നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കാൻഡിൽലൈറ്റ് ഡിന്നർ

Image may contain: 4 people, people smiling, outdoor

""കാൻഡിൽ ലൈറ്റ് ഡിന്നർ ""
അവളുടെ മറുപടി കേട്ടു ഞാൻ ഒന്ന് ഞെട്ടി...
ഞാൻ ചോദിക്കാൻ പാടില്ലായിരുന്നു....
വെറും പത്താം ക്ലാസ്സ്‌ മാത്രം വിവരമുള്ള,നാട്ടിൽ ആരുമായും ബന്ധമില്ലാത്ത ഇവൾക്കെവിടെ നിന്നാണ് ഇതിപ്പൊ കാൻഡിൽ ലൈറ്റ് ഡിന്നർ കിട്ടിയത്...പള്ളിയിലെ മെഴുകുതിരി പ്രദക്ഷിണത്തിനാണ് അവൾ ആകെ മെഴുകുതിരി കണ്ടിട്ടുള്ളത് .
കല്യാണം കഴിഞ്ഞിട്ട് പത്തു വർഷം കഴിഞ്ഞു..സാധാരണ കുടുംബ ജീവിതം... ഒരു മകൻ എട്ടു വയസ്സായി.. കുടുമ്ബത്തിലെ കാര്യങ്ങളെല്ലാം വൃത്തിയായി ചെയ്യുന്ന അച്ചടക്കമുള്ള നല്ല ഭാര്യ... വേറെന്തു വേണം....
ഞാൻ രാവിലെ ജോലിക്ക്
പോകും. വൈകിട്ട്, വൈകിട്ടെന്നു പറഞ്ഞാൽ രാത്രി വൈകിയെ വരികയുള്ളൂ...
മോൻ ഉള്ളത് കൊണ്ട് വീട്ടിൽ വരുമ്പോൾ എന്തേലും മധുരമുള്ള സാധനങ്ങൾ കയ്യിൽ കാണും..
അവൾക്കായി ഒന്നും വാങ്ങാറില്ല.... അവൾ ചോദിക്കാറുമില്ല...
രാത്രി രണ്ടു സ്മാൾ ഒക്കെ കൂട്ട്കാരുടെ കൂടെ കഴിച്ചിട്ട് തമാശ ഒക്കെ പറഞ്ഞു ചിരിചു എന്റെ വിഷമങ്ങൾ എല്ലാം മറന്നാണ് ഞാൻ വരുന്നത്...
ഞാൻ ചെന്നു കഴിഞ്ഞേ അവൾ കുളിക്കുകയുള്ളു....
അവൾ കുളി കഴിഞ്ഞു വന്നു ഞങ്ങൾ ഭക്ഷണം കഴിച്ചു കിടക്കും.... ഇതാണ് വര്ഷങ്ങളായി ഇവിടെ നടക്കുന്നത്... ..
ഇതിനിടയിൽ അത്യാവശ്യ കാര്യങ്ങളൊക്കെ സംസാരിക്കും...
മോൻ ഞങ്ങളുടെ കൂടെയാണ് കിടക്കുന്നത്...
അവൾ എന്നെ നോക്കും... വിവാഹത്തിന്റെ ആദ്യ നാളുകളിൽ ഉണ്ടായിരുന്ന ആവേശം ഒന്നും ഇപ്പൊ ഇല്ല... അതു കൊണ്ട് മിക്കവാറും മോൻ നടുക്ക് തന്നെ കിടക്കും...
പതിവ് പോലെ വൈകുന്നേരത്തെ ഒരു മദ്യപാന കമ്പനിയിൽ ഇരിക്കയാരുന്നു ഞാൻ...
പതിവിനു വിപരീതമായി, പതിവ് വിഷയങ്ങളായ ജോലിയും, ജോലി സ്ഥലത്തെ തമാശയും, മുതലാളി മാരുടെ കുറ്റവും,രാഷ്ട്രീയവും ഒഴിവാക്കി വയലാറും ദേവരാജൻ മാസ്റ്ററും പ്രണയവും കടന്നു വന്നു....
ചർച്ച തകർത്തു നടക്കുന്നു....
പ്രണയം അവിഹിതത്തിലേക്ക് പോയപ്പോൾ ഞങ്ങളുടെ സ്പീക്കർ എല്ലാരേയും വിഷയത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു..
""എന്താണ്‌ ഭായ് മിണ്ടാതിരിക്കുന്നെ "" കൂട്ടത്തിൽ ഒരാൾ ചോദിച്ചു....
""ഒന്നുമില്ല നിങ്ങൾ പറയുന്നത് കേൾക്കുവല്ലേ "" ഞാൻ ഗ്ലാസിൽ മദ്യം ഒഴിച്ചു...
അവിടെ ഓരോരുത്തരും അവരുടെ പ്രണയ കഥകൾ പറഞ്ഞു....
"എനിക്ക് പറയാൻ പ്രണയം ഒന്നുമില്ല"" എന്നവരോട് പറഞ്ഞു...
ഒരാൾ പറഞ്ഞത് അവനു അവന്റെ ഭാര്യയോട് ഉള്ള പ്രണയ കഥയാണ്...
"'ഭാര്യയെ എന്തിനാണ് ഭായ് പ്രേമിക്കുന്നത്... അല്ലേലും കല്യാണം കഴിഞ്ഞെന്തു പ്രണയം ""
എന്റെ സംശയം ഞാൻ ചോദിച്ചു...
""അതൊന്നുമല്ല മച്ചാനെ ഏറ്റവും സുരക്ഷിതവും യാതൊരു റിസ്കും നിയന്ത്രണങ്ങളും ഒന്നുമില്ലാതെ ആരെയും പേടിക്കാതെ ഏറ്റവും ആസ്വദിച്ചു പ്രണയിക്കാൻ പറ്റുന്നതു ഭാര്യയെ ആണ്...അല്ല ഭാര്യയെ മാത്രമാണ്.... മാത്രമല്ല അവർ നമ്മിൽ നിന്ന് പ്രണയം പ്രതീക്ഷിക്കുന്നു ""
അയാൾ പറഞ്ഞു നിർത്തി.....
മുഴുവൻ വ്യക്തമായി കേട്ടില്ലെങ്കിലും ഭാര്യയെ പ്രണയിക്കാമെന്നുള്ളതും അവർ അതു പ്രതീക്ഷിക്കുന്നുണ്ട് എന്നുള്ളതും എനിക്ക് പുതിയ അറിവായിരുന്നു....
ആ ചർച്ചകൾക്ക് എന്നെ സ്വാധീനിക്കാൻ കഴിഞ്ഞെന്നു എനിക്ക് മനസ്സിലായത് പോകുന്ന വഴിയിൽ ജോൺസൺ മാസ്റ്ററുടെ ""അനുരാഗിണി ഇതാ എൻ"" എന്നു എന്റെ നാവിൽ അറിയാതെ വന്നപ്പോൾ ആണ്...
വീട്ടിൽ ചെന്നപ്പോൾ അവൾ പതിവ് പോലെ കുളിച്ചിട്ട്‌ വരാമെന്നു പറഞ്ഞു പോയി..
മോന്റെ ബുക്ക്‌ ഒക്കെ ചുമ്മാ മറിച്ചു നോക്കുന്നതിനിടയിൽ അവൾ കുളിച്ചു വന്നു.
ഞാൻ അവളെ നോക്കി
തലമുടി തുമ്പിൽ നിന്ന് വെള്ളം അവളുടെ പുറത്തു വീഴുന്നുണ്ടായിരുന്നു..
അവൾക്കു സൗന്ദര്യം കൂടിയത് പോലെ എനിക്ക് തോന്നി...
അന്ന് രാത്രി മോനെ മാറ്റി കിടത്തണം എന്നോർത്തതാണ്... വേണ്ട എന്നു തീരുമാനിച്ചു.. പക്ഷെ നാളത്തേക്ക് വേണ്ടി കുറെ കാര്യങ്ങൾ ആലോചിച്ചു...
എന്റെ മനസ്സിൽ ശക്തമായ എന്തോ ഒന്ന് അവളോട്‌ ഉള്ള പ്രണയമായി വളർന്നു തുടങ്ങിയിരുന്നു...
പലതും ആലോചിച്ചു എപ്പോളോ ഉറങ്ങിപോയി..
"ഇന്നെന്താ പോകുന്നില്ലേ ""മോന്റെ യൂണിഫോം ഷർട്ടിന്റെ ബട്ടൺ ഇടുന്നതിനിടയിൽ അവൾ ചോദിച്ചു...
""ഇല്ല വേറെ കുറച്ചു പരിപാടി ഉണ്ട്... "" അവളെ നോക്കി ചിരിച്ചു...
മോനെ സ്കൂൾ ബസിൽ കയറ്റി വിട്ടു തിരിച്ചു വന്നു അടുക്കളയിലേക്ക് പോയ അവളുടെ പുറകെ ഞാനും പോയി...
"ഡീ "" ഞാൻ വിളിച്ചു
""എന്തേ ""
""നമ്മുക്ക് പുറത്തൊക്കെ ഒന്ന് പോകാം... നീ കുളിച്ചു റെഡിയായി വാ ""
അവൾ എന്റെ കണ്ണിലേക്കു തന്നെ നോക്കി വാ പൊത്തി ഭിത്തിയിൽ ചാരി നിന്ന് പോയി..
ആദ്യമായിട്ടാണ് അവൾ അങ്ങനെ ഒരു കാര്യം എന്നിൽ നിന്നും കേൾക്കുന്നത്... അതിന്റെ ഷോക്ക് ആയിരിക്കണം..
""ഡീ വേഗം ""'
അവൾ മുറിയിലെക്ക് ഓടി....
കുളിച്ചു റെഡിയായി അവൾ ഒരു ചുവന്ന സാരീയും ബ്ലൗസും നെറ്റിയിൽ വല്യ വട്ട പൊട്ടും കുത്തി വന്നു....
ആ ചുവന്ന വട്ട പൊട്ട് എന്നെ വല്ലാതെ ആകർഷിച്ചു...
ആ ഒരു വരവ് അവളെ പ്രണയിക്കാൻ തുടങ്ങിയ എന്നിലെ കാമുകനു ശരിക്കും ജീവൻ നൽകി..
എന്നിലെ ഭർത്താവു ഉണ്ടാക്കി വച്ചിരുന്ന മതിൽക്കെട്ടെല്ലാം എന്നിലെ കാമുകൻ തകർത്തു ..
അവളെ വാരിയെടുത്തു കട്ടിലിലേക്ക് ഇട്ടു.. ഉമ്മ വെച്ചു....
പെട്ടെന്ന് അവൾ എന്നോട് ചോദിച്ചു എന്താ ഇങ്ങൾക്ക് പെട്ടെന്ന് ഒരു മാറ്റം.. ഇങ്ങള് ഇങ്ങനെ ആകുമെന്ന് ഒരിക്കലും കരുതിയില്ല.. ""
ഞാൻ അവളെ കെട്ടിപ്പിടിച്ചു....
കുറെ സങ്കടങ്ങളും വിഷമങ്ങളും പ്രതീക്ഷകളും അവളെന്റെ നെഞ്ചിൽ തല വച്ചു പറഞ്ഞു....
ഞാൻ ചോദിച്ചു ""നമ്മുക്ക് വൈകിട്ട് പുറത്തു പോകാം നിനക്കെന്താ വേണ്ടത് ??""
അവൾ വായുവിൽ എന്തൊക്കെയോ എഴുതി മായിച്ചു.......നഖം കടിച്ചാലോചിച്ചു ..എന്നിട്ടു എന്നോട് ചോദിച്ചു
""എന്തു വേണേലും ചെയ്യുമോ ??""
""ആം "'
എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ പറഞ്ഞ മറുപടിയാണ് 'കാൻഡിൽ ലൈറ്റ് ഡിന്നർ '
"'ഇതെവിടുന്നു കിട്ടി ഈ കാൻഡിൽ ലൈറ്റ് "' ഞാൻ ചോദിച്ചു...
അവൾ ഏതോ ഒരു സീരിയലിന്റെ പേര് പറഞ്ഞു ...ഇപ്പൊ ധാരാളം ഹിന്ദി സീരിയൽ മൊഴി മാറ്റി വരുന്നുണ്ടല്ലോ .
വൈകിട്ട് മകൻ വന്നിട്ട് ഞങ്ങൾ ഹോട്ടലിൽ പോയി കാൻഡിൽ ലൈറ്റ് ഡിന്നർ ഒക്കെ കഴിഞ്ഞു....അവനെ അമ്മൂമ്മയുടെ അടുത്ത് നിർത്താൻ പരമാവധി ശ്രമിച്ചതാണ് അവൻ വാശിക്ക് കരഞ്ഞപ്പോൾ അവനെയും കൂട്ടാൻ തീരുമാനിച്ചു ..
പിന്നീട് ഒരിക്കൽ അവളും ഞാനും മാത്രം പോകാൻ തീരുമാനിച്ചു...
വരുന്ന വഴി അവളോട്‌ വീണ്ടും ചോദിച്ചു..
""നിനക്ക് ഇനിയും ഇതുപോലത്തെ വല്ല ആഗ്രഹവും ഉണ്ടോ """
""ഉണ്ട്...... ""അവൾ പറഞ്ഞു.
""എന്താ "" ഞാൻ ചോദിച്ചു....
""ഇങ്ങള് എന്നും ബിയർ കുടിച്ചിട്ടല്ലേ വരുന്നേ ""അവൾ ചോദിച്ചു...
""അതെ "" പണ്ടെങ്ങോ അവളോട്‌ പറഞ്ഞതാണ് ബിയർ മാത്രമേ കുടിക്കൂന്ന് .. നമ്മള് നല്ല കട്ട റം ആണ് കുടിക്കുന്നത്
""അതുപോലെ എനിക്കെ,
എനിക്കൊരു ബിയർ കഴിക്കണം .. ഒരു പ്രാവശ്യം മതി എന്തെന്നറിയാൻ """
ഞാൻ ഞെട്ടി..
അവളുടെ ആഗ്രഹങ്ങൾ അവസാനിച്ചിരുന്നില്ല....
ഇത്രയും നാൾ എല്ലാം ഉള്ളിൽ ഒതുക്കി കൊണ്ട് നടന്ന അവളെ ഞാൻ നമിച്ചു.....
എന്നെ പോലെ കുറെയാളുകൾ കാണും..... കൂട്ടുകാർ ഉള്ളത് കൊണ്ട് നമ്മുടെ വിഷമം ഒക്കെ മറക്കാം..
ആരോടും മിണ്ടാനില്ലാതെ ആഗ്രഹങ്ങൾ ഒക്കെ മനസ്സിൽ ഒതുക്കി, ലോകവുമായുള്ള ബന്ധം ടീവി ക്കുള്ളിൽ ഒതുക്കുന്നവർ....സ്വന്തം മക്കളെയും ഭർത്താക്കന്മാരെയുംമാത്രം സ്നേഹിച്ചു ജീവിക്കുന്നവർ , ഭാര്യയെന്ന് നമ്മൾ വിളിക്കുന്നവർ...
ജീവിതത്തിന്റെ പ്രാരാബ്ദങ്ങൾക്കിടയിൽ
പ്രണയിക്കാൻ മറന്നവർ അല്ലെങ്കിൽ വേണ്ടെന്നു വച്ചവർ എല്ലാവർക്കും പ്രണയിക്കാൻ പറ്റും.... ഈ പ്രായത്തിലും എന്നെ കൊണ്ട് പ്രേമിക്കാൻ പറ്റുന്നുണ്ടല്ലോ.. .. ഞാൻ ഓർത്തു..
കള്ളൻ മോഷ്ടിക്കാൻ പോകുന്നതിലും ശ്രദ്ധയോടെ ഇപ്പോൾ വീട്ടിൽ ഞങ്ങൾ ചെയ്യുന്ന ഒരു കാര്യമുണ്ട്,
മോനെ ഉണർത്താതെ നടുക്ക് നിന്നും മാറ്റി കിടത്തുക എന്നത്.....
അവളെന്നെ ഇടയ്ക്കിടെ ആഗ്രഹങ്ങൾ പറഞ്ഞു ഞെട്ടിക്കുന്നുണ്ട്..
ഞാൻ അവളെ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു....ഒപ്പം ആ ചുവന്ന വട്ട പൊട്ടിനെയും...

by: 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot