Slider

വീണ്ടും ഒരു ജന്മം

0
.

.....
ഇനിയും ഒരു ജന്മം ഉണ്ടേൽ എൻ്റെ ഏട്ടന്മാരുടെ പെങ്ങളായി ജനിക്കണം...
അമ്മയ്ക്കു വീണ്ടും വാവ ഉണ്ടായി എന്നറിയുമ്പോൾ, അതൊരു അനിയതിയാണെന്നറിയുമ്പോ, എന്നെ കാണാൻ ഓടിവരുന്ന, വാവയായിരിക്കുന്ന എന്നെ ഉമ്മ വെക്കാൻ തല്ലുകൂടുന്ന ഏട്ടന്മാരുടെ..
എനിക്കായി അമ്മ ഉണ്ടാക്കിയ കുറുക്കു കട്ടുകുടിച്ചു എന്നെ നോക്കി ഇളിച്ചു കാണിക്കുന്ന ഏട്ടന്മാരുടെ..
മുറ്റത്തും തൊടിയിലും ഓടിക്കളിക്കുന്നതിനിടയിൽ എൻ്റെ കൈപിടിച്ച് നടത്താൻ തല്ലുകൂടുന്ന ഏട്ടന്മാരുടെ..
ഒക്കത്തിരുത്തി കളിപ്പിച്ചു ഒടുവിൽ കരച്ചിലിൽ അവസാനിക്കുമ്പോൾ, അമ്മടടുത്ത നിന്നും തല്ലു കിട്ടാതിരിക്കാൻ മുട്ടായി വാങ്ങിത്തരാമെന്ന് പറ്റിക്കുന്ന ഏട്ടന്മാരുടെ...
പള്ളിപെരുനാളിനും ഉത്സവങ്ങൾക്കും കൊണ്ടുപോയി കളിപ്പാട്ടങ്ങൾ വാങ്ങിത്തരുന്ന ഏട്ടന്മാരുടെ...
ഞാൻ ഴിതുമതിയായെന്നു കേൾക്കുമ്പോൾ നാണംകൊണ്ട് ചുവക്കുന്ന എൻ്റെ മുഖം ഒളിച്ചിരുന്ന് കണ്ടു ചിരിക്കുന്ന ഏട്ടന്മാരുടെ...
പഠിക്കുന്ന പ്രായത്തിൽ എൻ്റെ പുറകെ നടന്നു ശല്യപെടുത്തിയവനെ ഇഞ്ച പരുവമാക്കി, ഇവൾ ഞങ്ങളുടെ പെങ്ങൾ എന്ന് പറയുന്ന ഏട്ടന്മാരുടെ....
ഏട്ടനെ തേച്ചവളെ നോക്കി ചങ്കുറപ്പോടെ വെല്ലുവിളിക്കാൻ പഠിപ്പിച്ച ഏട്ടന്മാരുടെ...
ഒടുവിൽ ഇ ശല്യത്തെ ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കാമെന്നു പറഞ്ഞു കളിയാക്കുന്ന ഏട്ടന്മാരുടെ....
അവസാനം ഞാൻ മറ്റൊരുത്തൻറെ കൈപിടിച്ചിരിറങ്ങുമ്പോൾ മനസുകൊണ്ടനുഗ്രഹിക്കുന്ന ഏട്ടന്മാരുടെ...
ചങ്കുപറിക്കുന്ന വേദനയുമായി അവരെ നോക്കുമ്പോൾ ഉളിലുള്ള ദുഃഖം എന്നെ കാണിക്കാതെ പരസ്പരം നോട്ടം കൊന്നു സമാധാനിക്കുന്ന ഏട്ടന്മാരുടെ.....
ഞാനില്ലാ വീട്ടിൽ ഒരു രസവുമില്ലന്നു പറഞ്ഞു സങ്കടപെടുന്ന ഏട്ടന്മാരുടെ പെങ്ങളായി വീണ്ടും എനിക്ക് ജനിക്കണം...
ഇനി ഒരു ജന്മം എനിക്കുണ്ടെങ്കിൽ..... 😀😇😇
-മെർലിൻ (YMR)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo