നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ മുഖം തേടുന്ന ഞാൻ

Image may contain: 1 person, smiling, closeup and outdoor

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മുഖപുസ്തകത്തിൽ നിറയെ
എന്റെ സെൽഫികളായിരുന്നു.
ചിരിച്ചും, ഉല്ലസിച്ചും,
ആഡംബരങ്ങൾ പ്രദർശിപ്പിച്ചും, ഞാൻ...
സുഹൃത്തുക്കളോടൊപ്പം,
നാട്ടുകാരോടൊപ്പം,
നാട്ടു പ്രമാണിമാരോടൊപ്പം,ഞാൻ...
സൂപ്പർ താരങ്ങളോടൊപ്പം,
മന്ത്രിമാരോടൊപ്പം,ഞാൻ...
അവയിൽ ഞാൻ വിദ്യാർത്ഥിയായി... അധ്യാപകനായി...മഹാ ഗുരുവായി !
സാമൂഹ്യ സേവകനായി,
സാമൂഹ്യ പരിഷ്കർത്താവായി,
ജ്ഞാനിയായി... !
ജനനായകനായി...
ജനങ്ങളുടെ ദൈവമായി...
കുടുംബ നാഥനായി,
കുട്ടികളുടെ അച്ഛനായി !
ജീവിത സായാഹ്നത്തിൽ
അവയെല്ലാം
വീണ്ടും വീണ്ടും കണ്ടിരിക്കവേ,
മനഃസാക്ഷി എന്റെ ചെവിയിൽ മന്ത്രിച്ചു ;
ഇവയൊന്നും നിന്റെ മുഖങ്ങളായിരുന്നില്ല ;
നിന്റെ മുഖം മൂടികളായിരുന്നു.
°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ മുതുവറ 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot