
Shafna Shamsudeen
ശരൺ .. കോളേജിലെ തീ പൊരി സഖാവായിരുന്നു .. ഭയങ്കര ചൂടനും !! അവന്റെ ആവേശത്തിലും പ്രതീക്ഷയിലും ആത്മവിശ്വാസത്തിലും എല്ലാം വല്ലാത്തൊരു സത്യസന്ധത ഉണ്ടായിരുന്നു .. പ്രേശ്നങ്ങളെ നെഞ്ച് വിചിരിച്ചു നേരിടുന്ന അവന്റെ ധൈര്യത്തെ എനിക്ക് ഭയങ്കര മതിപ്പായിരുന്നു .. അതുകൊണ്ടു തന്നെ 12 വര്ഷങ്ങള്ക്കു ശേഷം അവനെ വീണ്ടും കണ്ടു മുട്ടിയപ്പോൾ എന്തോ ഒരു ആർജവം അനുഭവപെട്ടു ... മരിച്ചു പോയ മനസ്സിലേക്ക് ഒരു മഴ പെയ്ത പോലുള്ള ഒരു സുഖം....
മാർകെറ്റിൽ വെച്ചാണ് കണ്ടത് .. അത് കൊണ്ട് അധികം സംസാരിക്കാനോ ഒന്ന് ശ്രദ്ധിക്കാനോ എനിക്ക് പറ്റിയില്ല .. പോരെങ്കിൽ മോളുടെ തിരക്ക് കൂട്ടലും .. ഞങ്ങൾ മൊബൈൽ നമ്പർ പരസ്പരം കൈമാറി ഉടനെ പിരിഞ്ഞു. അവനു നല്ല മാറ്റം ഉണ്ട് .. പ്രായം ഉള്ളതിൽ കൂടുതൽ തോന്നുന്നത് പോലെ .. പക്വതയും കൂടിയത് പോലെ .. രാഷ്ട്രീയം അല്ലെ പ്രവർത്തി മേഖല. ലോകംമുഴുവൻ അലയുന്നുണ്ടാവും. അതും അവനെ പോലെ കറ തീർന്ന ഒരു കമ്മ്യൂണിസ്റ്റ് കാരൻ ആവുമ്പൊ ഊണും ഉറക്കവും പോലും ശെരിക് ഉണ്ടാവില്ല .. അതാവും .. ഞാൻ മനസ്സിൽ ഓർത്തു ..
എന്റെ ജീവിതം ഈ നിമിഷം വരെ പരിപൂർണ പരാജയം ആണ്. തീവ്ര പ്രണയത്തിനൊടുവിൽ വിപ്ലവകരമായ വിവാഹം. അത് കുടുംബ ബദ്ധങ്ങളെയും സുഹൃത്തുക്കളെയും എന്നിൽ നിന്ന് അടർത്തി മാറ്റിയിരുന്നു. പ്രണയത്തിന്റെ തീവ്രത ഒരിക്കലും ജീവിതത്തിനു ഉണ്ടാവില്ല എന്ന തിരിച്ചറിവ് വിവാഹത്തിന്റെ ശവപെട്ടിക്കു ആണി അടിച്ചു. ജീവിതം മുന്നോട്ടു പോകണമെങ്കിൽ പൈസ വേണം എന്നുള്ളത് കൊണ്ട് മാനുഷിക മൂല്യങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത കോർപ്പറേറ്റ് കമ്പനി യിൽ ആളെ പറ്റിച്ചു ലാഭം ഉണ്ടാക്കി ഞാൻ എന്റെ ആത്മാവിനെയും വിറ്റു കഴിഞ്ഞിരുന്നു. ആകെ ഒരു ആശ്വാസമായിരുന്നു എഴുതി നിർത്തിയിട്ട് 9 വർഷത്തോളം ആയി .. ഇപ്പൊ ഇനി ബാക്കി യുള്ളതു നഷ്പ്പെട്ടിട്ടില്ലാത്ത പ്രതികരണ ബോധം ആണ്. അതിങ്ങനെ ഫേസ്ബുക്കിലും ട്വിറ്റെർ ലും ഭരിക്കുന്ന പാർട്ടിയെ ചീത്ത വിളിച്ചു കൊണ്ട് നടക്കുന്നു. അതിനപ്പുറത്തേക്ക് ഒന്നും ചെയ്യാൻ കെൽപ്പില്ലാത്ത ഒരു സാധാരണ പെണ്ണായി ഞാൻ മാറിക്കഴിഞ്ഞു.
എന്നാലും ശരൺ നെ കണ്ടത് പഴകാലത്തിലേക്കുള്ള ഒരു ഓർമ്മ പെടുത്തൽ ആയിരുന്നു. പണ്ടത്തെ ആവേശവും ആശകളും ലോകം മാറ്റിമറിക്കാൻ കഴിയും എന്ന ആത്മവിശ്വാസവും ഒക്കെ ഞാൻ ഓർക്കുവായിരുന്നു. പരാജയപെട്ടിടത്തും ഒരു പ്രതീക്ഷ മുളച്ച പോലെ .. ശരൺ ഉച്ചത്തിൽ വിളിച്ച മുദ്രാവാക്യങ്ങൾ ഏറ്റു വിളിച്ചാണ് എന്നിലെ രാഷ്ട്രീയം മുള പൊട്ടിയത്. എന്തോ അവനെ കണ്ടപ്പോ നഷ്പ്പെട്ടു പോയതെന്തോ തിരിച്ചു കിട്ടും എന്നൊരു തോന്നൽ .. എന്താണ് അത് എന്ന് എനിക്ക് അറിയില്ല ..!!
ഒരു ശനിയാഴ്ച്ച മോളെ ട്യൂഷൻ കൊണ്ടാക്കിയ ശേഷം ആണ് ഞാൻ ശരൺനെ കാണാൻ പോയത്. ഫോൺ ചെയ്തപ്പോൾ തന്നെ അവനു വന്നു കാണാൻ താല്പര്യമില്ലാത്ത പോലെ തോന്നിയിരുന്നു. ഞാൻ നിർബന്ധിച്ചത് കൊണ്ടാവും കണ്ടുകളയാം എന്ന് കരുതിയത്. തിരക്കുള്ള പൊതു പ്രവർത്തകൻ അല്ലെ. കോഫി ഷോപ്പിൽ എത്തിയപ്പോൾ അവൻ അവിടെ ഉണ്ടായിരുന്നു. വല്ലാത്ത ഒരു അസ്വസ്ഥതയോടെ എന്തോ വെപ്രാളപ്പെട്ട് ഇരിക്കുന്നത് പോലെ തോന്നി. അപ്പൊ തന്നെ ഞാൻ മനസ്സിൽ ഉറപ്പിച്ചു അവന്റെ സമയം ഒരു പാട് കളയാതെ ഒരു ചായ കുടിചു വേഗം പിരിയാം എന്ന്. ഞാൻ അടുത്ത് ചെന്നപ്പോൾ വല്ലാതെ വെപ്രാളപ്പെട്ട് അവൻ ചാടി എഴുനേറ്റു. ഭവ്യത യുള്ള ഒരു തൊഴിലാളിയെ പോലെ എന്റെ മുൻപിൽ കൈകൂപ്പി നിന്നു.
"ഹം കളിയാക്കുവാണല്ലേ " ഞാൻ പെട്ടന്ന് തന്നെ ചോദിച്ചു
"അയ്യോ ഒരിക്കലും അല്ല " എന്ന് പറഞ്ഞു കൊണ്ട് ശരൺ എതിർ വശത്തുള്ള കസേരയിൽ ഇരുന്നു.
ഞാൻ അവനോടു എന്തൊക്കെയോ ചോദിച്ചു. എല്ലാത്തിനും ഒന്നോ രണ്ടോ വക്കിൽ മറുപടിയും പറഞ്ഞു അവൻ നിർത്തി. ചിലപ്പോൾ വെറും ചിരിയിലും. ഞാൻ പറഞ്ഞതെല്ലാം ശ്രദ്ധെയോടെ കേട്ടു. എന്ത് പറഞ്ഞാലും വിശ്വവിഘ്യാതരായ എഴുത്തു കാരെ quote ചെയ്യ്തിരുന്ന ശരൺ ഇപ്പൊ ഒന്നും മിണ്ടുന്നില്ല. വല്ലാതെ ഒരു അത്ഭുതത്തോടെയും നിരാശയുടെയും ഞാൻ അവനോടു ചോദിച്ചു " ശരൺ നിനക്ക് എന്നെ കാണാൻ വരാൻ താല്പര്യം ഇല്ലായിരുന്നോ "
"അയ്യോ അങ്ങനെ അല്ല മാഡം"
"മാഡം? നീ എന്നെ പിന്നെയും കളിയാക്കുവാന്നോ " എനിക്ക് വല്ലാതെ ദേഷ്യം വന്നു. ഞാൻ പോകാനായി എഴുന്നേറ്റു
"അയ്യോ ക്ഷെമിക്കണം" എന്നും പറഞ്ഞു വല്ലാത്ത ഒരു പരിഭ്രാന്തിയോടെ അവൻ ചാടി എഴുനേറ്റു. എന്തോ അപരാധം പ്രവർത്തിച്ചു പോയവന്റെ കുറ്റ ബോധവും പേടിയും അവന്റെ മുഖത്തു നിറഞ്ഞു നിന്നു.
"അയ്യോ ക്ഷെമിക്കണം" എന്നും പറഞ്ഞു വല്ലാത്ത ഒരു പരിഭ്രാന്തിയോടെ അവൻ ചാടി എഴുനേറ്റു. എന്തോ അപരാധം പ്രവർത്തിച്ചു പോയവന്റെ കുറ്റ ബോധവും പേടിയും അവന്റെ മുഖത്തു നിറഞ്ഞു നിന്നു.
എനിക്ക് പോവാൻ തോന്നിയില്ല. ഞാൻ കസേരയിൽ തന്നെ ഇരുന്നു കൊണ്ട് അവനോടു ചോദിച്ചു
"നിനക്ക് ഇത് എന്ത് പറ്റി ശരൺ ? നീ അക്കെ മാറി പോയിരിക്കുന്നല്ലോ"
ആശ്വാസത്തോടെ ഒന്ന് ചിരിച്ചു കൊണ്ട് അവനും ഇരുന്നു.
ഈ മൂളലും ചിരിയും അല്ലാതെ അവൻ എന്നോട് ഒന്നും പറയാനില്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ പതിയെ അവനോടു അവന്റെ വിശേഷങ്ങൾ ചോദിച്ചു
"നീ എവിടെയാ ജോലിചെയ്യുന്നത് ?"
"നാട്ടിലെ റേഷൻ കടയിൽ !"
ഞാനൊന്ന് ഞെട്ടി. MA പൊളിറ്റിക്കൽ സയൻസിൽ ഡിസ്റ്റിംക്ഷൻ കിട്ടിയ മനുഷ്യനാ..
"റേഷൻ കടയിലോ ? അപ്പൊ രാഷ്ട്രീയം ? എഴുത്തു ?
രാഷ്ട്രീയമോ എനിക്ക് എന്റെ നാട്ടിലെ MLA ആരാണ് എന്ന്പോലും അറിയില്ല. പിന്നെ എഴുത്തും വായനയും റേഷൻ കടയിൽ വരുന്ന പലചരക്കു പട്ടികയിൽ ഒതുങ്ങി"
ആത്മാഭിമാനത്തിന്റെ, ആത്മവിശ്വാസത്തിന്റെ, അറിവിന്റെ എല്ലാം ആൾ രൂപമാണ് എന്ന് ഞാൻ വിശ്വസിച്ചിരുന്ന ശരൺ ആണ് ഇത് എന്ന് വിശ്വസിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല. തൊണ്ടയിൽ മുറുകി വന്ന ഒരു വീർപ്പു മുട്ടലോടെ ഞാൻ അവനോടു ചോദിച്ചു.
" ശരൺ ഇത് നീ തന്നെ ആണോ ?"
നിറഞ്ഞു തുളുമ്പറായ കണ്ണ് കൊണ്ട് അവൻ ആദ്യമായി എന്റെ കണ്ണിൽ നോക്കികൊണ്ട് പറഞ്ഞു.
"എനിക്ക് പേടിയാണ് മായ .. എല്ലാത്തിനോടും ഒരു തരം പേടിയാണ്. എനിക്കറിയില്ല എനിക്കെന്താണ് സംഭവിച്ചത് എന്ന്. പച്ചക്കറി കടയിൽ ചെന്നാൽ രണ്ടു സാധനങ്ങളിൽ കൂടുതൽ വില ചോദിയ്ക്കാൻ പോലും എനിക്ക് പേടിയാണ്."
ഇനിയും അവിടെ ഇരിക്കാൻ ബുദ്ധിമുട്ടായതു കൊണ്ടന്നെന്നു തോന്നുന്നു അവൻ ബില്ല് ചോദിച്ചു. അവന്റെ കണ്ണുകളെ നേരിടാൻ കഴിയാതെ ഞാൻ തല താഴ്ത്തി ഇരുന്നു. ബില്ല് വന്നപ്പോൾ അത് കൊടുക്കാൻ അവന്റെ പഴ്സിൽ ചില്ലറ തിരയുന്നത് കണ്ടു ഞാൻ അവന്റെ കയ്യിൽ നിന്നു ബില്ല് മേടിച്ചു അടച്ചു.
ആശ്വാസത്തോടെ ഒന്ന് ചിരിച്ചു കൊണ്ട് കപിൽ ബാക്കി ഉണ്ടായിരുന്ന ചായ അവൻ വലിച്ചു കുടിച്ചു പോവാനായി എഴുന്നേറ്റു.
ഞാനും അവനോടൊപ്പം കോഫി ഷോപ്പിന്റെ മുൻവശത് പാർക്ക് ചെയ്തിരുന്ന അവന്റെ പഴകിയ സ്കൂട്ടർ വരെ നടന്നു.
പോവാൻ നേരം അവൻ എന്നോട് പറഞ്ഞു. "നീ ഫബിയിൽ പ്രതികരിക്കുന്നതൊക്കെ ഞാൻ കാണാറുണ്ട്. സൂക്ഷിക്കണേ .. കാലം നല്ലതല്ല"
ഇതും പറഞ്ഞു അവൻ സ്കൂട്ടർ ഓടിച്ചു പോയി ...
ജീവിതം തോൽപ്പിച്ചു കളഞ്ഞ മറ്റൊരു വിപ്ലവകാരി ...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക