
ബലിഷ്ഠമായ കരങ്ങളാൽ എന്നെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ ചോദിച്ചു " നിന്റെ ഈ ശരീരത്തെ എത്ര പേര് പ്രണയിച്ചിട്ടുണ്ട് ?"
ഞാൻ പറഞ്ഞു "അറിയില്ല .. പക്ഷെ നീ മാത്രമേ എന്റെ ആത്മാവിനെ പ്രണയിച്ചിട്ടുള്ളു ...""
പിന്നെയും ചേർത്ത് കൊണ്ട് അവൻ വീണ്ടും ചോദിച്ചു "നീ എത്ര ശരീരങ്ങളെ പ്രണയിച്ചിട്ടുണ്ട് ?"
ആഴ്ന്നിറങ്ങുന്ന അവന്റെ കണ്ണുകളെ നോക്കി ഞാൻ പറഞ്ഞു " അറിയില്ല ... ഞാൻ ആത്മാവിനെ മാത്രമേ പ്രണയിച്ചിട്ടുള്ളു..."
നിരാശയോടെ കണ്ണുകൾ അടച്ചു കൊണ്ട് അവൻ പറഞ്ഞു " അത് മതിയാവില്ലല്ലോ മായ"
"ഒന്നും മതിയാവാൻ പാടില്ലല്ലോ zaahir "
By: ShafnaShamsuddin
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക