നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇടം

Image may contain: 1 person

കുട്ടികളുടെ ഹൃദയത്തിൽ ഇടം നേടാൻ കഴിഞ്ഞില്ലെങ്കിൽ ഈ പണി നിർത്തി പൊയ്ക്കൂടേ.......
ഈ ചോദ്യം വർഷങ്ങൾക്കു മുമ്പ് ഞാൻ എന്നോട് തന്നെ ചോദിച്ചതാണ്.
അദ്ധ്യാപനം എന്നാൽ ഗൗരവവും പത്തു കിലോ ഭാരം തലയിൽ കയറ്റി വച്ച പോലത്തെ നടത്തവും, കൈയിലൊരു വടിയും മേമ്പൊടിക്ക് ഉരുട്ടിയ കണ്ണും, ഇങ്ങനെയൊക്കെയാണെന്ന് തെറ്റിദ്ധരിച്ച ഒരു കാലമുണ്ടായിരുന്നു.
ആ ധാരണകൾ തിരുത്താൻ കാരണം ഞാൻ അവരെ പഠിച്ചു.: അവരെ പഠിക്കാൻ സമയം കണ്ടെത്തി.
ഒരോ കുഞ്ഞും തുറന്ന പാഠ പുസ്തകമായി മുന്നിൽ ഇരുന്നപ്പോൾ എൻ്റെ ധാരണകൾ തിരുത്താൻ ഞാൻ ശ്രമിച്ചു;
ശ്രമ ബലമായി ഒരദ്ധ്യാപിക എങ്ങനെയായിരിക്കണമെന്ന് തിരിച്ചറിഞ്ഞു;.
പാഠഭാഗങ്ങൾ മികച്ച തയ്യാറെടുപ്പോടെ പഠിപ്പിച്ചു തുടങ്ങി.
അവരെ കേൾക്കാൻ സമയം കണ്ടെത്തി.
അവരെ അറിയാൻ ശ്രമിച്ചു.
കഴിയുന്നതും വീടു സന്ദർശനം നടത്തി.
തെറ്റുകൾ വരുത്തുന്നത് സ്വാഭാവികമാണെന്ന് പറഞ്ഞു മനസ്സിലാക്കി.
തിരുത്താൻ ശ്രമിക്കുന്നവരാണ് ബുദ്ധിയുള്ളവരെന്ന് ഓർമ്മിപ്പിച്ചു
അവർക്ക് കൂട്ടുകാരിയായി, അമ്മയായി, ഗുരുവായി, ഡോക്ടറായി ::
ഇത്രയുമായപ്പോഴേ മാറ്റങ്ങൾ കണ്ടുതുടങ്ങി, കുഞ്ഞു കണ്ണുകളിൽ തിളക്കം,മുഖത്ത് പുഞ്ചിരി. പഠനത്തിൽ മികവ്;ആത്മവിശ്വാസത്തിൽ വർദ്ധനവ്.
പോലീസ് ഭാഷയും, മനോഭാവവും കൊണ്ട് കുട്ടികളെ നേരെയാക്കാൻ ശ്രമിക്കണ്ട.
കുറ്റം കണ്ടു പിടിക്കാൻ മാത്രം എന്തൊരു വ്യഗ്രത .
വൈരാഗ്യബുദ്ധിയോടെയുള്ള പെരുമാറ്റം.
അപമാനിക്കൽ, തരംതാഴ്ത്തി സംസാരിക്കൽ .
നമുക്ക് ആ കുഞ്ഞുങ്ങളുടെ ഹൃദയത്തിൽ സ്ഥാനമില്ല......എന്ന് തിരിച്ചറിയൂ:
കുട്ടികളാരും ചീത്തയായി ജനിക്കുന്നില്ല .
വർഷങ്ങളായി അവർ നേരിട്ട ദുരനുഭവങ്ങളാണ് പല രൂപത്തിൽ പുറത്തു വരുന്നത്.ഇതിന് നാം ഉത്തരം പറഞ്ഞേ മതിയാവൂ.
പിന്നെ മറ്റൊരു കാര്യം ഓർമ്മിപ്പിക്കട്ടെ.
നിങ്ങളുടെ ക്ലാസുകൾക്കായി കുട്ടികൾ കാത്തിരിക്കാരുണ്ടോ?
ആ കണ്ണുകളിൽ തിളക്കം കാണാറുണ്ടോ?
നിങ്ങളുടെ സാന്നിധ്യത്തിനായി കൊതിക്കാറുണ്ടോ?പ്രാർത്ഥിക്കാറുണ്ടോ?
നിങ്ങളുടെ സ്വരം കേൾക്കാനായി കാതോർത്തിരിക്കാറുണ്ടോ?
ഒരു പുഞ്ചിരിയെങ്കിലും ആത്മാർത്ഥമായി നൽകാരുണ്ടോ?
ഉണ്ട് എന്നാണെങ്കിൽ നിങ്ങൾ നല്ലൊരദ്ധ്യാപകനാണ്.
ഏവർക്കും അദ്ധ്യാപക ദിനാശംസകൾ.
ജൂലി വോട്ട്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot