
പൂങ്കുയിൽ പാട്ടിന്റെ താളത്തിലും
പൂക്കളൊരുക്കുമീ വർണ്ണത്തിലും
പൂക്കളൊരുക്കുമീ വർണ്ണത്തിലും
പൂമുഖതിണ്ണയിൽ കാത്തിരിക്കും
എന്റെ പ്രിയസഖിക്കും ഒരേ സ്വപ്നം.
എന്റെ പ്രിയസഖിക്കും ഒരേ സ്വപ്നം.
മയിലായ് മനസ്സിൽ പീലിവിരിച്ചെത്തും
മധുരവികാരത്തിൻ സ്വപ്നം.
മധുരവികാരത്തിൻ സ്വപ്നം.
പ്രിയമെന്നൊട് ചൊല്ലിയ നേരത്ത്
കണ്ണിൽ തെളിഞ്ഞൊരാ സ്വപ്നം
കണ്ണിൽ തെളിഞ്ഞൊരാ സ്വപ്നം
നാണം പാതി കുനിച്ച മുഖമോടെ
അധരം വിറകൊണ്ട മോഹമോടെ
അധരം വിറകൊണ്ട മോഹമോടെ
അരുമയായോമനിച്ചലിയാൻ കൊതിച്ചൊരു
തരളിതമായൊരു താമര പോൽ
തരളിതമായൊരു താമര പോൽ
ആരും കൊതിക്കുമീ സൗന്ദര്യത്തേൻകുടം
ഇന്നെനിക്കേകിയ നറുമധുരം.
ഇന്നെനിക്കേകിയ നറുമധുരം.
നിൻ മൃദുസ്മേരം എന്നിലുണർത്തിയ
മായികമാമൊരു നിർവൃതിയിൽ.
മായികമാമൊരു നിർവൃതിയിൽ.
ചിറകുവെച്ചാദ്യമായ് പറന്നുയരുന്നൊരു
മധുരാനുഭൂതിയിൽ മറന്നുപോയ് ഞാൻ.
മധുരാനുഭൂതിയിൽ മറന്നുപോയ് ഞാൻ.
Babu Thuyyam.
17/09/18.
17/09/18.
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക