നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കടലോളം സ്നേഹം

Image may contain: 1 person
------------------------------
"ഏട്ടാ.... "
"മം... "
"ഏട്ടാ........ "
"ആ.... "
"ഏട്ടോയ്...... "
"എന്താടി..... എന്തിനാ നീ ഇങ്ങനെ വിളിച്ചു കൂവുന്നേ... "
"ദേഷ്യപ്പെടാതെ ഏട്ടാ.... "
"എന്താ പെണ്ണേ...... നീ കൊഞ്ചാതെ കാര്യം പറ.., എനിക്ക് വേറെ ജോലിയുണ്ട് ട്ടോ.... "
"ഓ....... ഒരു ജോലി..... ഇവിടിരിക്ക് ഏട്ടാ..... പറയട്ടെ.... "
"ഈ പെണ്ണിനിതെന്താ.... ഗർഭിണി ആയ എല്ലാ പെണ്ണുങ്ങളും ഇങ്ങനാണോ ഈശ്വരാ..... ഒരു കാര്യവും സമ്മതിക്കൂല്ലല്ലോ.... "
"പിന്നേ....... ഗർഭിണി ആവുമ്പോ പറയണ്ട കാര്യം അതിനു മുന്നേ പറയാൻ പറ്റുവോ...... നിങ്ങളിതെന്തു മനുഷ്യനാ.... "
"എനിക്കപ്പഴേ അറിയാരുന്നു... "
"എന്ത്.... "
"ഈ സമയത്തെ പെണ്ണുങ്ങളുടെ ആഗ്രഹങ്ങളൊക്കെ സാധിച്ചു കൊടുക്കേണ്ടതാണെന്നു അമ്മ പറഞ്ഞത് നീ നന്നായിട്ട് മൊതലാക്കുവെന്നു.... "
"അയ്യടാ..... പിന്നെ ഏട്ടനല്ലാണ്ടു വേറെ ആര് ചെയ്യണം.... "
"അതൊക്കെ ശരിയാ........,
അനുവേ........ മോളേ...., നമ്മുടെ ജില്ലേല് കിട്ടുന്ന കാര്യം വല്ലോം പറയണെടാ....ഇല്ലെങ്കി ഞാനെവിടെ പോയി കൊണ്ടുവരും എന്റീശ്വരാ...., പെട്രോളിനൊക്കെ ഇപ്പൊ എന്താ വെല.... "
"ഈ ഏട്ടനിതെന്താ..... ഇത് അതൊന്നും അല്ല.... "
"ഹാവൂ....., എന്നാ നീ പറയടി ചക്കരേ...... കേക്കട്ടെ... "
"എന്താ ഒരു സന്തോഷം... "
"അനൂ....., ഇനിം നീ കാര്യം പറഞ്ഞില്ലെങ്കി ഗർഭിണി ആണെന്നൊന്നും നോക്കില്ല മണ്ടക്ക് ഒരെണ്ണം തരും......, പറഞ്ഞേക്കാം. "
"അതേ..... ഏട്ടാ...., നമ്മുടെ വാവക്ക് എന്താ പേരിടാ...., ഏട്ടൻ വല്ലതും കണ്ടു വച്ചിട്ടുണ്ടോ... "
"ഓ.... ഇതാരുന്നോ ഇത്ര വല്യ കാര്യം.... '"
"ന്താ..... ഇത് വല്യ കാര്യല്ലേ.... "
"അതിപ്പോ എങ്ങനാടി മോളേ...... കുഞ്ഞാവ ആണാണോ പെണ്ണാണൊന്നു അറിയില്ലല്ലോ.... ഞാനതുകൊണ്ടു ഒന്നും കണ്ടു വെച്ചിട്ടില്ല...., അല്ല നീ കണ്ടു വെച്ചിട്ടുണ്ടോ.... "
"അതുപിന്നെ......, രണ്ട് പേര് ഞാൻ കണ്ടുവെച്ചിട്ടുണ്ട്... "
"ആഹാ...., എന്നാ പറ കേക്കട്ടെ. കൊള്ളാമോന്നു അറിയണല്ലോ... "
"അതെന്താ.... ഞാൻ കണ്ടുവെക്കുന്ന പേര് കൊള്ളില്ലേ.... "
"അതല്ല......, ഇനി നീ വല്ല 'പാക്കരൻ ' എന്നോ 'അമ്മിണി 'ന്നോ ഒക്കെയാണ് കണ്ടു വചേക്കുന്നതെങ്കി പിള്ളേര് വലുതാവുമ്പോ പറയില്ലേ...., എന്റെ പഴഞ്ചനായ അച്ഛനും അമ്മേം ഇട്ട പേരാണ്.... എന്ന്. എന്തിനാ വെറുതെ അവരെക്കൊണ്ടു പറയിപ്പിക്കുന്നെ... "
സിദ്ധു അനുവിനെ കളിയാക്കി പറഞ്ഞു
"ഏട്ടാ....., ഇങ്ങനെയോരോന്നു പറഞ്ഞ ഞാൻ പറയില്ലാട്ടോ... "
"പിണങ്ങാതെടി......, ഇനി ഞാൻ മിണ്ടുന്നില്ല.... നീ പേര് പറ... "
"അതേ...., ഏട്ടാ..... നമ്മുടെ കുഞ്ഞാവ മോളാണെങ്കിൽ 'അനാമിക 'എന്നും മോനാണെങ്കിൽ 'സായന്ത്‌ 'എന്നുമിടാം......, എന്താ... "
"എടി.... ഭയങ്കരി......., ഞാൻ കരുതിയപോലെ അല്ലല്ലോ നീ... നിനക്ക് ഇത്രക്ക് ബുദ്ധി ഉണ്ടാരുന്നോ.... "
"ദേ.... ഏട്ടാ...... വേണ്ടാട്ടോ... "
"ചുമ്മാ പറഞ്ഞതല്ലേടി മോളേ........, നീ പിണങ്ങാതെ... "
"എന്നാ നാളെ പോയിട്ട് വരുമ്പോ രണ്ട് മസാലദോശ വാങ്ങീട്ടു വാ... "
"ഈശ്വരാ...., വേണ്ടായിരുന്നു... "
പുഞ്ചിരിച്ചുകൊണ്ട് അനു അടുക്കളയിലേക്ക് പോയി. അനു അമ്മെ സഹായിച്ചു നിക്കുമ്പോ സിദ്ധു അടുക്കളയിലേക്ക് വന്നു.
"അമ്മേ ഇത്തിരി വെള്ളം തന്നേ..., ജോലി ചെയ്യുന്നെനിടെലും തിന്നോണം. എന്താടി...., വയറ്റി കിടക്കുന്നത് ആക്രാന്തം പിടിച്ചതാണോ... "
"ഹാ...... ഏട്ടന്റെയല്ലേ.... അപ്പൊ കുറച്ച് ആക്രാന്തം ഒക്കെ ഉണ്ടാവും.... "
"ഓ...... പിന്നേ.... നീ എന്നുവെച്ച ഒന്നും തിന്നാത്തവളല്ലാരുന്നോ......., മാറി നിക്കടി അങ്ങോട്ട്‌... "
സിദ്ധു അനുവിനെ ചെറുതായി ഒന്ന് തള്ളി മാറ്റി.
"അമ്മേ......, ഇത് കണ്ടോ.... ഈ ഏട്ടൻ എന്നെ തള്ളിയിടാൻ നോക്കുവാ.... "
"എടി മഹാപാപി.... എന്ത് കള്ളമാടി ഈ പറയുന്നേ.. "
"ടാ.......സിദ്ധു...., നീ പെണ്ണിന്റടുത്ത് കുഞ്ഞുകളിക്കാൻ നിക്കല്ലേ....., പഴയപോലെ അല്ലെ... ഓർത്തോണം.... "
"ഞാനൊന്നും ചെയ്തില്ലമ്മേ.... ഇവള് വെറുതെ.."
"ഓരോ അഹങ്കാരം കൊണ്ട് ഇറങ്ങിക്കോളും.. നീ പോയെ....., വെള്ളം ഞാനവിടെ കൊണ്ടുത്തരാം"
"ഡീ...., നീ അങ്ങ് വാ ട്ടാ... തരാം "
"അമ്മേ...... ഈ ഏട്ടൻ പിന്നേം... "
"ചുമ്മാതാ അമ്മേ.... ഞാൻ ദേ പോയി... "
അനുവിന്റെ തലക്കൊരു കൊട്ടുകൂടി കൊടുത്തിട്ട് സിദ്ധു ഓടി.
"അമ്മേ.......... "
അനു ഉച്ചത്തിൽ വിളിച്ചു.
"രണ്ടെണ്ണത്തിനും ഇതുവരെ കുഞ്ഞുകളി മാറീട്ടില്ല...... എങ്ങനാണോ ഇതുങ്ങള് പിള്ളേരെ നോക്കാൻ പൊന്നേ.... "
ദിവസങ്ങൾ ഓരോന്നായി കടന്നുപോയി. അനുവിന് ഡേറ്റ് അടുത്തു. പ്രസവ ദിവസം ആശുപത്രിയിൽ തീരെ അവശതയിലാരുന്നു അനു.
"ഏട്ടാ......, എനിക്ക് പൊതിച്ചോറ് തിന്നണംന്നു ഒരാഗ്രഹം... "
"എന്റെ മോളേ... അനങ്ങാൻ വയ്യെങ്കിലും ഇതിനൊരു കുറവുല്ലല്ലേ..... "
"എന്താ... ഏട്ടാ.... ആഗ്രഹം കൊണ്ടല്ലേ... "
"അതിനിനി വിഷമിക്കണ്ട.... അമ്മ വരുമ്പോ കൊണ്ടുവരാൻ പറയാം... "
അനുവിനെ തിയറ്ററിൽ കയറ്റിയ ശേഷം സിദ്ധു തിയറ്ററിനു മുന്നിൽ നിന്നും മാറിയിട്ടില്ല. ഇരിപ്പുറക്കാതെ നടക്കുകയാണ്.
"എടാ.... സിദ്ധു...., നീ ഇവിടെ ഇരിക്ക്.., നിന്റെ ടെൻഷൻ കണ്ട ഇതുവരെ ആരും പ്രസവിച്ചിട്ടില്ലെന്നു തോന്നുവല്ലോ... "
"പിന്നേ....., അമ്മ ഒന്ന് മിണ്ടാതിരുന്നേ... "
കുറച്ച് സമയം കഴിഞ്ഞു നേഴ്സ് വന്നു
"അനുവിന്റെ ബന്ധുക്കൾ ആരാ... "
സിദ്ധു തിയറ്ററിനു മുന്നിലേക്ക്‌ ഓടി വന്നു. നേഴ്സ് കുഞ്ഞിനെ കയ്യിലേക്ക് കൊടുത്തു.
"മോനാണ്... "
സിദ്ധു തിരിഞ്ഞതും നേഴ്സ്....
"പോവല്ലേ...., രണ്ടാളും കൂടി ഉണ്ട്... മൂന്നു കുട്ടികളാണ്. ഒരാണും രണ്ട് പെണ്ണും. "
സിദ്ധു ആകെ അമ്പരന്നു. മനസിൽ ഒന്ന് മന്ദ്രിച്ചു
"എന്റെ അനൂ........ "
റൂമിലെത്തിയ ശേഷം സിദ്ധു അനുവിന്റെ അടുത്ത് വന്നിരുന്നു.
"ഏട്ടൻ ഞെട്ടിയാരുന്നോ..........., എനിക്കറിയാരുന്നു...... ഡോക്ടർ പറഞ്ഞിരുന്നു മൂന്നു പേരാണെന്ന്. "
"വല്ലാത്തൊരു ഞെട്ടലായിപ്പോയി എന്റനൂ..., എന്നാലും അനൂ......... നീ രണ്ട് പേരല്ലേ കണ്ടു വച്ചിരുന്നുള്ളൂ..... "
"അതുപിന്നെ ഒരെണ്ണം ഞാൻ പറയാഞ്ഞതല്ലേ..., ഒരാൺകുഞ്ഞിന്റെ പേരും ഒരു പെൺകുഞ്ഞിന്റെ പേരും കൂടി ഞാൻ കണ്ടു വെച്ചിരുന്നു... , ഇനി മോളായൊണ്ട് 'അനസൂയ ' എന്നിടാം... "
സിദ്ധു തൊഴുതുകൊണ്ടു പറഞ്ഞ്
"നമിച്ചു മോളേ......... നിന്നെ ഞാൻ...... "
രചന: അഖില

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot