Slider

യഥാർത്ഥ ഹീറോ

0
Image may contain: 1 person, closeup
പലപ്പോഴും പലരാലും ഓവർ റേറ്റഡ് ആയി കാണപ്പെടുന്ന ഒരു വസ്തുതയാണ് പ്രണയം. എല്ലാത്തിന്റെയും അച്ചുതണ്ട് പ്രണയം ആണെന്നും പ്രണയതെ ചുറ്റി പറ്റി ആണ് ഭൂമിയുടെ നിലനിൽപ് എന്ന് വരെ വാദിക്കുന്നവരുണ്ട്.
പ്രണയം വളർന്നു പന്തലിച്ചു നല്ല മാർക്കറ്റിങ് വാല്യൂ നേടിയതിനോടൊപ്പം തന്നെ പിച്ച വച്ചു സാഹിത്യ ലോകത്തു സ്ഥാനം ഉറപ്പിച്ച മറ്റൊരു വിദ്ധ്വാൻ ആണ് നൈരാശ്യം. ചത്തത് ഭീമനെങ്കിൽ കൊന്നത് കീചകൻ തന്നെ എന്ന് പറയുന്നത് പോലെയാ ഇവരുടെ ബന്ധം.
പ്രണയം ഹിറ്റ്‌ ആണേൽ പ്രണയ നൈരാശ്യം സൂപ്പർ ഹിറ്റ്‌ ആണ്. പ്രണയിച്ച പലരും നേരിടേണ്ടി വരുന്ന ഒരു പേപ്പട്ടി വിഷ ബാധ ആണ് തേപ്പ്. അത് നേടിയവരിൽ ചിലർ അതിൽ മുങ്ങി താഴുകയും മറ്റു ചിലർ അതിൽ നിന്നു ഊർജം കൊണ്ട് കുതിച്ചുയരുകയും ചെയ്യാറുണ്ട്.
തേപ്പിന്റെയും പ്രണയത്തിന്റെയും ഒട്ടനവധി കഥകൾ കാണുകയും വായിക്കുകയും ചെയ്യുന്നവരാണ് നമ്മൾ.സത്യത്തിൽ തേപ്പ് അത്ര ഭീകരനല്ല. രാവിലെ എണീറ്റ ഉടനെ തന്നെ അവൻ കണ്ണാടിയിലേക്കു നോക്കി. ഇല്ല ഞാൻ അത്ര ബോറൻ അല്ല. ആളുകളെ ശ്വാസം മുട്ടിക്കുകയും സ്നേഹിച്ചു കൊല്ലുകയും ചെയുന്ന പ്രണയത്തെ കാളും എത്രയോ ഭേദം ആണ് താൻ എന്ന് അവൻ ആലോചിച്ചു.
എന്നാൽ അപ്പുറത്തെ മുറിയിൽ ആലസ്യ ഭാവത്തിൽ കട്ടിലിൽ കിടന്നു കാലിട്ടടിക്കുക ആണ് മറ്റവൻ. ഇന്ന് ആരെ കുരുക്കിൽ ആക്കും എന്ന ആലോചനയിൽ ആണ്.
പല്ലുതേച്ചാലോ എന്ന ചിന്ത മനസിനെ കീഴടക്കിയപ്പോൾ അവൻ വാഷ് ബേസിന്റെ മുൻപിൽ ഉള്ള കണ്ണാടിയിൽ തുറിച്ചു നോക്കി. തന്റെ കണ്ണുകളിലെ തിളക്കവും, ചിരിയിലെ കുസൃതിയും അവൻ വലാതെ ആസ്വദിച്ചു. ഞാൻ ഒരു സംഭവം തന്നെ എന്നവൻ അഹങ്കരിച്ചു.
അപ്പോഴാണ് കുളിചൊരുങ്ങി ഹ്യൂഗോ ബോസ്സ് ന്റെ പെർഫ്യൂം ഉം അണിഞ്ഞു. അർദ്ധ നഗ്നനായി, സിക്സ് പാക്ക് ഒക്കെ ഉള്ള നിതിൻ ബാത്‌റൂമിൽ നിന്നും ഇറങ്ങി വരുന്നത്. ഷവറിൽ നിന്നും രണ്ടു തുള്ളി വെള്ളം ഇറ്റു വീഴുന്നത് കേൾക്കാം. പെട്ടെന്നു മേശപ്പുറത്തിരുന്ന ഫോൺ ശബ്‌ദിച്ചു..അവൻ അതിലേക്കു കണ്ണ് പായിച്ചു. ട്രിമ്മർ ഓഫ്‌ ചെയ്യാൻ അവൻ മറന്നില്ല കാരണം താൻ താടിയിൽ പണിയുന്ന കുത്തബ് മിനാർ കണാരൻ ചേട്ടൻ ന്റെ ചായ കട ആകാൻ ഒരു ചെറിയ അശ്രദ്ധ മതി.
ഫോൺ എടുത്തു അതിലേക്കു നിതിൻ നോട്ടം ഉറപ്പിച്ചപ്പോൾ മറ്റവൻ ചാടി ഓടി വന്നു നിതിന്റെ തലയ്ക്കു മുകളിൽ ഇരുന്നു. രാവിലെ മുതൽ ആരെ കുരുക്കും കുരുക്കും എന്നാലോചിച്ചതാ ഇപ്പോൾ ആളെ കിട്ടിയപ്പോൾ സന്തോഷം ആയി അവനു. തന്റെ കൈകൾ കൊണ്ട് അവൻ നിതിന്റെ കണ്ണുകൾ മൂടി കെട്ടി.
നിതിൻ മറ്റൊരു ലോകത്തു ചെന്ന് പെട്ടു. ചുറ്റിനും വെള്ള മേഘങ്ങൾ. അങ്ങ് അകലെ ആയി ഒരു വെള്ള ചാട്ടം. അതിൽ നിന്നു വെള്ളം കുടിക്കുന്ന രണ്ടു മാൻ കിടാങ്ങൾ. മുതിരി ചെടികൾ ഒരുഭാഗത്തും, പൂത്തു നിൽക്കുന്ന സൂര്യ കാന്തി മറു ഭാഗത്തും. എ ആർ റഹ്‌മാന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ കേൾക്കാം . ഈ മാസ്മരിക വലയത്തിൽ നിന്നു കൊണ്ട് തന്നെ അവൻ ആ വാട്സ് ആപ് മെസ്സേജ് തുറന്നു.അവന്റെ കണ്ണുകൾ തിളങ്ങി. അതെ തന്റെ മീരയുടെ മെസ്സജ് ആണ്.
ആ തിളക്കത്തിന് അധികം ആയുസുണ്ടായില്ല. മെസ്സേജ് വായിച്ചു തീർന്നതും അവൻ തന്റെ തല ഒന്ന് മുറുക്കെ കുടഞ്ഞു. 'ദൃടാങ്ക് ടും ' ദേണ്ടെ കിടക്കുന്നു പ്രണയം നിലത്തു.ടൈൽസ് ഇട്ട തറയിൽ തല നന്നായി ഇടിച്ചു മുഴച്ചിട്ടുണ്ട്. സംഭവം മനസിലാവാതെ പ്രണയം അവന്റെ അടുത്ത് വന്നു നിന്നു. തല തടവി കൊണ്ട് മെസ്സേജ് ഉറക്കെ വായിച്ചു.
"നിതിൻ എന്റെ കല്യാണം ഉറപ്പിച്ചു ചെക്കൻ യൂ എസിലാണ്. അച്ഛനെയും അമ്മയെയും ധിക്കരിക്കാൻ പറ്റില്ല എനിക്ക്. ലെറ്റസ്‌ ബി ഫ്രണ്ട്‌സ് ".
തലയും തടവി നിന്ന പ്രണയത്തിന്റെ തലയിൽ ആരോ തോണ്ടി. തിരിഞ്ഞു നോക്കിയപ്പോൾ മറ്റവനാ തേപ്പ്. അവൻ ഊറി ചിരിക്കുന്നു എന്നിട്ട് ഒറ്റ ചാട്ടത്തിനു നിതിന്റെ തലയിൽ സ്ഥാനം ഉറപ്പിച്ചു. തന്റെ ബലിഷ്ഠമായ കൈകൾ കൊണ്ട് അവന്റെ കണ്ണുകൾ പൊതി.
.
നിതിൻ വീണ്ടും മറ്റൊരു ലോകത്തിലെക്കു പോയി. എങ്ങും കരച്ചിലും കണ്ണുനീരും മാത്രം. വിണ്ട് വരണ്ട ഭൂമി. എങ്ങും മുൾച്ചെടികള്. ബാക്ക്ഗ്രൗണ്ട് ഇൽ പ്രണയ നൈരാശ്യ ഗാനങ്ങൾ. അവന്റെ ചുറ്റിനും ഉള്ള അന്ധകാരം അവന്റെ മനസ്സിൽ നിറഞ്ഞു ജീവിതം അവനു അർത്ഥശൂന്യം ആയി തോന്നി. മരണത്തെ പുല്കിയാലോ എന്ന് ചിന്തിച്ചിരുന്ന അവന്റെ മനസ്സിൽ നുരയും പതയും പൊങ്ങി.
പെട്ടെന്നു വീണ്ടും ഫോൺ ശബ്‌ദിച്ചു. ഇതും വാട്സപ്പ് തന്നെ ആണ്. ഒട്ടും താല്പര്യം ഇല്ലാതെ അവൻ മെസ്സേജ് ലേക്ക് നോക്കി. അവൻ തലകുടയാൻ തുടങ്ങിയപ്പോളേക്കും തേപ്പു ചാടി ഇറങ്ങി എന്നിട്ട് മൊബൈൽ ലേക്ക് നോക്കി. ശരണ്യ യുടെ മെസ്സേജ് ആണ്.
"നിതിൻ എന്റെ കല്യാണം അടുത്ത മാസം ആണ്ട്ടോ "
മീരയെ കാണുന്നതിന് മുൻപ് അവൻ സ്നേഹിച്ച പെണ്ണാണ് ശരണ്യ. എപ്പോഴോ അവൾ പോരാ എന്ന് മനസ് പറഞ്ഞപ്പോൾ സെറ്റ് ആകിയതാണ് മീരയെ. പെട്ടെന്ന് അവനെ പുറകിൽ നിന്നു ആരോ തോണ്ടി പ്രേമവും തേപ്പും അല്ലാതെ ആരപ്പാ എന്നാലോചിച്ചു നിന്ന നിതിൻനെ തിരിച്ചറിവ് എന്ന പഹയൻ കീഴ്പെടുത്തി കളഞ്ഞു. നിതിന്റെ തലയിൽ സ്ഥാനം ഉറപ്പിച്ചു എന്ന് മാത്രം അല്ല അവനെ കൊണ്ട് ഡിഗ്രി കംപ്ലീറ്റ് ചെയ്യിച്ചു. ഒടുവിൽ ശരണ്യയുടെ കല്യാണത്തിന് പോയി ഒരു റിങ് ഉം ഗിഫ്റ്റ് കൊടുപ്പിച്ചു.
അപ്പോൾ സത്യത്തിൽ ഹീറോ ആരാ? പ്രേമമോ? തെപ്പോ? അതോ...... തിരിച്ചറിവ്വോ.....
***ജിയാ ജോർജ് ***
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo