നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കല്ലുകൊണ്ടൊരു പെണ്ണ്

Image may contain: 1 person, selfie, closeup and indoor

ഗൗരീ, ഗൗരീ.,,..... ഒന്നു നിക്കൂ കുട്ടീ എന്തു വേഗതയാ ഇത് ശരം വിട്ടതു പോലെ , പെൺകുട്ട്യോൾ ഇങ്ങനെ നടക്കാൻ പാടുണ്ടോ ? ഗൗരി തിരിഞ്ഞു നോക്കി , അച്ഛമ്മയാണ് കുറച്ചായി പറേണു അടുത്തുള്ള കാവിൽ പോകണമെന്ന്. അങ്ങനെ പോയി വരുന്ന വരവാണ് . എന്റെ അച്ഛമ്മേ ഒന്നു വേഗം നടക്കൂ എനിക്ക് പിടിപ്പത് പണിയുണ്ട് ചെന്നിട്ട്.
പടിപ്പുര കടന്നു ചെന്നപ്പോൾ തന്നെ കണ്ടു ഉമ്മറത്തെ കോലായിൽ അച്ഛൻ പിറുപിറുത്തിരിക്കbന്നത് . ഗൗരി വേഷം മാറാൻ പോലും നിൽക്കാതെ അടുക്കളയിൽ കയറി കട്ടൻ തിളപ്പിച്ച് അച്ഛനു നൽകി. ഒറ്റ വലിക്ക് അതു കുടിച്ച് കുറച്ച് നേരം പുറത്തേക്ക് നോക്കിയിരുന്ന് ആരോടെന്നില്ലാതെ എന്തെല്ലാമോ പറഞ്ഞ് തലയിൽ ചൊറിഞ്ഞു കൊണ്ട് അയാൾ പുറത്തേക്കിറങ്ങി.
ഗൗരി ജനാലയ്ക്കുള്ളി ലൂടെ ആ കാഴ്ച കാണുന്നുണ്ടായിരുന്നു . ഒരിക്കൽ പോലും അച്ഛനെ ഇങ്ങനെ കണ്ടിട്ടില്ല . ചുക്കിചുളിഞ്ഞ് മുഷിഞ്ഞ ഷർട്ടും മുണ്ടും ആണ് വേഷം . പാറിപ്പറന്നു കിടക്കുന്ന മുടിയിലും താടിയിലും നരവീണിരിക്കുന്നു . കറുത്തു കരുവാളിച്ച മുഖം കണ്ണിലിപ്പോഴും കുറ്റബോധവും നിരാശയും . തൊട്ടടുത്തുള്ള മദ്യശാലയിലേക്കുള്ള പോക്കാണ് , നേരം ഇരുട്ടുമ്പോൾ ആരെങ്കിലും താങ്ങി ഈ ഉമ്മറത്ത് കൊണ്ടാകും .
ഗൗരീ ..... എവിടെയാ കുട്ടി നിനക്കു പോകണ്ടെ ? അച്ഛമ്മയുടെ ശബ്ദം കേട്ട് അവൾ മുറി വിട്ടിറങ്ങി . ഉണ്ണിക്കുട്ടന്റെ അടുത്തെത്തി . ഉണ്ണികുട്ടൻ അരയ്ക്കു കീഴെ തളർന്നു കിടപ്പാണ് . ഗൗരിയാണ് അവന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് . അച്ഛൻ പോയി അല്ലേ ചേച്ചീ അവൻ ചോദിച്ചു . ഉമ് .... അവൾ ഒന്നു മൂളി . അവനാവശ്യമായതൊക്കെയും ചെയ്ത് കൊടുത്ത് അവൾ മുറി വിട്ടിറങ്ങി .
ധൃതിയിൽ ജോലികൾ ചെയ്തു തീർത്ത് അവൾ പോകാൻ തയ്യാറെടbത്തു . എല്ലാം മുത്തശ്ശിയെ പറഞ്ഞെേല്പ്പിച്ചു . സ്കൂൾ ടീച്ചറാണ് ഗൗരി . യാത്രാമദ്ധ്യെ അവൾ കണ്ടു മദ്യശാലക്കു മുന്നിൽ നിൽക്കുന്ന അച്ഛനെ .
മൂന്ന് വർഷമേ ആയിട്ടൊള്ളൂ ഈ വീടിന്റെ അവസ്ഥ ഇങ്ങനെയാക്കാൻ . ഉണ്ണിക്കുട്ടനും അച്ഛനും അമ്മയും അച്ഛമ്മയും എന്തൊരു സന്തോഷമായിരുന്നു അന്നൊക്കെ , ഈശ്വരൻമാർക്ക് പോലും ഇഷ്ടായില്ല എന്നു തോന്നുന്നു . ബാങ്കിൽ സീനിയർ മാനേജർ ആയിരുന്ന അച്ഛൻ സ്കൂൾ ടീച്ചർ ആയിരുന്ന അമ്മ , പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഉണ്ണി . കായക കലകളിലും മുന്നിൽ . ഗൗരി സിവിൽ സർവ്വീസിനു തയ്യാറെടുക്കുകയായിരുന്നു . പെട്ടന്നാണ് എല്ലാം തകിടം മറിഞ്ഞത് .
മാതൃകാ ദമ്പതികൾ . അച്ഛനെയും അമ്മയെയും ഒരിക്കൽ പോലും പിണങ്ങി കണ്ടിട്ടില്ല . ഇണപ്രാവുകളെ പോലെ എപ്പോഴും . ഒരു ദിവസം സ്കൂൾ വിട്ട് അമ്മ എത്തിയത് ഒരു സന്തോഷ വാർത്തയുമായാണ് . പ്രിൻസിപ്പൽ ആകാനുള്ള പ്രമോഷൻ പേപ്പർ വർക്ക് ഒക്കെയും കഴിഞ്ഞിരിക്കുന്നു. ഇനിപ്പോ ഓർഡർ കൂടെ വന്നാൽ മതി.
സന്തോഷങ്ങൾ പലപ്പോഴും ഉത്സവ ആഘോഷങ്ങളായിരുന്നു. രാത്രിയുള്ള ഡ്രൈവ് അച്ഛന് ഏറെ പ്രിയ കരവും. ആരാത്രിയും എല്ലാവരും ചേർന്ന് പുറപ്പെട്ടു: പതിവുപോലെ കാറിനുള്ളിൽ ചിരിയും തമാശയും പാട്ടും ആ കെ ഒരു ബഹള മായിരുന്നു '. വളരെ പെട്ടന്നാണ് എല്ലാം തകിടം മറിഞ്ഞത്. ലക്ഷ്യം തെറ്റി വന്ന ഒരു ലോറി സെക്കന്റുകൾ കൊണ്ട് ഞങ്ങളുടെ വാഹനത്തെ കശക്കിയെറിഞ്ഞു.
ഓടി കൂടിയവരിൽ ആരെല്ലാമോ ചേർന്ന് തങ്ങളെ ഹോസ്പിറ്റലിൽ എത്തിച്ചു . അപകട സ്ഥലത്തുവച്ചു തന്നെ അമ്മയെ ഞങ്ങൾക്ക് നഷ്ടമായി. അച്ഛനും താനും മാത്രം ചില്ലറ പരിക്കുകളോടെ രക്ഷപെട്ടു. ഉണ്ണി കുട്ടനെ ഒരു പാട് സർജറികൾക്ക് ശേഷം തിരികെ കിട്ടിയത് ഇങ്ങനെയുo ' . തന്റെ അശ്രദ്ധ മൂലം ആണ് ഇങ്ങനെ സംഭവിച്ചതെന്ന കുറ്റബോധം അതാണ് അച്ഛനെ ഈ നിലയിൽ എത്തിച്ചത്. ആദ്യമൊന്നും മുറിവിട്ടിറങ്ങാതിരുന്ന അച്ഛൻ പിന്നീടെപ്പോഴോ മദ്യത്തിൽ മങ്ങുകയായിരുന്നു . അമ്മയുടെ ജോലി മകളെന്ന നിലയിൽ തനിക്കും കിട്ടി.
ഒരിക്കൽ പോലും ഗൗരി ഒന്നിലും പതറിയില്ല '. അച്ഛനോട് പരാതി പറഞ്ഞില്ല. ഉണ്ണികുട്ടന്റെ മുന്നിൽ സങ്കടം കാട്ടിയില്ല . അച്ഛമ്മയോട് കലഹിച്ചില്ല . ജീവന്റെ ജീവിതത്തിന്റെ ഭാഗമാകുമെന്നു കരുതിയ മുറച്ചെറുക്കൻ കയ്യൊഴിഞ്ഞപ്പോഴും പരിതപിച്ചില്ല . അവളുടെ ഉള്ളിൽ ചില തീരുമാനങ്ങളുണ്ട് ' . ഉറച്ച ചുവട് വെപ്പുകളുണ്ട് മുന്നോട്ട്. ആ ലക്ഷ്യത്തിലെത്തുന്ന ഒരു നാൾ വന്നു ചേരും , എല്ലാം പൂർവ്വ സ്ഥിതിയിലാകും. ആ പ്രതിക്ഷകളാണ് അവളുടെ ജീവ വായു.
പതിവുപോലെ ഉമ്മറത്തു സസ്യാ ദീപം തെളിയിച്ച് അവൾ കാത്തിരുന്നു. ആരെല്ലാമോ താങ്ങി പിടിച്ചു കൊണ്ടു വരാറുള്ള അച്ഛനെ .
ദിവ്യാ മധു

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot