നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രളയാനന്തരം - ചാത്തുക്കുട്ടി

Image may contain: Hari Meladi, smiling, text and closeup

.........................................................................
സ്വപ്നങ്ങളും പ്രണയങ്ങളും ചാലിട്ടൊഴുകിയ നമ്മുടെ കുറ്റ്യാടി പുഴ ചുവന്നു കലങ്ങി കരകവിഞ്ഞൊഴുകിയ ദിനങ്ങൾ -
എങ്ങും ആകുലതകളും പ്രാണനു വേണ്ടിയുള്ള നിലവിളികളും പ്രകമ്പനം കൊണ്ടു -
നമ്മുടെ ചാത്തുക്കുട്ടിയുടെ കൂരയും തേടിയെത്തി കരകവിഞ്ഞൊഴുകിയ കുറ്റ്യാടി പുഴയിലെ കലക്കവെള്ളം -
അയൽ വീട്ടുകാരേ അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കാനുള്ള ഓട്ട പാച്ചിലിൽ ആയിരുന്നു ചാത്തുക്കുട്ടി,
അന്നുവരേ അവജ്ഞയോടെ നോക്കിയവർക്ക് വേണ്ടി ജീവന്റെ തോണി തുഴഞ്ഞു അയാൾ,
അവരുടെ അഭിനന്ദനവാക്കുകളും സൽക്കാരങ്ങളും ചാത്തുക്കുട്ടിയുടെ പുറംചെവിക്ക് പോലും വേണ്ട എന്നതോർത്ത് അവർ നൊമ്പരപെട്ടിരിക്കണം -
വീണ്ടും തന്റെ തോണിയുമായി രക്ഷാപ്രവൃത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു, ചാത്തുക്കുട്ടിക്ക് അറിയാത്ത വീടുകളും വഴികളും അവിടെ ഇല്ല എന്ന കാര്യം ഏവരേയും അത്ഭുതപെടുത്തി,
അതേ '''''.... ചാത്തുക്കുട്ടിക്ക് എല്ലാവരേയും അറിയാമായിരുന്നു, ഇഷ്ടമായിരുന്നു തിരിച്ചങ്ങനെ അല്ലെങ്കിലും, ചാത്തുക്കുട്ടിക്ക് പറമ്പിൽ പോലും കാലു കുത്താൻ അനുവാദം നൽകാതിരുന്ന നാട്ടുപ്രമാണിമാർ ചാത്തുക്കുട്ടിയുടെ തോണിയിൽ കയറാൻ അന്യോനം മത്സരിച്ചു,
പ്രളയം ഇരുകാലിൽ നടക്കുന്ന, മുന്നോട്ടു നോക്കാവുന്ന കണ്ണുകളുള്ള, തല ഉയർന്ന് നിൽക്കുന്ന , വശത്തിലാക്കാൻ കഴിവുള്ള കരങ്ങളുള്ള ജന്തുവിനെ മനുഷ്യൻ എന്ന പഥത്തിന്റെ അർത്ഥവും ആഴവും പഠിപ്പിച്ച് നൽകിയിരിക്കുന്നു,
ലൈവ് കേമറകൾക്ക് മുമ്പിലും ന്യൂസ് ചാനലുകൾക്ക് മുമ്പിലും ചാത്തുക്കുട്ടി മൗനിയായിരുന്നു - അർത്ഥഗർഭമായ ഒരു പുഞ്ചിരി മാത്രം നൽകി അയാൾ പതിയെ മുഖം മറച്ചു,
വാക്ക്സാമർത്ഥ്യവും, എവിടെയും ഇടിച്ച് കയറാൻ ഉള്ള കഴിവും ഇല്ലാത്ത നന്മയും സ്നേഹവും മാത്രം കൈമുതലായുള്ള സാദാരണക്കാരൻ,
രക്ഷപെട്ടവർ ഭക്ഷണത്തിനും മറ്റുമുള്ള ഓട്ടത്തിലായി, പതിയെ എല്ലാവരും ചാത്തുക്കുട്ടിയെ മറന്നു, അല്ലെങ്കിലും അത് തന്നെയാണ് സൗകര്യവും, കടപ്പാടുകൾ വലിയ പാടാ ഇക്കാലത്ത്,
ചാത്തുക്കുട്ടി തോണിയും തുഴഞ്ഞ് തന്റെ വീട്ടിലേക്ക് തിരിച്ച് പോയി, മുട്ടറ്റം വെള്ളമായിരുന്നു ആ ഒറ്റമുറി വീട്ടിൽ, അയാൾക്ക് അവിടെയല്ലാതെ മറ്റെവിടെയും പോവാനുണ്ടായിരുന്നില്ല ,ഒഴുകി തുടങ്ങിയ കട്ടിൽ തൂണിനോട് പിടിച്ച് കെട്ടി ചാത്തുക്കുട്ടി അതിന് മേൽ മലർന്നു കിടന്നു,
ചാത്തുക്കുട്ടിയുടെ വാക്കുകളിൽ അയാൾക്ക് കുറ്റ്യാടി പുഴ ഒരേസമയം അമ്മയും മകളുമായിരുന്നു, ഭാര്യയും കാമുകിയുമായിരുന്നു -
ജീവനും ജീവിതവുമായിരുന്നു,
ദിവസങ്ങൾക്കുള്ളിൽ പ്രളയജലം ഇറങ്ങി തുടങ്ങി, ആളുകൾ വീടുകളിലേക്ക് തിരികേ വന്നു തുടങ്ങി,
മങ്കരയിലെ നാൽക്കവല പതിവ് ജീവിതത്തിലേക്ക് തിരിച്ച് നടക്കാൻ തുടങ്ങി, രക്ഷാപ്രവർത്തകരേ ഗ്രാമം പൊന്നാടയണിയിച്ചു ആദരിച്ചു, അക്കൂട്ടത്തിൽ ചത്തുക്കുട്ടിയുടെ പേര് മാത്രം ഇടം പിടിച്ചില്ല,
മലവെള്ളം തകർത്തെറിഞ്ഞ മതിലുകൾ മണ്ണിലും പിന്നെ മനസ്സിലും മനുഷ്യൻ വീണ്ടും പണിയാനാരംഭിച്ചു,
ചായക്കടയുടെ ഓരത്തിരുന്ന് ചായ കുടിച്ച് തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ ചില വീടുകളിൽ പ്രളയാനന്തരം വന്നടിഞ്ഞ ചളിയും മറ്റ്
ചണ്ടിപണ്ഡാരങ്ങളും കഴുകി വൃത്തിയാക്കുന്നത് ചാത്തുക്കുട്ടി കണ്ടു - പെയ്ത മഴയിൽ ഒരു തുള്ളിപോലും മനുഷ്യമനസ്സിൽ വീണിലല്ലോ എന്ന ദുഖം അയാളുടെ മുഖത്ത് കാണാമായിരുന്നു -
അപ്പഴും ഒരഛന്റെ വരവിനായി കണ്ണും നട്ട് കാത്തിരിക്കുന്ന പൈതലിനെ പോലെ കുറ്റ്യാടി പുഴയിലെ ഓളങ്ങൾ അയാളുടെ ഒരു തലോടലിനായി കാത്തുകാത്തിരുന്നു..........
"ആയിരം ചത്തുക്കുട്ടിമാർക്ക് സമർപ്പണം "

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot