാറെടുപ്പ് ഞാൻ തുടങ്ങിക്കഴിഞ്ഞു..നിങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ....
ധനു ധനു..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo