നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ലിയോയെ ഗലീലിയോ ആക്കിയ ഞാൻ(സംശയിക്കണ്ടാ..ഉള്ളതുതന്നെ)

Image may contain: one or more people, beard and indoor
--------------------------------------------------
*റാംജി..*
പണ്ടെന്നുപറഞ്ഞാൽ വളരെ പണ്ട്‌ ..
കൃത്യമായി പറയാനാകുന്നില്ല..
എങ്കിലും ഇതുനടന്നിട്ട്‌ 350-400 വർഷം എങ്കിലും ആയിട്ടുണ്ടാകും.
ഒരിക്കൽ, ജ്യോതിശാസ്ത്രത്തെ സംബന്ധിക്കുന്ന കാര്യങ്ങളിൽ,പൊതുജനങ്ങൾക്ക്‌ അറിവ്‌ പകർന്നുകൊടുക്കതിനും,
ജനങ്ങൾക്കിടയിൽ ഗ്രഹങ്ങളെകുറിച്ചുണ്ടായിരിക്കുന്ന തെറ്റായ ചിന്താധാരകളെ,
മസ്തിഷ്ക പ്രക്ഷാളനം നടത്തി
ശരിയായരീതിയിൽ ബോധവത്കരണം നടത്തുന്നതിനും, അതിനെകുറിച്ചൊരു പഠനശിബിരം നടത്തുന്നതിനായും ഇറ്റലിയിൽ ചെന്നതായിരുന്നു ഞാൻ..
വിദൂരഭാവിയിൽ സ്പെയ്സിൽ ഉണ്ടാകുവാൻ പോകുന്ന വിപ്ലവങ്ങളെകുറിച്ചും,
അതുവഴി ലോകത്തിനുണ്ടാകാൻ പോകുന്ന മാറ്റങ്ങളേയും പറ്റിയുമുള്ള ചർച്ചകൾ ക്ലാസിൽ നടക്കുകയായിരുന്നു..
പെട്ടന്നായിരുന്നു ഒരു മധ്യവയസ്കൻ എന്നോടു ചോദിക്കുന്നത്‌ ;
" പിള്ളസാർ സി തി സിയദി പെർ തെറാ,നോൺ സറായ്‌ ഇൻ ഗ്രാദോ ദി കൺത്രുള്ളാർദി.. "
(പിള്ള സാർ അങ്ങനെയെങ്കിൽ ഭൂമിയിൽ ഇരുന്നുകൊണ്ട്‌ അവയെ ഒക്കെ നിയന്ത്രിക്കാനാകുന്ന നിലയിലേക്ക്‌ വരാൻ സാധിക്കുവായിരിക്കും അല്ലേന്ന്..?)
ഞാൻ പറഞ്ഞു.
"സിയാമോ ഉൻ ഗ്രുപ്പോദി റിചിയർക്കദോരി കെ നോൺ വെദറിമോ ,ലോറദ്ദി ഫർലോ നെൽ പ്രൊസ്സിമോ ഫുതൂറോ. "(ഞങ്ങൾ ഒരുകൂട്ടം ഗവേഷകർ അതിനെക്കുറിച്ച്‌ വിദഗ്ധ പഠനങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്,സമീപ ഭാവിയിൽ ഒക്കെ സാധ്യമാകും എന്നാണ് കരുതുന്നത്‌)
എന്റെ മറുപടി കേട്ടപ്പോൾ അയാൾ പറഞ്ഞു
"അങ്ങയുടെ ടീമിൽ അടിയനേ കുടെ.. "
അത്‌ അവഗണിച്ചുകൊണ്ട്‌ ഞാനയാളോട്‌ ചോദിച്ചു..
"ആട്ടെ..
തന്റെ പേരെന്താണ്..?"
"ലിയോ വിൻചെൻസോ ഗലീലി,
സ്നേഹമുള്ളവർ ലിയോ എന്നുവിളിക്കും,
പിള്ളസാറും അങ്ങനെവിളിക്കുന്നതാ എനിക്കിഷ്ടം."
ഒതുങ്ങിയ ശബ്ദത്തിൽ ഒരിക്കൽകൂടെ അയാൾ ചോദിച്ചു ,
"അടിയനെകൂടെ അങ്ങയുടെ ടീമിൽ...."
പൂർത്തിയാക്കാനാകാതെ ലിയോ തലകുനിച്ചു നിന്നു.
ക്ലാസിൽ ശ്രദ്ധകൊടുക്കുന്നതിനാൽ ഞാനത്‌ കാര്യമായി ഗൗനിച്ചിരുന്നില്ല.
പിന്നീടുള്ള ദിവസങ്ങളിലെല്ലാം, ഓരോ സംശയങ്ങൾ എന്നോട്‌ ചോദിച്ച്‌ , അയാളുടെ ബുക്കിലേക്കതെല്ലാം പകർത്തികൊണ്ടിരുന്നു.
അയാളുടെ അന്വേഷണ ത്വരയും, ഉത്സാഹവും കണ്ടപ്പോൾ സത്യത്തിൽ ശരിക്കും എനിക്കങ്ങ്‌ ബോധിച്ചിരുന്നു..
ശിഷ്യനാക്കുവാൻ എന്തുകൊണ്ടും യോഗ്യതയുള്ള ഒരുവൻ..
ഒരു ദിവസം ഞാനും പാരീസിലുള്ള ചില സ്നേഹിതരുംകൂടി
ഫ്രാൻസ്‌ ഇറ്റാലിയൻ ബോർഡറിലുള്ള മോണ്ട്‌ ബിയാങ്കോയിക്കടുത്തായുള്ള കൊമേയറിലെ ഒരു ഗോൾഫ്‌ ഗ്രൗണ്ടിൽ
(മോണ്ട്‌ ബ്ലാങ്കെന്നും ആ പർവ്വതം അറിയപെടും)
ഗോൾഫ്‌ പ്രാക്റ്റീസ്‌ ചെയ്തുകൊണ്ടിരിക്കുമ്പോൾ.
ലിയോയും അയാളുടെ ചങ്ങാതി റോട്ടർഗ്ഗിസുമായി അങ്ങോട്ട്‌ വന്നു.
വന്നപാടെ അയാൾ പറഞ്ഞു..
"പിള്ളസാറേ
അങ്ങയെ കണ്ടപ്പോൾതന്നെ ശിഷ്യപ്പെടണമെന്ന് തോന്നിയതാ..
മുൻപേ അറിയിക്കുവാൻ സന്ദർഭം ഒത്തുവന്നില്ല അതാ പറയാതിരുന്നത്‌..
ഇപ്പോൾ അങ്ങേക്ക്‌ തിരക്കില്ലെങ്കിൽ ഞാൻ പറയുന്നത്‌ കേൾക്കാൻ ദയവുകാണിക്കണം. "
കൊട്ടാരത്തിലെ ആശ്രിതൻ ചാപ്പൻ നിൽക്കുന്നപോലെ കൂനികൂടിയാണ് ലിയോ നിന്നത്‌.
അയാൾ പറഞ്ഞുതുടങ്ങി; "കുറേകാലമായി നമ്മുടെ ഭൂമിയേപറ്റിയും,ക്ഷീരപഥത്തിലുള്ള ഗ്രഹങ്ങളെ പറ്റിയും അറിയാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
നല്ലൊരു ഗുരുനാഥനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല..
ഇനി അങ്ങ്‌വേണം അത്‌ നിവർത്തിച്ചുതരാൻ. "
അയാളുടെ വിധേയത്വഭാവം കണ്ട്‌ ഞാൻ പറഞ്ഞു..
"എന്റെ ശിഷ്യനാകണമെങ്കിൽ ചില അടിസ്ഥാന യോഗ്യതകളൊക്കെവേണം.
അത്‌ താങ്കൾക്ക്‌ ഉണ്ടോയെന്ന് പരിശോധിക്കട്ടെ,ശേഷമാകാം..
,പിന്നെ എന്നോട്‌ താനിത്ര എളിമയും,ബഹുമാനവും ഒന്നും കാണിക്കണ്ടാ..
ഞാനൊരു തമ്പുരാനായി ജനിച്ചെന്നുവച്ച്‌ എല്ലാവരും ഇങ്ങനെ ബഹുമാനിച്ചാലോ..
എന്നാലും ഇങ്ങനുണ്ടോ..
ഒരു റിലീഫിനുവേണ്ടിയാ ഞാൻ വിദേശ രാജ്യങ്ങളിലേക്ക്‌ വരുന്നത്‌ അവിടെയും ഇങ്ങനായാൽ എങ്ങനാ..
അതുകൊണ്ട്‌ നിങ്ങളാരും എന്നെ തമ്പുരാനായികാണണ്ടാ..
എങ്ങനെ നിങ്ങൾ സുഹൃത്തിനോട്‌ ഇടപഴകുന്നുവോ,അതുപോലെ മതി"
സിമ്പിളായി ഞാൻ തുറന്നുപറഞ്ഞു.. അപ്പോൾ റോട്ടർഗ്ഗീസും,ലിയോയും പരസ്പരം നോക്കി, ശേഷം രണ്ടുപേരും കൂടെ എന്റെ കാൽക്കൽ വീണ് ഒരേ സ്വരത്തിൽ പറഞ്ഞു..
"കാര്യങ്ങളൊക്കെ അടിയങ്ങൾക്ക്‌ മനസിലായി അങ്ങൂന്നേ,
പക്ഷെ അങ്ങയുടെ ഈ അഭൗമ തേജസിനുമുന്നിൽ
ഈ പാഴ്‌ജന്മങ്ങൾക്ക്‌ ഇങ്ങനെയെ സാധിക്കൂ തമ്പ്രാ...
അടിയങ്ങളോട്‌ നീരസപെടരുതെ.. "
പിന്നെ ഞാനെന്ത്‌ പറയാനാ..
എന്റെ പലപരീക്ഷണങ്ങളിലും ലിയോ വിജയിച്ചു..
സന്തുഷ്ടനായി ഞാൻ പറഞ്ഞു.
"ജ്യോതിശാസ്ത്രങ്ങളെകുറിച്ച്‌ പഠിക്കുന്ന താങ്കളെ
ഇനി മുതൽ "ഗലീലിയോ ഗലീലി" എന്നറിയപെടട്ടെ..
പ്രൗഡമായ പേരാണത്‌. മാറ്റാൻ നിൽക്കണ്ടാ ഇതുമതി. "
ദിവസങ്ങളും,മാസങ്ങളും കടന്നുപോയി..
എന്റെ പരീക്ഷണ ശാലകളിലെ നിത്യ സന്ദർശ്ശകനായി ഗലീലിയോ മാറി.
ഒരിക്കൽ വാച്ചുപോലിരിക്കുന്ന ,ഞാൻ കണ്ടുപിടിച്ചിരുന്ന ഉപകരണം കണ്ട്‌ എന്നോടു ചോദിച്ചു.
ഇതെന്താണു സാർ..
ഇതിന്റെ പ്രയോജനം എന്താണ്.?
ഞാൻ പറഞ്ഞു ഇതാണ് 'വടക്കുനോക്കിയന്ത്രം'
"നാവികസേനക്കുവേണ്ടി കണ്ടുപിടിച്ചതാണ്.
ഇതുണ്ടെങ്കിൽ ദിക്ക്‌ തെറ്റുകയില്ല."
കൗതുകത്തോടെ അതുനോക്കിനിന്ന അയാൾക്ക്‌ അതും അതിന്റെ സാങ്കേതികവിദ്യകളും കൊടുത്തിട്ട്‌ പറഞ്ഞു "ഇനിമുതൽ ഇതിന്റെ അവകാശം താങ്കൾ എടുത്തുകൊള്ളൂ..എനിക്ക്‌ വേണമെന്നില്ല. "
അയാളുടെ കണ്ണുകൾ വിടർന്നു,സന്തോഷത്താൽ മുഖം പ്രസന്നമായി.
"ഇത്രയും ദയാലുവായ, ദാന ശീലമുള്ള ഒരു സുഹൃത്തിലെ ലഭിച്ചത്‌ കാവിലമ്മയുടെ അനുഗ്രഹം കൊണ്ടാണ്.
എന്നെന്നും അടിയൻ തമ്പ്രാനോട്‌ കടപെട്ടിരിക്കുന്നു. "
"മിസ്റ്റർ ഗലീലിയോ..ഒരുകാര്യം പറയാനുണ്ട്‌ താങ്കൾ കരുതുന്നപോലെ ഭൂമി പരന്നതല്ല.
അതിന്റെ ആകൃതി ഉരുണ്ടാണിരിക്കുന്നത്‌..
സംശയത്തോടുകൂടി അയാളെന്നെ നോക്കി..
"എന്നാൽ പൂർണ്ണമായി ഉരുണ്ടല്ല ഇരിക്കുന്നത്‌.
താൻ മാത്തമാറ്റിക്സ്‌ ക്ലാസിൽ കുട്ടികളോട്‌ പറയാറുണ്ടെന്നുകേട്ടു.
ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണന്ന്.
വിത്തൗട്ട്‌ മാത്തമാറ്റിക്സ്‌ ഭൂമിയൊരു വട്ടപൂജ്യമെന്ന്..
ഇത്രയും പറഞ്ഞുനടന്നിട്ടും പൂജ്യത്തിന്റെ ആകൃതി തനിക്ക്‌ മനസിലായില്ലേ. "
" ക്ഷമിക്കണം അടിയനത്ര കടന്നുചിന്തിച്ചിരുന്നില്ല.. "
"ഹാ..സാരമില്ല ഞാനും
ഈ കഴിഞ്ഞ കർക്കിടകത്തിലായിരുന്നു ഗവേഷണനിരീക്ഷണങ്ങളിൽ കൂടെ കണ്ടെത്തിയത്‌.
സത്യത്തിൽ എനിക്കും അത്ഭുതമായിരുന്നു..
മറ്റാരോടും പങ്കുവക്കാത്ത രഹസ്യമാണ് ഞാൻ താങ്കളോട്‌ പങ്കുവക്കുന്നത്‌..
ശാസ്ത്രീയമായി അതൊക്കെ പറഞ്ഞുതരാം."
അങ്ങനെ ഒരുദിവസം അയാളോട്‌ ഞാൻ പറഞ്ഞു,
"ഇന്ന് രാത്രിയുടെ രണ്ടാം യാമത്തോടടുക്കുമ്പോൾ ഫ്ലോറൻസിലുള്ള എന്റെ ഗവേഷണശാലയിലേക്ക്‌ വരിക..
നമുക്ക്‌ ചിലത്‌ ചെയ്തുതീർക്കാനുണ്ട്‌.."
വീണ്ടും ഓർമ്മപ്പെടുത്തിക്കൊണ്ട്‌ ഞാൻ പറഞ്ഞു
"മറക്കരുത്‌ സ്ഥിരം ലാബല്ല..ഫ്ലോറൻസ്‌..
തെല്ല് ശങ്കിച്ചുവെങ്കിലും സുസ്മേരവദനനായി അയാൾ ഫ്ലാറ്റിന്റെ പടിപുരകടന്നുപോയി.. "
പറഞ്ഞിരുന്ന സമയത്തുതന്നെ ലിയോ എത്തി,
പക്ഷെ വാതിൽ കടക്കാതെ ശങ്കിച്ചുനിൽക്കുകയാണ്..
ഞാൻ ശ്രദ്ധിച്ചു
അയാളുടെ ഇന്നർകോട്ടിൽ, വയറിന്റെ ഭാഗത്തായി എന്തോ മുഴച്ചു നിൽക്കുന്നു..
ഞാൻ ശ്രദ്ധിക്കാതിരിക്കാനായി, രണ്ടുകൈകൊണ്ടും അയാൾ മറച്ചുപിടിക്കാൻ നോക്കുന്നുണ്ട്‌..
ഞാനത്‌ കണ്ടെന്നുമനസിലായപ്പോൾ അയാളുടെ മുഖം ചുക്കിചുളിഞ്ഞു പിന്നെ തലചൊറിഞ്ഞുകാണിക്കുന്നു,ഭയങ്കര ഉഷ്ണമെന്ന നിലയിൽ കോട്ടിനകത്തേക്ക്‌ ഊതുന്നു,ഏറുകണ്ണിട്ട്‌ എന്നെ നോക്കുന്നു. അങ്ങനെ ബഹുരസമായ കലാപരിപാടികൾ..
ഞാൻ പറഞ്ഞു,
" ഇനി മറച്ചുപിടിക്കണ്ടാ,നോം അത്‌ കണ്ടുകഴിഞ്ഞു.. "
"എന്തൂട്ടായാലും നമ്മുടെമുന്നിൽ ഇതുകൊണ്ടുവരാൻ അനക്കെങ്ങനെ ധൈര്യം വന്നടാ ഹിമാറേ..
നമ്മേ
രോഷം പിടിപ്പിക്കാതെ ഇയ്യത്‌ പുറത്തേക്ക്‌ വലിച്ചെറിക.. "
ഈയലുപോലെ അയാൾ നിന്ന് വിറക്കുകയാണ്..
എന്റെ ആജ്ഞാനുസരണം അയാളത്‌ പുറത്തേക്കെറിയാൻ ഭാവിച്ചപ്പോൾ
അയാളുടെ മുഖം ഞാൻശ്രദ്ധിച്ചു. ഭയചികതമായിരുന്നെങ്കിലും വിഷമത്തിന്റെ കണങ്ങൾ മുഖത്ത്‌ വാരിവിതറിയിട്ടുണ്ടായിരുന്നു..
അത്‌ കണ്ട്‌ എന്റെ മനസലിഞ്ഞു.
''എക്കോ ദുവേ വെങ്ങൊണ പൊർത്താദി..?
(ആട്ടെ ,അരുപറഞ്ഞിട്ടാണ് ഇതിവിടെ കൊണ്ടുവന്നത്‌..?) "
"മീ ഡിസ്പിയാസെ,
ഇൽമിയോ സെർവ്വോ ദി തീസർവിരാ..
(പൊറുക്കണം തമ്പുരാനേ,അടിയൻ നിനച്ചു അങ്ങിത്‌ സേവിക്കുമെന്ന്..) "
''ശരി ശരി നീയത്‌ കളയണ്ടാ,
പക്ഷെ ഞാനിത്‌ കഴിക്കാറില്ല..
തനിക്ക്‌,തനിച്ചുകഴിക്കാൻ ബുദ്ധിമുട്ടാന്നുവെച്ചാൽ എന്റെ ആശ്രിതരെ ഒപ്പം കൂട്ടിക്കോളൂ
അവര് നല്ല കീറാ.. "
ഗലീലിയോയുടെ മുഖം തുടുത്തു..
അങ്ങൊരു ക്ഷിപ്രകോപിയും,ക്ഷിപ്ര പ്രസാദിയുമാണല്ലോ..
അങ്ങയെ ഗുരുവായികിട്ടിയത്‌ അടിയന്റെ മുൻജന്മ സുകൃതംകൊണ്ടാകും..
ഇടുപ്പിൽനിന്ന് അയാൾ സാധനമെടുത്ത്‌ അയാൾ മേശപുറത്തുവച്ചു..
അതിൽ
എഴുതിയിരിക്കുന്നത്‌ എന്താണന്നറിയാൻ ഞാൻ സൂക്ഷിച്ചു നോക്കി..
"ദി സൽസ ജവാൻ- 1370
ട്രിപ്പിളെക്സ്‌ റം"...
ലിയോപറഞ്ഞു
കപ്പൽ സഞ്ചാരിയായ "എന്റെയൊരു സ്നേഹിതൻ തന്നതാണിത്‌.
അമൂല്യമായതുകൊണ്ട്‌ അങ്ങേക്ക്‌ കാഴ്ച്ചവെക്കാമെന്നാണുകരുതിയത്‌.."
"ശരി ലിയോ..
പക്ഷെ ഇന്നത്തെ ദിവസം
താങ്കളെകൊണ്ട്‌ ഒരുകാര്യമുണ്ടായിരുന്നു.
ഇനി അത്‌ നടക്കില്ല,എന്തായാലും ഇത്‌ നടക്കട്ടെ "
പെട്ടന്ന്
സഹായികളെ വിളിച്ച്‌ ലിയോയിക്ക്‌ കമ്പനികൊടുത്തു..
സൽസയുടെ പ്രതിപ്രവർത്തനം തുടങ്ങി.
രണ്ടെണ്ണം അകത്തുചെന്നപ്പോൾ ലിയോ വാചാലനായി..
എന്റെ അപ്പൻ വിൻചെൻസോ ഗലീലി പ്രശസ്തനായ ഒരു സംഗീതജ്ഞൻ ആണ്.
അദ്ദേഹമെന്നെ സംഗീതം പഠിപ്പിച്ചിട്ടുണ്ട്‌.
ഇപ്പോൾ എനിക്കങ്ങയുടെമുന്നിൽ പാടണം എന്നുതോന്നുന്നു..
അനുവദിച്ചാലും..
മൗനാനുവാദം കൊടുത്തപ്പോൾ
മേശയിൽ താളമടിച്ചുകൊണ്ട്‌ താളബോധത്തോടെ അയാൾ പാടി "ആലായാൽ തറവേണം അടുത്തൊരമ്പലം വേണം..
എന്നുതുടങ്ങുന്ന പാട്ടിൽ തുടക്കമിട്ടു..
അതിനുശേഷം
"കുന്നത്തൊരുകാവുണ്ട്‌.കാവിനടുത്തൊരു കുളമുണ്ട്‌..".
തീർന്നതും,
ഇതു വളരെ സാഡ്‌ സോങ്ങായിപോയി എന്നു ആശ്രിതർ പറഞ്ഞപ്പോൾ,
കുഴഞ്ഞശബ്ദത്തിൽ അയാൾ പറഞ്ഞു.
മറ്റൊരുപാട്ടുപാടാം
ഇത്‌ എന്റെ അച്ഛനുവേണ്ടി ഞാനെഴുതി ചിട്ടപെടുത്തിയ സോങ്ങാണ്.
പുള്ളിയും നല്ല കീറാരുന്നു,
പിന്നെ ആടുന്നകാലിൽ നിന്നുകൊണ്ട്‌ ആക്ഷനോടുകൂടി അയാൾ മറ്റൊരു പാട്ടുപാടി..
"വഴിയരുകിൽ പതിതനായി ചിരിച്ചുനിൽക്കും വിൻചോ.."
അടികിട്ടിയാൽ ഓടക്കുള്ളിൽ കിടന്നുറങ്ങും വിൻചോ..
അയ്യപ്പ വിൻചോ..
അയ്യപ്പ വിൻചോ..
ഇതുപാടിയതും സഹായികൾ ലിയോയുടെ വാ പൊത്തി..
എന്നിട്ടുപറഞ്ഞു,
തമ്പുരാന്റെ പേര് അയ്യപ്പൻ പിള്ളയെന്നാ..
ലഹരിമൂത്തുള്ള കോപ്രായമല്ലെ നടക്കട്ടെയെന്ന് ഞാനും വിചാരിച്ചു.
പക്ഷെ ഇത്രയും നേരത്തിനുള്ളിൽ എനിക്കൊന്നുമനസിലായി..
വെള്ളമടി കമ്പനിയുടെ സുഖം ആസ്വദിക്കണമെങ്കിൽ ഒരുതുള്ളിപോലും നാവിലിറ്റിക്കാതെ പച്ചയോടിരിക്കണം..തനി പച്ച..
ഈസമയം, ലിയോ വന്നെന്റെ കാൽക്കൽപിടിച്ചു..
''മാപ്പാക്കണം തമ്പുരാനേ ലഹരിയുടെ അവിവേകത്താൽ അടിയനു സംഭവിച്ചതാണ്. "
അയാളുടെ കെട്ടിറങ്ങി പോയിരുന്നു..
ഇനി ഇങ്ങനെ സംഭവിക്കില്ലേ തമ്പ്രാ
ഞാൻ പറഞ്ഞു, നിങ്ങൾ എങ്ങനെ സന്തോഷിച്ചാലും എനിക്ക്‌ കുഴപ്പമില്ല
പക്ഷെ നിങ്ങളുടെ ജീവിതലക്ഷ്യം എന്താണന്ന് ഒരിക്കലും മറക്കരുത്‌..
പിന്നീട്‌ പറഞ്ഞു വേഗം വീട്ടിലേക്കുപൊയ്ക്കോ,നേരം വല്ലാതെ ഇരുട്ടി..
നാളെ മേപ്പിൾസിലുള്ള എന്റെ ലാബിൽ വരണം. സുപ്രധാനമായ ഒരുകാര്യത്തിനാണ്..
ഇതുപറഞ്ഞിട്ടും തല ഉയർത്താതെ
അയാൾ പശ്ചാത്താപ വിവശനായി പടികെട്ടുകളിറങ്ങി..
പിറ്റേന്ന് രാവിലെതന്നെ അയാൾ വന്നു.
നേരെ ലാബിന്റെ പിന്നിലുള്ള യാർഡിലേക്ക്‌ ഞാൻ കൂട്ടികൊണ്ടുപോയി..
ഇതെന്താസാർ..
കണ്ടിട്ട്‌ പറക്കും തളികപോലിരിക്കുന്നല്ലോ..
എന്തിനുവേണ്ടിയാണ് നമ്മൾ ഇങ്ങോട്ട്‌ വന്നത്‌.?
ഞാൻ പറഞ്ഞു സ്പെയ്സിലേക്ക്‌ എനിക്കിടക്ക്‌ യാത്രചെയ്യാൻ ഞാൻ ഡവലപ്പ്‌ ചെയ്തെടുത്ത ഒരു വാഹനമാണിത്‌.
സൂപ്പർസോണിക്‌ ജറ്റിനേകാൾ വേഗത്തിൽ ഇതിൽ സഞ്ചരിക്കുവാൻ സാധിക്കും..
ഇന്ന് നമുക്ക്‌ സ്പെയ്സിൽ വരെയൊന്നുപോകണം.
കുറേയധികം ദൂരമുണ്ടെങ്കിലും രണ്ടുദിവസത്തിനുള്ളിൽ ഇവൻ നമ്മളെ കൊണ്ടെത്തിക്കും
ഇതുകേട്ടതും ലിയോ പേടിച്ചുപോയി.
എനിക്ക്‌ പേടിയാ സാറെ ഞാൻ വരുന്നില്ല എന്നുപറഞ്ഞയാൾ കരയുകയാണ്.
ഒരുവിധത്തിൽ പറഞ്ഞ്‌ സമാധാനിപ്പിച്ച്‌ അയാൾക്കുവേണ്ട ധൈര്യം കൊടുത്ത്‌
അതിൽ കയറ്റി.
വാഹനം കുതിച്ചുപായാൻ തുടങ്ങിയപ്പോളേക്കും.
ഗലീലിയോയുടെ ബോധം പോയിരുന്നു.
ഇടക്കിടക്ക്‌ ബോധം തെളിയുകയും,സ്വബോധം നഷ്ടപെട്ടവനേപോലെ സംസാരിക്കുകയും ചെയ്തു..
രണ്ടുദിവസത്തിനുള്ളിൽ,
ലക്ഷ്യ സ്ഥാനമെത്തിയപ്പോൾ അയാളെ വിളിച്ചു..
"പിള്ളസാറെ, എവിടെയാണു നമ്മളിപ്പോൾ..
എന്നെ കൊല്ലാൻ കൊണ്ടുവന്നതാണോ
എനിക്കൊന്നും മനസിലാകുന്നില്ല.
അയാൾ വെപ്രാളത്തോടെ പറഞ്ഞു.. "
ഞാൻ പറഞ്ഞു
''താൻ പേടിക്കുകയൊന്നും വേണ്ടാ ഒരു സംഗതി ഞാൻ കാട്ടിതരാം, "
പിന്നെ വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണത്തിൽകൂടി കണ്ണുചേർത്തുവെച്ച്‌ ഒന്നു നോക്കാൻ പറഞ്ഞു..
നോക്കികൊണ്ട്‌ അയാൾപറഞ്ഞു. "എന്തൊക്കെയൊ കാണുന്നു സാറേ.പക്ഷെ
ഒന്നും മനസിലാകുന്നില്ല.. "
ഞാൻ പറഞ്ഞു,
ഇനി ഞാനത്‌ മറച്ചുവെക്കുന്നില്ല.
താൻ ഇപ്പോൾ കണ്ടത്‌ ഭൂമിയാണന്നും,
നാം ഇപ്പോൾ എത്തിനിൽക്കുന്നത്‌ ചന്ദ്രനിലാണന്നും പറഞ്ഞപ്പോൾ,
പഴയപോലെതന്നെ ലിയോ പറയുകയാണ്.
ഒന്നുപോ സാറെ ഭൂമിയിങ്ങനെ ചളുങ്ങിയ ഫുഡ്ബോളുപോലെയാണോ ഇരിക്കുന്നത്‌ പരന്നാണന്ന് ഭൂമിയിലുള്ള എല്ലാവർക്കും അറിയാം..
ദേഷ്യത്തിൽ ഞാൻ പറഞ്ഞു,
മുൻപ്‌ ഒരുതവണ പറഞ്ഞിട്ടും താങ്കൾ വിശ്വസിക്കുവാൻ കൂട്ടാക്കിയില്ലെല്ലോ അതുകൊണ്ടാണ് തന്നെ ഇവിടെ കൂട്ടികൊണ്ടുവന്നിരിക്കുന്നത്‌
പുറത്തിറങ്ങുന്നതിനുവേണ്ടിയുള്ള സജ്ജീകരണങ്ങൾ എല്ലാം ഘടിപ്പിച്ചതിനുശേഷം അയാളോട്‌ ഞാൻ പറഞ്ഞു
ശരി ഇതിൽനിന്ന് പുറത്തേക്ക്‌ വരൂ ..
കേട്ടമാത്രയിൽതന്നെ
വലിയകാര്യത്തിൽ പടിയേൽനിന്ന് താഴേക്ക്‌ അയാൾ ചാടി,
പക്ഷേ അയാൾ താഴേക്ക്‌ ചെന്നു പതിക്കാതെ പുറത്ത്‌ ഒഴുകിനടന്നു..
സാറെ എന്നെ രക്ഷിക്ക്‌ അല്ലേ ഞാനിപ്പോൾ ചത്തുപോകും എന്നൊക്കെ ലിയോ പറയുന്നുണ്ട്‌.
ഞാൻ പറഞ്ഞു..
"ഇവിടെ ഗ്രാവിറ്റി കുറവാണ്..
ഭാരമുള്ളവസ്തുക്കൾപോലും അന്തരീക്ഷത്തിൽ പറന്നുനടക്കും
പലതവണ ഞാനിവിടെ വന്നുപോയാണ് ഇതെല്ലാം മനസിലാക്കിയത്‌."
കൊച്ചുകുട്ടിയേപോലെ ലിയോ അതെല്ലാം കേട്ടിരുന്നു.
ശരി ഗലീലിയോ നമുക്കിനി മടങ്ങാം..
പക്ഷെ,അയാളൊന്നും പറയാൻ കൂട്ടാക്കിയില്ല
ഞാനും കൂടുതലൊന്നും പറയാതെ,അയാളെകയറ്റി
വാഹനം സ്റ്റാർട്ട്‌ ചെയ്ത്‌ അത്ഭുതകരമായ സ്പീഡിൽ ഓടിച്ചുപോന്നു.
രണ്ടാം ദിനം ഉച്ചയോടുകൂടി ഞങ്ങൾ തിരികെ മേപ്പിൾസിലെത്തി..
പിന്നെ അയാളോടുപറഞ്ഞു.
നമ്മൾ ഇപ്പോൾ സ്പെയിസിൽ പോയകാര്യം അതീവ രഹസ്യമായിരിക്കണം.
പുറത്തുവിടാൻ സമയമായിട്ടില്ല..
അതുകൊണ്ട്‌ ഞാൻ പറഞ്ഞത്‌ ഓർമ്മയിൽ വച്ചേക്കണം.
പെട്ടന്നുതന്നെ ലിയോ എന്റെ പാദാരവിന്ദങ്ങളിൽ സാഷ്ടാംഗം വീണു..
"തമ്പുരാൻ ക്ഷമിക്കണം..
ഭൂമി ഉരുണ്ടതാണന്ന് എനിക്കെല്ലാരോടും പറയണം..
മറുത്തൊന്നും പറയരുത്‌, അങ്ങ്‌ അനുവദിക്കണം.. "
വളരെ
വിഷമത്തോടെ അയാളത്‌ പറഞ്ഞപ്പോൾ എനിക്ക്‌ മറുത്തൊന്നും പറയാൻ തോന്നിയില്ല..
അല്ലേലും നിങ്ങൾക്കെന്നെ അറിയാമെല്ലോ..
തനി ശുദ്ധനാണുഞാൻ..
കണ്ടാൽ പരുക്കനായി തോന്നുമെങ്കിലും വെറും പഞ്ചപാവം..
അതിനാൽ ഞാനയാൾക്ക്‌ അനുമതികൊടുത്തതുകൂടാതെ,എന്റെ കണ്ടുപിടുത്തങ്ങളിൽ മൂല്യവത്തായ ദൂരദർശ്ശിനിയും അയാൾക്ക്‌ സമ്മാനിച്ചു.
നിറഞ്ഞൊഴുകിയ ഗലീലിയോയുടെ കണ്ണുകളിൽ അപ്പോൾ എന്നോടുള്ള വിധേയത്വ ഭാവം ഉണ്ടായിരുന്നു..സത്യം
എന്നോടൊപ്പം അടിച്ചുപൊളി പാർട്ടിയിൽ,അന്നുണ്ടായിരുന്ന രണ്ടുപേർ
Arun V Sajeev
Ganesh Gb

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot