നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അവള്‍.

Image may contain: 2 people, people smiling, selfie and closeup
പതിവില്ലാതെ മുറ്റത്തൊരു കാറിന്‍റെ ശബ്ദം കേട്ട് അവള്‍ പൂമുഖത്തേക്ക് വന്നു..
ഡോര്‍ തുറന്ന് പുറത്തിറങ്ങിയ ആളെ കണ്ട് അവള്‍ തരിച്ചു നിന്നു..
ഇതയാളല്ലേ.....
അതെ അയാള്‍ തന്നെ....
നേരിയ ഒരു വിറയല്‍ തന്‍റെ ഉടലിനെ പിടികൂടുന്നത് അവളറിഞ്ഞു.
എന്തിനായിരിക്കും അയാളിവിടേക്ക് വരുന്നത്?
താന്‍ ഇവിടെയാണ് താമസം എന്ന് അയാള്‍ എങ്ങിനെയറിഞ്ഞു?
ഒരായിരം ചോദ്യശരങ്ങള്‍ അവളുടെ മനസ്സിലൂടെ പാഞ്ഞു.
''എന്താ ലക്ഷ്മീ എന്നെ മറന്നുവോ?''
അയാളുടെ ചോദ്യം അവളെ ഞെട്ടിച്ചു.
ഇനിയൊരിക്കലും കാണരുതെന്നാശിച്ച മുഖം.... ഇതാ തന്‍റെ തൊട്ടു മുന്നില്‍...
അവള്‍ ആലിലപോലെ വിറക്കാന്‍ തുടങ്ങി...
''അങ്ങിനെ മറക്കാന്‍ കഴിയുന്ന ബന്ധം അല്ലല്ലോ നമ്മള്‍ തമ്മില്‍ , അല്ലേ''
ഒരു വഷളന്‍ ചിരിയോടെ അയാള്‍ അവളുടെ പിടക്കുന്ന കണ്ണുകളിലേക്ക് നോക്കി...
വല്ലാത്തൊരധികാരഭാവത്തോടെ അയാള്‍ കസേരയില്‍ കയറി ഇരുന്നു.
''നീ ഒന്നുകൂടി സുന്ദരി ആയിരിക്കുന്നൂ.''
അയാളുടെ കഴുകന്‍ കണ്ണുകള്‍ അവളെ കൊത്തിപ്പറിക്കുന്നുണ്ടായിരുന്നു....
അവയില്‍ നിന്ന് രക്ഷപ്പെടാനെന്നവണ്ണം അവള്‍ വാതിലിനോട് ചേര്‍ന്നു നിന്നു...
''ഇന്നലെ നിന്‍റെകൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടി ഏതാ?''
അവളുടെ മനസ്സില്‍ ഒരു വെള്ളിടിവെട്ടി..
എല്ലാം അറിഞ്ഞിട്ടുള്ള വരവാണോ?
എവിടെ വച്ചാണ് അയാള്‍ തന്നെ കണ്ടത്...
''ആ കുട്ടി നിന്‍റെയാണോ അതോ....''
അയാളുടെ ചോദ്യം അവളെ ചിന്തകളില്‍ നിന്നുണര്‍ത്തി.
അപ്പോള്‍ അയാള്‍ക്ക് ഒന്നും അറിയില്ല.
അവള്‍ക്ക് ആശ്വാസം തോന്നി...
''ഉം..അറിഞ്ഞിട്ടെന്തുവേണം'' എവിടെ നിന്നോ കിട്ടിയ ധൈര്യത്തില്‍ അവള്‍ ചോദിച്ചു..
''അപ്പോള്‍ അത് നിന്‍റെ കുട്ടി തന്നെ.'' എന്തോ ഉറപ്പിക്കും പോലെ അയാള്‍ പറഞ്ഞു
''നാളെ എന്‍റെ Birthday ആണ്. നീയും മോളും എന്‍റെ ഗസ്റ്റ് ഹൗസില്‍ വരണം. നമുക്ക് ഒന്നിച്ച് ആഘോഷിക്കാമെന്നേ....''
നിശബ്ദതയെ ലംഘിച്ചുകൊണ്ട് അയാളുടെ ചിരിമുഴങ്ങി..
അയാളുടെ വാക്കുകളുടെ ദ്വയാര്‍ത്ഥം അവള്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.
''നാളെ രാവിലെ എന്‍റെ വണ്ടിവരും. ആ പഴയ വീഡിയോ ക്ലിപ്പിംഗ്സ് ഇപ്പോഴും എന്‍റെ കൈയില്‍ തന്നെയുണ്ട്. മറക്കണ്ട.''
അയാളുടെ വാക്കുകളില്‍ ഭീഷണിയുടെ ധ്വനിയുണ്ടായിരുന്നു..
ഒരു പ്രതിമപോലെ നില്‍ക്കുന്ന അവളെ ഒരിക്കല്‍ കൂടി നോക്കിയിട്ട് അയാള്‍ പ ടികളിറങ്ങി.
കാറ് പടികടന്നതും...
തളര്‍ച്ചയോടെ അവള്‍ തറയിലേക്ക് ഊര്‍ന്നു വീണു.
വക്കോളമെത്തിയ കരച്ചില്‍ അമ്മുവിനെ കണ്ടതോടെ അവള്‍ വിഴുങ്ങി....
''അമ്മേ ഞാന്‍ ഈ പാവക്കുട്ടിയെ കൂടെ കളിക്കാന്‍ കൊണ്ടു പോകട്ടേ''
അമ്മു കൊഞ്ചലോടെ ചോദിച്ചു.
നിറകണ്ണുകളോടെ ലക്ഷ്മി തലയാട്ടി...
അമ്മു സന്തോഷത്തോടെ തെക്കേതിലേക്ക് ഓടി....
അവളുടെ മരവിച്ച മനസ്സ് തേങ്ങലോടെ ഓര്‍ത്തു..
അയാള്‍......... ഒരിക്കല്‍ തന്‍റെ എല്ലാമായിരുന്ന പ്രിയസുഹൃത്ത്, ഒടുവില്‍ നന്മയുടെ മുഖം മൂടി വലിച്ചെറിഞ്ഞ്, വഞ്ചനയുടെ തീക്കനല്‍ തന്‍റെ ഉള്ളില്‍ കോരിയിട്ട്, തന്നെ തെരുവിലേക്ക് വലിച്ചെറിഞ്ഞ നരാധമന്‍....
''വീണ്ടും എന്തിനെന്നെ അയാളുടെ മുന്നിലേക്കെത്തിച്ചൂ ദൈവമേ....''
അവള്‍ വാവിട്ടു കരഞ്ഞു....
കുറേ കരഞ്ഞപ്പോള്‍ അവള്‍ക്ക് ആശ്വാസം തോന്നി...
എന്തൊക്കെയോ തീരുമാനിച്ചുറച്ചതുപോലെ അവള്‍ എഴുന്നേറ്റു.
ദൈനംദിന കാര്യങ്ങളില്‍ മുഴുകി...
സന്ധ്യയായപ്പോഴേക്കും അമ്മു കളികഴിഞ്ഞു വന്നിരുന്നു.
രണ്ടുപേരും കുളിച്ച് വിളക്ക് കൊളുത്തി നാമം ജപിച്ചു....
ഭക്ഷണം കഴിച്ച് രണ്ടാളും നേരത്തേ കിടന്നു.
രണ്ടു പേരും രാവിലെ എഴുനേറ്റ് കുളിച്ച്, അന്പലത്തില്‍ പോയി.....
തിരിച്ച് വരുന്പോള്‍, പടിക്കല്‍ കാറ് കിടക്കുന്നുണ്ടായിരുന്നു......
ഒന്നും മിണ്ടാതെ വീടിനകത്തേക്ക് കയറി...
പ്രസാദം മേശപ്പുറത്ത് വച്ചു.തൊട്ടരികെ കറിക്കരിയുന്ന കത്തി. അവള്‍ അതെടുത്ത് ബാഗില്‍ വച്ചു.
വാതില്‍ പൂട്ടി മോളേയും കൂട്ടി കാറില്‍ കയറി...
ഡ്രൈവറുടെ മുഖത്തെ പുച്ഛഭാവം അവള്‍ കണ്ടില്ലെന്ന് നടിച്ചു..
അവളുടെ മുഖഭാവം മാറിയതു കൊണ്ടാകാം അമ്മുമോളും ഒന്നും മിണ്ടിയില്ല..
വലിയ ഒരു വീടിനു മുന്‍പില്‍ വണ്ടി നിന്നു..
രണ്ടുപേരും കാറില്‍ നിന്നിറങ്ങി..
അവളു കാലുകള്‍ക്ക് നേരിയ വിറയല്‍ ഉള്ളതുപോലെ തോന്നി..
അവള്‍ അമ്മുവിനേയും കൂട്ടി അകത്തേക്കു കയറി....
അവിടെ അയാള്‍ ഇരിപ്പുണ്ടായിരുന്നു...
മുന്നിലെ ടേബിളില്‍ പൊട്ടിയ മദ്യ കുപ്പികള്‍..
ഒഴിഞ്ഞ ഗ്ലാസ്സ്...
അവളുടെ മനസ്സ് ഇളകി മറിയാന്‍ തുടങ്ങി..
കാല്‍പെരുമാറ്റം കേട്ട് അയാള്‍ കണ്ണ് തുറന്നു....
അയാളുടെ ചുണ്ടില്‍ വന്യമായ ചിരി പടര്‍ന്നു...
കണ്ണുകളില്‍ വല്ലാത്തൊരു തിളക്കം...
ഇരയെക്കണ്ട മൃഗത്തിന്‍റെ വന്യതയാണോ ...
അവളില്‍ ഭയത്തിന്‍റെ നാന്പു മുളപൊട്ടി..
അവളുടെ കൈകള്‍ ബാഗിനുള്ളിലെ ത്തിയില്‍ മുറുകി....
അയാളുടെ കഴുകന്‍ കണ്ണുകള്‍ അവളിലൂടെ ഒാടി നടന്നു .അതു പതുക്കെ അമ്മുവില്‍ തങ്ങി...
''സ്വന്തം കുഞ്ഞിനെ അയാള്‍ തിരിച്ചറിയുകയാണോ.?''
അവളുടെ മനസ്സ് ആടിയുലഞ്ഞു..
മുറുകിയകൈകള്‍ മെല്ലെ അയഞ്ഞു.
അയാള്‍ ഉറക്കാത്ത കാലുകളോടെ അമ്മുവിനരികിലേക്കു ചെന്നു.
അമ്മു മോള്‍ ഭയത്തോടെ അവളുടെ പിന്നിലേക്കു മറഞ്ഞു.
അയാള്‍ അമ്മുവിനെ അയാളുടെ അരികിലേക്ക് ചേര്‍ത്തു നിര്‍ത്തി...
അയാളുടെ കൈകള്‍ അമ്മുവിലൂടെ അരിച്ചിറങ്ങാന്‍ തുടങ്ങി...
അവള്‍ അയാളെ തുറിച്ചു നോക്കി...
''ഇവളും നിന്നെ പോലെ സുന്ദരി തന്നെ.'' അയാള്‍ പറഞ്ഞു.
അയാളുടെ കൈള്‍ തട്ടിമാറ്റി. അവളുടെ അരികിലേക്ക് പോകാന്‍ ശ്രമിച്ച ആമ്മുവിനെ അയാള്‍ ബലമായി പിടിച്ചു നിര്‍ത്തി.
അയാളുടെ ഭാവമാറ്റം..... അവളെ ഭയപ്പെടുത്തി.
ഒരു ഞെട്ടലോടെ അവള്‍ തിരിച്ചറിഞ്ഞു...
വന്യമായ അയാളുടെ കണ്ണുകളില്‍ ഒരച്ഛന്‍റെ വാത്സല്യമല്ല .....കാമാന്ധത മാത്രമാണ്... മൂന്ന് വയസ്സുകാരിയിലും സുഖം കണ്ടെത്തുന്ന രാക്ഷസീയത മാത്രമാണെന്ന്...
അവള്‍ കൈകള്‍ ബാഗില്‍ നിന്ന് പുറത്തെടുത്തു.. ആ കൈകള്‍ മുറുകെ പിടിച്ചിരുന്ന കത്തിയില്‍ അഭയം തേടിയിരുന്നു...
വര്‍ദ്ധിത ക്രൗര്യത്തോടെ അവളയാളെ അമ്മുവിനരികില്‍ നിന്ന് തൊഴിച്ചകറ്റി...
അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ അയാള്‍ മലര്‍ന്നടിച്ചുവീണു...
അവളുടെ ഭാവമാറ്റം അയാളെ ഭയപ്പെടുത്തി...
പാഞ്ഞു വന്ന അവള്‍ അയാളുടെ മാറില്‍ ആഞ്ഞു ചവിട്ടി...
''അമ്മെയേയും പെങ്ങളേയും തിരിച്ചറിയാത്ത, പിഞ്ചു കുഞ്ഞില്‍ പോലും കാമാസക്തി കണ്ടെത്താന്‍ ശ്രമിക്കുന്ന നീ ഇനി ജീവിക്കണ്ട''
അവളുടെ കൈകകള്‍ അയാളുടെ നെഞ്ചില്‍ ആഞ്ഞു പതിച്ചു....
മരണത്തിലേക്ക് കൂപ്പുകുത്തുന്ന അയാളുടെ കണ്ണുകളിലേക്ക് നോക്കി അവള്‍ അലറി.
''ഇത് നിന്‍റെ മകളാണെടാ......
നിന്‍റെ സ്വന്തം രക്തം...''
.......................

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot