നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആംബുലൻസ് ഡ്രൈവർ

Image may contain: 4 people, people smiling, outdoor
Anvin george
ഹൈവേയിൽ വണ്ടി ഇട്ടു ചുമ്മാ പത്രം വായിച്ചു കൊണ്ടിരുന്നപ്പോളാണ് ഒരു കോൾ വന്നത്...
" പാലായിൽ പെട്ടെന്നെത്തണം... ഒരു ആക്‌സിഡന്റ് കേസ് ""
പത്രം എങ്ങോട്ടാ വലിച്ചെറിഞ്ഞു വണ്ടി എടുത്തു പുറപ്പെട്ടു....
കുറെ ആള് കൂടി നിൽക്കുന്നു.... വണ്ടി ചവിട്ടി കറക്കി നിർത്തി...
സമയം വൈകുന്നേരം ആയിക്കാണും.... നല്ല തിരക്കുള്ള സമയം ആണ്....
എന്റെ വണ്ടിക്കു നേരെ ലൈറ്റിട്ടു ചീറി പാഞ്ഞു വന്ന ഒരു വണ്ടി നിർത്തി... എന്റെ ഫോണിൽ ആരോ വിളിക്കുന്നുണ്ട്... ഞാനെടുത്തില്ല... ഒരു ജീവൻ രക്ഷിക്കാൻ ഉള്ള ഓട്ടത്തിനിടയിൽ എങ്ങനെ ഫോൺ എടുക്കാൻ...
ഞാൻ വണ്ടിയിൽ നിന്നിറങ്ങി ചെല്ലുമ്പോളെക്കും കുറച്ചു ചെറുപ്പക്കാർ ആരെയോ എന്റെ വണ്ടിയിൽ കയറ്റിയിരുന്നു.
എനിക്കിത് പുതിയ സംഭവം അല്ല. ... എന്നും ഇങ്ങനെ രണ്ടു മൂന്നു കേസ് എങ്കിലും കാണും....
കണ്ടിട്ടില്ലേ ഈ '108' എന്നെഴുതി റോഡ് സൈഡിൽ ഒക്കെ കിടക്കുന്നത് അതു പോലത്തെ ഒരു ആംബുലൻസിന്റെ ഡ്രൈവർ ആണ് ഞാനും..
""ചേട്ടാ വണ്ടി നേരെ മെഡിക്കൽ കോളേജിലേക്ക് വിട്ടോ
... ഞങ്ങൾ വരുന്ന വഴി ലോക്കൽ ഹോസ്പിറ്റലിൽ കാണിച്ചതാ... അവരു നേരെ അങ്ങോട്ട്‌ പൊക്കോളാൻ ആണ് പറഞ്ഞത് . """
എന്റെ കൂടെ മുമ്പിൽ കയറിയ ആൾ പറഞ്ഞു....
ഞാൻ ഹോൺ അടിച്ചു ചവിട്ടി പിടിപ്പിച്ചു....
എന്റെ ഫോൺ വിറച്ചു...ഞാൻ ഫോണിൽ നോക്കി... ഭാര്യ ആണ്....
എന്നും ഉള്ളതാ അവളുടെ വിളി
എവിടേലും അത്യാവിശം പോകുമ്പോളെ വിളിക്കൂ ..
ഉച്ചക്ക് വിളിച്ചപ്പോൾ പറഞ്ഞതാണ്... നേരത്തെ വീട്ടിൽ വരണമെന്ന്...
മോൾക്ക്‌ കുട വാങ്ങണം ... ഇന്നലെ അവൾ മഴ നനഞ്ഞാണു വന്നത്... ഇന്നു തന്നെ ഭാര്യ രണ്ടു പ്രാവിശ്യം വിളിച്ചു പറഞ്ഞതാണ്..
എനിക്ക് കുറച്ചു മറവി ഉണ്ട്.. അതാണ് എപ്പോളും വിളിക്കുന്നത്... ഇന്നു കുട കിട്ടിയില്ലേൽ അവള് എന്നെ കൊല്ലും..
ഞാൻ ഫോൺ എടുത്തു..
"" കുട വാങ്ങിയിട്ടുണ്ട് ഞാൻ തിരക്കിലാ പിന്നെ വിളിക്കാം... ""
""ചേട്ടാ ഇങ്ങനെ പോകുമ്പോൾ ഫോൺ വിളിക്കുന്നത് ശരിയാണോ ""
അടുത്തിരുന്ന ആൾ ചോദിച്ചു..
""ഭാര്യയാ അതാ..... പിന്നെ ഞങ്ങൾക്ക് ഇതൊക്കെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്.."" ഞാൻ പറഞ്ഞു..
""ആട്ടെ എന്താ പറ്റ്യേ ആരാ വണ്ടിയിൽ ""
നേരത്തെ ചോദിക്കണ്ടതാ രുന്നു... ഇപ്പോളാ ഓർത്തെ... ഞാൻ പറഞ്ഞില്ലേ എനിക്ക് മറവി ഉണ്ട്...
""ഒരു കുട്ടിയാ ചേട്ടാ....റോഡിലേക്ക് ഓടിയതാ.... ഓട്ടോ വന്നിടിച്ചു.... ""
"കുട്ടിയോ എവിടുന്നാ എവിടെ വച്ചാ ഇടിച്ചെ ""
""നമ്മുടെ ലിറ്റിൽ ഫ്ലവർ സ്കൂളിന്റെ മുൻപിൽ വെച്ച് ""
""ഞാനും അവിടെ ആണ് താമസിക്കുന്നത്... ഈയിടെ വന്നതേ ഉള്ളു... എന്റെ മോളെയും ആ സ്കൂളിലാ ചേർത്തിരിക്കുന്നത് " ഞാൻ പറഞ്ഞു നിർത്തി
""ആണോ ?? ചേട്ടനെ ഇതിനു മുൻപ് കണ്ടിട്ടേയില്ലല്ലോ..""
മുൻപിൽ ഇരുന്ന ആൾ പറഞ്ഞു....
""ഞാൻ രാവിലെ ഇറങ്ങും പിന്നെ ഈ പണിയല്ലേ... എപ്പോളാ വരുന്നെന്നു പറയാൻ പറ്റില്ല... നമ്മുക്ക് കാണാം.. പിന്നെ രണ്ടെണ്ണം അടിക്കുവെങ്കിൽ....ഒന്നു കൂടാം... നാട്ടിലൊക്കെ എല്ലാരേയും പരിചയപ്പെട്ടു വരുന്നതേ ഉള്ളു.. .""
ഞാൻ പറഞ്ഞു നിർത്തി.....
കെ .എസ് .ആർ. ടി .സി സൂപ്പർ ഫാസ്റ്റ് ബസ്സിനെ ഓവർ ടേക്ക് ചെയ്തു ചീറി പാഞ്ഞു....
വഴിയിൽ നിന്ന കുട്ടികൾ എന്റെ വണ്ടിയിൽ നോക്കി പ്രാർത്ഥിക്കുന്നതും ഞാൻ കണ്ടു.....ചിലപ്പോൾ ചിലരെ കാണാറുണ്ട് .ആംബുലൻസ് നോക്കി പ്രാര്തിക്കുന്നവർ
കുട്ടികളെ നോക്കി ചിരിക്കാൻ സമയം കിട്ടിയില്ല...
ഈ വണ്ടി ഓടിക്കുമ്പോൾ കുറെ അധികം പേരുടെ പ്രാർഥന എന്നും നമ്മളോട് കൂടെ ഉണ്ടാകും.... ആ ഒരു ധൈര്യം ആണ് നമ്മളെ ആക്സിലറേറ്ററിൽ ആഞ്ഞു ചവിട്ടാൻ പ്രേരിപ്പിക്കുന്നതും .... ഞാൻ ഓർത്തു....
മെഡിക്കൽ കോളേജിൽ വണ്ടിയെത്തിയതും കുറെ പേര് ചേർന്ന് ആ കുട്ടിയെ അകത്തേക്ക് കൊണ്ട് പോകുന്നത് ഞാൻ കണ്ടു...
വണ്ടി ഒതുക്കി ഇട്ടു എന്റെ കൂടെ വന്നവരെ നോക്കി ഞാൻ അകത്തേക്ക് പോയി .
വീണ്ടും ഫോൺ അടിച്ചു ... ഇപ്പ്രാവശ്യം എന്തായാലും ഭാര്യ അല്ല .
അളിയൻ ആണ് ഞാൻ ഫോൺ എടുത്തു...
""അളിയനെവിടെയാ ""
"" മെഡിക്കൽ കോളേജിൽ ഉണ്ട് ""
ഞാൻ പറഞ്ഞു ..
""അളിയാ ഞങ്ങൾ അങ്ങോട്ട്‌ വന്നോണ്ടിരിക്കുവാ...
നമ്മുടെ 'മിന്നു'വിനു ചെറിയ ആക്‌സിഡന്റ്...പേടിക്കാനൊന്നുമില്ല അവളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയിട്ടുണ്ട്.... ഒരു കുഴപ്പവും ഇല്ല എന്നാണ് കൊണ്ട് പോയവർ പറഞ്ഞത് "അളിയന്റെ തൊണ്ട ഇടറി .
അളിയൻ പറഞ്ഞു നിർത്തിയതും ഫോൺ പോലും കട്ട് ചെയ്യാതെ ഞാൻ അകത്തേക്ക് ഓടി..
കൊണ്ട് വന്നത് അവളെ ആയിരിക്കല്ലേ എന്ന പ്രാർത്ഥനയോടെ...
എന്റെ കൂടെ വന്ന ചെറുപ്പക്കാർ എന്റെ നേരെ നടന്നു വരുന്നുണ്ടായിരുന്നു...
അവരോടു ഞാൻ ചോദിക്കുന്നതിന് മുൻപേ അവർ പുറകോട്ടു കൈ ചൂണ്ടി......
വെള്ള തുണി കൊണ്ട് മുഖം മൂടി ഒരു കുഞ്ഞു ശരീരം കുറച്ചു പേർ ഉന്തി കൊണ്ട് വരുന്നുണ്ടായിരുന്നു....
വെള്ളത്തുണി മാറ്റി ആ മുഖത്തേക്ക് ഒന്ന് നോക്കി.......
സകലതും കറങ്ങുന്നത് പോലെ തോന്നി....
"""ന്റെ മിന്നു.... """"
നിലവിളിക്കാൻ ശ്രമിച്ചു എങ്കിലും ശബ്ദം പുറത്തേക്കു വന്നില്ല...
മറ്റൊരു ആംബുലൻസിൽ മോളെ കൊണ്ട് പോകാമെന്നു പറഞ്ഞത് എനിക്ക് സമ്മതിക്കാൻ സാധിക്കുമായിരുന്നില്ല...
ആരൊക്കെ കൂടെ കയറിയെന്ന് ഞാൻ നോക്കിയുമില്ല...
എന്റെ മോളുടെ ജീവനില്ലാത്ത ശരീരം എന്റെ വണ്ടിയിൽ കൊണ്ട് വന്നു വീട്ടിൽ ഇറക്കുമ്പോൾ നല്ല മഴയായിരുന്നു..
പാതി അടഞ്ഞ കണ്ണുമായി അബോധാവസ്ഥയിൽ എന്റെ ഭാര്യ ഓടി വന്നു ചോദിച്ചു ..
""മിന്നുവിനു കുട വാങ്ങിച്ചാരുന്നോ... കണ്ടില്ലേ നല്ല മഴയാ....നനഞ്ഞാൽ അവൾക്കു പനി പിടിക്കില്ലേ . """.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot