
വെറുതെ പറഞ്ഞതല്ല...
അകവും പുറവും നീയാണ് നിറയുന്നത്....
രാവും പകലും സമയഭേദങ്ങളില്ലാതെ...
അതിനു നേർത്ത വരമ്പേയുള്ളൂ...
അപ്പുറം ഭ്രാന്താണ്...
വെറുതെ പറയുന്നതല്ല...
അന്നു നീ നട്ട ചെമ്പരത്തി, പൂവിട്ടു തളിർത്തത്...
രാവും പകലും ഋതുഭേദങ്ങളില്ലാതെ....
അതിനെ ഭ്രാന്തെന്ന് 'നീ'യെങ്കിലും വിളിക്കരുത്....
അന്നു നീ നട്ട ചെമ്പരത്തി, പൂവിട്ടു തളിർത്തത്...
രാവും പകലും ഋതുഭേദങ്ങളില്ലാതെ....
അതിനെ ഭ്രാന്തെന്ന് 'നീ'യെങ്കിലും വിളിക്കരുത്....
വെറുതെ പറയുകയുമില്ല....
നീയെൻ്റെ നിഴലാണെന്ന്...
രാവും പകലും കാലഭേദങ്ങളില്ലാതെ....
എന്നിലുള്ളതെങ്ങിനെയെൻ്റെ നിഴലാവും...?
നീയെൻ്റെ നിഴലാണെന്ന്...
രാവും പകലും കാലഭേദങ്ങളില്ലാതെ....
എന്നിലുള്ളതെങ്ങിനെയെൻ്റെ നിഴലാവും...?
ശ്രീജജയ്ചന്ദ്രൻ
29/8/2018
29/8/2018
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക